ഇന്ന് കേരളപ്പിറവി ദിനം . ഭാഷ അടിസ്ഥാനത്തിൽ കേരളം പിറവിയെടുത്ത സുദിനം.ഈ ദിവസം ഞങ്ങൾ തെരഞ്ഞെടുക്കുന്നത് സദുദ്ദേശപരവും, സർഗ്ഗപരവുമായ ഒരു ഇടപെടലിന്റെ നാന്ദിയായിട്ടാണ്.കാരണം സംസ്ക്കാരവും, പൈതൃകവം ഇഴചേർന്ന് കിടക്കുന്ന ഈ ദിവസത്തിന് ചരിത്രത്തിന്റെയും നവോത്ഥാനമൂല്യങ്ങളുടെയും ഇനിയും നഷ്ടപെടാത്ത ഇത്തിരി കരുതിവയ്പ്പുകളുണ്ട്. നമ്മുടെ നൈരന്തര്യ ജീവിതക്രമങ്ങളെ സ്വാധീനിക്കുകയും, നിർണ്ണയിക്കുകയും, അസ്വസ്ഥപ്പെടുത്ത
ുകയും ചെയ്യുന്ന വാർത്തകളുടെ , ദൃശ്യ മാധ്യമങ്ങളുടെ സാന്നിധ്യം ഒരേ സമയം ശുഭവും, അശുഭകരവുമായ ഫലങ്ങൾ ആണ് സമൂഹത്തിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അപ്രധാന വാർത്തകളുടെ പർവ്വതീകരണം , എന്നാൽ പറയേണ്ടുന്ന കേൾപ്പിക്കേണ്ടുന്ന വാർത്തകൾ ബോധപൂർവം നിരാകരിക്കുകയും ചെയ്യപെടുന്നു. നമ്മുടെ വിവേചന അധികാരവും, യുക്തിബോധവും പോലും ചിലപ്പോഴൊക്കെ വാർത്താ പ്രളയത്തിൽ ഇല്ലാതാവുകയും ചെയ്യപെടുന്നു. എങ്കിലും ജനാധിപത്യ വ്യവസ്ഥിതിയിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. വാർത്തകളിലെ കതിരും പതിരും വേർതിരിച്ച് സത്യത്തെ ഉയർത്തിപ്പിടിക്കേണ്ടുന്ന അവസാനത്തെ ബാധ്യത ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത് .മുൻവിധികളോ ,
ബഹ്യപ്രേരണകളാലോ സ്വാധീനം ചെലുത്താത്ത ഒരു മാധ്യമ വിചാരം നമുക്ക് ഉണ്ടാവണം.
ഞങ്ങൾ ഇന്ന് ഒരു എളിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് .ശാസ്ത്ര-സാങ്കേതിക, വ്യജ്ഞാനിക മേഖലകളുടെ വേഗതയാർന്ന മാറ്റങ്ങളും, അതിന്റെ അനുരണനങ്ങളും ഇന്ന് ഏതൊരു ഗ്രാമത്തെയും പോലെ നമ്മുടെ പ്രദേശത്തെയും സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ ഉറവയെടുക്കുന്ന വാർത്തകൾക്ക് സാർവ്വദേശീയ മാനങ്ങൾ ഒന്നുമില്ല. എങ്കിലും അതിനും അതിന്റെതായ മൗലികതയും, രചനപാഠവും ഉണ്ട്.സോഷ്യൽ നെറ്റ്വർക്ക് കളിലെ Whats App, Facebook എന്നിവയിലുടെ വാർത്തകളുടെ ദൃശ്യഭാഷ ഒരുക്കുകയും അത് ലോകത്തിൻറെ പലയിടങ്ങളിലായി കഴിയുന്ന നമ്മുടെ പ്രദേശവാസികൾക്കുകൂടി ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് Spokesman നിർവ്വഹിക്കാൻ പോകുന്ന എളിയ മാധ്യമ ധർമ്മം. വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ല. പരിമിതമായ സാങ്കേതിക ജ്ഞാനവും, വിഭവങ്ങളും കൊണ്ട് പ്രാദേശിക വാർത്തകളുടെ നേരവകാശികളായി മാറാൻ ഞങ്ങൾ ശ്രമിക്കുകയാണ്.ഈ സംരംഭത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു......കൂട്ടു ചേരുമല്ലോ അല്ലേ സ്നേഹിതരെ....?
സ്നേഹപൂർവ്വം
എഡിറ്റർ Spokesman Vilayncode.