K3 Malayalam

K3 Malayalam A kaleidoscope of knowledge unleashed for keralites across the globe!
(1)

Tune in for opportunities, news updates,online events, music and fun 24/7 Together let’s hold hands to help the less fortunate Let us spread wings to a new era of entertainment

കേരളത്തിലെ ജല മേളകൾക്ക് തുടക്കം കുറിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളം കളിയിൽ ഒന്നാം സ്ഥാനംനേടി കേരള...
12/07/2022

കേരളത്തിലെ ജല മേളകൾക്ക് തുടക്കം കുറിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളം കളിയിൽ ഒന്നാം സ്ഥാനംനേടി കേരളപോലീസ്
2022

La'eeb Is Qatar's FIFA WORLD CUP Mascotലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ല'ഈബ്- (പ്രതിഭയുള്ള കളിക്കാരൻ)
01/04/2022

La'eeb Is Qatar's FIFA WORLD CUP Mascot
ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ല'ഈബ്- (പ്രതിഭയുള്ള കളിക്കാരൻ)

ബിച്ചു തിരുമലക്ക് പ്രണാമം🙏
26/11/2021

ബിച്ചു തിരുമലക്ക് പ്രണാമം🙏

15/11/2021

🔥

പെരുമഴക്കാലത്തെ ഡ്രൈവിംഗ്,  വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ കഴിയുന്നതും യാത്രകൾ ഒഴിവാക്കുക...
15/11/2021

പെരുമഴക്കാലത്തെ ഡ്രൈവിംഗ്, വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ കഴിയുന്നതും യാത്രകൾ ഒഴിവാക്കുക
ഓടകളും മാൻഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങിയവ അപകടത്തിന് കാരണമാകാം.

റോഡിൽ വെള്ളക്കെട്ടിലൂടെ, അതല്പം ചെറിയ വെള്ളക്കെട്ടെങ്കിൽ പോലും വേഗത്തിൽ വാഹനം ഓടിക്കാൻ തോന്നും. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മഴയത്ത് മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

മഴയത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

വെള്ളക്കെട്ടിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

മഴക്കാലത്ത് ഗൂഗിളിനെ മാപ്പിനെ ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്

ഒരു ഭർത്താവിൻ്റെ രോദനം.പ്യാവം ലെ? 😐 😐ബൈ ദുഫൈ പൂമുഖ വാതിൽക്കൽ സോങ്ങ് ഒക്കെ ഇജ്ജാതി trap ആണ്. #കടപ്പാട്✍️
11/11/2021

ഒരു ഭർത്താവിൻ്റെ രോദനം.

പ്യാവം ലെ? 😐 😐

ബൈ ദുഫൈ പൂമുഖ വാതിൽക്കൽ സോങ്ങ് ഒക്കെ ഇജ്ജാതി trap ആണ്.

#കടപ്പാട്✍️

  നടി കോഴിക്കോട് ശാരദ അന്തരിച്ചു കോഴിക്കോട് : നാടകങ്ങളിൽ നിന്നുമാണ്  ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്...
09/11/2021



നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട് : നാടകങ്ങളിൽ നിന്നുമാണ് ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 - 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്... എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് കോഴിക്കോട് ശാരദ.


08/11/2021




 കെ.പി.എ.സി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽകൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ...
08/11/2021



കെ.പി.എ.സി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ

കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ.


സ്‌കൂൾ തുറന്നു.  നിരത്തിൽ തിരക്കേറി.  അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും വാഹനയാത്രക്കാരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ...
07/11/2021

സ്‌കൂൾ തുറന്നു. നിരത്തിൽ തിരക്കേറി. അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും വാഹനയാത്രക്കാരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നടന്നും സൈക്കിളിലുമായി സ്‌കൂളിൽ പോകുന്ന നിരവധി വിദ്യാര്ഥികളുമുണ്ട്. കുട്ടികളോടുമായുള്ള യാത്ര അത്യന്തം കരുതലോടെയായിരിക്കണം. കുട്ടികൾ റോഡിൽ ഇറങ്ങുന്ന സമയത്ത് മറ്റ് വാഹനയാത്രക്കാർ അതീവ ജാഗ്രത പുലർത്തണം.

സ്‌കൂൾ പരിസരത്ത് 30 കി. മി. ൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കരുത്.
എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം. അതിനാൽ തന്നെ കരുതലോടെ വാഹനം ഓടിക്കുക.

റോഡ് മുറിച്ച് കടക്കാൻ തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകുക.

സൂചന ബോർഡുകൾ എപ്പോഴും ശ്രദ്ധിക്കുക.

ടിപ്പർ പോലുള്ള ഹെവി വെഹിക്കിൾ വാഹനങ്ങൾ സ്‌കൂൾ സമയത്ത് സർവ്വീസ് നടത്തരുത്.

സ്‌കൂൾ ബസ് നിറുത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

 മതം മാറിനിന്നു; തിരുവമ്പാടിയുടെ പ്രളയനായകന് പ്രണയസാഫല്യം; ലിന്റോ ജോസഫ് എം.എല്‍.എ വിവാഹിതനായികോഴിക്കോട്: മതത്തിന്റെ വേലി...
07/11/2021



മതം മാറിനിന്നു; തിരുവമ്പാടിയുടെ പ്രളയനായകന് പ്രണയസാഫല്യം; ലിന്റോ ജോസഫ് എം.എല്‍.എ വിവാഹിതനായി

കോഴിക്കോട്: മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയത്തെ ചേർത്ത് പിടിച്ച് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ.അനുഷയും വിവാഹിതരായി. എസ്.എഫ്.ഐ കാലം മുതലുള്ള പരിചയവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്കെത്തുമ്പോൾ തിരുവമ്പാടിയുടെ 'പ്രളയ' നായകൻ ഒരിക്കൽ കൂടി സമൂഹത്തിന് മാതൃകയാവുകയാണ്. ഊന്ന് വടിയിൽ കതിർ മണ്ഡപത്തിലെത്തി രക്തഹാരം ചാർത്തി ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴികളിൽ കൂടെ കൂട്ടിയപ്പോൾ മുദ്രാവാക്യം വിളിച്ചാണ് പാർട്ടി പ്രവർത്തകർ വിവാഹം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണമുള്ളതിനാൽ കുറഞ്ഞ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു വിവാഹം.
പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോൾ ആംബുലൻസ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് പാർട്ടിക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.


 മരയ്ക്കാര്‍ വിറ്റുപോയത് 90 കോടിയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്...
07/11/2021



മരയ്ക്കാര്‍ വിറ്റുപോയത് 90 കോടിയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം' എന്ന സിനിമയ്ക്ക് ആമസോൺ പ്രൈം വീഡിയോ നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90- 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. 90 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും നിർമാതാവിന് ലഭിക്കും. മരയ്ക്കാറിനെ പുറമേ ആശിർവാദ് സിനിമാസ് നിർമിക്കുന്ന നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ട്വൽത് മാൻ എന്നീ ചിത്രങ്ങൾ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഷാജി കൈലാസിന്റെ എലോൺ, പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടിയിൽ റിലീസ് ചെയ്യും.


മുൻവിജയങ്ങളെപ്പോലെ ഇതും വൻവിജയമാക്കാൻ   നിങ്ങളുടെ പിന്തുണ ഉണ്ടാകണം 🙏സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ക...
06/11/2021

മുൻവിജയങ്ങളെപ്പോലെ ഇതും വൻവിജയമാക്കാൻ നിങ്ങളുടെ പിന്തുണ ഉണ്ടാകണം 🙏
സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ . കഴിഞ്ഞ വർഷം നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നള്ളവർക്കും വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം.
ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച രജിസ്ട്രേഷനിൽ മൂവ്വായിരത്തോളം പേരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രർ ചെയ്തിരിക്കുന്നത്.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്.
എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവണത്തെ കോൺഫറൻസിന്റെ തീം.
കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ 2021 രാജ്യാന്തര വെർച്വൽ കോൺഫറൻസ് ചർച്ച ചെയ്യുന്നത്.
കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

❤️
05/11/2021

❤️

ദീപാവലി ആശംസകൾ❤️
04/11/2021

ദീപാവലി ആശംസകൾ❤️

വാച്ച് കെട്ടേണ്ട കയ്യിൽ ഹെൽമെറ്റ് ഇട്ടാൽ സമയം വളരെ മോശമാകുമല്ലോ? നിങ്ങളുടെ സുരക്ഷ.. നിങ്ങളുടെ ജീവന്
03/11/2021

വാച്ച് കെട്ടേണ്ട കയ്യിൽ
ഹെൽമെറ്റ് ഇട്ടാൽ
സമയം വളരെ മോശമാകുമല്ലോ?

നിങ്ങളുടെ സുരക്ഷ.. നിങ്ങളുടെ ജീവന്

 ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം, 35 പേര്‍ക്ക് അര്‍ജുനന്യൂഡൽഹി: രാജ്യത്തെ പരമോന്ന...
03/11/2021



ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം, 35 പേര്‍ക്ക് അര്‍ജുന

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവർഡിനർഹരായത്. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി. പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും ഖേൽരത്ന പുരസ്കാരം നേടി.
ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ.

ഖേൽരത്ന പുരസ്കാര ജേതാക്കൾ

1-നീരജ് ചോപ്ര (ജാവലിൻ ത്രോ)
2-രവി കുമാർ (ഗുസ്തി)
3-ലവ്ലിന (ബോക്സിങ്)
4-പി.ആർ.ശ്രീജേഷ് (ഹോക്കി)
5-അവാനി ലേഖര (പാരാ ഷൂട്ടിങ്)
6-സുമിത് അന്റിൽ (പാരാ അത്ലറ്റിക്സ്)
7-പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ)
8-കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ)
9-മനീഷ് നർവാൾ (പാരാ ഷൂട്ടിങ്)
10-മിതാലി രാജ് (ക്രിക്കറ്റ്)
11-സുനിൽ ഛേത്രി (ഫുട്ബോൾ)
12-മൻപ്രീത് സിങ് (ഹോക്കി)

അർജുന അവാർഡ് ജേതാക്കൾ

1-അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്)
2-സിമ്രൻജിത് കൗർ (ബോക്സിങ്)
3-ശിഖർ ധവാൻ (ക്രിക്കറ്റ്)
4-ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ)
5-മോണിക (ഹോക്കി)
6-വന്ദന കതാരിയ (ഹോക്കി)
7-സന്ദീപ് നർവാൾ (കബഡി)
8-ഹിമാനി ഉത്തം പ്രബ് (മല്ലകാമ്പ)
9-അഭിഷേക് വർമ (ഷൂട്ടിങ്)
10-അങ്കിത റെയ്ന (ടെന്നീസ്)
11-ദീപക് പുനിയ (ഗുസ്തി)
12-ദിൽപ്രീത് സിങ് (ഹോക്കി)
13-ഹർമൻപ്രീത് സിങ് (ഹോക്കി)
14-രൂപീന്ദർ പാൽ സിങ് (ഹോക്കി)
15-സുരേന്ദർ കുമാർ (ഹോക്കി)
16-അമിത് രോഹിദാസ് (ഹോക്കി)
17-ബിരേന്ദ്ര ലാക്ര (ഹോക്കി)
18-സുമിത് (ഹോക്കി)
19-നിലകാന്ത ശർമ (ഹോക്കി)
20-ഹാർദിക് സിങ് (ഹോക്കി)
21-വിവേക് സാഗർ പ്രസാദ് (ഹോക്കി)
22-ഗുർജന്ദ് സിങ് (ഹോക്കി)
23-മൻദീപ് സിങ് (ഹോക്കി)
24-ഷംശേർ സിങ് (ഹോക്കി)
25-ലളിത് കുമാർ ഉപാധ്യായ് (ഹോക്കി)
26-വരുൺകുമാർ (ഹോക്കി)
27-സിമ്രാൻജീത് സിങ് (ഹോക്കി)
28-യോഗേഷ് കതുനിയ (പാരാ അത്ലറ്റിക്സ്)
29-നിഷാദ് കുമാർ (പാരാ അത്ലറ്റിക്സ്)
30-പ്രവീൺ കുമാർ (പാരാ അത്ലറ്റിക്സ്)
31-സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ)
32-സിങ്രാജ് അന്ദാന (പാരാ ഷൂട്ടിങ്)
33-ഭവാനിയ പട്ടേൽ (പാരാ ടേബിൾ ടെന്നീസ്)
34-ഹർവീന്ദർ സിങ് (പാരാ അമ്പെയ്ത്ത്)
35-ശരത് കുമാർ (പാരാ അത്ലറ്റിക്സ്)


02/11/2021

മരണം അത്രയും മനോഹരമായതുകൊണ്ടാകാം
പോയവർ ആരും തിരികെ വരാത്തത്🍃

 അച്ഛന് സല്യൂട്ടടിച്ച് മകള്‍; ഹൃദയം കവരുന്ന നിമിഷമെന്ന് സോഷ്യൽ മീഡിയഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജ...
02/11/2021



അച്ഛന് സല്യൂട്ടടിച്ച് മകള്‍; ഹൃദയം കവരുന്ന നിമിഷമെന്ന് സോഷ്യൽ മീഡിയ

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്. പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐ.ടി.ബി.പി. ഉദ്യോഗസ്ഥനായ തന്റെ അച്ഛന് സല്യൂട്ട് നൽകുന്നതാണ് ചിത്രം. മകളുടെ സല്യൂട്ട് സ്വീകരിച്ച അച്ഛൻ മകൾക്ക് തിരിച്ചും സല്യൂട്ട് അടിച്ചു. ഈ മനോഹരനിമിഷത്തിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമത്തിൽ ഹിറ്റായത്.
ഉത്തർപ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബി.ആർ. അംബേദ്കർ പോലീസ് അക്കാദമിയിൽനിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയാണ് ചിത്രത്തിലെ മകൾ. ഐ.ടി.ബി.പി.യിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ.പി.എസ്. നിംബാഡിയ ആണ് ചിത്രത്തിലെ അച്ഛൻ. അപേക്ഷയുടെ പാസിങ് ഔട്ട് പരിപാടിക്കിടെയുള്ള ചിത്രമാണിത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അപേക്ഷ വൈകാതെ ഉത്തർപ്രദേശ് പോലീസിന്റെ ഭാഗമാകും. മൂന്ന് ചിത്രങ്ങളാണ് ഐ.ടി.ബി.പി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അപേക്ഷ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്നതും അച്ഛന് സമീപം നിൽക്കുന്നതും പിന്നെ അച്ഛന് സല്യൂട്ട് നൽകുന്നതും. നിംബാഡിയയുടെ കുടുംബം തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ്.


ഒളിച്ചോടാൻ വേണ്ടി എഴുതിയ ഒരു കത്ത് വായിച്ച് ഇത്ര ചിരിച്ച ഒരു അനുഭവം ഉണ്ടായിട്ടില്ല!!ആ സീരിയസ് നിമിഷം 5 സെക്കന്റ് കൊണ്ട് ...
30/10/2021

ഒളിച്ചോടാൻ വേണ്ടി എഴുതിയ ഒരു കത്ത് വായിച്ച് ഇത്ര ചിരിച്ച ഒരു അനുഭവം ഉണ്ടായിട്ടില്ല!!
ആ സീരിയസ് നിമിഷം 5 സെക്കന്റ് കൊണ്ട് ചിരിപ്പൂരമാക്കി! 😂😂😂

ചിരിയുടെ വെൻപ്രാവ് സുജ 😂

കടപ്പാട്✍️

Address

Karunagappally
Karunagappally

Alerts

Be the first to know and let us send you an email when K3 Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K3 Malayalam:

Videos

Share


Other Media/News Companies in Karunagappally

Show All