14/10/2022
ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റം ആണല്ലോ ഇപ്പോ ഏറ്റവും വലിയ ചർച്ച വിഷയം..
അതിനിടയിൽ ആണ് ഹൈക്കോടതിയുടെ ഒരു ഉത്തരവ് കണ്ടത് കെഎസ്ആർടിസി ബസ്സുകളിലെ പരസ്യങ്ങൾ ഒഴിവാക്കണമെന്ന് .
നല്ല കാര്യം.
ഇതിനുമുമ്പ് മറ്റേ
ഇ ബുൾ ജെറ്റിന്റെ വാഹനം കസ്റ്റടിയിൽ എടുത്തപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത് ഈ വാഹനത്തിലെ സ്റ്റിക്കർ മോഡിഫിക്കേഷൻ ഒക്കെ മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നു അത് മൂലം അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെ ആണ് എന്നാണ്..
ശരി സമ്മതിക്കുന്നു.
അങ്ങിനെ നോക്കിയാൽ നമ്മുടെ ചില റോഡുകൾക്ക് സമാന്തരമായും മറ്റും ആണ് ചില റെയിൽവേ ട്രാക്കുകൾ കടന്ന് പോകുന്നത്.
ഇതിലൂടെ കടന്ന് പോകുന്ന മിക്ക ട്രെയിനുകളിലും നെടു നീളത്തിൽ ചില പരസ്യങ്ങൾ കാണാൻ സാധിക്കും സിനിമ പരസ്യം മുതൽ മറ്റു പല തരം പരസ്യങ്ങളും അതിൽ കാണാം..
അപ്പോൾ ഇത്തരം പരസ്യങ്ങൾ
ഈ സമാന്തര റോഡിലൂടെ പോകുന്ന മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നില്ലേ .
അത് ഒന്ന് മറ്റോന്ന്
നമ്മുടെ റോഡ് സൈഡിൽ മുഴുവൻ ഒരു പക്ഷെ കാഴ്ച്ച മറയ്ക്കും വിധത്തിൽ തന്നെ രാഷ്ട്രീയപാർട്ടികളുടെയും , ജാതി സംഘടനകളുടെയും , ക്ഷേത്ര ആഘോഷങ്ങളുടെയും , പള്ളികളിലേയും, സിനിമകളുടെയും , ചെരിപ്പ്, വസ്ത്രം, ആഹാരം, കമ്പി, സിമന്റ്, എന്ന് വേണ്ട ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള പരസ്യങ്ങൾ റോഡരികിൽ കാണാം...
പക്ഷെ ഇതോന്നും തന്നെ റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നില്ല
എന്നുളളതാണ്.
അപ്പോൾ ഇത്തരം നിയമങ്ങൾ എത്രമാത്രം പരാജയമാണെന്ന് മനസ്സിലാക്കാൻ കഴിയും.
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റി എന്ന് കരുതി ഇവിടെ വാഹനാപകടങ്ങൾ കുറയണമെന്ന് ഉണ്ടോ ....
ഒരു വലിയ വിഭാഗത്തിന്റെ താൽപര്യമാണ് അവർ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചില അനുഭവങ്ങൾ സമ്മാനിക്കുന്ന ചില യാത്രകൾ മനോഹരമാക്കുക എന്നുള്ളത്.
അവർ സഞ്ചരിക്കുന്ന അല്ലെങ്കിൽ അവർ യാത്ര ചെയ്യുന്ന വാഹനങ്ങൾ മനോഹരമായിരിക്കണം എന്ന് അവർ ആഗ്രഹിക്കുന്നതിൽ അല്ലെങ്കിൽ താൽപര്യപ്പെടുന്നതിൽ എന്ത് തെറ്റാണുള്ളത്.
അത്തരം താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ ഈ നാട്ടിൽ എന്ത് ജനാധിപത്യം ആണുള്ളത്..
കാലത്തിനൊത്ത് സഞ്ചരിക്കാത്ത ചില മുടന്തൻ ന്യായങ്ങൾ മാത്രം പറയുവാൻ കഴിയുന്ന ഇത്തരം നിയമങ്ങൾക്ക് എന്ത് അടിസ്ഥാനമാണുള്ളത്.