30/12/2022
എഡ്സൻ അരാന്റെ ഡോ നാസിമെന്റോ എന്ന സാക്ഷാൽ പെലെ! മൂന്ന് ലോകകപ്പുകൾ എടുത്തുയർത്തി ചുംബിച്ചത് ഈ ഭൂമിയിൽ അയാൾ മാത്രമാണ്
ട്രസ് കോറകോസ് എന്ന ചെറുപട്ടണത്തിലെ ബാറു എന്ന വളരെ ചെറിയ ഗ്രാമത്തിലെ റൂബന്‍ അരൂഡ തെരുവാണ് പെലെയുടെ കളിസ്ഥലം. ആ റോഡ് അവസാനിക്കുന്ന ഒരു കവാടംവരെ പഴയ കാലുറയില്‍ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് പെലെ കളിച്ചുവളര്‍ന്നത്.
ചെളിയില്‍ പുതഞ്ഞ് പന്ത് കനംവെയ്ക്കുമ്പോള്‍ അതടിച്ചുവീഴ്ത്താന്‍ പെലെയും കൂട്ടുകാരും വിഷമിക്കും. എങ്കിലും ആ ക്ലേശത്തിനു പിന്നില്‍ ഒരു ആനന്ദമുണ്ടായിരുന്നു. അതിലൊരു പരുവപ്പെടലിന്റെ തത്വശാസ്ത്രമുണ്ടായിരുന്നു.
സാംബ നൃത്തച്ചുവടുകളാൽ ഫുട്ബോൾ മൈതാനങ്ങളിൽ കാൽപന്തുകൾകൊണ്ട് കവിത രചിച്ച് ചരിത്രപുസ്തകത്തിന്റെ താളുകളിൽ ഇടം നേടിയ ഫുട്ബോൾ ഇതിഹാസം കാൽപ്പന്തിൻ്റെ ചരിത്രത്തിനൊപ്പം
ഒരിക്കലും തിരശ്ശീലവീഴാത്ത ഓർമ്മകളിൽ എന്നും ജീവിച്ചുകൊണ്ടേയിരിക്കും..
വിട..........