The Fourth Estate

  • Home
  • The Fourth Estate

The Fourth Estate സത്യമേവ ജയതേ

27/11/2024

CPIM ബേഡകം ഏരിയ സമ്മേളനം
ഓൺലൈൻ സർഗോത്സവം, കലാ-കായിക മത്സരങ്ങളുടെ ഫലപ്രഖ്യാപനവും

27/11/2024

testing

27/11/2024

CPIM ബേഡകം ഏരിയ സമ്മേളനം
ഓൺലൈൻ സർഗോത്സവം, കലാ-കായിക മത്സരങ്ങളുടെ ഫലപ്രഖ്യാപനവും

പനയാൽ: ആൽതണലിനടിയിൽ കളിയുടെയും പഠനത്തിന്റെയും വേദിയൊരുക്കി ജി എൽ പി എസ് പനയാലിൽ പ്രീസ്കൂൾ ഉദ്ഘാടനം നടന്നു. സ്റ്റാർസ് വർണ...
14/11/2023

പനയാൽ: ആൽതണലിനടിയിൽ കളിയുടെയും പഠനത്തിന്റെയും വേദിയൊരുക്കി ജി എൽ പി എസ് പനയാലിൽ പ്രീസ്കൂൾ ഉദ്ഘാടനം നടന്നു. സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം കാസർഗോഡ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ബേക്കൽ ബിആർസി എന്നിവയുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ശാസ്ത്രീയ പ്രീ സ്കൂൾ നാടിന് നേട്ടമായി. കുട്ടികളുടെ മാനസികവും കായിക പരവുമായ ശേഷി ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിവരുന്ന ശാസ്ത്രീയ പ്രീസ്കൂൾ വേറിട്ട മാതൃകയായി തീർന്നു പ്രീ സ്കൂൾ ഉദ്ഘാടനം ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു നിർവഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം. കുമാരൻ അദ്ധ്യക്ഷ വഹിച്ചു. എ. മണികണ്ഠൻ ( പള്ളികര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), എൻ. നന്ദികേശ് (DDE കാസറഗോഡ്), സുനിൽ കുമാർ എം.വി (വിദ്യകിരണം), അഡ്വ.വിനോദ് കുമാർ, കെ.അരവിന്ദ (AEO ബേകൽ) കെ.എം ദിലീപ് കുമാർ (BPC ബേക്കൽ), വാസുദേവ, ഹരിപ്രസാദ്, അശോക മുനിക്കൽ, ബി.ടി ജയറാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ. കെ. പി രഞ്ജിത്ത് (DPO,SSK കാസറഗോഡ്) പദ്ധതി വിശദീകരിച്ചു സംസാരിച്ചു. സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട 10 ലക്ഷം രൂപയും പുറമേ പിടിഎ തനതായി കണ്ടെത്തിയ 6 ലക്ഷം രൂപയും ചേർത്ത് 16 ലക്ഷം രൂപയുടെ വർണ്ണാഭമായ പ്രീ സ്കൂൾ സംവിധാനം ഒരുക്കി എടുത്തത്. പാരമ്പര്യമായി വളർന്നുവന്ന ആൽമര ത്തിനടിയിൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ ചുറ്റുപാടുള്ള പരിസരങ്ങളിൽ ശാസ്ത്രീയ പ്രീ സ്കൂളിൻറെ ഭാഗമായുള്ള 13 ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘടനത്തിനോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥി കളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കന്നഡ, മലയാളം വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾക്ക് പ്രീ സ്കൂൾ ഉദ്ഘാടനതോടുകൂടി പുതിയ സാധ്യതകൾ തുറന്നു കിട്ടി. പ്രീ സ്കൂൾ നിർമാണ പ്രവർത്തനത്തിന് നേതത്വം നൽകിയ പ്രമോദ് രാവണേശ്വരം, പി. എൻ വിജയകുമാർ, കുമാരി ഗൗരി കൃഷ്ണ (LSS വിജയി) എന്നിവരെ അനുമോദിച്ചു. സ്കൂള്‍ പ്രധാനധ്യാപിക ലാൻസി ടീച്ചർ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.

🗞️Fourth Estate News🧾

ദുബായ്: കുണ്ടംകുഴി സ്‌കൂൾ യുഎഇ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടം മെമ്പർമാർക്കായി സംഘടിപ്പിച്ച കൂട്ടം ഫുട്‍ബോൾ ലീഗ് 20...
14/11/2023

ദുബായ്: കുണ്ടംകുഴി സ്‌കൂൾ യുഎഇ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടം മെമ്പർമാർക്കായി സംഘടിപ്പിച്ച കൂട്ടം ഫുട്‍ബോൾ ലീഗ് 2023 ൽ അജിത് കൊളത്തൂർ നേതൃത്വം നൽകിയ അൽ വാദ യുണൈറ്റഡ് ജേതാക്കളായി, കൃഷ്ണരാജ് ബേഡകം നേതൃത്വം നൽകിയ ടീം അൽ ജസീറക്കാണ് രണ്ടാം സ്ഥാനം. നിശ്ചിത സമയം സമനില ആയതിനെ തുടർന്ന് പെനാൽറ്റിയിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. കൂട്ടം മെമ്പർമാരെ 6 ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. നിഖിൽ കൊളത്തൂർ, അനീഷ് കുണ്ടംകുഴി, മിദിലാജ് കുണ്ടംകുഴി, അഭിരാജ് ബേഡകം എന്നിവർ വിവിധ ടീമുകൾക്ക് നേതൃത്വം നൽകി. കൂട്ടം ചെയർമാൻ ജയരാജ് ബീംബുങ്കാൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കൂട്ടം സെക്രട്ടറി അരവിന്ദ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. കൂട്ടം പ്രസിഡന്റ് ഉമേഷ് കുണ്ടംപാറ അധ്യക്ഷനായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ നാരായണൻ നായർ മുഖ്യാതിഥിയായി. ഫാൽഗുനൻ കമ്പിക്കാനം, ദിവാകരൻ വേങ്ങയിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മറ്റി അംഗം കെ ടി നായർ, വേണു പാലക്കൽ എന്നിവർ സംസാരിച്ചു. ട്രഷർ വിനോദ് മുല്ലച്ചേരി നന്ദി പറഞ്ഞു. രാജേഷ് ടി പി കൊളത്തൂർ മികച്ച ഗോൾ കീപ്പറായും, അജിത് കൊളത്തൂരിനെ മികച്ച പ്രതിരോധ താരമായും, റഫീഖ് മാവിനക്കല്ല് നെ മികച്ച ഫോർവേഡ് ആയും കൃഷ്ണരാജ് ബേഡകത്തെ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുത്തു.

🗞️Fourth Estate News🧾

കാസർകോട്: നവ കേരളം പരിപാടിയുടെ പ്രചരണാർതം കാസർകോട് നിയമസഭാ  മണ്ഡലത്തിനകത്തെ കുടുംബശ്രീ സി.ഡി.എസുകൾ കേന്ദ്രീകരിച്ച് " നവക...
08/11/2023

കാസർകോട്: നവ കേരളം പരിപാടിയുടെ പ്രചരണാർതം കാസർകോട് നിയമസഭാ മണ്ഡലത്തിനകത്തെ കുടുംബശ്രീ സി.ഡി.എസുകൾ കേന്ദ്രീകരിച്ച് " നവകേരള നിർമ്മിതിയിലേക്കൊരു കാൽവെയ്പ് " എന്ന വിഷയത്തെ ആസ്പദമാക്കിയ സെൽഫി കളാവും പരിഗണിക്കുക. മത്സരാർത്ഥികൾക്ക് നവംബർ 15 വൈകിട്ട് അഞ്ചു വരെ 9539071696, 8547893564 എന്നീ വാട്സാപ്പ് നമ്പറുകളിലേക്ക് ചിത്രങ്ങൾ അയക്കാവുന്നതാണ്. മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം ലഭ്യമാകുന്നവർക്ക് നവംബർ 19 ന് കാസർകോട് വെച്ച് നടക്കുന്ന നവകേരള സദസിൽ സമ്മാനം വിതരണം ചെയ്യും.

🗞️Fourth Estate News🧾

ബന്തടുക്ക: ചുള്ളിക്കര മേരി ഓഡിറ്റോറിയത്തിൽ നിന്നും വീണു കിട്ടിയ സ്വർണ മാല ഉടമസ്ഥയെ ഏലപ്പിച്ച് മാതൃകയായിരിക്കുകയാണ്.മൊട്ട...
08/11/2023

ബന്തടുക്ക: ചുള്ളിക്കര മേരി ഓഡിറ്റോറിയത്തിൽ നിന്നും വീണു കിട്ടിയ സ്വർണ മാല ഉടമസ്ഥയെ ഏലപ്പിച്ച് മാതൃകയായിരിക്കുകയാണ്.മൊട്ടയിലെ ശ്യാമള രാമചന്ദ്രൻ. ഞായറാഴ്ച്ച ചുള്ളിക്കര മേരി ഓഡിറ്റോറിയത്തിൽ കല്യാണത്തിന് പോയതായിരുന്നു ബന്തടുക്ക മൊട്ടയിലെ ശ്യാമള രാമചന്ദ്രൻ. കുമ്പള യിലെ ചന്ദ്രകാന്ത് ജയന്തി ദമ്പതികളുടെ മാലയായിരുന്നു നഷ്ടമായത്. കിട്ടിയ ഉടൻ തന്നെ ഉടമസ്ഥയെ അറിയിക്കുകയായിരുന്നു ചെയ്തത്. ചൊവ്വ ഉച്ചയ്ക് വന്നായിരുന്നു ഉടമസ്ഥൻ മാല വാങ്ങിയത്.

🗞️Fourth Estate News🧾

നീലേശ്വരം: സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് നീലേശ്വരം അഴിത്തലയിലെ 32 യുവാക്കൾ ഡിവൈഎഫ്ഐയിൽ ചേർന്ന് പ്രവർത്തിക്...
06/11/2023

നീലേശ്വരം: സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് നീലേശ്വരം അഴിത്തലയിലെ 32 യുവാക്കൾ ഡിവൈഎഫ്ഐയിൽ ചേർന്ന് പ്രവർത്തിക്കും. യുവമോർച്ച നേതാവായിരുന്ന പി പി ഷബിൻ ഉൾപ്പെടെ 32 സജീവ പ്രവർത്തകരാണ് ആർഎസ്എസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് ശുഭ്രപതാകയ്ക്ക് കീഴിൽ അണി നിരക്കാൻ മുന്നോട്ടു വന്നത്. അഴിത്തലയിൽ സംഘടിപ്പിച്ച സ്വീകരണ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രവർത്തകരെ പതാക നൽകി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അനിഷേധ്യ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, ബ്ലോക്ക് പ്രസിഡൻ്റ് എം വി ദീപേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സനുമോഹൻ, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.

🗞️Fourth Estate News🧾

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്ത...
06/11/2023

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന നോളജ് ഫെസ്റ്റ് ക്വിസ്സ് മത്സര വിജയികളുടെ സമ്മാനദാനം പുരോഗമന കലാ സാഹിത്യ സംഘo ജില്ലാ കമ്മറ്റി അംഗവും കവിയുമായ രഞ്ജിത്ത് ഓരി നിർവ്വഹിച്ചു ചടങ്ങിൽ ലൈബ്രേറിയ ബീന അധ്യക്ഷനായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജെആർഎഫ് റാങ്ക് ഹോൾഡർ ജസ്ന ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. അധ്യാപിക നന്ദന പി കെ ക്വിസ്സ് അവതരിപ്പിച്ചു. സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും വനിത വേദി അംഗം ഷീജ ഇ നന്ദിയും പറഞ്ഞു.

🗞️Fourth Estate News🧾

ഉദുമ: കളനാട് ഓവർ ബ്രിഡ്ജ് തൊട്ടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു. കളനാട് ഓവർ ബ്രിഡ്ജ് തൊട്ടിയിൽ ബാബുവിന്റെ വീടാണ് പു...
06/11/2023

ഉദുമ: കളനാട് ഓവർ ബ്രിഡ്ജ് തൊട്ടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു. കളനാട് ഓവർ ബ്രിഡ്ജ് തൊട്ടിയിൽ ബാബുവിന്റെ വീടാണ് പുലർച്ചെ 4 മണിക്ക് തകർന്നത്. വീടിന്റെ ഓടെല്ലാം കാറ്റിൽ തകർന്ന് വീണു.

🗞️Fourth Estate News🧾

ചെറുവത്തൂർ: പുരോഗമന കലാ സാഹിത്യ സംഘം കണ്ണാടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.സാംസ്കാരിക പ്ര...
06/11/2023

ചെറുവത്തൂർ: പുരോഗമന കലാ സാഹിത്യ സംഘം കണ്ണാടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ശരണ്യ എസ്.പി ചടങ്ങിൽ അധ്യക്ഷയായി. നെറികെട്ട ലോകത്ത് സങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന ഭാവി കാലഘട്ടത്തിൽ നിതാന്ത ജാഗ്രതയാണ് ഓരോ അനുസ്മരണത്തിലൂടെയും നാം ഏറ്റെടുക്കേണ്ടത് എന്ന മുന്നറിയിപ്പോടെ പുകസ ചെറുവത്തൂർ ഏരിയ പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ആലന്തട്ട വയലാർ അനുസ്‌മരണ പ്രഭാഷണം നിർവ്വഹിച്ചു.വയലാർ കവിതകൾ മാനവീകതയുടെ മഹാഗോപുരങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ പ്രമീള പി. ചടങ്ങിന് ആശംസയർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അനിത ഇ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിന്ദു. പി നന്ദിയും അറിയിച്ചു. തുടർന്ന് പ്രാദേശിക ഗായകരായ അനുലക്ഷ്മി, സന്മയ പ്രജീഷ്, ആഷ്മി സിനോഷ്, സുരേന്ദ്രൻ വി.എൻ, സുദീപ്ത , രഞ്ജിത്ത്, പുഷ്പ ,രജനി, ഗീത, ഉഷ, ഇഷാൻ എന്നിവർ വയലാർ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും 'വയലാർ ഗാനസന്ധ്യ' മനോഹരമാക്കിത്തീർത്തു.

🗞️Fourth Estate News🧾

കുണ്ടംകുഴി: സൺഡേ സ്ട്രൈക്കേഴ്സിന്റെ കുണ്ടംകുഴി സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഡിസംബർ 9,10 തീയതികളിൽ കുണ്ടംകുഴ...
06/11/2023

കുണ്ടംകുഴി: സൺഡേ സ്ട്രൈക്കേഴ്സിന്റെ കുണ്ടംകുഴി സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഡിസംബർ 9,10 തീയതികളിൽ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സാലിം മെമ്മോറിയൽ ക്യാഷ് അവാർഡിനും കെ മാർട്ട് ട്രോഫിക്കും വേണ്ടിയുള്ള മത്സര വിജയികൾക്ക് ആകെ മുപ്പതിനായിരം രൂപയുടെ സമ്മാനവും ട്രോഫിയും വിതരണം ചെയ്യും. സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: മൊയ്തു ബഡിക്കികണ്ടം (ചെയർമാൻ), റഷീദ് (കൺവീനർ).

🗞️Fourth Estate News🧾

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വ...
06/11/2023

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ സാധിച്ചത് ഇന്ത്യയ്ക്ക് വലിയ ആവേശം നൽകുന്നുണ്ട്.

മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരുമായിരുന്നു. മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുകയുണ്ടായി. ബോളിങിൽ രവീന്ദ്ര ജഡേജ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം കണ്ടു.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമ വളരെ മികച്ച തുടക്കമാണ് നൽകിയത്. 24 പന്തുകൾ നേരിട്ട രോഹിത് 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 40 റൺസ് നേടുകയുണ്ടായി.

രോഹിത്തിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും വളരെ പക്വതയോടെ ദക്ഷിണാഫ്രിക്കൻ ബോളിഗ് നിരയെ നേരിട്ടു. വിരാട് കോഹ്ലി അങ്ങേയറ്റം ശാന്തനായാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 119 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 49 ആമത്തെ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ശ്രേയസ് അയ്യര്‍ മത്സരത്തിൽ 87 പന്തുകളിൽ 77 നേടി. ഇരുവരുടെയും മികവിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 326 എന്ന സ്കോറിൽ ഇന്ത്യ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനീറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളി. മുൻനിര ബാറ്റർമാരൊക്കെയും ചെറിയ സമയത്തിനുള്ളിൽ കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക ആകെ പതറി. ഇന്ത്യൻ നിരയിൽ പേസർമാർ ആദ്യം കത്തിജ്വലിച്ചു പിന്നീട് ജഡേജയുടെ സ്പിൻ തന്ത്രങ്ങൾ കൂടിയായതോടെ ദക്ഷിണാഫ്രിക്കയുടെ ആശയങ്ങൾ പാളുകയായിരുന്നു. മത്സരത്തിൽ ജഡേജ ഇന്ത്യക്കായി നിശ്ചിത 9 ഓവറുകളിൽ 33 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മുഹമ്മദ് ഷാമിയും കുൽദീപ്പും മത്സരത്തിൽ 2 വിക്കറ്റുകളുമായി ജഡേജയ്ക്ക് പിന്തുണ നൽകി. ഇന്ത്യയുടെ ലോകകപ്പിലെ തുടർച്ചയായ എട്ടാം വിജയമാണിത്.

🗞️Fourth Estate News🧾

കാഞ്ഞങ്ങാട്: കൂട്ടക്കുരുതി മാത്രം ലോകത്തിനു നൽകുന്ന യുദ്ധത്തിനെതിരെ മനുഷ്യസ്നേഹികളുടെ ശബ്ദം ഉയർന്നു വരണമെന്ന് പുരോഗമന കല...
06/11/2023

കാഞ്ഞങ്ങാട്: കൂട്ടക്കുരുതി മാത്രം ലോകത്തിനു നൽകുന്ന യുദ്ധത്തിനെതിരെ മനുഷ്യസ്നേഹികളുടെ ശബ്ദം ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് പലസ്തീനിലെയും ഇസ്രായേലി ലെയും സാധാരണ മനുഷ്യർ അഭയമറ്റ് നിലവിളിക്കുകയാണ്.
പലസ്തീൻ എന്ന രാജ്യം തന്നെ ലോക ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അമേരിക്കയുടെ സഹായം അതിനുണ്ട്. ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി കേമ്പുകളും ആക്രമിക്കപ്പെടുന്നു. ഇസ്രായേലിലെ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ പലസ്തീൻ ജനതയുടെ വംശീയ ഉന്മൂലനം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ യൂണിറ്റുകളിൽ പലസ്തീൻ ഐക്യദാർഢ്യവുമായി പുകസ സ്നേഹജ്വാല നടത്തി.

🗞️Fourth Estate News🧾

ബീംബുങ്കാൽ: ജനാധിപത്യ മഹിളാ അസോസിയേഷൻ ബേഡകം ഏരിയാ കമ്മറ്റിയംഗവും സിപിഐ എം ബഡിക്കിക്കണ്ടം ബ്രാഞ്ചംഗവുമായ ബഡിക്കിക്കണ്ടത്ത...
06/11/2023

ബീംബുങ്കാൽ: ജനാധിപത്യ മഹിളാ അസോസിയേഷൻ ബേഡകം ഏരിയാ കമ്മറ്റിയംഗവും സിപിഐ എം ബഡിക്കിക്കണ്ടം ബ്രാഞ്ചംഗവുമായ ബഡിക്കിക്കണ്ടത്തെ കെ തങ്കമണിക്ക് സിപിഐ എം വീട് നിർമിച്ച് നൽകും. സിപിഐ എം ബഡിക്കിക്കണ്ടം ബ്രാഞ്ചും മഹിളാ അസോസിയേഷൻ ബഡിക്കിക്കണ്ടം യൂണിറ്റും ചേർന്നാണ് സ്‌നേഹവീട് നിർമിക്കുക. ഇപ്പോൾ കാലപ്പഴക്കം ചെന്ന് തകർന്ന ഓടിട്ട വീട്ടിലാണ് അവിവാഹിതയായ തങ്കമണിയും അമ്മ കെ കാർത്യായനിയും താമസിക്കുന്നത്. ദിനേശ് ബീഡി തൊഴിലാളിയായ തങ്കമണിക്ക് വീട് നിർമിക്കാനുള്ള സാമ്പത്തികം കണ്ടെത്താൻ മറ്റു മാർഗ്ഗങ്ങളുമില്ല. ബഡിക്കിക്കണ്ടം സ. ഭാസ്കര കുമ്പള വായനശാലയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ കമ്മറ്റിയംഗം ബിജു തായത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മറ്റിയംഗം ഇ കുഞ്ഞിരാമൻ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി എം മിനി, ഏരിയാ കമ്മറ്റിയംഗങ്ങളായ കെ രമണി, കെ തങ്കമണി, വില്ലേജ് പ്രസിഡന്റ് അംബിക, ട്രഷറർ പി വി ഷീജ, പഞ്ചായത്തംഗം ഡി വത്സല, ബി സി രാഘവൻ, ബി സി പ്രകാശ്, കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ഡി മോഹനൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബിജു തായത്ത് (ചെയർമാൻ), ഡി മോഹനൻ (കൺവീനർ), സി എ മുഹമ്മദ് (ട്രഷറർ), കെ സുകുമാരൻ, കല്യാണ കൃഷ്ണൻ (വൈസ് ചെയർമാൻമാർ), ഡി വിൻലാൽ, നീതു സുരേഷ് (ജോയിന്റ് കൺവീനർമാർ).

🗞️Fourth Estate News🧾

മടിക്കൈ: കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി വിദ്യാർത്ഥികളും പോലീസും രംഗത്ത്. നീലേശ്വരം ജനമൈത്രി -...
02/11/2023

മടിക്കൈ: കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി വിദ്യാർത്ഥികളും പോലീസും രംഗത്ത്. നീലേശ്വരം ജനമൈത്രി - ശിശു സൗഹൃദ പോലീസും ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മടിക്കൈ സെക്കൻഡ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും വിദ്യാർത്ഥികളും സംയുക്തമായി സ്കൂൾ പരിസരത്ത് ലഹരി ബോധവൽക്കരണ റാലി നടത്തുകയും സ്കൂൾ അസംബ്ലി ചേർന്ന് നവംബർ 1 കേരളപ്പിറവി ദിന പ്രാധാന്യത്തെക്കുറിച്ചും വർധിച്ചു വരുന്ന ലഹരിമാഫിയകൾക്കെതിരെ ഓരോരുത്തരും പോരാളികളാണ് എന്നുള്ള കാര്യം കുട്ടികളെ ഓർമ്മിപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . നീലേശ്വരം പോലീസ് സ്റ്റേഷൻ ചൈൽഡ് ഫ്രണ്ട്ലി ഓഫീസറും പിആർഒയുമായ എഎസ്ഐ പ്രദീപ് കെ.വി അസംബ്ലിയിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മാസ്റ്റർ രഘു മാസ്റ്റർ പ്രിൻസിപ്പൽ പ്രീതി ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്വാതി ടീച്ചർ, എസ്പിസി സിപിഒ അജയൻ മാസ്റ്റർ, ധന്യ ടീച്ചർ, അജിത ടീച്ചർ, നീലേശ്വരം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആനന്ദ കൃഷ്ണൻ , അമൽ രാമചന്ദ്രൻ എന്നിവരും റാലിയിലും അസംബ്ലിയിലും പങ്കെടുത്തു.

🗞️Fourth Estate News🧾

മടിക്കൈ: ഗവ. ഐടിഐ മടിക്കൈയിൽ കേരളപ്പിറവി ദിനം (നവംബർ 1) ആഘോഷിച്ചു. ക്യാമ്പസിൽ തയ്യാറാക്കിയ അക്ഷര മരത്തി‍ന്റെ ചുവട്ടിൽ നി...
02/11/2023

മടിക്കൈ: ഗവ. ഐടിഐ മടിക്കൈയിൽ കേരളപ്പിറവി ദിനം (നവംബർ 1) ആഘോഷിച്ചു. ക്യാമ്പസിൽ തയ്യാറാക്കിയ അക്ഷര മരത്തി‍ന്റെ ചുവട്ടിൽ നിന്നും സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാതൃഭാഷ പ്രതിജ്ഞ പ്രിൻസിപ്പൽ മധു ടി പി ചൊല്ലിക്കൊടുത്തു. കേരളപ്പിറവി ദിനം മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകൻ ശ്രീ. വിനോദ് ആലന്തട്ട നിർവഹിച്ചു . പ്രിൻസിപ്പാൾ മധു ടി.പി അധ്യക്ഷനായി. ചടങ്ങിൽ രാജഗോപാലൻ പിടിഎ പ്രസിഡണ്ട്, ശ്രീദേവി ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഉണ്ണികൃഷ്ണൻ ജൂനിയർ സൂപ്രണ്ട് ,ട്രെയിനീസ് കൗൺസിൽ ചെയർമാൻ ഭവിജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് മലയാള കവിതാലാപനം, മലയാള പ്രസംഗം, നൃത്തം എന്നിവ ജീവനക്കാരും വിദ്യാർത്ഥികളും അവതരിപ്പിച്ചു.

🗞️Fourth Estate News🧾

അൽ ഹസ: മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിഒൻപതാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി ...
02/11/2023

അൽ ഹസ: മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിഒൻപതാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. റഫീഖ് വയനാടിൻ്റെ അദ്ധ്യക്ഷതയിൽ മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുതിർന്ന ഒഐസിസി നേതാവ് ശാഫി കുദിർ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിൻ്റെ അഖണ്ഡതക്കും. മതേതര ഐക്യത്തിനും വേണ്ടി എക്കാലവും പോരാടി വിഘടനവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇന്ദിരാജിയെ ഇന്ത്യക്കാർക്കാർക്കും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും, അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ തൻ്റെ ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തയായ ഉരുക്കു വനിതയായിരുന്നു ഇന്ദിരാ പ്രിയദർശിനിയെന്നു് അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ശാഫി കുദിർ പറഞ്ഞു. ലോകനേതാക്കളോടൊപ്പം തലയെടുപ്പോടെ നിന്ന് ലോകസമാധാനത്തിനും, പൗരാവകാശങ്ങൾക്കും വേണ്ടി പോരാടിയ നേതാവായിരുന്നു ഇന്ദിരാഗാന്ധി.
ഒരേ സമയം രാജ്യത്തിൻ്റെ ശത്രുക്കളോടും സ്വന്തം പ്രസ്ഥാനത്തിലെ ശത്രുക്കളോടും തൻ്റേടത്തോടെ തനിച്ച് പോരാടാൻ ഒരു ഭയവും ഇന്ദിരാഗാന്ധിക്കില്ലായിരുന്നു.പാകിസ്ഥാനുമായി യുദ്ധം ചെയ്ത് ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം ഈസ്റ്റ് പാകിസ്ഥാനിലെ അന്നത്തെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് സമ്മാനിച്ചത് അവരുടെ നിശ്ചയദാർഢ്യത്തിൻ്റെയും നേതൃപാടവത്തിൻ്റെയും ഉത്തമ ഉദാഹരണങ്ങളിലൊന്നായിരുന്നു.
പ്രിവിപേർസ് നിർത്തലാക്കിയതും, ബാങ്കുകളുടെ ദേശസാൽക്കരണവും, ഖാലിസ്ഥാൻ ഭീകരവാദം അമർച്ച ചെയ്ത് അഖണ്ഡ ഭാരതമെന്നത് തൻ്റെ ജീവവായുവാണെന്നു് മരണം കൊണ്ട് നമുക്ക് കാണിച്ചു തന്നതും, ലോകസമാധാനത്തിന് വേണ്ടി ചേരി ചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ''നാം" രൂപീകരിക്കാൻ മുൻകൈ എടുത്തതും ഇന്ദിര എന്ന മികച്ച ഭരണ കർത്താവ് ലോകത്തിനും, ഇന്ത്യാ രാജ്യത്തിനും നല്കിയ സംഭാവനകളിൽ ചിലത് മാത്രമാണെന്ന് ശാഫി കുദിർ പറഞ്ഞു. നവാസ് കൊല്ലം, റഷീദ് വരവൂർ ,ലിജു വർഗ്ഗീസ്, കെ പി നൗഷാദ്,ഷിജോമോൻ വർഗ്ഗീസ്, റീഹാന നിസാം എന്നിവരും ഇന്ദിരാജിയെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.
ഗോഡ്വിന ഷിജോ ചെല്ലി കൊടുത്ത അഖണ്ഡ ഭാരത പ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. തുടർന്ന് നേതാക്കളും പ്രവർത്തകരും ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട്, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷാജി മാവേലിക്കര ,ഷിബു സുകുമാരൻ, മൊയ്തു അടാടി, സിജോ രാമപുരം,റിജോ ഉലഹന്നാൻ, ഷമീർ പാറക്കൽ, അഖിലേഷ് ബാബു, മുരളീധരൻ പിള്ള, സബാസ്റ്റ്യൻ പി വി ,ഷാജി പട്ടാമ്പി, അൻസിൽ ആലപ്പി, സുധീരൻ കാഞ്ഞങ്ങാട്, സലീം പോത്തംകോട്, മഞ്ജു നൗഷാദ്, മാബ്ൾ റിജോ, ശ്രീരാഘ് സനയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. വന്ദേമാതരാലാപനത്തോടെ തുടങ്ങിയ അനുസ്മരണ പരിപാടികൾ ജവഹർ ബാലമഞ്ച് പ്രവർത്തകരുടെ ദേശീയ ഗാനാലാപനത്തോടെയാണവസാനിച്ചത്.

🗞️Fourth Estate News🧾

Address

Kanhangad

671315

Alerts

Be the first to know and let us send you an email when The Fourth Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Fourth Estate:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share