Janmabhumidaily

  • Home
  • Janmabhumidaily

Janmabhumidaily The multi-edition morning daily is FREE, FORTHRIGHT AND THE FIRST IN REPORTING NEWS AND EVENTS from all over India and abroad to the Malayali readers.

The three decade old JANMABHUMI Malayalam Daily, published by the Mathruka Pracharanalayam Ltd, Kochi, India upholds the media maxim FACTS ARE SACRED, COMMENT IS FREE. JANMABHUMI always calls a spade as spade and that makes the newspaper refreshingly different from other Malayalam dailies. Besides being highly professional, the paper is inspired by the Indian ethos of journalism. The daily publish

ed simultaneously from Kochi, Kozhikode, Kottayam, Thiruvananthapuram and Kannur is independent in presenting news but nationalistic in its views. The JANMABHUMI team’s commitment, first and last, is to India and her people who take pride in being Indians, transcending caste, creed and colour. JANMABHUMI is the only Malayalam Newspaper which boldly challenged the suppression of civil rights in the country including freedom of expression and took up cudgels against the Emergency Regime. The paper had to pay a high price for its historic fight for freedom of the press. The dictatorial government had ordered closure of the newspaper, sealed the office building and put behind bar the Editor and the Publisher. The paper however resumed publication with added vigor after change of government and the withdrawal of the Emergency. The newspaper was relaunched by the noted economist Dr.K.N.Raj. JANMABHUMI always had legendary editors at the helm. They include Sri.P.V.K.Nedungadi, Prof.M.P.Manmathan, Sri.P.Narayanan, Sri.V.M. Korath and Prof.Thuravoor Viswambharan. For the past two years, Sri. Hari S.Kartha with proven track record in the profession is the Chief Editor. Smt.Leela Menon, the first ever woman journalist in Kerala is the Editor. Veteran media person Sri.P.Balakrishnan is the Managing Editor. A dynamic team comprising of Sri.Kummanam Rajasekharan as Managing Director and Sri.R.S.Nair as Deputy Managing Director heads the management.

26/03/2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടിയായ " മൻ കി ബാത്" മലയാളം തർജ്ജമ


പരീക്ഷ എഴുതാത്തവർക്ക് ബിരുദം: ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രം: കെ.സുരേന്ദ്രൻഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജ...
21/12/2022

പരീക്ഷ എഴുതാത്തവർക്ക് ബിരുദം: ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രം: കെ.സുരേന്ദ്രൻ

ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിൻ്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദ്ദാഹരണമാണ് ആയുർവേദ കോളേജിൻ്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്.

ആരോഗ്യമന്ത്രി വീണാജോർജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസർവ്വകലാശാലയിൽ അഴിമതി നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല, കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളേജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻതിരുവനന്തപുരം നഗരസഭ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരു...
16/12/2022

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം നഗരസഭ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിൻ്റെ സ്ത്രീവിരുദ്ധ സമീപനത്തിൻ്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്. സിപിഎമ്മിൻ്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്പെൻഷൻ നടപടികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി കേരളത്തിൽ ഉദ്ഘാടനം ചെയ്യുന്ന വികസന പദ്ധതികൾ.കഴക്കൂട്ടം 4 വരി എലിവേറ്റഡ്...
15/12/2022

ഇന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി കേരളത്തിൽ ഉദ്ഘാടനം ചെയ്യുന്ന വികസന പദ്ധതികൾ.
കഴക്കൂട്ടം 4 വരി എലിവേറ്റഡ് ഹൈവേ ( 334 കോടി രൂപ / 3.0 കിമീ നീളം )
വടക്കൻഞ്ചേരി മുതൽ തൃശ്ശൂർ വരെയുളള 6 വരി ദേശീയപാത ( 1019 കോടി രൂപ / 28 കീമീ നീളം)

മോദി സർക്കാർ കേരളത്തിൽ 40, 453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികൾക്ക് നാളെ തുടക്കം കുറിക്കും. കേന്ദ്ര ഗതാഗതവകുപ്പ് ...
14/12/2022

മോദി സർക്കാർ കേരളത്തിൽ 40, 453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികൾക്ക് നാളെ തുടക്കം കുറിക്കും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ 403 കിലോമീറ്റർ പുതിയ ദേശീയ പാതയാണ് നിർമ്മിക്കുക.

അഡ്വ: രൺജിത്ത് ശ്രീനിവാസൻബലിദാന ദിനംജാഗ്രതാ ജന സംഗമം2022 ഡിസംബർ 19 , വൈകിട്ട് 4 ന്, ആലപ്പുഴ മുനിസിപ്പൽ ടൗൺ സ്ക്വയറിൽകേന്...
13/12/2022

അഡ്വ: രൺജിത്ത് ശ്രീനിവാസൻ
ബലിദാന ദിനം

ജാഗ്രതാ ജന സംഗമം
2022 ഡിസംബർ 19 , വൈകിട്ട് 4 ന്, ആലപ്പുഴ മുനിസിപ്പൽ ടൗൺ സ്ക്വയറിൽ
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നു.

ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനു...
13/12/2022

ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ 14 സർവ്വകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വിഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. പ്രതിപക്ഷ ധർമ്മം മറന്നതുകൊണ്ടാണ് യുഡിഎഫ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവ്വകലാശാല വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവ്വകലാശാലകൾ. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻപിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ ...
11/12/2022

പിണറായി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ
പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങൾക്കെതിരായി ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
മുസ്ലിം ലീഗ് രക്തത്തിലും മാംസത്തിലും മജ്ജയിലും വർഗീയതയുള്ളവർ
രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ്.
ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.
ഷാ ബാനു കേസിൽ എന്തായിരുന്നു ലീഗിൻ്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ലീഗിൻ്റെ മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.
വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ കേന്ദ്രവിദേശ- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ G-20 സമ്മേളനത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ , പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പിണറായി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻപിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ ...
11/12/2022

പിണറായി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ തത്വങ്ങൾക്കെതിരായ ഗവർണറെ ചാൻസിലർ സ്ഥാനനിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

മുസ്ലിം ലീഗ് രക്തത്തിലും മാംസത്തിലും മജ്ജയിലും വർഗീയതയുള്ളവർ

രക്തത്തിലും മജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ്.
ലീഗിനെ ഇടത്മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.

ഷാബാനു കേസിൽ എന്തായിരുന്നു ലീഗിൻ്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ലീഗിൻ്റെ മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.
വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ കേന്ദ്രവിദേശ- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ G-20 സമ്മേളനത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, ജോർജ്കുര്യൻ, പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

സംസ്ഥാനത്തെ കർഷക ആത്മഹത്യകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത്...
24/11/2022

സംസ്ഥാനത്തെ കർഷക ആത്മഹത്യകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് കൊയിലാണ്ടിയിലും പാലക്കാട് ചിറ്റൂരിലും കർഷകർ ആത്മഹത്യ ചെയ്തതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നൽകുന്ന കർഷക ആനുകൂല്ല്യങ്ങൾ കർഷകരിലേക്ക് എത്താത്തതാണ് കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് പ്രധാന കാരണം. കർഷകർക്ക് സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പല ആനൂകൂല്ല്യങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് കർഷകരിലെത്തുന്നത്. കേന്ദ്രസർക്കാരിന്റെ ഫസൽ ബീമാ യോജന പോലെയുള്ള വിള ഇൻഷൂറൻസ് പദ്ധതികൾ കേരളത്തിൽ നടപ്പാക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നബാർഡിന്റെ കാർഷി ലോണുകൾ മൂന്ന് ശതമാനം പലിശയ്ക്ക് കർഷകന് ലഭിക്കേണ്ടതാണെന്നിരിക്കെ സഹകരണബാങ്കുകളുടെ കള്ളക്കളി കാരണം 18 ശതമാനം വരെ പലിശയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത്. നബാർഡിന്റെ സഹായം കേരളത്തിലെ കർഷകർക്ക് ലഭിക്കാതാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരം സമീപനം കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരള സർക്കാർ പ്രഖ്യാപിച്ച 16 കാർഷിക വിളകളുടെ താങ്ങ് വില ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ്. കേന്ദ്രസർക്കാരിന്റെ ഇ- മാർക്കറ്റിംഗ് സംവിധാനമായ ഇ-നാം കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ കൂടിയ വിലയ്ക്ക് ഇന്ത്യയിലെ ഏത് മാർക്കറ്റിലും കർഷകന് ഉത്പന്നങ്ങൾ വിൽക്കാമായിരുന്നു. ബയോമെട്രിക്ക് സംവിധാനത്തിൽ വള വിതരണം നടപ്പിലാക്കാത്തതു കൊണ്ട് വളത്തിന്റെ വിഹിതം കേരളത്തിൽ കുറവാണ്. ഇത് ഉത്പാദനത്തെ ബാധിക്കുന്നു.

കാർഷിക വിളകളെ മൂല്ല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാൻ ഒരു നടപടിയും സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ ഫുഡ്പാർക്കുകൾ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും സർക്കാർ വഞ്ചിച്ചു. വന്യമൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്രം അനുവദിച്ച ഫണ്ട് പിണറായി സർക്കാർ ഉപയോഗിച്ചിട്ടില്ല. 2500 കോടി രൂപയുടെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് കേന്ദ്രം അനുവദിച്ചത് സംസ്ഥാനം ലാപ്സാക്കി. എഫ്ബിഒ കൾ തുടങ്ങാൻ 3500 കോടി കേന്ദ്രം നൽകിയിട്ട് കൂടി അത് ഉപയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. 400 എഫ്ബിഒകൾ തുടങ്ങുമെന്ന് മുൻ കൃഷി മന്ത്രി സുനിൽകുമാർ പറഞ്ഞതല്ലാതെ നടപടികളുണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മിൽമ പാൽ വില കൂട്ടിയത് കൊണ്ട് സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയല്ലാതെ കർഷകന് ഒരു ഗുണവും ചെയ്യില്ല. കാലിത്തീറ്റയുടെ വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കാലിത്തീറ്റ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കാത്തത് അന്യസംസ്ഥാന കാലിത്തീറ്റ ഉത്പാദകരുമായുള്ള സർക്കാരിന്റെ ഒത്തുകളിയാണ്. ഈ വില വർദ്ധനവ് കൊണ്ടും ഇടനിലക്കാർക്ക് ലാഭം ഉണ്ടാക്കാം എന്നല്ലാതെ കർഷകന് ഒന്നും കിട്ടുകയില്ല. കർഷകരിലേക്ക് പണം എത്താതിരിക്കാനുള്ള കാര്യമാണ് മിൽമ ചെയ്യുന്നത്. ഒരു ലിറ്റർ പാലിന് 48 മുതൽ 52 രൂപ വരെ കർഷകന് ലഭിക്കേണ്ടതാണ്. ഫലത്തിൽ മിൽമയുടെ നിലപാടാണ് കേരളത്തിൽ ക്ഷീര കർഷകർക്ക് തിരിച്ചടിയാവുന്നതെന്നും കെ.സുരേന്ദ്രൻ പറ‍ഞ്ഞു.

സുപ്രീംകോടതി വിധി: പിണറായി സർക്കാർ കേരളത്തെ നാണംകെടുത്തി: കെ.സുരേന്ദ്രൻകുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതിവിധി സ്‌റ്റേ ...
21/11/2022

സുപ്രീംകോടതി വിധി: പിണറായി സർക്കാർ കേരളത്തെ നാണംകെടുത്തി: കെ.സുരേന്ദ്രൻ

കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതിവിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീംകോടതി നിരാകരിച്ചത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൻ്റെ വിധി വരും വരെ ചാൻസിലർക്ക് ആക്ടിംഗ് വിസിയെ നിയമിക്കാമെന്ന കോടതിയുടെ നിലപാട് ഇടതു സർക്കാരിൻ്റെ എല്ലാ വാദവും തള്ളുന്നതാണ്. അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ ഉപയോഗിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീംകോടതിക്കെതിരാണെന്ന് ഓരോ ദിവസവും വ്യക്തമായി വരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലാതായിരിക്കുകയാണ്. ഗവർണറാണ് ശരിയെന്ന് കേരളജനതക്ക് പൂർണമായും മനസിലായി കഴിഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ബിജെപി കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പ്രിയവർഗീസ് വിധി: സംസ്ഥാന സർക്കാർ നാണംകെട്ടു: കെ.സുരേന്ദ്രൻ പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി  അസോസിയേറ്റ് പ്രൊഫസറാകാൻ...
17/11/2022

പ്രിയവർഗീസ് വിധി: സംസ്ഥാന സർക്കാർ നാണംകെട്ടു: കെ.സുരേന്ദ്രൻ
പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവൻ പിൻവാതിൽ നിയമനങ്ങൾക്കും ബാധകമാവും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ പ്രഹരമാണിത്. രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി വിജയൻ മനസിലാക്കണം. ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ ഇടത് സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. അടിസ്ഥാന യോഗ്യതയില്ലാത്തവരെ ഉയർന്ന പദവിയിലേക്ക് നിയമിച്ചു പോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത്. പ്രിയവർഗീസിൻ്റെ കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സീതാറാം യെച്ചൂരിയും സംഘവും ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും മാർച്ച് നടത്തുമോയെന്നാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്. നിയമവ്യവഹാരത്തിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുമ്പോൾ ഗവർണറാണ് ശരിയെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ബിജെപി ജനകീയ പോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Address


Website

Alerts

Be the first to know and let us send you an email when Janmabhumidaily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share