Amballoor News Channel LIVE

Amballoor News Channel LIVE ചെറിയ ഗ്രാമത്തിൽ നിന്നും വാർത്തകളുടെ വലിയ ലോകത്തേയ്ക്ക് .�

🗞️🏵️എടക്കാട്ട് വയൽ ഓർമുളകുന്നു അയ്യൻകാളി പുലയ സമാജത്തിന്റെ കുടുംബം സംഗമം . Rtd:civil surgeon. Dr:രാജു ഉത്ഘാടനം ചെയ്തു. ട...
03/02/2025

🗞️🏵️എടക്കാട്ട് വയൽ ഓർമുളകുന്നു അയ്യൻകാളി പുലയ സമാജത്തിന്റെ കുടുംബം സംഗമം .

Rtd:civil surgeon. Dr:രാജു ഉത്ഘാടനം ചെയ്തു. ടി യോഗത്തിന്റെ അദ്ധൃക്ഷൻ ടി. കെ. ഉണ്ണി, സെക്രട്ടറി മനോഹരൻ സ്വാഗതം പറഞ്ഞു. മുൻസി പി എ൦ എടയ്ക്കാട്ടുവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയു൦ ചെത്തിക്കോട് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായ ടി സി രാമചന്ദ്രനെ ഡോക്ടർ രാജു മൊമോൻ്റോ നൽകി ആദരിച്ചു,അതുപോലെ എറണാകുളം ജില്ലയിൽ സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മിഷൻനറായി പ്രമോഷൻ ലഭിച്ച എ൦ പി ചന്ദ്രനും ഡോക്ടർ രാജു മൊമോൻ്റോ നൽകി ആദരിച്ചു. ഖജാൻജി വാസുകണ്ണൻ നന്ദി രേഖപ്പെടുത്തി.

🗞️🏵️വായനാ വസന്തം എ ഗ്രേഡിൽ പ്രവർത്തിക്കുന്ന ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതി ആയ വായനാ വസന്ത...
02/02/2025

🗞️🏵️വായനാ വസന്തം

എ ഗ്രേഡിൽ പ്രവർത്തിക്കുന്ന ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതി ആയ വായനാ വസന്തം വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി ആരംഭിച്ചു. ലൈബ്രേറിയൻ മാസത്തിൽ കുറഞ്ഞത് 4 ദിവസം വീടുകളിൽ നേരിട്ട് പുസ്തകം വിതരണം ചെയ്യും. ലൈബ്രേറിയൻ ജ്യോതിക ജയകുമാർ കൊറ്റംപുറത്ത് രാധാകൃഷ്ണന് പുസ്തകം നൽകികൊണ്ട് പദ്ധതി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ ഹരിദാസ്, സെക്രട്ടറി പി എം ദിവാകരൻ ജോയിന്റ് സെക്രട്ടറി ശശിധരൻ തടത്തിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി പിള്ള, മണി, ടി ജി സോമൻപിള്ള, വത്സ മണി, കെ എൻ സുരേഷ് എന്നിവർ പ്രസംഗിച്ചു.

🗞️🏵️ഭാവഗാനസുധ ഭാവ ഗായകൻ പി ജയചന്ദ്രന്റെ പാവനസ്മരണക്കു മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ആമ്പല്ലൂർ ഗ്രാമീണ വായനശാലയും കലാ സ...
02/02/2025

🗞️🏵️ഭാവഗാനസുധ

ഭാവ ഗായകൻ പി ജയചന്ദ്രന്റെ പാവനസ്മരണക്കു മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ആമ്പല്ലൂർ ഗ്രാമീണ വായനശാലയും കലാ സാഹിത്യവേദിയും സംയുക്തമായി ഭാവഗാനസുധ എന്ന സംഗീതപരിപാടി നടത്തി. ടി വിജയകുമാർ, പ്രഭാകരൻ, അനിത അജയൻ, ഉഷ രവി, അർജുൻ രവി, നിജാഫ് പി എസ്, റാഫി മാത്യുഎന്നിവർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി പിള്ള, വായനശാല പ്രസിഡന്റ്‌ സി ആർ രാധാകൃഷ്ണൻ, സാഹിത്യ വേദി പ്രസിഡന്റ്‌ എൻ സി ദിവാകരൻ, വൈസ് പ്രസിഡന്റ്‌ കെ ഹരിദാസ്, സെക്രട്ടറി പി എം ദിവാകരൻ, ടി ജി സോമൻ പിള്ള, ദൃശ്യ, ജ്യോതിക ജയകുമാർ, ശശിധരൻ തടത്തിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

🗞️🏵️കരുതലിന്റെ നന്മയറിഞ്ഞു കാരുണ്യ സ്പർശം രണ്ടാം ഘട്ടത്തിനു തുടക്കമായി.കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ്   വിദ്യാലയം നന്മയ...
01/02/2025

🗞️🏵️കരുതലിന്റെ നന്മയറിഞ്ഞു കാരുണ്യ സ്പർശം രണ്ടാം ഘട്ടത്തിനു തുടക്കമായി.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വിദ്യാലയം നന്മയുടെയും, കരുതലിന്റെയും നേരറിഞ്ഞു കാരുണ്യ സ്പർശവുമായി സമൂഹത്തിലേക്കു. വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്കു സ്കൂളിന്റെയും PTA യുടെയും നേതൃത്വത്തിൽ അധ്യാപകർ രക്ഷകർത്താക്കൾ എന്നിവരിൽ നിന്നും സമാഹരിച്ച തുക കൈമാറി. ഈ വർഷം തന്നെ രണ്ടു വ്യക്തികൾക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ടു തുക കൈമാറിയിരുന്നു. അതിന്റെ തുടർച്ച എന്നോണം ആണ് ഇപ്പോൾ തുക കൈമാറിയത്.വിദ്യാലയത്തിൽ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളെയും, കുടുംബങ്ങളെയും സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിമി സാറ മാത്യൂ VHSS പ്രിൻസിപ്പൽ ജയ സി എബ്രഹാം വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ PTA പ്രസിഡന്റ്‌ റഫീഖ് KA തുക കൈമാറി.

01/02/2025

🗞️🏵️ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്ര (RSETI)ത്തിന്റെ
ജ്വല്ലറി മേക്കിംഗ് പരിശീലനം കാഞ്ഞിരമറ്റം അഗ്രോ മാർട്ടിൽ ജെൻഡർ റിസോഴ്സ് സെൻററിൽ തിങ്കളാഴ്ച സമാപിക്കും ... വിശദമായ വാർത്തയിലേക്ക്

🗞️🏵️ഓൺ ലൊക്കേഷൻ സ്വയംതൊഴിൽ ഗ്രാമീണ പരിശീലന പരിപാടി തിങ്കളാഴ്ച സമാപിക്കുംഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (RSETI), കേ...
31/01/2025

🗞️🏵️ഓൺ ലൊക്കേഷൻ സ്വയംതൊഴിൽ ഗ്രാമീണ പരിശീലന പരിപാടി തിങ്കളാഴ്ച സമാപിക്കും

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (RSETI),
കേന്ദ്രഗ്രാമീണവികസന മന്ത്രാലയത്തിൻ്റെയും യൂണിയൻബാങ്ക്ഓഫ് ഇന്ത്യ യുടെയുംസംയുക്ത ആഭിമുഖ്യത്തിൽ
നടത്തി വരുന്ന ജ്വല്ലറി മേക്കിംഗ് പരിശീലനംമുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻെറയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൻെറയും നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ മാർട്ടിൽ ജെൻഡർ റിസോഴ്സ് സെൻററിൽ തുടരുന്നു. മാർക്കറ്റിംഗ് ലോൺ തുടങ്ങിയ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു .35ഓളം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. നെറ്റിപ്പട്ടം, വിവിധ തരം മാലകൾ, വളകൾ തുടങ്ങി 30 തരം ഓർണമെന്റ്റ്സ് നിർമ്മിക്കുന്നതിൽ ഇവർ പരിശീലനം നേടി. 13 ദിവസത്തെ ക്ലാസ് തിങ്കളാഴ്ച സമാപിക്കും ചൊവ്വാഴ്ചയാണ് പരീക്ഷ. യൂണിയൻ ബാങ്ക് Rseti യുടെ ആഭിമുഖ്യത്തിൽ വിവിധ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ആണ് പരിശീലനംനടന്നു വരുന്നത്.
ഫാക്കൽറ്റി ശ്രീമതി ഗായത്രി ദേവി ആണ് ജ്വല്ലറി മേക്കിംഗ് പരിശീലിപ്പിക്കുന്നത്.
യൂണിയൻ ബാങ്ക് റീജിയണൽ ഓഫീസ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ നോഡൽ ഓഫീസർ ശ്രീ ജീജു മാത്യു ബാങ്കിംഗ് അക്കൗണ്ട് സംബന്ധിച്ച് ക്ലാസ് എടുത്തു.

Resti director ശ്രീ രാജേഷ് ട്രെയിനിങ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ബാങ്കിംഗ് വിഷയത്തിൽ മുളന്തുരുത്തി എഫ് എൽ സി ശ്രീ അഡ്വക്കേറ്റ് സുരേന്ദ്രൻ ,വടവുകോട് ശ്രീ സി. സുദർശൻ തുടങ്ങിയവർ ക്ലാസെടുത്തു.

🌹നിര്യാതയായി..അരയൻകാവ് പൗത്തുരുത്തിയിൽകുഞ്ഞുപെണ്ണ് (92) നിര്യാതയായി.  സംസ്കാരം :  ഇന്ന് (വെള്ളിയാഴ്ച,31/01/25) സായന്തനത്...
31/01/2025

🌹നിര്യാതയായി..

അരയൻകാവ് പൗത്തുരുത്തിയിൽ
കുഞ്ഞുപെണ്ണ് (92) നിര്യാതയായി.
സംസ്കാരം : ഇന്ന് (വെള്ളിയാഴ്ച,31/01/25) സായന്തനത്തിൽ വൈകിട്ട് 4:00 മണിക്ക്

ആദരാഞ്ജലികൾ🌹

രണ്ടര വയസുകാരിയെ കിണറ്റിലിട്ട് കൊന്നതാണെന്ന് അമ്മാവന്റെ കുറ്റസമ്മതം30 - 01 - 2025🏵️തിരുവനന്തപുരം  ബാലരാമപുരത്ത് രണ്ടരവയസ...
30/01/2025

രണ്ടര വയസുകാരിയെ കിണറ്റിലിട്ട് കൊന്നതാണെന്ന് അമ്മാവന്റെ കുറ്റസമ്മതം

30 - 01 - 2025

🏵️തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയെ കിണറ്റിലിട്ട് താനാണ് കൊന്നതെന്ന് കുട്ടിയുടെ അമ്മാവന്റെ കുറ്റസമ്മതം. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാറാണ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലെന്നു ദേഹപരിശോധനയിൽ വ്യക്തമായി. അച്ഛനൊപ്പമാണ് കുട്ടി വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നത്. കുട്ടിയുടെ അമ്മ, അച്ഛൻ, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര)വിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തി. കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാർ പറഞ്ഞിരിക്കുന്നതെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഹരികുമാർ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നു. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

അംഗമാകാം👇
https://chat.whatsapp.com/D6Zg3ZQ1IUd7SAwxtEC8j3
ANC🌎 ONLINE MEDIA

ആമ്പല്ലൂർ ഗ്രാമീണ വായനശാല & ആമ്പല്ലൂർ കലാ സാഹിത്യ വേദി *ഭാവഗാനസുധ* 31-01-2025 വൈകുന്നേരം 4 മണിക്ക്ഭാവഗായകൻ പി ജയചന്ദ്രന്...
30/01/2025

ആമ്പല്ലൂർ ഗ്രാമീണ വായനശാല & ആമ്പല്ലൂർ കലാ സാഹിത്യ വേദി
*ഭാവഗാനസുധ*

31-01-2025 വൈകുന്നേരം 4 മണിക്ക്

ഭാവഗായകൻ പി ജയചന്ദ്രന്റെ പാവന സ്മരണക്കുമുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് അദ്ദേഹം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന ഗാനസുധയിലേക്ക് ഗായകരെയും ആസ്വാദകരെയും സാദരം ക്ഷണിക്കുന്നു.

🗞️🏵️ആമ്പല്ലൂർ (നാലും കൂടി കവല) റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തി...
30/01/2025

🗞️🏵️ആമ്പല്ലൂർ (നാലും കൂടി കവല) റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ആമ്പല്ലൂർ റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണ മെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരക്കുന്നം – പി റവം -മൂവാറ്റുപുഴ ഭാഗത്തേക്കും ഈ മേഖലയിൽ നിന്ന് എറണാകുളത്തേക്കും, വൈക്കം കാഞ്ഞിരമറ്റം ഭാഗത്തേക്കും എളുപ്പവഴി കടന്നു വരാൻ കഴിയുമെ ന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുവരുന്നത്. ബി.എം.ബി.സി. നില വാരത്തിലുള്ള റോഡും നിർമ്മി ച്ചതോടെ വാഹനത്തിരക്ക് ഏറി വരുന്നു. ചില സമയങ്ങളിൽ 20 മിനിറ്റിലധികം ഗേറ്റ് അടഞ്ഞു കിടക്കും ട്രയിൻ കടന്നു പോകാൻ. അടിയന്തിര ഘട്ടത്തിൽ ആരെയെങ്കിലും ഹോസ്‌പിറ്റലിൽ എത്തിക്കണമെങ്കിൽ വളരെ പ്രയാസപ്പെടും. ഈ പഞ്ചാ യത്തിന്റെ പരിധിയിൽ നാലു റയിൽവേ ഗേറ്റുകളുണ്ട്. വെളീപ്പാലം, ആമ്പല്ലൂർ ക്രോസ്, ഒലിപ്പുറം ക്രോസ്, കാഞ്ഞിരമറ്റം റയിൽവേ ക്രോസ് എന്നിവ.
ജനങ്ങൾ യാത്രക്കായി ഏറെ ബുദ്ധി മുട്ടുകയാണ്. ഇത് സംബന്ധിച്ച് വാർഡ് മെമ്പർ ടി.പി.രമേശൻ പ്രമേയം അവതരിപ്പിച്ചു. മെമ്പർമാരായ പി.രാജൻ, എ. പി.സുഭാഷ് എന്നിവർ പിന്താ ങ്ങി സംസാരിച്ചു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന പ്രമേയം അംഗീകരിക്കുകയും അടിയന്തിര പരിഹാരം വേണമെന്നും റയിൽവേയോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യപ്പെട്ടു.

🗞️🏵️പോക്സോ അതിജീവിത ആക്രമിക്കപ്പെട്ട കേസ്: ആൺസുഹൃത്ത്അറസ്റ്റിൽ ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ അവശനിലയി...
30/01/2025

🗞️🏵️പോക്സോ അതിജീവിത ആക്രമിക്കപ്പെട്ട കേസ്: ആൺസുഹൃത്ത്അറസ്റ്റിൽ

ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട കേസിൽ കാമുകനായ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് സ്വദേശി കുഴിപ്പുറത്ത് മണിയുടെ മകൻ അനൂപ്( 24 ) ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തിന് പെൺകുട്ടിയുടെ ആൺ സുഹൃത്തായ അനൂപ് സുഹൃത്തും ഒന്നിച്ച് വീട്ടിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സ്ഥിരമായി പെൺകുട്ടിയുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു അനൂപ് മണിക്കൂറുകൾക്കുശേഷം തിരിച്ചു പോകുകയാണ് പതിവ്. രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീടിന്റെ പരിസരങ്ങളിൽ കാണുന്ന അനൂപിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു ചെയ്ത അനൂപിനെതിരെ സമീപത്തുള്ള ഇരുപതോളം കുടുംബങ്ങൾ ചേർന്ന് ചോറ്റാനിക്കര പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് ഫോക്സോ അതിജീവതയുടെ വീട്ടിലെത്തിയ അനൂപ് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തിരിച്ചു പോയത്. അന്ന് ഉച്ച കഴിഞ്ഞാണ് പെൺകുട്ടിയെ അവശനിലയിൽ വീടിനുള്ളിലെ കട്ടിലിനടിയിൽ തല മാത്രം പുറത്തായ നിലയിൽ ബന്ധു കണ്ടെത്തിയത്. അർധ നഗ്നയായ ശരീരമാസകലം ചതഞ്ഞ പാടുകളും കഴുത്തിൽ ചങ്ങല പോലുള്ള മാല കൊണ്ട് മുറുക്കിയ പാടുകളും, കൈകളിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലും ആയിരുന്നു.
പിതാവിന്റെ മരണശേഷം പെൺകുട്ടി മാതാവുമായി ഒരുമിച്ച് കഴിയുകയായിരുന്നു. സുഹൃത്തുക്കളും ഒന്നിച്ച് ലഹരിയും ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. കാമുകൻ പണത്തിനെ ചൊല്ലി മാതാവുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതും അയൽവാസികളും പറയുന്നു. 24ആം തീയതി പണത്തിനെ ചൊല്ലി തർക്കം ഉണ്ടായതിനെ തുടർന്ന് മാതാവിന്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല പണയം വെച്ച് പണം നൽകണമെന്ന് ആവശ്യപ്പെട്ട് മാതാവിനെ മർദ്ദിച്ചിരുന്നു. തുടർന്ന് അയൽവാസി മാതാവിനെ അദ്ദേഹത്തിന്റെ വീട്ടിൽ അഭയം നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചെ മാതാവ് ആലുവായിലുള്ള കോർട്ടേഴ്സിലേക്ക് പോയതിനെ തുടർന്നു പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.

ഹാപ്പി കേരളത്തിന് തുടക്കം കുറിച്ച്  ആമ്പല്ലൂർ എറണാകുളം ആമ്പല്ലൂർ : കുടുംബശ്രീയുടെ എഫ്. എൻ. എച്ച്. ഡബ്ലിയു ക്യാമ്പയിന്റെ ...
30/01/2025

ഹാപ്പി കേരളത്തിന് തുടക്കം കുറിച്ച് ആമ്പല്ലൂർ

എറണാകുളം ആമ്പല്ലൂർ : കുടുംബശ്രീയുടെ എഫ്. എൻ. എച്ച്. ഡബ്ലിയു ക്യാമ്പയിന്റെ ഭാഗമായ ഹാപ്പി കേരളം ഹാപ്പിനസ്സ് സെന്റർ പ്രവർത്തങ്ങൾക്ക് അമ്പലൂരും തുടക്കം കുറിച്ചു . കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി കർണ്ണകി രാഘവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ, വാർഡ് മെമ്പർമാർ , സി ഡി എസ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബിജു തോമസ് അവർകൾ തിരിതെളിയിച്ചു.
വ്യക്തിയും കുടുംബവും സമൂഹവും സന്തോഷകരമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവൺമെന്റും കുടുംബശ്രീ സംസ്ഥാന മിഷനും ചേർന്ന് നടപ്പിലാക്കുന്ന പ്രവർത്തനമാണ് ഹാപ്പി കേരളം. ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഹാപ്പി കേരളം ഹാപ്പിനസ്സ് സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്.
കുടുംബശ്രീ മാതൃക സി ഡി എസ് വഴി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി എറണാകുളം ജില്ലയിലെ 14 മാതൃക സി ഡി എസുകളിൽ ഒന്നായ ആമ്പല്ലൂർ സി ഡി എസ് ലെ 4-ാം വാർഡിലെ ജെ. ബി. എസ് സ്ക്കുളിൽ പ്രദേശവാസികളായ 20 കുടുംബങ്ങളെ ചേർത്ത് പ്രോഗ്രാമിന് തുടക്കം ക്കുറിച്ചു. 4-ാം വാർഡിലെ വാർഡ് മെമ്പർ AP സുഭാഷ്,ADS അംഗങ്ങൾ, Cds അക്കൗണ്ടന്റ് ബീന രാജു പൊതുജനങ്ങൾ അടക്കം ഏകദേശം 90 അംഗങ്ങൾ പങ്കെടുത്തു. സ്നേഹിത ടീം ലീഡർ സ്മിത സന്തോഷ്‌, കമ്മ്യൂണിറ്റി കൗൺസിലർ രജിത പി. പി , കോ. ഓർഡിനേറ്റർ ഷാനിമ അൻസ് , ജില്ലാ ആർ പി സനില, ഒപ്പം മെമ്പർ സുജപി എസ് , ന്യൂട്രിഷ്യൻ അഭിരാമി, ബ്ലോക്ക്‌ കോ. ഓർഡിനേറ്റർ മാരായ പിന്റാ ആർ പിള്ളൈ, ആര്യ എസ്. നായർ, CDS RP മാരായ K. A മുകുന്ദൻ, സരിതമനോജ്‌ , സുജിത അനിൽ, ആശ മോൾ, കുഞ്ഞുമോൾ ജയരാജ്‌ , ഷൈജ അഷ്‌റഫ്‌, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ANC

🗞️🏵️മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ  77 മത് രക്തസാക്ഷിത്വ ദിനം  ആമ്പല്ലൂർ പള്ളിത്ത...
30/01/2025

🗞️🏵️മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77 മത് രക്തസാക്ഷിത്വ ദിനം ആമ്പല്ലൂർ പള്ളിത്താഴത്ത് കോൺഗ്രസ് സ്മൃതി മണ്ഡപത്തിന് മുന്നിൽ ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ കൂടിയ "ഗാന്ധി സ്മരണ" മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോളി പി തോമസ് ഉദ്ഘാടനം ചെയ്തു.*ഗാന്ധിജിയുടെ ആദർശങ്ങളും കാഴ്ചപ്പാടുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കോൺഗ്രസ് നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു

ബ്ലോക്ക് ജനറൽ സെക്രട്ടറി റെജി വീരമന ഗാന്ധി സ്മൃതി സന്ദേശം നൽകി. _ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബെന്നി ചെറുതോട്ടിൽ, കെ സി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എൻ ശശികുമാർ, ടി പി രമേശൻ, കോൺഗ്രസ് നേതാക്കന്മാരായ ബിജു പാട്ടത്തിൽ, ജോസ് കണ്ടക്കാട്ട്, ബാലകൃഷ്ണൻ നായർ, നിഖിൽ മാത്യു, ഗോപാലകൃഷ്ണൻ, വർഗീസ് പാറയിൽ, മോഹനൻ മണ്ണാഴത്ത്, എം ജി ജോൺ, ജോൺ ജേക്കബ്, ധനീഷ് ഗോപി, സാജു വർഗീസ്, അബേഷ് INTUC, വർഗീസ് കാലായിൽ, സാബു ഊരെത്ത്, ആന്റണി പുളിമറ്റത്തിൽ, രാജു പി ചെറിയാൻ, കൃഷ്ണൻകുട്ടി മറ്റത്തിൽ, സാബു കുരിശിങ്കൽ എന്നിവർ അനുസ്മരിച്ചു.

🗞️🏵️ഊർജ്ജസ്നേഹി 2024 - 25 പുരസ്കാരങ്ങൾ വിതരണം ചെയ്തു.കാഞ്ഞിരമറ്റം:  കാഞ്ഞിരമറ്റം സെൻറ്.ഇഗ്നേഷ്യസ് ഹൈസ്ക്കൂൾ  പവർ സേവിംഗ്...
28/01/2025

🗞️🏵️ഊർജ്ജസ്നേഹി 2024 - 25 പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം സെൻറ്.ഇഗ്നേഷ്യസ് ഹൈസ്ക്കൂൾ പവർ സേവിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ഉപഭോഗം വീടുകളിൽ കുറക്കുന്ന വിദ്യാർഥികൾക്കാണ് ഊർജ സ്‌നേഹി അവാർഡുകൾ സമ്മാനിച്ചത്.ആമ്പല്ലൂർ കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ഷാജു പി മാത്യു അവാർഡുകൾ സമ്മാനിച്ചു. ഒരു അധ്യയനവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഊർജ്ജ ക്ലബ്ബ് ആസൂത്രണം ചെയ്തത്.ജലവിതാന സൂചിക സ്ഥാപിക്കൽ , എൽഇഡി ബൾബ് നിർമ്മാണം,ഫോർമാറ്റ് തയ്യാറാക്കി വൈദ്യുത ഉപയോഗം രേഖപ്പെടുത്തുന്ന പ്രവർത്തനം,വൈദ്യുതി ബില്ല് ശേഖരിക്കൽ എന്നിവ അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ്.സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് റഫീഖ് കെ എ
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരമറ്റം അപ്പൂസ് ഇലക്ട്രിക്കൽസ് ഉടമ പ്രകാശൻ കെ വി കുട്ടികൾക്കുള്ള അവാർഡുകളും മധുരവും സ്പോൺസർ ചെയ്തു. സൈന സൂസൻ ബിനോയ്, ജനീറ്റ സൂസൻ ജയ് ,ഇ വാൻ കുര്യാക്കോസ് നിജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഹെഡ്മിസ്ട്രസ് പ്രീമ എം പോൾ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജയാ സി എബ്രഹാം,റബീന ഏലിയാസ്, ജെറി അഗസ്റ്റിൻ, നോബി വർഗീസ് ,പ്രകാശൻ കെ വി, സീഡ് കോർഡിനേറ്റർ ജീവ ജോൺ കെ തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് പ്രീമ എം പോൾ, വിഎച്ച്എസ്ഇ വിഭാഗം ഫീൽഡ് ടെക്നീഷ്യൻ ആൻഡ് എയർകണ്ടീഷൻ ഡിപ്പാർട്ട്മെൻറ് അധ്യാപകരായ ജെറീ അഗസ്റ്റിൻ, നോബി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികളും രക്ഷകർത്താക്കളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.രക്ഷകർത്താക്കളെ പ്രതിനിധീകരിച്ച് ജെസ്സി ബിനോയ് പ്രസ്തുത പരിപാടി ഭവനങ്ങളിൽ വൈദ്യുത ഉപയോഗം ഗണ്യമായി കുറയ്ക്കുവാൻ സഹായിച്ചു എന്ന് സാക്ഷ്യപ്പെടുത്തി.

🌹നിര്യാതനായി..കുലയറ്റിക്കര,അരഞ്ഞാൾതടത്തിൽ ബേബി പുന്നൂസ് (64) നിര്യാതനായിസംസ്ക‌ാരം : നാളെ (29.01.2025 ,ബുധൻ) രാവിലെ 9.30 ...
28/01/2025

🌹നിര്യാതനായി..

കുലയറ്റിക്കര,അരഞ്ഞാൾതടത്തിൽ ബേബി പുന്നൂസ് (64) നിര്യാതനായി

സംസ്ക‌ാരം : നാളെ (29.01.2025 ,ബുധൻ) രാവിലെ 9.30 ന് കുലയറ്റിക്കര സെൻ്റ് ജോർജ്ജ് സ്ലീബാ പള്ളിയിൽ

ആദരാഞ്ജലികൾ..🌹

🗞️🏵️ഭരണഘടന സദസ്സ് സമതയോടൊപ്പം..ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സൗഹൃദ റസിഡൻസ് അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കാപ്പനം...
27/01/2025

🗞️🏵️ഭരണഘടന സദസ്സ് സമതയോടൊപ്പം..

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സൗഹൃദ റസിഡൻസ് അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കാപ്പനം 54-ാം നമ്പർ അങ്കണവാടിയിൽ നടന്ന "ഭരണഘടന സദസ്സ് " വനിതാ വേദി കൺവീനർ ബീന അശോകന്റെ അധ്യക്ഷതയിൽ ജോ. സെക്രട്ടറി ജീന റെജി ഭരണഘടന ആമുഖ സന്ദേശം നൽകി._

EDRAAC ആമ്പല്ലൂർ മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിജു എം ജോസ്, അങ്കണവാടി ടീച്ചർ മല്ലിക പി കെ, ആശാവർക്കർ സിന്ധു അശോകൻ, വനിതാ വേദി അംഗങ്ങളായ രമാദേവി ടീച്ചർ, ലിസ ജോർജ്, ഷീല ഫ്രാൻസിസ് എന്നിവർ സംസാരിച്ചു..

🗞️🏵️എക്സലൻസ് അവാർഡ് ലഭിച്ചു.കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയീസ് എക്സലൻസ് അവാർഡ് 2025 ഷിപ്പ് യാർഡ് ചെയർമാൻ മധു.എസ്. നായരിൽ നി...
27/01/2025

🗞️🏵️എക്സലൻസ് അവാർഡ് ലഭിച്ചു.

കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയീസ് എക്സലൻസ് അവാർഡ് 2025 ഷിപ്പ് യാർഡ് ചെയർമാൻ മധു.എസ്. നായരിൽ നിന്നും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഏറ്റുവാങ്ങുന്ന കാഞ്ഞിരമറ്റം കൊച്ചുപറമ്പിൽ എം. ജയപ്രകാശ്

അഭിനന്ദനങ്ങൾ..🌸

🗞️🏵️ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന് 75 വയസ്സ്.. "ഇന്ത്യയിലെ 145 കോടി ജനങ്ങളുടെ ഹൃദയ ഭൂമിയായ  ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന്...
26/01/2025

🗞️🏵️ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന് 75 വയസ്സ്..

"ഇന്ത്യയിലെ 145 കോടി ജനങ്ങളുടെ ഹൃദയ ഭൂമിയായ ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ന് 75 വയസ്സ്..."

ആമ്പല്ലൂർ സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷം അസോസിയേഷൻ പ്രസിഡന്റ് സിജു എം ജോസിന്റെ അധ്യക്ഷതയിൽ ധീര ജവാൻ നായ്ക് കെ വി ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി._ലോകത്തിനാകെ മാതൃകയായ ഈ ബഹുസ്വരത വരും വർഷങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക്കിന് ഊർജ്ജം പകരട്ടെ... എന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തിലൂടെ അറിയിച്ചു. _EDRAAC ആമ്പല്ലൂർ മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ് ഭരണഘടന ആമുഖ സന്ദേശം നൽകി._ വനിതാ വേദി കൺവീനർ ബീന അശോകൻ, ബാലവേദി കൺവീനർ ജ്യോതിലക്ഷ്മി രാജേഷ്, വൈസ് പ്രസിഡന്റ് രാധാചന്ദ്രൻ, ജോ. സെക്രട്ടറി മോഹനൻ മണ്ണാഴത്ത്, കമ്മിറ്റി അംഗങ്ങളായ റെജി മാത്യു, പി വി യോഹന്നാൻ, രേഷ്മ അഭിലാഷ്, മേഴ്സി മോൻസി, റീന ജോർജ്, വി എൻ അശോകൻ, നിഖിൽ മാത്യു, വനിതാ വേദി അംഗങ്ങളായ മിനി സാബു, രാധ കുഞ്ഞൂഞ്ഞ്, സരിത പ്രസാദ് എന്നിവർ സംബന്ധിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ ഗാനാലാപനവും... പായസം വിതരണവും... നടത്തി.

Address

Amballoor
Kochi

Telephone

+918921699122

Website

Alerts

Be the first to know and let us send you an email when Amballoor News Channel LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share