CJ VAHID

CJ VAHID DD NEWS PRESENTER/ ANCHOR/REPORTER/SCRIPT WRITER

Follow me on DrishyaJaalakam FB page and in Drishyajaalakam Youtube Channel

☘️
14/11/2024

☘️

പഴമ...
14/11/2024

പഴമ...

🌿
17/09/2024

🌿

03/04/2024

വീണ്ടുമൊരു മിടുക്കിയായ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു...
മറ്റൊരു കുടുംബത്തിലെ മൂന്നുപേർ.... 👇👇

🍀🍀🍀🍀ജീവിതത്തിലെ തോൽവികളെ അതിജീവിക്കാൻ പഠിക്കണം..
🍀🍀🍀🍀🍀🍀🍀
ഒരു യുവ ഡോക്ടറുടെ ആത്മഹത്യയെ തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലാരോ , അതുമല്ലെങ്കിൽ ഒരു മനുഷ്യ സ്നേഹി എഴുതിയ കുറിപ്പ് ഞാൻ എഫ്.ബിയിൽ ഷെയർ ചെയ്തിരുന്നു ....
എഫ്ബിയിലെ ആ കുറിപ്പിന് ഞാനൊന്ന് ശബ്ദം നൽകിയതാണിവിടെ.

"ആരുമില്ലെങ്കിലും ഞാൻ മുന്നോട്ടു തന്നെ പോകും എന്ന ദൃഢനിശ്ചയത്തിന്റെ പേരാണ് ജീവിതം. "

സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക. "

A shoulder to lean on, മുഖം ചായ്ക്കാനൊരു ചുമൽ, ജീവിതത്തിലുണ്ടെങ്കിൽ നല്ലതാണ്. "

negative self talk ശീലിക്കാതിരിക്കുക. "

അൽഭുതങ്ങൾ പ്രതീക്ഷിക്കാൻ ജീവിതം അമർചിത്രകഥയല്ല. ജീവിതത്തിന് അതിന്റേതായ struggling period ഉണ്ട്. "

"നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. "👆

മുഴുവനും ദയവായി കേൾക്കുക..

മറ്റുള്ളവർക്കായി ഷെയർ ചെയ്യുക..
വാഹിദ് ചെങ്ങാപ്പള്ളി..🌹
🌹🌹
സഹായം..
സുജിത്ത് കോട്ടയ്ക്കൽ🍀

My frame...
03/04/2024

My frame...

സ്മരണാഞ്‌ജലി...❤️
03/04/2024

സ്മരണാഞ്‌ജലി...❤️

03/04/2024
ഓർമ്മച്ചെപ്പ്... ✨
03/04/2024

ഓർമ്മച്ചെപ്പ്... ✨

ആഭരണമഹാൾ... ❤️
03/04/2024

ആഭരണമഹാൾ... ❤️

❤️❤️✨
03/04/2024

❤️❤️✨

♥️
17/02/2024

♥️

11/02/2024

ആ സുഹൃത്ത്‌ യാത്രയായി..!
🌹🌹🌹🌹🌹🙏🏻
1990- 92 കാലഘട്ടത്തിൽ, ദൂരദർശനിൽ തൊഴിലവസര വാർത്തകളുമായി വന്നു തുടങ്ങിയ നാളുകളിൽ എനിക്കൊരു അപ്രതീക്ഷിത കത്ത് കിട്ടി...
അതും ഒരപരിചിതൻ്റെ കത്ത് ...!
കത്തിന്റെ പിറകിൽ വിലാസം തെരഞ്ഞപ്പോൾ കെ കെ സോമനാഥൻ , ശ്രീവത്സം, പെരുമ്പല്ലൂർ പി ഒ, മൂവാറ്റുപുഴ എന്നായിരുന്നു കണ്ടത്.
എനിക്കറിയാത്ത ഒരാളുടെ കത്തായിരുന്നുവെങ്കിലും ആകാംക്ഷയോടെ ഞാനത് പൊട്ടിച്ചു.

പ്രിയപ്പെട്ട വാഹിദ്..എന്ന് തുടങ്ങിയ കത്ത് ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു പൂർത്തിയാക്കിയപ്പോൾ വലിയ സന്തോഷം തോന്നി..

എൻ്റെ വാർത്താ വായനയെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നുമൂവാറ്റുപുഴക്കാരൻ കെകെ സോമനാഥൻ എന്ന എക്സൈസ് പ്രിവൻ്റീവ് ഓഫീസറുടെ ആ കത്ത്.
വളരെ വിശദമായ് ഓരോന്നും വിലയിരുത്തി അദ്ദേഹം എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി...

അതിൽ എന്റെ അവതരണ ശൈലിയെ കുറിച്ചും ഉച്ചാരണ ശുദ്ധിയെക്കുറിച്ചുമൊക്കെ അദ്ദേഹം ഏറെ പ്രകീർത്തിച്ചിരുന്നു.
വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്.മനോഹരമായ കൈപ്പടയിലുള്ള ആ കത്ത് ദൃശ്യമാധ്യമ ചരിത്രത്തിൽ എനിക്ക് ആദ്യമായി ലഭിക്കുന്ന ഒരു വലിയ അംഗീകാരം ആയിരുന്നു.ഹൃദയം നിറഞ്ഞ കൈ നീട്ടം പോലെ.....!!
33 വർഷങ്ങൾ കഴിഞ്ഞിട്ടും എനിയ്ക്ക് അംഗീകാരങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു...

ആ കത്ത് വായിച്ച ശേഷം ഉടൻ തന്നെ ഞാൻ ഒരു മറുപടി കത്തയച്ചിരുന്നു.
തുടർന്ന് നിരന്തരമായി അദ്ദേഹത്തിൻറെ അന്വേഷണങ്ങളും സ്നേഹവും വിഷമങ്ങളും ഒക്കെ പങ്കുവെച്ച് സുദീർഘമായ എത്രയോ കത്തുകൾ .
ഞങൾ വലിയ ആത്മ സുഹൃത്തുക്കളായി.. പരസ്പരം കത്തുകളിലൂടെ സുഖ ദുഃഖ വിവരങ്ങൾ പങ്കുവെച്ചിരുന്നു.
പിന്നീട് ആ സൗഹൃദം ഊഷ്മളമായി മുന്നോട്ടുപോയി.
കാൽ നൂറ്റാണ്ട് കാലത്തിനപ്പുറം എൻറെ പുതിയ വീടിൻറെ ഗൃഹപ്രവേശം സംബന്ധിച്ച് ചെറിയൊരു സൂചന മാത്രമേ ഞാൻ നൽകിയിരുന്നുള്ളു .
ലളിതമായ ചടങ്ങായിരുന്നു .അതിനാൽ അധികം ആരെയും ഞാൻ ക്ഷണിച്ചിരുന്നില്ല. പക്ഷേ,സംഭവിച്ചത് മറ്റൊന്ന്..
അപ്രതീക്ഷിതമായി അന്ന് പുലർച്ചെ ഒരു കാറെൻ്റെ വീട്ടിനുമുന്നിൽ എത്തി. അത് മറ്റാരുമായിരുന്നില്ല എൻറെ പ്രിയ സുഹൃത്ത് ശ്രീ സോമനാഥനും കുടുംബവും ആയിരുന്നു.. ഏറെ സമ്മാനങ്ങളുമായി ആയിട്ടായിരുന്നു അദ്ദേഹത്തിൻറെ വരവ്.
പിന്നീട് മൂവാറ്റുപുഴയിൽ എന്തെങ്കിലും ആവശ്യത്തിനു പോകുമ്പോൾ ഞാൻ ഒന്ന് വിളിക്കുമ്പോൾ എല്ലാം മാറ്റിവെച്ച് എന്നോടൊപ്പം കൂടുമായിരുന്നു.

അടൂർ വഴി പോകുമ്പോൾ ഉറപ്പായും അദ്ദേഹം എന്നെ വന്ന് കാണുമായിരുന്നു .
അത്രത്തോളം ഉള്ളിൽ സ്നേഹം കാത്തു സൂക്ഷിച്ച ചങ്ങാതി ആയിരുന്നു .
അദ്ദേഹത്തിൻറെ മകളുടെ വിവാഹ ദിവസം എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നതിനാൽ വിവാഹത്തിൽ പങ്കെടുക്കാനായി ആയില്ല .എങ്കിലും ഞാനും കുടുംബവും പുലർച്ചെ തന്നെ ആ വീട്ടിൽ പോയി മകളെ അനുഗ്രഹിച്ചിട്ടാണ് മടങ്ങിയത്.

എത്രയോ വർഷത്തെ സൗഹൃദം ആയിരുന്നു അത്.
ജീവിതത്തിൽ പലരെയും നാം പരിചയപ്പെടാറുണ്ട്. പക്ഷേ ആ പരിചയവും സ്നേഹവും ബന്ധവും നീണ്ടുനിൽക്കണമെന്നൊന്നുമില്ല .
ശ്രീ സോമനാഥനുമായുള്ള ബന്ധം അതിരുകളില്ലാത്ത സ്നേഹത്തിന്റെതായിരുന്നു.
കുറച്ച് കാലം മുൻപ് അവസാനമായി ഞാൻ കാണുന്നത് മൂവാറ്റുപുഴ ഒരാവശ്യത്തിനായി എത്തിയപ്പോഴായിരുന്നു... അന്ന് എനിക്ക് പോകേണ്ട സ്ഥലത്ത് എന്നെ കൊണ്ടുപോയി ..തിരികെ ബസ്സ് സ്റ്റേഷനിൽ എ ത്തിക്കുകയും ചെയ്തിരുന്നൂ....അപൂർവമായ മനുഷ്യരെ ഇങ്ങനെ സ്നേഹം പങ്കുവയ്ക്കുകയും അത്തരത്തിൽ സൗഹൃദം നില നിത്തുകയുമുള്ളു...

സ്വിറ്റ്സർലാൻഡിൽ മകളുടെ അടുത്ത് പോകുന്ന വിവരം എന്നെ അറിയിച്ചിരുന്നു... അവിടെ വച്ചു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി യാത്ര വെ ട്ടിച്ചുരുക്കി നാട്ടിൽ എത്തു കയായിരിന്നു.. തുടർന്ന് അമൃതയിൽഅഡ്മിറ്റ്‌ ചെയ്തിരുന്നു..പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് കുടുംബം നിനച്ചിരുന്നില്ല.
പക്ഷേ.... ദൈവ നിശ്ചയം മറ്റൊന്നായിരുന്നു...


ഈ പ്രിയ സുഹൃത്തിൻറെ വേർപാട് വലിയൊരു വേദനയാണ് മനസ്സിൽ സൃഷ്ടിച്ചത്.അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല...
എങ്കിലും ഇന്ന് ആ വീട്ടുമുറ്റത്തുമ്പോൾ ,അലിഞ്ഞുചേർന്ന ആ മണ്ണിൽ നിൽക്കുമ്പോൾ എൻ്റെ ചങ്ങാതിയുടെ സാമീപ്യം ഒരിക്കൽ കൂടി. ഞാൻ അറിഞ്ഞു...എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് നിയന്ത്രിക്കാൻ എനിക്കായില്ല..

ആ കുടുംബത്തിൻറെ തീരാവേദനയിൽ ഞാനും പങ്കുചേരുകയാണ് ..

🙏🏻 ദൈവം സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
🌹🙏സി ജെ വാഹിദ്

Address


Alerts

Be the first to know and let us send you an email when CJ VAHID posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share