Udma Times

Udma Times ഉദുമയുടെ സാമൂഹിക, സാംസ്കാരിക വാർത്ത?

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആളുകൾക്ക് സ്വയം പ്രതിനിധീകരിക്കുന്നതിനുള്ള ഒരു വേദി ആയതിനാൽ അവരുടെ സാംസ്കാരിക ഉൾക്കാഴ്ച്ചകൾ, സാമൂഹിക ഇടപെടൽ എന്നിവ ഉദുമ ടൈംസ് ഡിജിറ്റൽ മീഡിയയിൽ പുതിയ ഏടുകൾ ആവും.

08/07/2023

ഓരോ കാസർഗോഡുകാരനും നിർബന്ധമായി കണ്ടിരിക്കേണ്ട വീഡിയോ ‼️‼️‼️‼️‼️

24/01/2023
01/11/2021
എല്ലാ ബുധനാഴ്ചയ്യും വൈകുന്നേരം 4 മണി  മുതൽ 5 മണി  വരെ നിങ്ങളുടെ പരാതികൾ താഴെ പറഞ്ഞ വാട്സാപ്പ് നമ്പറിൽ സ്വീകരിക്കും ഈ അവസ...
17/08/2021

എല്ലാ ബുധനാഴ്ചയ്യും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ നിങ്ങളുടെ പരാതികൾ താഴെ പറഞ്ഞ വാട്സാപ്പ് നമ്പറിൽ സ്വീകരിക്കും
ഈ അവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തുക.

ഉദുമ പഞ്ചായത്ത് C കാറ്റഗറിയിൽ  നിന്ന് B കാറ്റഗറിയിലേക്ക്
27/07/2021

ഉദുമ പഞ്ചായത്ത് C കാറ്റഗറിയിൽ നിന്ന് B കാറ്റഗറിയിലേക്ക്

എക്‌സൈസ് വകുപ്പിന്റെ  ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം #ജില്ല  #കാ...
26/07/2021

എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

#ജില്ല #കാഞ്ഞങ്ങാട് #നഗരസഭ

ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത വിൽപന, സംഭരണം, കടത്ത് എന്നീ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു. എക്‌സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറും മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പറും കാസര്‍കോട് എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും ചുവടെ ചേര്‍ക്കുന്നു:
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍-04994256728, 155358 (ടോള്‍ ഫ്രീ),
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍-04994257060,
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 04994255332, 9400069715,
ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 04672204125, 9400069723,
കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്- 04994257060, 9400069727,
മഞ്ചേശ്വരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക് പോസ്റ്റ്- 04998273800, 9400069721,
ഹൊസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04672204533, 9400069725,
നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04672283174, 9400069726,
കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04998213837, 9400069718,
കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04994257541, 9400069716,
ബന്തടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 04994205364, 9400069720,
ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- 0499293500, 9400069719,
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്റലിജന്റ്‌സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ- 9400069717.

ജില്ലയിൽ ജൂലൈ 25 ന് പ്രത്യേക  വാക്‌സിൻഷൻ ക്യാമ്പ് ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്  കോവിഡ് വാക്സിനേഷന്റെ ആദ...
23/07/2021

ജില്ലയിൽ ജൂലൈ 25 ന് പ്രത്യേക വാക്‌സിൻഷൻ ക്യാമ്പ്

ജില്ലയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും രണ്ടാം ഡോസും നൽകുന്നതിനായി ജൂലൈ 25ന് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .ജൂലൈ 25 ന് വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 24 ന് ഉച്ചക്ക് 3 മണിക്ക് വെബ്‌സൈറ്റിൽ അലോട്ട്മെന്റ് അനുവദിക്കുന്നതാണ് .വാക്‌സിനേഷൻ ആവശ്യമുള്ളവർ cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ബുക്ക്‌ ചെയ്യേണ്ടതാണ് .

കാഞ്ഞങ്ങാട് നാളെയും മറ്റന്നാളും സമ്പൂർണ്ണ അടച്ചിടൽ #കാഞ്ഞങ്ങാട്  #കോവിഡ്  #പൊതുജനങ്ങൾ  #നഗരസഭകോവിഡ് ടെസ്റ്റ് പോസ്റ്റിവിറ...
23/07/2021

കാഞ്ഞങ്ങാട് നാളെയും മറ്റന്നാളും സമ്പൂർണ്ണ അടച്ചിടൽ

#കാഞ്ഞങ്ങാട് #കോവിഡ് #പൊതുജനങ്ങൾ #നഗരസഭ

കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യത്തിൽ തുടരുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും കാഞ്ഞങ്ങാട് സമ്പൂർണ്ണമായി അടച്ചിടുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത അറിയിച്ചു.
മെഡിക്കൽ ഷോപ്പ്, പാൽ, ഹോട്ടൽ ഒഴികെ മറ്റൊരു കടയും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയില്ല. അവശ്യസാധനങ്ങൾ ഉൾപ്പടെയുളള കടകൾ നാളെയും മറ്റന്നാളും തുറക്കുന്നതല്ല. പൊതുജനങ്ങൾ സഹകരിക്കണമന്നും മൽസ്യം, മാർക്കറ്റ്,പഴം പച്ചക്കറിക്കടകൾ ഉൾപ്പെടെ എല്ലാം നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്ക ചെയർപേഴ്സൻ അഭ്യർത്ഥിച്ചു.

ഉദുമയിൽ വാക്സിൻ കോവിഡ് നെഗറ്റീവാകുന്നവർക്ക് മാത്രംഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ്തല വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ഡോസ് വാക്സിൻ ...
20/07/2021

ഉദുമയിൽ വാക്സിൻ കോവിഡ് നെഗറ്റീവാകുന്നവർക്ക് മാത്രം
ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ്തല വാക്സിനേഷൻ ക്യാമ്പിൽ ആദ്യ ഡോസ് വാക്സിൻ അതാത് സ്ഥലത്ത് നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവാകുന്നവർക്ക് മാത്രമേ നൽകൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.

18/07/2021

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം നാലു മണിക്ക് (18.07.2021 തീയതി 04.00 പിഎം) ബേക്കൽ പോലീസ് സ്റ്റേഷനിൽ വ്യാപരികളുടെയും കച്ചവടക്കരുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ ഒരു യോഗം തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട പ്രതിനിധികൾ ഇതൊരു അറിയിപ്പായി കണ്ടു പങ്കെടുക്കേണ്ടതാണ്.

അതിനു മുൻപ് ഇതേ ദിവസം 18.07.2021 തീയതി വൈകുന്നേരം മൂന്നു മണിക്ക് ജമാ അത്ത് പള്ളി ഭാരവാഹികളുടെ യോഗവും ബേക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റികളുടെ പ്രെസിഡന്റോ സെക്രട്ടറിയോ ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 2021-2022 മാർ...
15/07/2021

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 2021-2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏഴു പേർക്ക് സഞ്ചരിക്കാവുന്ന എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. നിരതദ്രവ്യം 2160 രൂപ. ടെൻഡർ ഫോമിന്റെ വില ജി.എസ്.ടി ഉൾപ്പെടെ 590 രൂപ. പൂരിപ്പിച്ച ടെൻഡർ ഫോം ജൂലൈ 30ന് ഉച്ചക്ക് മൂന്ന് വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് നാലിന് ടെൻഡർ തുറക്കും. ടെൻഡർ ഫോമിനൊപ്പം വാഹനത്തിന്റെ ടാക്സി പെർമിറ്റ്, ആർ.സി ബുക്ക്, ഇൻഷൂറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വാഹനം ആറ് വർഷത്തിലധികം കാലപ്പഴക്കമുള്ളവയായിരിക്കരുത്. താൽപര്യമുള്ളവർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ, കാസർകോട്, 671121 എന്ന വിലാസത്തിൽ ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 04994 255145.

കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തകൻ ഡോക്ടർ  കെ.ജി. പൈ അന്തരിച്ചു. 72 വയസ്സായിരുന്നു .ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കുന്നുമ്മലില...
10/07/2021

കാഞ്ഞങ്ങാട്ടെ പൊതു പ്രവർത്തകൻ ഡോക്ടർ കെ.ജി. പൈ അന്തരിച്ചു. 72 വയസ്സായിരുന്നു .ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കുന്നുമ്മലിലെ ദീപ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളുണ്ടോവാട്‌സ് ആപ്പിലൂടെ പരാതി നല്‍കാംസുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റ...
07/07/2021

റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളുണ്ടോ
വാട്‌സ് ആപ്പിലൂടെ പരാതി നല്‍കാം

സുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റുകളോ മരങ്ങളോ റോഡരികില്‍ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. ഇതിനായി ഏത് സ്ഥലത്താണോ അപകടമുള്ളത് അവിടെ നിന്നുള്ള ഫോട്ടോ സ്ഥല വിവരങ്ങള്‍ സഹിതം വാട്‌സ് ആപ്പ് ചെയ്യണം. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ 9188961391 എന്ന നമ്പറിലേക്ക് ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര ഡോ. ഡി. സജിത് ബാബു അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ജൂലൈ 14വരെ ജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
റോഡരികുകളിലുള്ള കാഴ്ചകള്‍ മറക്കുന്ന വസ്തുക്കള്‍ ആണ് നിരത്തുകളില്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ എല്ലാ റോഡുകളിലും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതി നല്‍കാന്‍ അവസരമൊരുക്കിയത്.

പെരിയ PHC  - യിൽ വാക്സിൻ മഹാമഹംഒരു ക്രമീകരണമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയോ ഉള്ള വാക്‌സിൻ വിതരണത്തിന്റെ അനന്തരഫലം എന...
03/07/2021

പെരിയ PHC - യിൽ വാക്സിൻ മഹാമഹം

ഒരു ക്രമീകരണമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയോ ഉള്ള വാക്‌സിൻ വിതരണത്തിന്റെ അനന്തരഫലം എന്തായിരിക്കും... ?

നിയന്ത്രങ്ങൾ നടപ്പിലാക്കാനുള്ള സംവിധാങ്ങൾ കണ്ണുംപൂട്ടി ഇരിപ്പാണോ...?

വാക്‌സിനെന്റെ അവൈലബിലിറ്റി അനുസരിച്ചുമാത്രം ആളെ കൂട്ടിയാൽ പോരെ...

മണിക്കൂറുകളോളം കാത്തുനിന്ന് ഇന്നും ആൾക്കാർ തിരിച്ചുപോയി.
ഈ ആൾക്കൂട്ട ദുരന്തത്തിന് കടിഞ്ഞാൺ ഇടേണ്ട ഉത്തരവാദിത്വം ആർക്കാണ്... ?

എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തി മാസങ്ങളായി വാക്സിനേഷന്റെ പേരിൽ ഫാമിലി ഹെൽത്ത് സെന്ററിൽ നടന്നു വരുന്ന രോഗ മൊത്തക്കച്ചവടത്തിന് ആരാണ് ഉത്തരവാദി?

ട്രിപ്പിൾ ലോക്ക് ഡവുൺ പ്രഖ്യാപിച്ച്
പരിധിയിൽ രോഗവ്യാപനം കുറക്കാനായി പാടുപെടുന്ന പഞ്ചായത്ത് അധികൃതരോ , പകർച്ചാവ്യാധി നിയമപ്രകാരം കേസ് എടുക്കാൻ മാത്രം കഴിയുന്ന പോലീസോ, മറ്റു പ്രത്യേക നിയമ സംവിധാനങ്ങളോ, അന്യായമായി ആളെ കൂട്ടുന്ന ആശുപത്രി അധികൃതരോ ?
അതല്ല സ്വന്തം ജീവനിൽ കൊതി പൂണ്ട് വാക്സിനേഷൻ ഉണ്ടെന്ന് ഓടിയെത്തുന്ന ജനങ്ങളോ ?

ജില്ലാ ഭരണകൂടമാണ് ഉത്തരം പറയേണ്ടതെങ്കിൽ എത്രയും വേഗം ഇതിനൊരു പരിഹാരം വേണം. ഇല്ലെങ്കിൽ നാടിനെ രക്ഷിക്കാൻ പ്രയാസമാണ്.

ഇടപെടേണ്ട സംവിധാനങ്ങൾ അടിയന്തിരമായി ഇടപെട്ട് കൃത്യമായ ആസൂത്രണത്തോടെ വാക്‌സിൻ വിതരണം നടത്തുക.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ ജൂലൈ 7 വരെ ചുവടെ ചേർത്തിരിക്കുന്ന നിയന്ത്രണങ്ങൾഏർപ്പെടുത്ത...
02/07/2021

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ ജൂലൈ 7 വരെ ചുവടെ ചേർത്തിരിക്കുന്ന നിയന്ത്രണങ്ങൾഏർപ്പെടുത്തിയിരിക്കുന്നതായി അധികാരികൾ അറിയിച്ചു.

1. ആവശ്യ വസ്തു വിൽക്കുന്ന സ്ഥാപനങ്ങൾ മേൽ പകൽ 11 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളൂ.

2. ഞായറാഴ്ചകളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും (പെട്രോൾ പമ്പ് ഒഴികെ) തുറന്ന് പ്രവർത്തിക്കാൻ പാടില്ല.

3. അവശ്യ സർവ്വീസ് ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 07.07.2021 വരെ അടച്ചിടുക.

4. ആവശ്യമായ യാത്രാരേഖകൾ ഇല്ലാത്ത യാത്ര അനുവദിക്കുന്നതല്ല.

5. പഞ്ചായത്തിനകത്തെ മുഴുവൻ ബസ് സ്റ്റോപ്പുകളിലും ബസുകൾ നിർത്താൻ അനുവദിക്കുന്നതല്ല

6. 3,5,8 വാർഡുകൾ കണ്ടെയെന്റ് സോണുകളായി പ്രഖ്യാപിച്ചു. 7. ഓൺലൈൻ വ്യാപാരം ഉൾപ്പെടെ നിരോധിച്ചിരിക്കുന്നു.

8. പൊതുചടങ്ങുകൾ നടത്തുവാൻ പാടില്ല. എന്നാൽ വിവാഹം ശവസംസ്കാരം എന്നിവയ്ക്കായി 20ൽ അധികരിക്കാത്ത ആളുകളെ അനുവദിക്കും.

9. ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ പാടില്ല

10. ടൂറിസം, ഉല്ലാസ യാത്രകൾ, ഇൻഡോർ ആയി നടത്തുന്ന പരിപാടികൾ എന്നിവ അനുവദിക്കുന്നതല്ല.

തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്നു. . അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍. ഓൺല...
02/07/2021

തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്നു. . അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍. ഓൺലൈൻ വഴി വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളിൽ പലരും സാധങ്ങൾ ഓർഡർ ചെയ്യുക.

⭐ റിവ്യൂ തട്ടിപ്പിലൂടെ കച്ചവടം കൊഴുപ്പിക്കുന്ന വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങളുടെ അവലോകകരെ കണ്ടെത്താൻ ഫ്രീലാൻസ് ജോബ് സൈറ്റുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.

⭐ പോസിറ്റീവ് അവലോകനങ്ങൾക്ക് പകരമായി കാശോ സൗജന്യ ഉൽപ്പന്നമോ വാഗ്ദാനം ചെയ്യുന്നു. തൽഫലമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ഉൽ‌പ്പന്നത്തിന്റെ പരസ്യത്തിന് ചുവട്ടിൽ ധാരാളം അവലോകനങ്ങൾ‌ പ്രത്യക്ഷപ്പെടുന്നു.

⭐ മോശപ്പെട്ട ഉൽപ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാൽ ഇത്ര ശതമാനം കുറവ് നൽകാമെന്ന ഉറപ്പിന്മേൽ സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.

⭐ അതിശയിപ്പിക്കുന്ന വിലക്കുറവിൽ മയങ്ങി വീഴരുത്. ബ്രാൻഡും മോഡലും നൽകി സെർച്ച് ചെയ്താൽ പലരുടെ അനുഭവങ്ങളും ഓൺലൈനിൽ കാണാൻ കഴിയും.

⭐ ഒരു ഉൽ‌പ്പന്നത്തിന് കൂടുതലും നെഗറ്റീവ് അവലോകനങ്ങൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് 5-സ്റ്റാർ റേറ്റിംഗുകൾ ഉണ്ടായത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ? എന്തായാലും ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരം ഒറ്റരാത്രികൊണ്ട് മാറിയിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോൾ തന്നെ, അവിടെ ഒരു റിവ്യൂ തട്ടിപ്പിനുള്ള ചാൻസ് ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

⭐ റിവ്യൂയിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോർമാറ്റിംഗും ഇമെയിൽ അഡ്ഡ്രസ്സുകളിലെ സംശയാസ്പദമായ അക്ഷരങ്ങളും ശ്രദ്ധിക്കണം.

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂനേക്കാളും ഉപരി ഉൽപ്പന്നത്തിന്റെ സവിശേഷതകൾ വിവരിക്കുന്ന പോലെയായിരിക്കും അത്. അവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാൽ അപകടം മനസ്സിലാകും.

⭐ ഇത്തരം വില്പനക്കാരുടെ ഉൽപ്പന്നങ്ങളുടെ മുൻപുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.

⭐ ഒരു ഉൽപ്പന്നത്തിന് ഒട്ടനവധി റിവ്യൂകൾ കാണുന്നുണ്ടോ ? ആ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗുകൾ മാത്രം നൽകുന്നുണ്ടോ?

⭐ ഒരാൾ ഒന്നിലധികം തവണ ഒരു ഉൽപ്പന്നം അവലോകനം ചെയ്‌തിട്ടുണ്ടോ? ധാരാളം ഇനങ്ങൾ വാങ്ങിയാതായി കാണിച്ച് അവയെല്ലാം അവലോകനം ചെയ്തിട്ടുണ്ടോ ? എങ്കിൽ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നല്കുന്നതിന് മുൻപ്. രണ്ടുതവണ ചിന്തിക്കുക.

⭐ വളരെ ഹ്രസ്വമോ വളരെ ദൈർഘ്യമേറിയതോ ആണോ റിവ്യൂകൾ ? റിവ്യൂ പൂർണ്ണമായും പോസിറ്റീവ് ആണോ ?

⭐ ആവർത്തിച്ചുള്ള അവലോകനമാണോ ? ഉൽപ്പന്നത്തിന്റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങൾ ആണോ കാണുന്നത് ?

⭐ മുൻപ് സമാന ഉൽപ്പന്നം അവലോകനം ചെയ്ത അവലോകകൻ തന്നെയാണോ എഴുതിയത് ?

⭐ വ്യാജ ഉപഭോക്തൃ അവലോകനങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, സ്റ്റാർ റേറ്റിംഗിനപ്പുറം പോകേണ്ടതുണ്ട്. റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക.

⭐ ചില സൈറ്റുകൾ വെരിഫൈഡ് പർചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകൾ വായിച്ചു നോക്കിയാൽ മേന്മകളും ന്യുനതകളും വ്യക്തമായി മനസ്സിലാക്കാം

⭐ ചില സൈറ്റുകൾ അവരുടെ വിറ്റഴിക്കാത്ത ഉൽപ്പന്നങ്ങൾ, വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ റിവ്യൂവിന്റെ കൂടെ ചേർക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റിവ്യൂ ഏതു ഉത്പന്നത്തിന്റേതാണെന്നു ചെക്ക് ചെയ്യുക.

⭐ നിങ്ങളുടെ കാശാണ് . അത് പാഴാകില്ലെന്ന് ഉറപ്പുവരുത്തുക.

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ...
01/07/2021

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും.

എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ള സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


ഉദുമക്കാർ കൂട്ടായ്മ സ്മാർട്ട് ഫോൺ നൽകി ഉദുമ:ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ലാത്ത ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു...
01/07/2021

ഉദുമക്കാർ കൂട്ടായ്മ സ്മാർട്ട് ഫോൺ നൽകി

ഉദുമ:ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ലാത്ത ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് ഉദുമക്കാർ കൂട്ടായ്മയുടെ സ്റ്റഡി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ഫോൺ രക്ഷിതാവിന് സമ്മാനിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടിവി മധുസൂദനന് കൂട്ടായ്മ അഡ്മിൻ അബ്ദുല്ലക്കുഞ്ഞി ഉദുമ, മെമ്പർ
സികെ കണ്ണൻ പാലക്കുന്ന് എന്നിവർ കൈമാറി. കൂട്ടായ്മ മെമ്പർ അനിൽ ഉദുമ, അധ്യാപകരും ഓഫീസ് ജീവനക്കാരുമായ മനോജ്കുമാർ,
ഹേമന്ദ്,അനീഷ, തങ്കമണി,സായി
വീണ,സവിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാസർകോട്ട് 6 ഏകെർ സ്ഥലത്ത് രഹസ്യമായ കോട്ട ; ഈ പൈതൃക സ്മാരകത്തിൻ്റെ സംരക്ഷണം ആര് ഏറ്റെടുക്കും ? കാസർകോട്ട് ആറ് ഏകെർ സ്ഥലത...
01/07/2021

കാസർകോട്ട് 6 ഏകെർ സ്ഥലത്ത് രഹസ്യമായ കോട്ട ; ഈ പൈതൃക സ്മാരകത്തിൻ്റെ സംരക്ഷണം ആര് ഏറ്റെടുക്കും ?

കാസർകോട്ട് ആറ് ഏകെർ സ്ഥലത്ത് രഹസ്യമായ ഒരു കോട്ടയുണ്ട്. അധികം ആർക്കും ഒരു കോട്ട ഇവിടെയുണ്ടെന്ന് അറിയില്ല. ഈ പൈതൃക സ്മാരകത്തിൻ്റെ സംരക്ഷണം ആര് ഏറ്റെടുക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പുരാവസ്തു വകുപ്പിൻ്റെയും സർകാരിൻ്റെയും ശ്രദ്ധയും സംരക്ഷണവുമില്ലാതെയാണ് മഞ്ചേശ്വരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട കാട് കയറിയും കല്ലുകൾ ഇടിഞ്ഞും നശിക്കുന്നത്. മംഗൽപാടി ഗ്രാമപഞ്ചായത്തിലാണ് ആറ് ഏകറോളം വിസ്തൃതിയുള്ള അഡ്ക്ക കോട്ട എന്ന പേരിലറിയപ്പെടുന്ന പൈതൃക സ്മാരകം നശിക്കുന്നത്.

കോട്ട നവീകരിച്ച് സംരക്ഷിക്കുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏറെ കാലപ്പഴക്കമുള്ള ഇതിനകത്ത് രണ്ട് കിണറുകൾ ഉണ്ടെന്നും നാട്ടുകാർ സൂചിപ്പിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോട്ട വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഇവിടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ കഴിയും.
ഒരിക്കൽ പോലും അധികൃതർ തിരിഞ്ഞ് നോക്കാത്ത കോട്ടയുടെ സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് മന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ. കോട്ടയെ കുറിച്ച് അധികമാർക്കും അറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലങ്ങളായി തിരിഞ്ഞ് നോക്കാതെ കാട് കയറിക്കിടക്കുന്ന കോട്ടയുടെ വിവിധ ഭാഗങ്ങളിലായി ചരിത്രത്തെ അടയാളപ്പെടുത്തി കൊണ്ട് ഇളകാതെ കിടക്കുന്ന കല്ലുകൾ കാണാം.

കോട്ട നവീകരിച്ച് സംരക്ഷിക്കുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏറെ കാലപ്പഴക്കമുള്ള ഇതിനകത്ത് രണ്ട് കിണറുകൾ ഉണ്ടെന്നും നാട്ടുകാർ സൂചിപ്പിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോട്ട വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഇവിടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ കഴിയും.

കഴിഞ്ഞ പിണറായി സർകാറിൻ്റെ കാലത്തടക്കം കോട്ടകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ നടപ്പാക്കിയെങ്കിലും മംഗൽപാടിയിലെ അഡ്ക്ക കോട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്ര അധ്യാപകർ ഇവിടെ സന്ദർശിച്ച് ഇതിൻ്റെ ചരിത്രപശ്ചാത്തലത്തെ കുറച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് കോട്ടയുടെ വിവരം പുറം ലോകം അറിഞ്ഞിരിക്കുന്നത്.
കടപ്പാട് : കാസർകോട് വാർത്ത

30/06/2021

അറിയിപ്പ്
ഉദുമ ഗ്രാമ പഞ്ചായത്ത് നിവാസികൾക്കുള്ള അറിയിപ്പ്. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലായതിനാൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട കാറ്റഗറി D വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

👉 ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം പ്രകാരം ലോക് ഡൗൺ മാനദണ്ഡങ്ങൾ അറിയിക്കുകയാണ്.

👉 പൊതുജനങ്ങൾ അനാവശ്യമായി കൂട്ടം കൂടുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യരുത്.

👉 അവശ്യ സാധനങ്ങളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7വരെ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളൂ.

👉 ഹോട്ടലുകളിൽ നിന്നും / ബേക്കറികളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ.

👉 പൊതു സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ, വിമാന താവളം ,ബസ് സ്റ്റോപ്പുകൾ, എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ മാത്രമേ അനുവാദമുള്ളൂ.
യാത്രക്കാർ നിർബന്ധമായും യാത്രാരേഖകൾ കയ്യിൽ കരുതേണ്ടതാണ്.

👉 മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവ നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതും 20 ൽ താഴെ മാത്രം ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് നടത്തേണ്ടതുമാണ്.

👉 വീട് കൂടൽ, പിറന്നാൾ ആഘോഷം തുടങ്ങിയ പരിപാടികൾക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല.

👉 രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷൻ എടുക്കാനായി യാത്ര ചെയ്യുന്നവർ എന്നിവർ നിർബന്ധമായും തിരിച്ചറിയൽ രേഖയും മെഡിക്കൽ രേഖയും കൈയിൽ കരുതുക.

👉 കണ്ടെയ്ൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ ബാധകമാണ്.

👉 മേൽപ്പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയപ്രകാരവും, ദുരന്തനിവാരണ വകുപ്പ് പ്രകാരവും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.

പി.ലക്ഷ്മി
പ്രസിഡന്റ്
ഉദുമ ഗ്രാമ പഞ്ചായത്ത്

ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിൽ ഉദുമ പഞ്ചായത്ത് കാറ്റഗറി 'D' യിൽജൂൺ 23മുതൽ 29 വരെയുള്ള കണക്കുകളിൽ  കോവിഡ് രോഗ സ്ഥിരീ...
30/06/2021

ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിൽ
ഉദുമ പഞ്ചായത്ത് കാറ്റഗറി 'D' യിൽ

ജൂൺ 23മുതൽ 29 വരെയുള്ള കണക്കുകളിൽ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് 18 ശതമാനത്തില്‍ കൂടുതലുള്ള
തിനാല്‍ ഉദുമ പഞ്ചായത്തിനെ കാറ്റഗറി ഡിയില്‍ പെടുത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയില്‍, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന തരം സമ്പൂര്‍ണ ലോക്ഡൗണാണ് നടപ്പാക്കുക.

പലിശ രഹിത വായ്‌പ°°°°°°°°°°°°°°°°°°°°°°°°ഉദുമ സർവീസ് സഹകരണ ബാങ്കിന്റെ പരിതിയിൽ പെട്ട 1 മുതൽ 12 വരെ ക്ളാസിൽ പഠിക്കുന്ന പാവ...
30/06/2021

പലിശ രഹിത വായ്‌പ
°°°°°°°°°°°°°°°°°°°°°°°°
ഉദുമ സർവീസ് സഹകരണ ബാങ്കിന്റെ പരിതിയിൽ പെട്ട 1 മുതൽ 12 വരെ ക്ളാസിൽ പഠിക്കുന്ന പാവപെട്ട വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായ് ഉദുമ സർവ്വിസ് സഹകരണ ബാങ്ക് വിദ്യാധരണി സ്കീം പ്രകാരം 10000 രുപ വരെവായ്പ്പ നൽകുകയാണ്.
വായ്പ പലിശ രഹിതമാണ്. 24 മാസമാണ് കാലാവധി.
ബാങ്കിന്റെ മെമ്പറായിട്ടുള്ള രക്ഷിതാവിന്റെ പേരിലാണ് വായ്പ നൽകുന്നത്. ആവശ്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യപകന്റെ സാക്ഷ്യ പത്രവു മായി ബാങ്കിൽ ബന്ധപെടേണ്ടതാണ്.

ഉദുമ : മാങ്ങാട് ടൗണിൽ എൻഡോ സൾഫാൻ ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടന്ന  ഐക്യദാർഡ്യ നിൽപ്പ് സമരം
30/06/2021

ഉദുമ : മാങ്ങാട് ടൗണിൽ
എൻഡോ സൾഫാൻ
ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടന്ന ഐക്യദാർഡ്യ നിൽപ്പ് സമരം

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു; ഇവിടെ മരുന്നുകൾ ലഭിക്കുക 50% മുതൽ 90% വരെ വിലക്കുറവ്ക...
30/06/2021

പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു; ഇവിടെ മരുന്നുകൾ ലഭിക്കുക 50% മുതൽ 90% വരെ വിലക്കുറവ്
കൊളസ്ട്രോൾ, ഷുഗർ, ഹാർട്ട് ,ക്യാൻസർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നും വിലക്കുറവിൽ ഇവിടെ ലഭ്യമാണ്

https://youtu.be/zqHEIqhdYPU

ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉദുമയിൽ പ്രവർത്തനമാരംഭിച്ചു; ഇവിടെ മരുന്നുകൾ ലഭിക്കുക 50% മുതൽ 90% വരെ വിലക്കുറവ് കൊളസ്ട്ര...

Address

Kasaragod
671319

Website

Alerts

Be the first to know and let us send you an email when Udma Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Udma Times:

Videos

Share

Category


Other Media in Kasaragod

Show All