GCN Online 24/7

  • Home
  • GCN Online 24/7

GCN Online 24/7 The NEW GEN news channel of India. Official channel |




Green Channel Networks





GCN ONLINE 24/7

പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസ്:  12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു സിപിഎം നേ...
12/10/2021

പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസ്: 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
സിപിഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രതികളായിരുന്ന അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വിറുതെവിട്ടത്.

തളിപ്പറമ്പിന് സമീപം അരിയില്‍ പ്രദേശത്ത് വച്ച് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. അരിയില്‍ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ചത് ഈ കേസാണെന്നും പറയപ്പെടുന്നു. 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

അതേസമയം, വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തുമെന്ന് പി ജയരാജൻ പ്രതികരിച്ചു.



റോഡ് അരികിലും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്തടിസ്ഥാനത്തിൽ :  ചോദ്യവുമായി ഹൈക്കോടതി  സംസ്ഥാനത്തെ റോഡ...
12/10/2021

റോഡ് അരികിലും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്തടിസ്ഥാനത്തിൽ : ചോദ്യവുമായി ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളുടെ വരികയും പൊതു സ്ഥലങ്ങളിലും കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പൊതു ഇടങ്ങളില്‍ അനുമതിയില്ലാതെ കൊടിമരങ്ങള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ടെന്നും കേരളാ ഹൈക്കോടതി.

ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശങ്ങളുണ്ടായത്. ഈ ഹർജിയിൽ നവംബര്‍ ഒന്നിനു കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി.

കേസിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കൊടിമരങ്ങളുടെ പേരില്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരിയായ അനുമതി ഇല്ലാതെ ആര്‍ക്കും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു.

court

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ് ആർഎസ്എ...
12/10/2021

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്

ആർഎസ്എസിന്റെ നേതാവായിരുന്ന സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്. സവർക്കറെ ജയിലിൽ നിന്നും മോചിപ്പിക്കാൻ തങ്ങൾ പ്രചരണം നടത്തുമെന്ന് ​ഗാന്ധി പറഞ്ഞിരുന്നെന്നും സർക്കാർ ഒരു യഥാർത്ഥ ദേശീയവാദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സവർക്കർ എല്ലായ്പ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കുമെന്നും ദയ് മഹുർക്കർ രചിച്ച വീർ സവർക്കർ
ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിംഗ് കൂട്ടിചേർത്തു. അദ്ദേഹം ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. മറിച്ചുഒരു യഥാർത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു .

ഇന്ത്യയുടെ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സവർക്കർ. സവർക്കർ രാജ്യത്തിനായി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. അവ ജനങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല. വളരെയധികം കഠിനാധ്വാനത്തിനും ​ഗവേഷണത്തിനും ശേഷമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്നും ഈ പുസ്തകം പുറത്ത് വരുന്നതോടെ സവർക്കറെക്കുറിച്ചുള്ള കിംവദന്തികൾ ഇല്ലാതാകുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം ...
23/05/2021

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3943, എറണാകുളം 2771, പാലക്കാട് 1805, തിരുവനന്തപുരം 2572, തൃശൂര്‍ 2493, കൊല്ലം 2086, കോഴിക്കോട് 1881, ആലപ്പുഴ 1709, കോട്ടയം 1217, കണ്ണൂര്‍ 1168, ഇടുക്കി 789, പത്തനംതിട്ട 785, കാസര്‍ഗോഡ് 539, വയനാട് 466 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9, പാലക്കാട്, വയനാട് 6 വീതം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4869, കൊല്ലം 2705, പത്തനംതിട്ട 1483, ആലപ്പുഴ 386, കോട്ടയം 1467, ഇടുക്കി 1101, എറണാകുളം 4016, തൃശൂര്‍ 4874, പാലക്കാട് 3168, മലപ്പുറം 5502, കോഴിക്കോട് 4398, വയനാട് 449, കണ്ണൂര്‍ 1951, കാസര്‍ഗോഡ് 947 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,77,598 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,56,865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3606 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയില്‍ ഗണ്യമായ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കൂട്ടാക്കാതെ കേന്ദ്രസ...
03/04/2021

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയില്‍ ഗണ്യമായ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കൂട്ടാക്കാതെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും.

GCN ONLINE
മാര്‍ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര്‍ വരെയായി ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില മാര്‍ച്ച് 23ന് 57.76 ഡോളറിലേക്ക് താഴ്ന്നു.

ഈ വലിയ ഇടിവുണ്ടായിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വിലയില്‍ മൂന്ന് ഘട്ടമായി കുറച്ചത് ലിറ്ററിന് 61 പൈസ. ഡീസല്‍ വില കുറച്ചതാകട്ടെ 60 പൈസമാത്രം. ക്രൂഡ് ഓയില്‍ വില 12 ശതമാനത്തോളം കുറഞ്ഞപ്പോള്‍ പെട്രോള്‍– ഡീസല്‍ വിലയില്‍ വരുത്തിയ കുറവ് ഒരു ശതമാനത്തില്‍ താഴെയാണ് . ലോകത്ത് വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞുതുടങ്ങിയത്. സൂയസ് കനാല്‍ പ്രതിസന്ധി അവസാനിച്ചതും വിലയെ ബാധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിയ വര്‍ധന വരുമ്പോള്‍ത്തന്നെ ആഭ്യന്തരവിലയില്‍ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും വില ഇടിയുമ്പോള്‍ അതിന് അനുസൃതമായി വില കുറയ്ക്കാന്‍ മടിക്കുകയാണ്.

കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് അന്താരാഷ്ട്രവിപണിയല്‍ ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടപ്പോഴും ഇന്ത്യയില്‍ പെട്രോള്‍– ഡീസല്‍ വില കൂട്ടുകയായിരുന്നു. എക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയര്‍ത്തിയാണ് വിലവര്‍ധിപ്പിച്ചത്. പെട്രോളിന്റെ തീരുവ ലിറ്ററിന് 32.98 രൂപയായും ഡീസലിന്റേത് 31.83 രൂപയുമായാണ് കേന്ദ്രം കൂട്ടിയത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പെട്രോളിന് 21.38 രൂപയുടെയും ഡീസലിന് 19.18 രൂപയുടെയും വര്‍ധനയുണ്ടായി.













നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചുGCN ONLINE സിപിഐഎം ഏരിയ കമ്മിറ്റി അംഗവും...
03/04/2021

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

GCN ONLINE

സിപിഐഎം ഏരിയ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയ മോഹനന്‍ തന്നെയാണ് റീത്ത് കണ്ട് പൊലീസിനെ അറിയിച്ചത്. ഡിവൈഎസ്പി പി.എ.ശിവദാസ്, ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി റീത്ത് നീക്കം ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു













രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ഗാന്ധിGCN ONLINEപ്രധാനമന്ത്രി ആയാല...
03/04/2021

രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ഗാന്ധി

GCN ONLINE

പ്രധാനമന്ത്രി ആയാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. ഓണ്‍ലൈന്‍ സംവാദത്തിനിടെ മുന്‍ യുഎസ് സെക്രട്ടറിയും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്.

രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്. അതേസമയം തന്നെ ഉല്‍പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്‍പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് താല്‍പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.













പ്രധാനമന്ത്രി നരേന്ദ്രമോദി കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുംGCN ONLINEകാലാവസ്ഥ ഉച്ചകോടിയിലും ഊര്‍ജ-കാലാവസ്ഥ മേഖലകളില്‍...
03/04/2021

പ്രധാനമന്ത്രി നരേന്ദ്രമോദി കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കും

GCN ONLINE

കാലാവസ്ഥ ഉച്ചകോടിയിലും ഊര്‍ജ-കാലാവസ്ഥ മേഖലകളില്‍ ഉള്ള മുന്‍നിര സാമ്പത്തിക ശക്തികളുടെ ഫോറത്തിലും പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

അമേരിക്ക മുഖ്യസംഘാടകരായ ആഗോള സംഗമത്തില്‍ 40 ലോക നേതാക്കള്‍ക്കാണ് ക്ഷണം. കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുക.













നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിGCN ONLINEനിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക...
03/04/2021

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

GCN ONLINE

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരും. കോഴിക്കോട് ജില്ലയിലും പരിശോധനയും സുരക്ഷയും കര്‍ശനമാക്കി ഉത്തരവിറക്കി.

സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 24,788 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അടക്കം 59,292 പൊലീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ഇവരില്‍ 4405 സബ് ഇന്‍സ്പെക്ടര്‍മാരും 784 ഇന്‍സ്പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുന്നു. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും.

ലോക്കല്‍ പൊലീസിന് പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പൊലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഫയര്‍ഫോഴ്സ്, എക്സൈസ്, വനം, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, മോട്ടോര്‍ വാഹനം എന്നീവിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്.













കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നത്: ശശി തരൂർGCN ONLI...
03/04/2021

കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നത്: ശശി തരൂർ

GCN ONLINE

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ< പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ശശി തരൂർ എംപി. കേരളത്തിൽ വന്നിട്ട് മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ വേണ്ടിയാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമലയെ കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും തരൂർ പറഞ്ഞു.

അതേപോലെ തന്നെ നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ശശി തരൂര്‍കൂട്ടിച്ചേർത്തു. മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണ്. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും ശശി തരൂര്‍ പറയുന്നു.













സഭയെ അവഹേളിക്കുന്ന മറുപടി നല്‍കി; കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിGCN ONLINEകേന്ദ...
03/04/2021

സഭയെ അവഹേളിക്കുന്ന മറുപടി നല്‍കി; കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റി

GCN ONLINE

കേന്ദ്ര ഏജൻസിയായ കസ്റ്റംസിന് കേരളാ നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. കസ്റ്റംസ് നടത്തിയ ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് സംസ്ഥാന നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നു. മാത്രമല്ല, ഈ മറുപടി കസ്റ്റംസ് തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമെന്ന് നോട്ടീസിലുണ്ട്.

നിയമസഭാ കമ്മിറ്റിക്ക് രാജു എബ്രഹാം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസില്‍ പറയുന്നു.













പിന്‍വാതില്‍ നിയമനം; യൂത്ത് കോൺഗ്രസ് നിരാഹാരം അവസാനിപ്പിച്ചുGCN ONLINEസംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി എന്ന് ആരോപിക്കുന്ന ...
28/02/2021

പിന്‍വാതില്‍ നിയമനം; യൂത്ത് കോൺഗ്രസ് നിരാഹാരം അവസാനിപ്പിച്ചു

GCN ONLINE

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി എന്ന് ആരോപിക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ പിന്തുണച്ചും യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

ഇപ്പോള്‍ സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും. സര്‍ക്കാരിന് മേല്‍ സമ്മർദ്ദ ശക്തിയായി യൂത്ത് കോൺഗ്രസ് നിലനിൽക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഇപ്പോൾ സർക്കാർ ഉദോഗാർത്ഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തത്. മുന്‍പേ തന്നെ ഈ തീരുമാനം സർക്കാരിന് എടുക്കാൻ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സർക്കാർ കാണിച്ചില്ല.

സംസ്ഥാന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണം. മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർഥികളോട് മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്ന് സെക്രട്ടേറയറ്റിന് മുന്നിലെ സമരം ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ ഇന്ന് അവസാനിപ്പിച്ചു.













പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്?; കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മോദിയേക്കാള്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്GCN ...
28/02/2021

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്?; കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മോദിയേക്കാള്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്

GCN ONLINE

രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വേണമെന്ന സര്‍വേയില്‍ കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും പിന്തുണ കൂടുതല്‍ കിട്ടിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക്. രാഹുല്‍ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ആരെ പ്രധാനമന്ത്രിയാക്കാനാണ് താല്‍പര്യമെന്നായിരുന്നു ചോദ്യം.

ദേശീയ മാധയമമായ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് മലയാളികള്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ചത്. കേരളത്തില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 57.92 ശതമാനം വേരും രാഹുല്‍ഗാന്ധിക്കൊപ്പം നിന്നു. 36.19 ശതമാനത്തിന്റെ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള 43.46 ശതമാനം പേരും രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തു. ഇവിടെ 28.1 ശതമാനമാണ് മോദിയെ പിന്തുണച്ചത്.രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു സര്‍വേ നടന്നത്. ഇതില്‍ ബാക്കിയിടങ്ങളില്‍ നരേന്ദ്രമോദിക്കാണ് പിന്തുണ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 45.54 ശതമാനം പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ചു. പശ്ചിമബംഗാളില്‍ 54.13ശതമാനവും അസമില്‍ 47.8 ശതമാനവും പിന്തുണ ലഭിച്ചു.













കേരളത്തിൽ ഇന്ന് 3254 പേർക്ക് കൊവിഡ്; രോഗവിമുക്തി 4333; പുതിയ ഹോട്ട് സ്‌പോട്ടുകളില്ലGCN ONLINEകേരളത്തില്‍ ഇന്ന് 3254 പേര്...
28/02/2021

കേരളത്തിൽ ഇന്ന് 3254 പേർക്ക് കൊവിഡ്; രോഗവിമുക്തി 4333; പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

GCN ONLINE

കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

അവസാന 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,14,76,284 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 379, കോട്ടയം 345, മലപ്പുറം 346, എറണാകുളം 335, കൊല്ലം 305, പത്തനംതിട്ട 236, ആലപ്പുഴ 243, തൃശൂര്‍ 193, കണ്ണൂര്‍ 133, തിരുവനന്തപുരം 110, കാസര്‍ഗോഡ് 100, ഇടുക്കി 110, വയനാട് 95, പാലക്കാട് 49 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂര്‍ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂര്‍ 232, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,729 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7315 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 790 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.













എല്ലാ അഴിമതികളിലും മുഖ്യമന്ത്രി ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും: കെ സുരേന്ദ്രൻGCN ONLINEസംസ്ഥാനത്ത് വിവാദമായ ആഴക...
28/02/2021

എല്ലാ അഴിമതികളിലും മുഖ്യമന്ത്രി ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും: കെ സുരേന്ദ്രൻ

GCN ONLINE

സംസ്ഥാനത്ത് വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇ എം സി സിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുഞ്ഞിട്ടും താൻ ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ‘പ്രസ്തുത കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകൾ നടന്നു.

സംസ്ഥാന മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തി. നേരത്തെ സ്വർണക്കടത്ത് കേസിലും ഇങ്ങനെ തന്നെയായിരുന്നു. എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും. അഴിമതിയാണ് കേരളത്തിലെ പ്രധാന പ്രശ്നം. ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിങ്ങിനെയുള്ളവരെ അണിനിരത്തി അഴിമതിക്കെതിരേ എന്‍ഡിഎ പോരാടും .

പൂര്‍ണ്ണമായും അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻ ഡി എ’ – സുരേന്ദ്രൻ പറഞ്ഞു.യുഡിഎഫില്‍ മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങുകയാണെന്നും മുല്ലപ്പള്ളി പോലും എവിടെ നിൽക്കണമെന്ന് ലീഗ് തീരുമാനിക്കുമെന്നും അദ്ദേഹം പരി​ഹസി​ച്ചു.

‘ഈ വിവരം കെ മുരളീധരന് അറിയാം. വട്ടിയൂർക്കാവിൽ ആയിരുന്നപ്പോൾ മുരളി അത് പറഞ്ഞിരുന്നു. അവിടെ ലീഗിന്റെ വോട്ട് പ്രശ്നമല്ല. എന്നാല്‍ വടകര എത്തിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്’-സുരേന്ദ്രൻ പറഞ്ഞു.













ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല: പി സി ജോര്‍ജ്GCN ONLINEഉമ്മന്‍ ചാണ്ടി ജീവി...
28/02/2021

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല: പി സി ജോര്‍ജ്

GCN ONLINE

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തല കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരളത്തിൽ മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി സി ജോര്‍ജ് ആരോപിക്കുന്നു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്.

രമേശ് നേരത്തെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ആ സമയം അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതിനാൽ ഇരുവരും തമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നതാണ്. നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി സി ജോര്‍ജ് 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ആരാണെന്ന് ജനം ഇനിയും അറിഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയാണ് ശെല്‍വരാജിനെ ഇടതുമുന്നണിയിൽ നിന്നും യുഡിഎഫിലെത്തിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ചാരക്കേസുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെ കരുണാകരനെ രാജിവെപ്പിച്ചു. മലയാള മനോരമയുടെ സഹായത്തോടെ, എന്ന് പേരെടുത്ത് തന്നെ പറയാം. മനോരമ പത്രമാണ് ഇദ്ദേഹത്തെ ഇപ്പോഴിങ്ങനെ വളര്‍ത്തിവെച്ചിരിക്കുന്നത്. പിന്നാലെയാണ് ആന്റണിയുടെ ന്യൂനപക്ഷ വര്‍ഗീയത പ്രസ്താവന വരുന്നത്. എ കെ ആന്റണിയുടെ അടുത്ത് ഈ ഉമ്മന്‍ ചാണ്ടി തന്നെ പോയി ന്യൂനപക്ഷ പ്രീണനം അപകടമാണ് എന്ന് പറഞ്ഞ് ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ അപകടമാണെന്ന് പറഞ്ഞു.

ഇതോടെ നേരെ ആന്റണിയെ ഡൽഹിയിലേക്ക് പാക്ക് ചെയ്തു. കരുണാകരനെയും എ കെ ആന്റണിയെയും തകര്‍ത്ത് ഇദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ വന്നു,’ പി.സി ജോര്‍ജ് പറഞ്ഞു.ഒരിക്കൽ ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യുന്നത് താന്‍ കണ്ടുവെന്നും അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി തനിക്ക് ശത്രുവായതെന്നും പി സി ജോര്‍ജ് പറഞ്ഞു.













കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടിGCN ONLINEകേരളത്തിൽ മുഖ്യമന്ത്രിയാകണമ...
28/02/2021

കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

GCN ONLINE

കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്ന് താൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്തത് ആഗ്രഹിക്കുന്ന ശീലം തനിക്കില്ലെന്നും അത്തരം ആഗ്രഹങ്ങൾ തന്റെ ചിന്തയിൽ തന്നെ വരാറില്ലെന്നും മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

നേരത്തെ തന്നെ തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊന്നും താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ് ഉള്ളതെന്നും വിദ്യാർത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടതുപക്ഷ- /സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ അവരെയെല്ലാം വിമർശിക്കുമ്പോൾ മാന്യമായ ഭാഷയിലാണ് താനത് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് സർവേയിൽ ഒരു പിണറായിക്ക് വൻ ജനപ്രീതിയെന്ന ഫലം ലഭിച്ച കാര്യത്തിലും കുഞ്ഞാലിക്കുട്ടി തന്റെ പ്രതികരണം അറിയിച്ചു.’സർവേ ഫലം അത് ജനങ്ങളുടെ അഭിപ്രായമല്ലേ. ഒരാൾക്ക് ജനപ്രീതി ശതമാനം കൂടുതലായി കാണുന്നുണ്ടെങ്കിൽ പിണറായി വിജയനും അദ്ദേഹത്തിന്റെ അഭ്യുദയകാംഷികൾക്കും സന്തോഷിക്കാം. തനിക്ക് അക്കാര്യത്തിൽ അസൂയയൊന്നുമില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.













തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നതില്‍ ദുഃഖം; അതൊരു കുറവായി കരുതുന്നു: പ്രധാനമന്ത്രിGCN ONLINEലോകത്തെ തന്നെ ഏറ്റവും പഴക്...
28/02/2021

തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നതില്‍ ദുഃഖം; അതൊരു കുറവായി കരുതുന്നു: പ്രധാനമന്ത്രി

GCN ONLINE

ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തിലാണ് തമിഴ് പഠിക്കാത്തതിലുള്ള സങ്കടം പങ്കുവെച്ചത്. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഭാഷാ പ്രേമ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്.

റേഡിയോയിലെ പരിപാടിയിൽ ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. പ്രധാനമന്ത്രിയായതിന് ശേഷം എന്തെങ്കിലും സാധിച്ചില്ലെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. താൻ ഈ ചോദ്യത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചെന്നും ലോകത്തെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നത് കുറവായി കരുതുന്നുവെന്നും മോദി മറുപടി നൽകുകയായിരുന്നു.

തനിക്ക് വളരെ പ്രിയപ്പെട്ടതും സുന്ദരവുമായ ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മേന്മയെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യം അനേകം ഭാഷകളുടെ ദേശമാണ്. ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും മോദി പറഞ്ഞു.













കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയില്‍: നിര്‍മ്മല സീതാരാമന്‍GCN ONLINEകേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധന...
28/02/2021

കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയില്‍: നിര്‍മ്മല സീതാരാമന്‍

GCN ONLINE

കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്ന് വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച് ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കാൻ കഴിയുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ സമയം ചെലവഴിച്ചത് പി ആര്‍ പണിക്ക് വേണ്ടിയാണ്. നിലവില്‍ രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് കേസുകളും കേരളത്തിലാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ നയിക്കുന്ന ബി.ജെ.പിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമന്‍.

എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറി. ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുന്നുവെന്നും ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് ധനമന്ത്രി ഓർമ്മപ്പെടുത്തി.

കേരളത്തിൽ എല്ലാ പദ്ധതി നിർവ്വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്ന് നിർമ്മല സീതാരാമൻ ചോദിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും നിർമ്മല സീതാരാമന്‍ പറഞ്ഞു.













പതിനായിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയുമായി ബംഗാളില്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യംGCN ONLINEസംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ...
28/02/2021

പതിനായിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയുമായി ബംഗാളില്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യം

GCN ONLINE

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്പതിനായിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം-കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, പരിപാടിയില്‍ എത്താന്‍ സാധിക്കാത്തത് കനത്ത വേദനയാണെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചു.

ബംഗാളില്‍ മമതാ ബാനര്‍ജി തന്റെ ഭരണത്തിലൂടെ ജനാധിപത്യം ഇല്ലാതാക്കിയെന്നും ബിജെപിയുടെ ബി ടീമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദീഖി ആരോപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം നല്‍കുന്ന മതേതര ചേരി തൃണമൂലിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.













72 മുതൽ 77 സീറ്റുകൾ വരെ; കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം; 24 കേരള പോൾ ട്രാക്കർ സർവേGCN ONLINEസംസ്ഥാനത്ത് ഇടതുമുന്നണിക...
28/02/2021

72 മുതൽ 77 സീറ്റുകൾ വരെ; കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം; 24 കേരള പോൾ ട്രാക്കർ സർവേ

GCN ONLINE

സംസ്ഥാനത്ത് ഇടതുമുന്നണിക്ക്‌ തുടർഭരണമെന്ന് ഭൂരിപക്ഷമെന്ന് 24 കേരള പോൾ ട്രാക്കർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. തെരഞ്ഞെടുപ്പ് ഫലത്തില്‍ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

രണ്ടാമത് എത്തുന്ന യുഡിഎഫിന് 63 മുതൽ 69 സീറ്റുകൾ വരെ ലഭിക്കും. എന്നാല്‍ എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചേക്കാവുന്ന സീറ്റുകൾ ഒന്നോ രണ്ടോ മാത്രമാണ്.സര്‍വേയുടെ ആദ്യഘട്ടത്തില്‍ തെക്ക്, വടക്ക്, മധ്യകേരളം വ്യത്യസ്തമായി പരിഗണിച്ചപ്പോൾ മൂന്ന് ഇടങ്ങളിലും എൽഡിഎഫിനായിരുന്നു മേല്‍ക്കൈ.

മാത്രമല്ല, വടക്കൻ കേരളവും മധ്യ കേരളവും എൽഡിഎഫിനൊപ്പമാണ്. വടക്കൻ കേരളത്തിൽ നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.













മാന്നാറിലെ തട്ടിക്കൊണ്ടുപോകൽ: യുവതി മുൻപും സ്വർണം കടത്തി; 3 സംഘങ്ങളിലുള്ളവർ ചേർന്നാണ് തട്ടിക്കൊണ്ടു പോയത്GCN ONLINEമാന്ന...
27/02/2021

മാന്നാറിലെ തട്ടിക്കൊണ്ടുപോകൽ: യുവതി മുൻപും സ്വർണം കടത്തി; 3 സംഘങ്ങളിലുള്ളവർ ചേർന്നാണ് തട്ടിക്കൊണ്ടു പോയത്

GCN ONLINE

മാന്നാറില്‍ വീട്ടിൽ കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.

മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. അറസ്റ്റിലായവരിൽ ഈ മൂന്നു സംഘത്തിൽ പെട്ടവരുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്.അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്.

പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം.

അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.













Address


Alerts

Be the first to know and let us send you an email when GCN Online 24/7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GCN Online 24/7:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share