ZEAL TV Online

ZEAL TV Online വാർത്തയുടെ അകവും പുറവും തേടി സത്യത്തിന്റെ സുധീര പാതയിലൂടെ എന്നും സീൽ ടി.വി
(1)

28/12/2025

മാടായിതിരുവർക്കാട്ട്കാവ് റോഡ്‌ നവീകരണം എത്രയും വേഗം ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ. ടെണ്ടർ നടപടികൾ പൂർത്തിയായി.ജനങ്ങളുടെ സഹകരണം ഉണ്ടായാൽ റോഡ്‌ പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ ആവുമെന്നും എം എൽ എ

28/12/2025

പരിയാരത്തെ ആശ്വാസ് വാടകവീട് പദ്ധതി പ്രവൃത്തി പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിയാരത്തും ആശ്വാസ് വീട് പണി ആരംഭിച്ചത്.

28/12/2025

പാപ്പിനിശ്ശേരി കോരോങ്കുന്നത്ത് തറവാട് കുടുംബസംഗമം മോറാഴ ആദികുളങ്ങര ക്ഷേത്രത്തിന് സമീപം നടന്നു.പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു

28/12/2025

ശ്രീകണ്ഠാപുരംപള്ളി ഗ്രൗണ്ടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ പോലീസ് കേസെടുത്തു.ആൾക്കൂട്ട മർദ്ദനത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയതെന്ന് ആരോപണവും ഉണ്ട്.

28/12/2025

പയ്യാവൂർ
വാസവപുരം മഹാവിഷ്ണുക്ഷേത്രമഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു.

28/12/2025

അരോളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജ് കല്യാശ്ശേരിയിലെ എൻ എസ് എസ് വോളന്റീർസ് കീച്ചേരി പാലോട്ട് വയലിൽ ഞാറ് നടീൽ നടത്തി

28/12/2025

ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ തീർത്ഥാടന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി
ഭക്തി നിർഭരമായ പ്രദക്ഷിണം നടന്നു

28/12/2025

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള 'സര്‍ഗോത്സവം 2025' ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി വി ദീപ്തി പതാക ഉയർത്തി

28/12/2025

തലശ്ശേരി എരഞ്ഞോളിയിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ അക്രമം. എരഞ്ഞോളി മoത്തും ഭാഗത്ത പ്രിയദർശിനി ക്ലബ്ബ് അക്രമികൾ തകർത്തു.

28/12/2025
27/12/2025

ജീവിതം പരീക്ഷണങ്ങൾ കടുപ്പിക്കുമ്പോഴും പതറാതെ പോരാടുന്ന ചിലരുണ്ട്. വീണുടഞ്ഞു പോകാമായിരുന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ട് കരുത്തുറ്റതാക്കിയ കുറ്റ്യേരി സ്വദേശി ദേവദാസന്റെ കഥയൊന്ന് അറിയാം. പരിമിതികളെ സർഗ്ഗാത്മകത കൊണ്ടും അധ്വാനം കൊണ്ടും തോൽപ്പിച്ച ദേവദാസൻ ഇന്ന് നാടിനാകെ ഒരു പ്രചോദനമാണ്.

Address

Near Govt. Engineering College, Dharmasala, P. O. Kanool
Kannur
670562

Alerts

Be the first to know and let us send you an email when ZEAL TV Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZEAL TV Online:

Share

Category