Express National TV

Express National TV കാഞ്ഞിരപ്പള്ളി വാർത്ത ചാനൽ

ആത്മഹത്യ ചെയ്യാന്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയ്‌ക്ക് തീപ്പെട്ടി നല്‍കി;ആത്മഹത്യ ശ്രമത്തിനിടെ മര്‍ദ്ദിച്ചു: ഭര്‍ത്താവ...
11/02/2022

ആത്മഹത്യ ചെയ്യാന്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയ്‌ക്ക് തീപ്പെട്ടി നല്‍കി;ആത്മഹത്യ ശ്രമത്തിനിടെ മര്‍ദ്ദിച്ചു: ഭര്‍ത്താവ് പിടിയില്‍.

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ ഭാര്യയെ പ്രേരിപ്പിക്കുകയും മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കുകയും ചെയ്ത ഭര്‍ത്താവ് പിടിയില്‍.

വെള്ളയാണി സ്റ്റുഡിയോ റോഡ് പ്ലാങ്കാമുക്ക് നന്ദാഭവനത്തില്‍ എസ്.ബിജുവിനെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്.ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നതിനിടെ യുവതിയെ പ്രതി മര്‍ദ്ദിച്ചതായും വിവരം. മകളുടെ മൊഴിയാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
നേമം പോലീസ് ക്വാട്ടേഴ്‌സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടേയും നിര്‍മ്മലകുമാരിയുടേയും മകളായ ദിവ്യ(38) ആണ് കഴിഞ്ഞ ഡിസംബര്‍ 9ന് ഭര്‍തൃ വീട്ടില്‍ മരിച്ചത്.
വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു.ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം പ്രതി യുവതിയെ മര്‍ദ്ദിക്കുകയും തീപ്പെട്ടി എടുത്ത് കൊടുക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകളാണ് വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.
Express National TV.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

രാജ്യത്ത് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അംബാനിയെയും അദാനിയെയും ആരാധിക്കണമെന്ന് അള്‍ഫോണ്‍സ് കണ്ണന്താനം.രാജ്യത്...
11/02/2022

രാജ്യത്ത് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അംബാനിയെയും അദാനിയെയും ആരാധിക്കണമെന്ന് അള്‍ഫോണ്‍സ് കണ്ണന്താനം.

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്ന വ്യവസായികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും സംഭാവനകള്‍ അംഗീകരിക്കപ്പെടണമെന്ന് ബി.ജെ.പി എം.പി അല്‍ഫോണ്‍സ് കണ്ണന്താനം.
തൊഴിലില്ലായ്മ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അംബാനിയെയും അദാനിയെയും ആരാധിക്കണമെന്നും അള്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ വരുമാന അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ വാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വളരെ ചെറുതാണെന്നും ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് പ്രൈവറ്റ് സെക്ടറില്‍ നിന്നാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അള്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അതുകൊണ്ടാണ് അംബാനിയെയോ അദാനിയെയോ ടാറ്റയെയോ ചായ വില്‍പനക്കാരനെയോ ബഹുമാനിക്കണമെന്നും ആരാധിക്കണമെന്നും താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച്‌ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ രാജ്യത്ത് നിരവധി വികസനങ്ങള്‍ കൊണ്ടുവന്നതായും കണ്ണന്താനം പറഞ്ഞു.
Express National TV.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.

https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

സ്വാമി ശങ്കരഗിരിഗിരി സുകുമാരക്കുറുപ്പ് തന്നെയെന്ന് അയല്‍വാസിയും; പിടികിട്ടാപ്പുള്ളിയെ തിരിച്ചറിഞ്ഞത് ചെറിയനാട് സ്വദേശി ജ...
11/02/2022

സ്വാമി ശങ്കരഗിരിഗിരി സുകുമാരക്കുറുപ്പ് തന്നെയെന്ന് അയല്‍വാസിയും; പിടികിട്ടാപ്പുള്ളിയെ തിരിച്ചറിഞ്ഞത് ചെറിയനാട് സ്വദേശി ജോണ്‍; ചോദ്യം ചെയ്യാനുറച്ച്‌ ക്രൈംബ്രാഞ്ചും.

പത്തനംതിട്ട: രാജസ്ഥാനിലെ സന്ന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയും തറപ്പിച്ച്‌ പറയുന്നതോടെ കേരളത്തിന്റെ പിടികിട്ടാപ്പുള്ളി ജീവനോടെയെന്ന വാദം ശക്തമാകുന്നു.
ചെറിയനാട് സ്വദേശി ജോണാണ് പത്തനംതിട്ട വെട്ടിപ്രം സ്വദേശി റെംസീര്‍ ഇസ്മായില്‍ പറയുന്ന സന്ന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് സാക്ഷ്യം പറയുന്നത്. ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെംസീര്‍ ഇസ്മായിലിന്റെ സംശയങ്ങളാണ്, ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം വീണ്ടും സജീവമാക്കുന്നത്. 2007-ല്‍ ഇദ്ദേഹം രാജസ്ഥാനില്‍ ആധ്യാപകനായിരിക്കെ, ഒരു സന്ന്യാസിയെ കണ്ടിരുന്നു. മലയാളമുള്‍പ്പെടെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ലക്ഷണങ്ങളാണ് റെംസിയില്‍ സംശയമുണ്ടാക്കിയത്.അന്വേഷണത്തില്‍ സന്ന്യാസി മലയാളിയാണെന്ന് റെന്‍സി കണ്ടെത്തുകയും ചെയ്തു. അന്ന് പോലീസിനെ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും അന്വേഷണം നടന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരങ്ങളുള്ള ബ്ലോഗില്‍ ഇതേ സന്ന്യാസിയെ വീണ്ടും കണ്ടതോടെ റെന്‍സി വിവരങ്ങള്‍ കാണിച്ച്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടികള്‍ തുടങ്ങിയത്. റെംസി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുറുപ്പിന്റെ അയല്‍വാസിയായ ജോണിനെ ചിത്രം കാണിച്ചത്.
താന്‍ താമസിച്ച പ്രദേശത്ത് താമസിച്ചിരുന്ന സ്വാമി ശങ്കരഗിരിഗിരി അവിടെ നിന്നും പിന്നീട് അപ്രത്യക്ഷമായെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന് യാതൊരു തെളിവും ഹാജരാക്കാന്‍ റംസീറിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, തനിക്കൊപ്പം താമസിച്ചിരുന്ന സ്വാമി ശങ്കരഗിരിഗിരിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് റംസീര്‍. ഹരിദ്വാറില്‍ നിന്നുള്ള ദൃശ്യത്തിലാണ് റംസീര്‍ ഈ സന്ന്യാസിയെ കണ്ടത്. ഹരിദ്വാറിലെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യത്തിലാണ് സ്വാമി ശങ്കര​ഗിരിയുള്ളത്.
കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍. കൈയില്‍ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീന്‍ ശ്രദ്ധിച്ചിരുന്നു. അതിനുള്ളില്‍ വടിവാളാണ്. അധികമാര്‍ക്കും അറിയാത്ത രഹസ്യമാണത്. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീന്‍ വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാള്‍ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.
തനിക്കൊപ്പം താമസിക്കുമ്ബോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ വച്ച്‌ ഇയാള്‍ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവല്‍ വ്ളോഗുകളും ഇയാള്‍ പരിശോധിച്ച്‌ വരികയായിരുന്നു. അതിനിടെയാണ് റംസീര്‍ ഈ ദൃശ്യം കാണുന്നത്.
14 വര്‍ഷം മുന്‍പ് ഗുജറാത്തിലെ സദാപുരയില്‍ താന്‍ താമസിച്ചിരുന്ന സ്ഥലത്തെ ആശ്രമത്തില്‍ സന്ന്യാസി വേഷത്തിലുണ്ടായിരുന്ന ആള്‍ സുകുമാരക്കുറുപ്പ് തന്നെയെന്നാണ് ഇദ്ദേഹം ഉറപ്പിച്ച്‌ പറയുന്നത്. സ്വാമി ശങ്കരഗിരിഗിരി എന്നായിരുന്നു ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. സന്ന്യാസം സ്വീകരിക്കുന്നതിന് മുമ്ബ് ചന്ദ്രശേഖരന്‍ നമ്ബൂതിരി എന്നായിരുന്നു തന്റെ പേരെന്നും ഇയാള്‍ റംസീറിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഒരു ദിവസം എങ്ങോട്ടോ പോയ ഇയാള്‍ പിന്നീട് മടങ്ങി വന്നില്ലെന്നും റംസീര്‍ പറയുന്നു.
2005-07 കാലലട്ടത്തില്‍ പഠനവും അദ്ധ്യാപനവുമായി റംസീന്‍ ഗുജറാത്തില്‍ കഴിയുമ്ബോഴാണ് മലയാളി സന്യാസിയെ പരിചയപ്പെടുന്നത്. അന്ന് തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. പക്ഷേ, നാട്ടില്‍ വന്നപ്പോള്‍ പത്രത്തില്‍ കണ്ട സുകുമാരക്കുറുപ്പിന്റെ ചിത്രമാണ് സംശയത്തിന് ഇട നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു. വിവരം പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണം കാര്യമായി നടന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
ഗള്‍ഫില്‍ ജോലിയായിരുന്നു എന്നാണ് സന്ന്യാസി റംസീറിനോട് പറഞ്ഞിരുന്നത്. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ ഈ സന്ന്യാസി നന്നായി കൈകാര്യം ചെയ്തിരുന്നു. ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചതോടെ മനസിന്റെ നിയന്ത്രണം വിട്ടതോടെയാണ് സന്ന്യാസ ജീവിതത്തിലേക്ക് എത്തിയതെന്നായിരുന്നു ഇയാള്‍ റംസീറിനോട് പറഞ്ഞിരുന്നത്. പത്തു വര്‍ഷത്തോളം വടകരയിലെ ആശ്രമത്തില്‍ കഴിഞ്ഞു. ഇവിടെ പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. അവിടെ നിന്ന് ചികില്‍സയും കളരിയും യോഗയുമൊക്കെ അഭ്യസിച്ചു. കുറേക്കാലം തമിഴ്‌നാട്ടില്‍ ഒരു സിനിമാ നിര്‍മ്മാതാവിനൊപ്പം കഴിഞ്ഞു. പിന്നെ ഇന്ത്യയിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. നമ്ബൂതിരിയാണെങ്കിലും മദ്യവും മാംസവും നന്നായി കഴിക്കുമായിരുന്നെന്നും റംസീര്‍ പറയുന്നു.
താന്‍ കണ്ട സുകുമാരക്കുറുപ്പിനെ കുറിച്ച്‌ റംസീന്‍ തന്നെ പറയുന്നു
2005-07 കാലഘട്ടം. ഗുജറാത്തില്‍ ഹിമന്ദ് നഗര്‍ ഈഡര്‍ ഹൈവേയില്‍ സദാപുര എന്ന സ്ഥലത്ത് ജോലി സംബന്ധമായി ആവശ്യവുമായി ബന്ധപ്പെട്ട് താമസിച്ചു വരികയാണ് ഞാന്‍. സദാപുര ടൈല്‍ ഫാക്ടറിക്ക് മുന്നില്‍ ചെറിയ ഒരു ചായക്കട ഉണ്ട്. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുടെ മകെനയും കൂട്ടി അവിടെ ചായ കുടിക്കാന്‍ ഞാന്‍ വൈകുന്നേരങ്ങളില്‍ പോകും. ഒരു ദിവസം വൈകിട്ട് ചായക്കടയുടെ മുന്നില്‍ ഒരു സന്യാസി നില്‍ക്കുന്നത് ദൂരെ നിന്ന് കണ്ടു. ടൈല്‍ ഫാക്ടറിയിലെ കുറച്ച്‌ തൊഴിലാളികള്‍ ചായ കുടിക്കാന്‍ അവിടെയുണ്ടായിരുന്നു. അവര്‍ പൈട്ടന്ന് അവിടെ നിന്നും ഓടി മാറുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. സന്യാസിയെ കണ്ടാണ് ഓട്ടം. സന്യാസി മുണ്ട് ഉടുത്തിരിക്കുന്ന രീതി കണ്ടപ്പോള്‍ മലയാളിയാണോയെന്ന് സംശയം തോന്നി.
ഞങ്ങള്‍ ചായക്കടയുടെ അടുത്ത് എത്തിയപ്പോഴേക്കും എതിര്‍വശത്തുള്ള ആശ്രമത്തിലേക്ക് സന്യാസി കയറിപ്പോയിരുന്നു. ചായക്കടക്കാരനോട് എനിക്ക് തോന്നിയ സംശയം ചോദിച്ചു. ഭയങ്കര ദേഷ്യക്കാരനായ സന്യാസിയാണ് അതെന്ന് ചായക്കടക്കാരന്‍ പറഞ്ഞു. ചായ കുടിച്ചു കൊണ്ടു നിന്ന തൊഴിലാളികള്‍ പേര് ചോദിച്ചതിനാണ് സന്യാസി ദേഷ്യപ്പെട്ടത്. ഒരു സന്യാസിയുടെ പേര് ചോദിക്കാന്‍ മാത്രം നീയൊക്കെ വളര്‍ന്നോടാ, നിന്നെയൊക്കെ ശപിച്ച്‌ ഭസ്മമാക്കി കളയും' എന്ന് പറഞ്ഞ് ഒരു പിടി അയാള്‍ വരുന്നത് കണ്ട് തൊഴിലാളികള്‍ ഭയന്ന് ഓടിപ്പോവുകയായിരുന്നു. ഒരു പേര് ചോദിച്ചതിന് ഇയാള്‍ ഇതിനും മാത്രം എന്തിന് ദേഷ്യപ്പെടണം എന്നെനിക്ക് തോന്നി. എനിക്ക് ആശ്രമത്തില്‍ പോയി സന്യാസിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു.
എന്നാല്‍ ചായക്കടക്കരനും എനിക്കൊപ്പം വന്ന വീട്ടുടമയുടെ മകനും വിലക്കിയതു കൊണ്ട് പോയില്ല. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആശ്രമത്തില്‍ മലയാളി സന്യാസി വന്ന കാര്യം മറ്റു മലയാളികള്‍ പറഞ്ഞ് അറിഞ്ഞു. അങ്ങനെ ഒരു ദിവസം മറ്റ് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും ആശ്രമത്തിലേക്ക് പോയി സന്യാസിയെ കണ്ടു. സംസാരത്തിനിടയില്‍ ചായക്കടയില്‍ നടന്ന സംഭവത്തെപ്പറ്റി ഞാന്‍ ചോദിച്ചു. ഇവറ്റകളെയൊക്കെ പേടിപ്പിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരിയാകില്ല എന്നായിരുന്നു മറുപടി. ദിവസങ്ങള്‍ കഴിഞ്ഞ് സന്യാസി ഞാന്‍ താമസിക്കുന്ന സ്ഥലത്ത് എന്നെ കാണാനെത്തി.
ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു. അതിനു ശേഷം ഞങ്ങള്‍ പരസ്പരം കാണുക പതിവായി. ഒരു ദിവസം ഞാന്‍ ആശ്രമത്തില്‍ ചെന്നപ്പോള്‍ അദ്ദേഹം ഒരു കത്ത് കാണിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മലയാളി അയ്യപ്പ സമാജത്തിന്റെ കത്താണ്. സ്വാമി 10 ദിവസം അവിടെ താമസിച്ചെന്നും ഒരു യോഗത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തിയെന്ന വിവരവും കത്തിലുണ്ടായിരുന്നു.
മിക്ക ദിവസവും വൈകിട്ട് അദ്ദേഹം എന്റ അടുക്കല്‍ വരും. ഞങ്ങള്‍ ഒരുമിച്ച മലയാളി സുഹൃത്തുക്കളുടെ വീടുകളില്‍ പോകും. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്തിരുന്നു. ഈ ഭാഷകളിലെല്ലാം ഒരു പണ്ഡിതനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. കൂടാതെ യോഗാ, ആയുര്‍വേദം, തിരുമ്മ്, കളരി എന്നിവയില്‍ അറിവുണ്ടായിരുന്നു. കുറച്ചു നാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നുവെന്നും ഭാര്യയും മക്കളും ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടതിന് ശേഷം ആ ദുഃഖത്തില്‍ വീടും നാടും വിട്ട് നടക്കുകയാണെയെന്നും പറഞ്ഞു. പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത വടകരയിലെ ആശ്രമത്തില്‍ കുറച്ചു നാള്‍ താമസിച്ചു. അവിടെ നിന്നാണ് ചികില്‍സയും യോഗയും കളരിയുമൊക്കെ പഠിച്ചത്. തമിഴ്‌നാട്ടിലെ പല ആശ്രമങ്ങളിലും താമസിച്ചിരുന്നു. കൂടാതെ മലയാളി നടനുമായി ബന്ധമുള്ള തമിഴ് സിനിമ നിര്‍മ്മാതാവിന്റെ കൂടെ കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. സന്യാസിയായതിന് ശേഷം ശങ്കര ഗിരി ഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നോടൊഴിച്ച്‌ മററുള്ളവരോട് എപ്പോഴും ദേഷ്യ ഭാവത്തിലാണ് ഇടപെട്ടിരുന്നത്. 'സന്യാസിയായാല്‍ പിന്നെ കുടുംബ കാര്യങ്ങള്‍, യഥാര്‍ഥ പേര് എന്നിവ പറയാന്‍ പാടില്ല എന്നാണ് നിയമം. സാറിനോട് മാത്രമാണ് ഞാന്‍ ഇത്രയും അടുത്ത് ഇടപഴകുന്നത് അതുകൊണ്ട് മാത്രം എന്റെ യഥാര്‍ഥ പേര് പറയാം-ചന്ദ്രശേഖരന്‍ നമ്ബൂതിരി.'
ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് പുതിയ ഒരു പൂണൂല്‍ ധരിച്ചാണ് അയാള്‍ എന്നെ കാണാന്‍ വന്നത്. ഉള്ളിലായി വടിവാള്‍ സൂക്ഷിച്ചിരുന്ന വാക്കിങ് സ്റ്റിക് കൈവശം സൂക്ഷിച്ചിരുന്നു. നീട്ടി വളര്‍ത്തിയ മുടിയും താടിയും മീശയും കട്ടിയുള്ള പുരികവും, നീണ്ട മൂക്ക്, കാഴ്ചയില്‍ അഞ്ചരയടി ഉയരം, ചെരുപ്പ് ധരിക്കാറില്ല. മദ്യം, മാംസം എന്നിവ ഉപയോഗിച്ചിരുന്നു. കാവി വസ്ത്രമാണ് ധരിച്ചിരുന്നത്. കാഴ്ചയില്‍ നല്ല ആരോഗ്യമുള്ള ശരീരം. നല്ല പ്രസരിപ്പുള്ള മുഖം. സദാപുരയിലെ ആശ്രമം ഒരു സമാജത്തിന്റെ വകയാണ് പ്രായമുള്ള സന്യാസി മാത്രമാണുള്ളത്. ആ സന്യാസി പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യുന്നത് പതിവായിരുന്നു.
സന്യാസിമാര്‍ അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന നിലപാടായിരുന്നു നമ്മുടെ സ്വാമിയുടേത്. എല്ലാ ദിവസവും തമ്മില്‍ കാണുമ്ബോള്‍ ഞാന്‍ നാളെ തിരിച്ച്‌ പോവുകയാണ് ഈ ആശ്രമത്തിലെ ജീവിതം ശരിയാകുന്നില്ല എന്നു പറയുമായിരുന്നു. ഒരു ദിവസം രാജസ്ഥാനിലെ എന്റെ സുഹൃത്ത് ഹര്‍ഷദ് പട്ടേല്‍ എന്നെ കാണാന്‍ വന്നു. അയാള്‍ക്ക് കിഡ്നി സ്റ്റോണിന്റെ പ്രശ്നമുണ്ട്. ഞാന്‍ അയാളെയും കൂട്ടി ആശ്രമത്തില്‍ പോയി മലയാളി സ്വാമിയെ കണ്ടു. സുഹൃത്തിന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. അദ്ദേഹം എണീറ്റു പോയി ഒരു വള്ളിച്ചെടിയുടെ തണ്ട് എടുത്തു കൊണ്ടു വന്നു. അത് അരച്ച്‌ തൈരില്‍ ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ കഴിക്കാന്‍ പറഞ്ഞു.
പല വിധ അസുഖവുമായി സമീപിക്കുന്നവര്‍ക്ക് പച്ചമരുന്നുകള്‍ നല്‍കുക, തിരുമ്മുക, എണ്ണകാച്ചി നല്‍കുക എന്നിവയും നമ്മുടെ സന്യാസി ചെയ്തിരുന്നു. ആളുകളുടെ മുഖം നോക്കി അവര്‍ക്ക് എന്താണ് അസുഖം എന്ന് പറയുമായിരുന്നു. പലരും ഇത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഒരിക്കല്‍ ജോലി സംബന്ധമായ ആവശ്യത്തിന് ഞാന്‍ അഹമ്മദാബാദ് വരെ പോകുന്ന കാര്യം അദ്ദേഹത്തോട്പറഞ്ഞു. അദ്ദേഹത്തിനും ഒപ്പം വരമെന്ന് പറഞ്ഞു. അവിടെ കോട്ടയ്ക്കല്‍ വൈദ്യശാലയുടെ ശാഖയുണ്ട്. അവിടുന്ന് ചില മരുന്നുകള്‍ വാങ്ങി രോഗികള്‍ക്ക് കൊടുക്കണം. അതായിരുന്നു സ്വാമിയുടെ ലക്ഷ്യം. ഇങ്ങനെ മരുന്നു വാങ്ങി കൊടുത്ത് ചികില്‍സയിലൂടെ കിട്ടുന്ന പണം ഉപയോഗിച്ചാണ് സ്വാമി യാത്രകള്‍ നടത്തുന്നത്. ഞങ്ങള്‍ രണ്ടുപേരും കൂടി അഹമ്മദാബാദിലെ കോട്ടക്കല്‍ വൈദ്യശാലയില്‍ പോയി മരുന്നു വാങ്ങി.
ജയചന്ദന്‍ എന്ന ആളായിരുന്നു അതിന്റെ നടത്തിപ്പ്. സ്വാമിയുടെ കൈയില്‍ മരുന്നു വാങ്ങാന്‍ പണമില്ലായിരുന്നു. എന്നോട് കൊടുക്കാന്‍ പറഞ്ഞു. മരുന്ന് വിറ്റ് കിട്ടുമ്ബോള്‍ പണം മടക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു. ഞാന്‍ മരുന്നിന്റെ പണം കൊടുത്തു. കോട്ടക്കലിന്റെ ചുമതലക്കാരന്‍ സ്വാമിയോട് കുശലം ചോദിച്ചു. താന്‍ വടകര ആശ്രമത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഭാരതത്തിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും സ്വാമി പറഞ്ഞു. കോഴിക്കോട്ടുകാരനാണ് നടത്തിപ്പുകാരന്‍ ജയചന്ദ്രന്‍. വടകര ആശ്രമത്തെക്കുറിച്ച്‌ ചിലത് കേട്ടിട്ടുണ്ട് അത് സത്യമാണോയെന്ന് അദ്ദേഹം സ്വാമിയോട് ചോദിച്ചു. ശരിയാെണന്ന് സ്വാമി സമ്മതിച്ചു. അതിനു ശേഷം 10 മിനിറ്റ് വരുന്ന ഒരു സംസ്‌കൃത ശ്ലോകം ചൊല്ലി. അമ്ബരന്നു പോയ നടത്തിപ്പുകാരന്‍ ഭക്തിയോടെ സ്വാമിയെ തൊഴുതു.
ഞങ്ങള്‍ സദാപുരയിലേക്ക് മടങ്ങി. നേരം വൈകിയതിനാല്‍ സ്വാമി എന്റെ റൂമില്‍ തറയില്‍ പായ വിരിച്ച്‌ കിടന്നു. മൂന്നാലു ദിവസം കഴിഞ്ഞ് രാവിലെ 10 മണിയോടെ സ്വാമി ഞാന്‍ താമസിക്കുന്ന സ്ഥലത്ത് വന്നു. തനിക്ക് അത്യാവശ്യമായി ബാഗ്ലൂര്‍ വരെ പോകണമെന്നും ഒരാഴ്ചയ്ക്കകം മടങ്ങി വരുമെന്നും യാത്ര പോകാന്‍ ചെറിയ ഒരു ബാഗ് കിട്ടിയാല്‍ കൊള്ളാമെന്നും പറഞ്ഞു. ഞാന്‍ ചെറിയ ഒരു ബാഗും 500 രൂപയും കൊടുത്തു. വൈകിട്ട് ഞാന്‍ ആശ്രമത്തില്‍ ചെന്നപ്പോള്‍ അവിടെയുള്ള സ്വാമിയും നമ്മുടെ മലയാളി സ്വാമി ബാംഗ്ലൂരിന് പോയെന്ന് പറഞ്ഞു. ഇതിനിടെ രാജസ്ഥാനിലെ സുഹൃത്ത് വിളിച്ചു സ്വാമി കൊടുത്ത കിഡ്നി സ്റ്റോണിനുള്ള മരുന്ന് ഗുണം ചെയ്ത വിവരം പറഞ്ഞു. സ്വാമിയെ ഒന്ന് കാണണമെന്നും ഒന്നു രണ്ട് പേര്‍ക്ക് കൂടി മരുന്ന് വേണെന്നും പറഞ്ഞു. സ്വാമി ഇപ്പോള്‍ സ്ഥലത്തില്ല. ഒരാഴ്ച കഴിഞ്ഞേ വരൂ. അപ്പോള്‍ വിളിക്കാം എന്നു പറഞ്ഞു.
ഒന്നു രണ്ട് ദിവസം കഴിഞ്ഞ് രാജസ്ഥന്‍അതിര്‍ത്തിയോടു ചേര്‍ന്ന വിജയനഗറില്‍ താമസിക്കുന്ന ഏക മലയാളിയായ വിജയ കുമാറിന്റെ അടുത്ത് ഈ സ്വാമി രണ്ടു ദിവസമുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും ഈ സ്വാമിയെ കണ്ടതായി മലയാളി കളില്‍ നിന്ന് വിവരം ലഭിച്ചു. ആശ്രമത്തില്‍ ബാഗ് വെച്ചിട്ട് പോയിരിക്കുന്നതുകൊണ്ട് തിരികെ വരുമെന്ന പ്രതീക്ഷ എനിക്കും അവിടെയുള്ള സ്വാമിക്കും ഉണ്ടായിരുന്നു. ഒരു മാസത്തിന് ശേഷം ഞാനും എന്റെ സുഹൃത്തുകളും കൂടി വിജയനഗര്‍ റോഡ് സൈഡിലുള്ള കടയില്‍ ഇരിക്കുമ്ബോള്‍ ഒരു ബൈക്ക് അതു വഴി കടന്നു പോയി. ഞാന്‍ നോക്കിയപ്പോള്‍ വെള്ള വസ്ത്രവും നമ്മുടെ സ്വാമി അതിന്റെ പിന്നിലിരിക്കുന്നു. എന്നെ കണ്ട് അദ്ദേഹം മുഖം തിരിച്ചു. ഞാന്‍ കൊടുത്ത ബാഗ് അദ്ദേഹത്തിന്റെ തോളില്‍ കിടപ്പുണ്ടായിരുന്നു. എനിക്ക് സംശയം തോന്നി. എന്തു കൊണ്ടാണ് എന്നെ കണ്ടിട്ടും സ്വാമി മിണ്ടാതെ പോയത്?. ആശ്രമത്തിലെ സ്വാമിയെ കണ്ടപ്പോള്‍ ഈ കാര്യം പറഞ്ഞു. ബാഗ് ഇരിക്കുന്നതു കൊണ്ട് വരുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനിടെ ഞാന്‍ നാട്ടില്‍ വന്നു.
ആ സമയത്ത് വീണ്ടും സുകുമാരക്കുറുപ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കുറുപ്പ് എന്ന് സംശയിക്കുന്നയാളെ പിടിച്ചതായിരുന്നു വാര്‍ത്ത. അതിനൊപ്പം കൊടുത്തിരുന്ന ഫോട്ടോ കണ്ട ഞാന്‍ ഞെട്ടിപ്പോയി. എനിക്കൊപ്പം താമസിച്ചിരുന്ന സ്വാമി ശങ്കര ഗിരി ഗിരി തന്നെയായിരുന്നു അത്. മുടി നരച്ചിട്ടുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. ആശ്രമത്തിലിരിക്കുന്ന ബാഗില്‍ നിന്നും എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ചു. ജോലി സ്ഥലത്ത് പോയിട്ട് കൂടുതല്‍ തെളിവ് ശേഖരിച്ചിട്ട് പൊലീസിനെ അറിയിക്കാമെന്ന് കരുതി. അങ്ങനെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ ഉടന്‍ തന്നെ ആശ്രമത്തില്‍ പോയി എന്റെ കൈയില്‍ കരുതിയിരുന്ന ഫോട്ടോ ആശ്രമത്തിലെ സ്വാമിയെ കാണിച്ചു. സ്വാമി പറഞ്ഞു ഇത് നമ്മുടെ ആശ്രമത്തില്‍ താമസിച്ച മലയാളി സ്വാമിയാണല്ലോ? പത്രത്തില്‍ എങ്ങനെ ഫോട്ടോ വന്നു.
ഞാന്‍ കാര്യമെല്ലാം പറഞ്ഞു മനസിലാക്കി. അവിടെയിരുന്ന അദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചാല്‍ എന്തെങ്കിലും കൂടുതല്‍ തെളിവ് ലഭിക്കുമെന്ന് എനിക്ക് തോന്നി. അത് കാലി ബാഗ് ആയിരുന്നുവെന്നും തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി അത് അവിടെ വച്ചിട്ടു പോയതായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ അവിടെയുള്ള പലരേയും ഞാന്‍ കാണിച്ചു. ഫോട്ടോയിലുള്ളയാളും മലയാളി സന്യാസിയും ഒരാളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ഞങ്ങള്‍ പല സ്ഥലങ്ങളിലും തിരക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഞാന്‍ നാട്ടില്‍ വന്ന സമയം ഈ വിവരങ്ങള്‍ എല്ലാം ആലപ്പുഴ എസ്‌പി ഓഫീസില്‍ പോയി എസ്‌പിയെ നേരില്‍ കണ്ട് പറഞ്ഞു. തെളിവുകളും കൈമാറി. സ്വാമിയുടെ കൈവശം ഒരു എച്ച്‌എംടി വാച്ചുണ്ടായിരുന്നു. എന്റെ കൈയിലണുട്ായിരുന്ന ടൈറ്റാന്‍ വാച്ച്‌ വാങ്ങിയ ശേഷം അത് സ്വാമി എനിക്ക് തന്നിരുന്നു.
ഇതൊക്കെ തെളിവായി ഞാന്‍ പൊലീസില്‍ നല്‍കി. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്ബര്‍ വാങ്ങി. ഇതുമായി ബന്ധപ്പെട്ട് ആരും പിന്നെ വിളിച്ചില്ല. ഈ വിവരങ്ങള്‍ കാണിച്ച്‌ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തുകള്‍അയച്ചു. ആരുംബന്ധപ്പെട്ടില്ല. എനിക്ക് നാട്ടില്‍ ജോലി കിട്ടിയതിനാല്‍ ഞാന്‍ നാട്ടില്‍ മടങ്ങി വന്നു. പിന്നെ ആ വ്യക്തിയെ ക്കുറിച്ച വിവരമൊന്നുംലഭിച്ചില്ല.അങ്ങനെയിരിക്കുമ്ബോഴാണ് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായ ആര്‍മിയില്‍ ഋഷികേശില്‍ ജോലി ചെയ്യുന്ന ഏലിയാമ്മ സുകുമാരക്കുറുപ്പിനെ കണ്ടത്. മലയാളം പത്രം കിട്ടുന്ന കടയില്‍ നില്‍ക്കുമ്ബോഴാണ് കുറുപ്പിനെ കണ്ടത്. ഏലിയാമ്മ കുറുപ്പല്ലേ എന്ന് ചോദിച്ചപ്പോള്‍ പൈട്ടന്ന് ഹിന്ദിയില്‍ എന്തോ അറിയില്ല എന്ന് മറുപടി പറഞ്ഞ് ഓടി മറഞ്ഞു.
അവിടെയാണ് അവസാനമായി കണ്ടതായി വിവരം ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ വളരെ നിസാരമായി കണ്ടുപിടിക്കാന്‍ സാധിക്കും. സുകുമാരക്കുറുപ്പിന്റെ ഉയരം പൊലീസ് പറയുന്നത് തെറ്റാണ്. പൊലീസ് പറയുന്ന ഉയരം അഞ്ചടി എട്ടിഞ്ചില്‍ കൂടുതലാണ്. എനിക്ക് അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട് എന്റെ ചെവിയുടെ താഴെമാത്രമേ ഞാന്‍ കണ്ട സുകുമാരക്കുറുപ്പിന് ഉയരമുള്ളു.അന്വേഷണ ഉദ്യേഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ഔദ്യോഗിക രേഖയില്‍ ഉയരം കൂട്ടി കാണിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. സുകുമാരക്കുറുപ്പിനെ കണ്ട സമയം ക്യാമറ മൊബൈല്‍ ഒന്നും അത്ര പ്രചാരത്തിലില്ല. അതു കാരണം ചിത്രം എടുത്ത് സൂക്ഷിക്കാനും കഴിഞ്ഞില്ല.
Express National TV.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

കോട്ടയത്ത് പോക്സോ കേസ് പ്രതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം: ( 11.02.2022) പോക്സോ കേസ് പ്രതിയാ...
11/02/2022

കോട്ടയത്ത് പോക്സോ കേസ് പ്രതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം: ( 11.02.2022) പോക്സോ കേസ് പ്രതിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചെറുകരയില്‍ അനന്ദുവാണ് മരിച്ചത്.
അയര്‍ക്കുന്നത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടുകാര്‍ ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ ഡിസംബറിലാണ് അനന്ദു പോക്സോ കേസില്‍ അസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയത്തിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.
മൊബൈല്‍ഫോണില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായത്.
Express National TV.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

പഠിക്കാം ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍,സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപ...
11/02/2022

പഠിക്കാം ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍,

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ 2021-22 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസ്, വിജ്ഞാപന പ്രകാരം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. 16 കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി. പ്രോസ്‌പെക്ടസ്, വിജ്ഞാപനം www.lbscentre.kerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 400 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 200 രൂപ മതിയാകും. ഘട്ടംഘട്ടമായിട്ടാണ് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കോഴ്‌സുകള്‍: വിവിധ സ്ഥാപനങ്ങളിലായി ഇനി പറയുന്ന റഗുലര്‍ ഡിപ്ലോമാ കോഴ്‌സുകളിലാണ് പ്രവേശനം ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിഎച്ച്‌ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡിആര്‍ആര്‍ടി), റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡിആര്‍ടി), ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡിഒഎ), ദന്തല്‍ മെക്കാനിക്‌സ് (ഡിഎംസി), ദന്തല്‍ ഹൈജീനിസ്റ്റ് (ഡിഎച്ച്‌സി), ഓപ്ഷന്‍ തിയേറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി(ഡിഒറ്റിഎറ്റി), കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി(ഡിസിവിറ്റി), ന്യൂറോ ടെക്‌നോളജി (ഡിഎന്റ്റി), ഡയാലിസിസ് ടെക്‌നോളജി (ഡിഡിടി), എന്‍ഡോസ്‌കോപിക് ടെക്‌നോളജി(ഡിഇടി), ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ്(ഡിഎ), റെസ്പറേറ്ററി ടെക്‌നോളജി(ഡിആര്‍), സെന്‍ട്രല്‍ സെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി(ഡിഎസ്‌എസ്).
പ്രവേശന യോഗ്യത: ഡിഫാമിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് ഐഛിക വിഷയങ്ങളായി ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ പരീക്ഷ പാസായിരിക്കണം. വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ പാസായവരെയും പരിഗണിക്കും.
മറ്റ് കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. എന്നാല്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ 40% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചിട്ടുള്ളവരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സിന് പരിഗണിക്കുന്നതാണ്.
എസ്‌സി/എസ്ടി അപേക്ഷകര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. അപേക്ഷകരില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്വിപ്‌മെന്റ്, ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്‌നോളജി വിഷയങ്ങളില്‍ വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് ഡിഎംഎല്‍ടി, ഡിഒടിടി, ഡിസിവിടി കോഴ്‌സുകളില്‍ പ്രത്യേകം സംവരണമുണ്ട്. അപേക്ഷകര്‍ 31/12/2021 ല്‍ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം, 35 വയസ് കവിയാനും പാടില്ല.
സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് വെബ്‌സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ ഫീസ് അടച്ച ചെലാന്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരത്തെ 'ഡിഎംഇ'- ഓഫീസില്‍ സമര്‍പ്പിക്കണം.അപേക്ഷാര്‍ത്ഥികള്‍ പാസ്‌വേര്‍ഡും രജിസ്‌ട്രേഷന്‍ ഐഡിയും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നാല് റാങ്ക് ലിസ്റ്റുകളുണ്ടാവും. യോഗ്യതാപരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവും റാങ്ക്‌ലിസ്റ്റ്.
റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഓണ്‍ലൈനായി സ്ഥാപന/കോഴ്‌സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനുള്ള സമയപരിധി പിന്നീട് അറിയിക്കും.
സ്ഥാപനങ്ങള്‍: സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലും, പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും കണ്ണൂരിലെ ഗവണ്‍മെന്റ് പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും കുറഞ്ഞ ഫീസില്‍ ഫാര്‍മസി ഡിപ്ലോമ പഠിക്കാം. കോഴ്‌സ് കാലാവധി 2 വര്‍ഷം.
എറണാകുളം, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുണ്ട്. പഠന കാലാവധി 2 വര്‍ഷം.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് കോളേജുകളിലും തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് 3 വര്‍ഷത്തെ റേഡിയോ ഡെയ്ഗനോസിസ് ആന്റ് റേഡിയോതെറാപ്പി ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുള്ളത്. ഇവിടെ ഓഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സുമുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി ഡിപ്ലോമ പഠിക്കാം.
കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി ഡിപ്ലോമ- കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണുള്ളത്. ന്യൂറോടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലുണ്ട്. ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുകൡ ലഭ്യമാണ്.
ഡന്റല്‍ ഹൈജിനിസ്റ്റ് ഡിപ്ലോമ- തിരുവനന്തപുരം ഗവ. ഡന്റല്‍ കോളേജിലും ഡന്റല്‍ മെക്കാനിക് ഡിപ്ലോമ തിരുവനന്തപുരം, കോഴിക്കോട് ഗവ. ഡന്റല്‍ കോളേജുകളിലും തിരുവനന്തപുരം ഗവ. പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമുണ്ട്.
എന്‍ഡോസ്‌കോപിക് ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാണ്. ഡന്‍റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് ഡിപ്ലോമ- തിരുവനന്തപുരം, കോഴിക്കോട് ഡന്റല്‍ കോളേജുകളില്‍ നടത്തുന്നുണ്ട്.
റെസ്പിറേറ്ററി ടെക്‌നോളജി ഡിപ്ലോമ- കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലുണ്ട്. സെന്‍ട്രല്‍ സ്‌റ്റെറിലൈസേഷന്‍ ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാണ്.
ഡിഫാം കോഴ്‌സ്- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ- ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിങ് സെന്റര്‍ കോഴിക്കോട്, പബ്ലിക് ഹെല്‍ത്ത് ട്രെയിനിങ് സ്‌കൂള്‍ തിരുവനന്തപുരം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്.
സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളും സീറ്റുകളുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.
Express National TV.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

'ചൈനീസ് ഡോക്ടര്‍' ഇന്ത്യയ്ക്കുവേണ്ട, 3000 മലയാളികളുള്‍പ്പെടെ പ്രതിസന്ധിയില്‍, ഓണ്‍ലൈന്‍ മെഡി. കോഴ്സിന് അംഗീകാരമില്ല.ന്യൂ...
11/02/2022

'ചൈനീസ് ഡോക്ടര്‍' ഇന്ത്യയ്ക്കുവേണ്ട, 3000 മലയാളികളുള്‍പ്പെടെ പ്രതിസന്ധിയില്‍, ഓണ്‍ലൈന്‍ മെഡി. കോഴ്സിന് അംഗീകാരമില്ല.

ന്യൂ​ഡ​ല്‍​ഹി​:​ ​ചൈ​ന​യി​ല​ട​ക്കം​ ​ന​ട​ത്തു​ന്ന​ ​എം.​ബി.​ബി.​എ​സ് ​ഓ​ണ്‍​ ​ലൈ​ന്‍​ ​കോ​ഴ്സു​ക​ള്‍​ക്ക് ​ഇ​ന്ത്യ​യി​ല്‍​ ​അം​ഗീ​കാ​ര​മി​ല്ലെ​ന്ന് ​നാ​ഷ​ണ​ല്‍​ ​മെ​ഡി​ക്ക​ല്‍​ ​ക​മ്മി​ഷ​ന്‍​ ​അ​റി​യി​ച്ച​തോ​ടെ,​ ​മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വി​ദ്യാ​‌​ര്‍​ത്ഥി​ക​ള്‍​ ​ആ​ശ​ങ്ക​യി​ലാ​യി.​ ​കാ​ല്‍​ ​ല​ക്ഷ​ത്തോ​ളം​ ​ഇ​ന്ത്യ​ക്കാ​ര്‍​ ​ചൈ​ന​യി​ല്‍​ ​എം.​ബി.​ബി.​എ​സ് ​കോ​ഴ്സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഇ​തി​ല്‍​ ​മൂ​വാ​യി​ര​ത്തി​ലേ​റെ​യും​ ​മ​ല​യാ​ളി​ക​ളാ​ണ്.

കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ചൈ​ന​ ​വി​ദേ​ശ​ ​വി​ദ്യാ​ര്‍​ത്ഥി​ക​ളെ​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ച്‌ ​ര​ണ്ടു​ ​വ​ര്‍​ഷ​മാ​യി​ ​എം.​ബി.​ബി.​എ​സ് ​പ​ഠ​നം​ ​ഓ​ണ്‍​ ​ലൈ​നി​ലാ​ക്കി​യ​ത്.​ ​ചൈ​ന​യി​ലെ​ ​ചി​ല​ ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ ​പ്ര​വേ​ശ​ന​ത്തി​ന് ​നോ​ട്ടീ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ​പി​ന്നാ​ലെ,​ ​മെ​ഡി​ക്ക​ല്‍​ ​ക​മ്മി​ഷ​ന്‍​ ​സെ​ക്ര​ട്ട​റി​ ​ഡോ.​സ​ന്ധ്യ​ ​ഭു​ല്ലാ​ര്‍​ ​അം​ഗീ​കാ​ര​മി​ല്ലെ​ന്ന് ​സ​ര്‍​ക്കു​ല​ര്‍​ ​ഇ​റ​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ഴ്സി​ല്‍​ ​പു​തു​താ​യി​ ​ചേ​രു​ന്ന​വ​ര്‍​ക്കും​ ​ചൈ​ന​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​ ​പ​ഠ​നം​ ​ന​ട​ത്തേ​ണ്ടി​വ​രും.​ ​ചൈ​ന​ 2020​ ​ന​വം​ബ​ര്‍​ ​മു​ത​ല്‍​ ​​ ​വി​സ​കള്‍ ​ ​മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഇന്ത്യയി​ലെ ഫോ​റി​ന്‍​ ​മെ​ഡി​ക്ക​ല്‍​ ​ഗ്രാ​ഡ്വേ​റ്റ്സ് ​എ​ക്സാ​മി​നേ​ഷ​ന്‍​സ് ​(​എ​ഫ്.​എം.​ജി.​ഇ​)​ ​ച​ട്ട​ങ്ങ​ള്‍​ ​മ​ന​സി​ലാ​ക്ക​ണ​ം.
ചെലവ് കുറവ് ആകര്‍ഷണം
കുറഞ്ഞ ചെലവില്‍ എം.ബി.ബി.എസ് പഠിക്കാനാണ് (അഞ്ച് വര്‍ഷത്തേക്ക് പരമാവധി 20 ലക്ഷം) മലയാളികള്‍ ഉള്‍പ്പെടെ ചൈനയിലെത്തുന്നത്. ചൈനയിലെ 45 മെഡിക്കല്‍ സര്‍വകലാശാലകളിലാണ് മൂവായിരത്തിലേറെ മലയാളികളുടെ പഠനം. മൂന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് വര്‍ഷമായി ക്ലിനിക്കല്‍ ക്ലാസുകളില്ല. ചൈനയില്‍ ക്ലിനിക്കല്‍ ക്ലാസുകളില്‍ പങ്കെടുത്ത് പ്രാക്ടിക്കല്‍ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ യോഗ്യതാ പരീക്ഷയും വിജയിക്കണം. ഒരു വര്‍ഷ ഹൗസ് സര്‍ജന്‍സിയും ഇവിടെ പൂര്‍ത്തിയാക്കണം.
ഇന്ത്യയില്‍ പ്രാക്ടിക്കല്‍: കേന്ദ്രത്തിന് നോട്ടീസ്.
ഇന്ത്യയില്‍ പ്രാക്ടിക്കലിന് സൗകര്യമാവശ്യപ്പെട്ട് ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മെഡിക്കല്‍ കൗണ്‍സിലിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു. ചൈനയിലേക്ക് മടങ്ങാന്‍ വിസ ലഭിക്കാതെ കുടുങ്ങിയ നിംഗ്ബോ സര്‍വകലാശാലയിലെ 147 വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പഠനം അംഗീകരിക്കുക, ചൈനയുമായി ചര്‍ച്ച നടത്തി യാത്രാതടസം നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇവര്‍ ഭീകരരല്ലെന്നും കുട്ടികളാണെന്ന പരിഗണന നല്‍കണമെന്നും ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേലും ജ്യോതി സിംഗും നിര്‍ദ്ദേശിച്ചു.
'ഓണ്‍ലൈന്‍ ക്ലാസ് മാത്രമായുള്ള കോഴ്സ് അംഗീകരിക്കില്ലെന്നാണ് സര്‍ക്കുലര്‍. കേരളത്തിലെത്തിയവര്‍ക്ക് ഇവിടത്തെ മെഡിക്കല്‍ കോളേജുകളില്‍ ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടന്ന് പഠിക്കുന്ന സ്ഥാപനത്തിന്റെ ശുപാര്‍ശക്കത്ത് നല്‍കിയെങ്കിലും തീരുമാനം വന്നിട്ടില്ല'.

Express National TV.
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

ലോക മഹായുദ്ധമുണ്ടാകും' : ഉക്രൈനിലെ യുഎസ് പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച്‌ ജോ ബൈഡന്‍.വാഷിംഗ്ടണ്‍: ഉക്രൈനിലുള്ള...
11/02/2022

ലോക മഹായുദ്ധമുണ്ടാകും' : ഉക്രൈനിലെ യുഎസ് പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച്‌ ജോ ബൈഡന്‍.

വാഷിംഗ്ടണ്‍: ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച്‌ വൈസ് പ്രസിഡണ്ട് ജോ ബൈഡന്‍.
യുഎസ് പൗരന്മാരെ തിരിച്ചു കൊണ്ടു വരാന്‍ സൈന്യത്തെ അയക്കുകയാണെങ്കില്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിന് കാരണമാകുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.
'ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണം. ഏതു നിമിഷവും എന്തും സംഭവിക്കാം. അപ്പുറത്ത് ഒരു തീവ്രവാദ സംഘടനയല്ല. നമ്മള്‍ ഇടപെടുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ്. ഒറ്റ നിമിഷം മതി കാര്യങ്ങള്‍ വഷളാവാന്‍' എന്‍ബിസി ന്യൂസിനോട് ബൈഡന്‍ വെളിപ്പെടുത്തി. പട്ടാളക്കാരെ അയക്കുന്നത് ഉക്രൈനില്‍ ഉള്ള അമേരിക്കയുടെ സൈനിക വിന്യാസമായി റഷ്യ കണക്കാക്കുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ട്.
റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ സൂചനയാണ് നല്‍കുന്നത്. നിരവധി സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്ന അവസ്ഥയിലാണ്. ഉക്രൈന്‍ അതിര്‍ത്തിയിലെ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. നാറ്റോ, ഐക്യരാഷ്ട്ര സംഘടന എന്നിവരുടെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും സൈന്യത്തെ പിന്‍വലിക്കാന്‍ പുട്ടിന്‍ തയ്യാറായിട്ടില്ല.
Express National TV.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ജോയിൻ ചെയ്‌യുക.
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ; കിട്ടിയത് 4 കുഞ്ഞുങ്ങളെ; അവരെ വളര്‍ത്താന്‍ സഹായം തേടി അമ്മ.നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടു...
10/02/2022

ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ; കിട്ടിയത് 4 കുഞ്ഞുങ്ങളെ; അവരെ വളര്‍ത്താന്‍ സഹായം തേടി അമ്മ.

നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം (Kottayam) അതിരമ്ബുഴ സ്വദേശി സുരേഷ് കുമാറിനും പ്രസന്നകുമാരിക്കും നാലു കുഞ്ഞുങ്ങള്‍ ജനിച്ചത്.
കഴിഞ്ഞ മാസം പതിനേഴാം തീയതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രസന്നകുമാരി പ്രസവിച്ചത്. ഇരട്ടി സന്തോഷത്തിലാണ് പ്രസന്നകുമാരിയും സന്തോഷ് കുമാറും. എല്ലാം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എന്നാണ് പ്രസന്നകുമാരി ന്യൂസ് 18 നോട് പ്രതികരിച്ചത്. കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷ് ആണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയത് എന്നും പ്രസന്നകുമാരി പറഞ്ഞു.

അപ്രതീക്ഷിതമായി നാലു കുഞ്ഞുങ്ങളെ ലഭിച്ചപ്പോള്‍ ചില പ്രതിസന്ധികള്‍ കൂടി പങ്കുവെക്കുന്നുണ്ട് ഈ കുടുംബം. കോട്ടയം കാരിത്താസ് ആശുപത്രിയിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് പ്രസന്നകുമാരി. നാലു കുഞ്ഞുങ്ങളെ നോക്കേണ്ട കാരണത്താല്‍ ഇനിമുതല്‍ സമീപകാലത്തൊന്നും ജോലിക്ക് പോകാനാകില്ല. ഭര്‍ത്താവ് സുരേഷ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സുരേഷിന് തെങ്ങ് കയറ്റം നിര്‍ത്തേണ്ടിവന്നു. കൈക്കും കാര്യമായി പരിക്കുണ്ട്. അതുകൊണ്ട് വലിയ ജോലികള്‍ ചെയ്യാന്‍ ആകില്ല എന്നാണ് സുരേഷിന്റെ അവസ്ഥ.
ഇതോടെ കുഞ്ഞുങ്ങള്‍ക്ക് വെണ്ട ഭക്ഷണം നല്‍കുന്നതടക്കം പ്രതിസന്ധിയിലായി.

പ്രതിസന്ധി തുറന്നുപറയുകയാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും. ഇനി മുന്നോട്ട് പോകണമെങ്കില്‍ നാട്ടുകാരുടെ വലിയ സഹായം വേണമെന്ന് ഇരുവരും പറയുന്നു. ഭര്‍ത്താവിന് എന്തെങ്കിലും ചെറിയ ജോലി ഉണ്ടെങ്കിലും ജീവിക്കാന്‍ കഴിയുമായിരുന്നു. വലിയ സൗഭാഗ്യങ്ങളില്‍ നിന്നുകൊണ്ടും കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്ത് ഉള്ള ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്. തുടക്കം തന്നെ നാലു കുഞ്ഞുങ്ങള്‍ ഉണ്ട് എന്ന് സ്കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കളയാന്‍ ആകില്ലല്ലോ എന്നാണ് സുരേഷ് കുമാര്‍ നിറകണ്ണുകളോടെ ചോദിക്കുന്നത്. അത്രയും ആഗ്രഹത്തോടെയാണ് കഴിഞ്ഞ 15 വര്‍ഷം കാത്തിരുന്നത്. എങ്ങനെയും പ്രതിസന്ധിയെ മറികടന്ന് മുന്നോട്ടുപോകാമെന്നാണ് ഇവരുടെ ചിന്ത.

വടവാതൂരില്‍ സ്വകാര്യ ക്ലിനിക്കിലാണ് ഇവര്‍ ചികിത്സ നടത്തിയത്. തുടര്‍ന്നാണ് കാരിത്താസ് ആശുപത്രിയില്‍ ബാക്കി ചികിത്സ ചെയ്തത്. ആദ്യഘട്ടത്തിലെ ചികിത്സയ്ക്കായി മൂന്നുലക്ഷത്തോളം രൂപ കടം വന്നതായി സുരേഷ് പറയുന്നു. ബാങ്ക് ലോണ്‍ എടുത്ത് ആണ് ചികിത്സ നല്‍കിയത്. ഈ കടം എല്ലാം എല്ലാം നിലനില്‍ക്കെയാണ് പുതിയ ആവശ്യങ്ങള്‍ കൂടി വന്നിരിക്കുന്നത്. ലൈഫ് മിഷന്‍ വഴി ലഭിച്ച വീട്ടിലാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും നാല് കുഞ്ഞുങ്ങളും കഴിയുന്നത്. അത്കൊണ്ട് തന്നെ കഴിയുന്നവര്‍ സഹായം നല്‍കണമെന്ന് ഇരുവരും പറയുന്നു.

പ്രസവ ചികിത്സയില്‍ അടക്കം ചില ഇളവുകള്‍ കോട്ടയത്തെ കാരിത്താസ് ആശുപത്രി നല്‍കിയിരുന്നു. കൈയിലുള്ള പണം അടയ്ക്കാന്‍ ആണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഏതായാലും നാലു കുഞ്ഞുങ്ങള്‍ പിറന്ന അപൂര്‍വ്വ സംഭവത്തില്‍ ആശുപത്രി അധികൃതരും ഏറെ സന്തുഷ്ടരാണ്. ആദ്യ സ്കാനിങ്ങില്‍ തന്നെ നാലു കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് കണ്ടതോടെ വേണ്ട നിലയിലുള്ള പരിചരണം നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നീണ്ടൂര്‍ കല്ലറ വട്ടപ്പറമ്ബില്‍ വീട്ടില്‍ പരേതനായ ശിവനെയും പങ്കജാക്ഷി യുടെയും എട്ടുമക്കളില്‍ ഇളയവളാണ് 42 കാരിയായ പ്രസന്നകുമാരി.
Express National TV.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ലോഗിൻ ചെയ്‌യുക 👇
https://chat.whatsapp.com/HbIrUdQWqi4GwmoLqf7aA1

Address

Kanjirapalli

Telephone

+918590996459

Website

Alerts

Be the first to know and let us send you an email when Express National TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Express National TV:

Share


Other Media/News Companies in Kanjirapalli

Show All