ഒരു നടനാകനുള്ള ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന എനിക്ക് അനുഭവങ്ങൾ എന്നെങ്കിലും അവസരങ്ങൾ ആകുമെന്ന് ഞാൻ വിശ്വസിച്ചചിരുന്നു ..... പല സിനമകളുടെയും ഭാഗമാകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു..... Audition center-ൻ്റെ പടികാണൻ പോലും സാധിച്ചിരുന്നില്ല.....
അങ്ങനെയിരിക്കെയാണ് ഇന്ദ്രൻസേട്ടൻ നായകനാകുന്ന മണ്ണാങ്കട്ട എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നൂവെന്നെ പരസ്യം കാണാനിടയായത്. വളരെ പ്രതീക്ഷയോടെ ഞാനും അപേക്ഷ നൽകി... കുറച്ചുദിവസത്തെ കാത്തിരിപ്പിന്ശേഷം audition നടക്കുന്നുവെന്നും അതിൽ പങ്കെടുക്കുന്നുണ്ടോയെന്നും ചോദിച്ച് ഒരു വിളി വന്നു. ഡയറക്ടർ ഉണ്ണി ജയന്തൻ സർ നേരിട്ടായിരുന്നു വിളിച്ചത്. അദ്ദേഹം എന്നെ Audition date അറിയിക്കാൻ വിളിച്ചതാണെങ്കിലും ഞാൻ ഈ മേഖലയിൽ പുതിയതാണെന്ന് എങ്ങിനെയാണ് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലാഎന്ന് പറഞ്ഞപ്പോൾ വളരെ സ്നേഹത്തോടെ സമയമെടുത്ത് എന്റ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുകയുണ്ടായി ....പിന്നീട് CoVid മഹാമാരിയേത്തുടർന്ന് Audition മറ്റി വെച്ചതും പുതുക്കിയ തീയതി അറിയിച്ചതും അദ്ദേഹം തന്നെയായിരുന്നു. ചെറായിൽ വെച്ചു നടന്ന Audition-ൽ ഞാനും പങ്കെടുത്തിരുന്നു. അന്നു രാവിലെ 8 മണിയോടെ ഞാൻ Audition സെന്ററിൽ എത്തി. വളരെ അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ മുന്നിലേക്ക് നീക്കുന്ന ഒരു ടീമിനെ എനിക്കവിടെ കാണാൻ കഴിഞ്ഞു.
അതിൽ എടുത്തു പറയേണ്ട പേരാണ് നിമ്മി മാമിൻ്റെത്ത് ഒരോ ഘട്ടത്തിലും ( ഇന്റർവ്യൂ ബോറഡ് മുതൽ stage ൽ നിന്നിറങ്ങി തിരികെ പോകും വരെ) നിർദേശങ്ങൾ നൽകി ഒപ്പമുണ്ടായിരുന്നു.
അത് മാത്രമല്ല stage fear കാരണം ആരും പിന്നിലാകരുതെന്ന് അവിടെയുണ്ടായിരുന്ന ഒരോരുത്തരും ഉറപ്പ് വരുത്തിയിരുന്നു. പലർക്കും ഒന്നിൽക്കൂടുതൽ അവസരങ്ങളും സമയവും നൽകിക്കൊണ്ടേയിരുന്നു. ഇത് എന്റെ മാത്രo അനുഭവമല്ല. അവിടെ വന്ന പലരും ഇതേ അഭിപ്രായം പറയുകയുണ്ടായി. ആദ്യമായ് Audition നിൽ പങ്കേടുക്കുന്ന എനിക്ക് ഇതിൽ നിന്നും വളരെയധികഠ കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു.
Audition സെന്റിന്റെ പുറത്ത് ഉണ്ണി ജയന്തൻസറുമായി അല്പ്പ സമയം സംസാരിക്കുവാനും സാധിച്ചിരുന്നു .........
Be the first to know and let us send you an email when PTalks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.