Menrvaa Television - News

Menrvaa Television - News Menrva Television (News)

18/04/2024

അന്തരിച്ച സംഗീത സംവിധായകൻ കെ ജെ ജയൻ അവസാനമായി ആലപിച്ച മുരുക സ്തുതി.

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ...
16/04/2024

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

13/03/2024

റിലയൻസ് ജിയോ ടെക്‌നീഷ്യന്മാരെ തേടുന്നു, എല്ലാ ജില്ലകളിലും അവസരം

റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം.ബയോഡാറ്റ സഹിതം ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9778424399 / 9249095815 നമ്പറിൽ വിളിക്കാം

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാരംഭംദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം...
10/03/2024

ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാരംഭം

ദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പൊതു സാംസ്‌കാരിക മുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശ്രീ മാധവൻ പാടി ആന്തരിച്ചിട്ട് മൂന...
25/02/2024

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പൊതു സാംസ്‌കാരിക മുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശ്രീ മാധവൻ പാടി ആന്തരിച്ചിട്ട് മൂന്നു വര്ഷം തികയുകയാണ് .

പാടി അനുസ്മരണ യോഗം 27/02/24 ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കൾ ആയിട്ടുള്ള ശ്രീ. സി.എച്‌ കുഞ്ഞമ്പു എംഎൽഎ , ശ്രീ എം.രാജഗോപാൽ എംഎൽഎ എന്നിവരാണ് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുന്നത്. മുഴുവൻ പേരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 050-4812573 എന്ന നമ്പറിൽ ബന്ധപ്പെടുക

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഷാര്‍ജ എമിറേറ്റിലെ പുതിയ എംബാമിങ്ങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു :ഷാര്‍ജയില്‍ മരണമടയുന്ന പ്രവാസികളുടെ ഭൗതിക ശരീരം നടപട...
22/02/2024

ഷാര്‍ജ എമിറേറ്റിലെ പുതിയ എംബാമിങ്ങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു :
ഷാര്‍ജയില്‍ മരണമടയുന്ന പ്രവാസികളുടെ ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പുതിയ എംബാമിങ്ങ് സെന്റര്‍‌ സേവന സജ്ജമായി.

ഇന്നലെ ഷാര്‍ജയില്‍ വെച്ച് മരണപ്പെട്ട
മലപ്പുറം ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തക തെക്കാമൽ പാത്തകുട്ടിത്ത യുടെ ഭൗതികദേഹം ആദ്യ എംബാമിങ്ങിന് വിധേയമാക്കി സര്‍ട്ടിഫികെറ്റ്‌ ലഭിച്ചു
ഷാര്‍ജ പോലീസ് മേധാവി: മേജർ ജെനറല്‍ സെയ്ഫ് മുഹമ്മദ് അല്‍സാരി അല്‍ഷംസി പ്രസ്തുത സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ സന്നിഹിതനായിരുന്നു അദ്ദേഹമാണ് പരേതയുടെ ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കിയത് കൂടെ ഒരുപാട് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

"യോദ്ധാവ്"മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ...
22/02/2024

"യോദ്ധാവ്"
മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന whattsapp ബേസ്ഡ് അപ്ലിക്കേഷൻ ആണ് യോദ്ധാവ്.
ഈ ആപ്പിലേക്ക് വിവരം കൈമാറുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷിതമായിരിക്കും. ഇതിലേക്ക് മയക്കു മരുന്നിന്റെ ഉപയോഗവും വിതരണവും ആയി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക്‌ whattsapp വഴി 9995966666 എന്ന നമ്പറിൽ കൃത്യമായ വിവരങ്ങൾ ഓഡിയോ, വീഡിയോ, text മെസ്സേജ് രൂപത്തിൽ അയക്കാവുന്നതാണ്. രഹസ്യ വിവരങ്ങൾ വിശദമായി ഈ നമ്പറിലേക്കു വാട്സ്ആപ്പ് ചെയ്യുക.

AN APP TO COMBAT
NARCOTICS

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

18/02/2024

അനന്തിനും രാധികയ്ക്കും വേണ്ടി നെയ്ത സ്നേഹത്തിൻ്റെയും പൈതൃകത്തിൻ്റെയും ഇഴകൾ

ഇന്ത്യൻ പൈതൃകത്തോടുള്ള ആദരസൂചകമായി, അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വരാനിരിക്കുന്ന വിവാഹത്തിന്റെ സ്വപ്നങ്ങൾ പ്പ് നെയ്തെടുക്കാൻ അംബാനി കുടുംബം കച്ചിൽ നിന്നും ലാൽപൂരിൽ നിന്നുമുള്ള വനിതാ കരകൗശല വിദഗ്ദ്ധരെയാണ് നിയോഗിച്ചിരിക്കുന്നത്.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

13/02/2024

Keralam Meditates with Guruji on February 18, 2024. At CIAL Golf club ground Nefumbassery Kochin

പ്രധാന മന്ത്രിയുടെ കൊച്ചി സന്ദർശനർത്ഥം ഉള്ള ട്രാഫിക് നിയന്ത്രണങ്ങൾ Menrva Television News….മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന...
15/01/2024

പ്രധാന മന്ത്രിയുടെ കൊച്ചി സന്ദർശനർത്ഥം ഉള്ള ട്രാഫിക് നിയന്ത്രണങ്ങൾ

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം ഇന്ന്  മുതൽകൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റി...
15/01/2024

റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം ഇന്ന് മുതൽ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, ഇന്ന് മുതൽ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇത് വരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

ജിയോ എയർ ഫൈബറിലൂടെ ഉപഭോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങൾ ലഭ്യമാകും.
• 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും
• ക്യാച്ച്-അപ്പ് ടിവി
• ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.
2. ബ്രോഡ്ബാൻഡ്
ഇൻഡോർ വൈഫൈ സേവനം: ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്‌ബാൻഡ് അനുഭവവും.
3. സ്മാർട്ട് ഹോം സേവനം:
• വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
• സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ
• ആരോഗ്യ പരിരക്ഷ
• വിദ്യാഭ്യാസം
• സ്മാർട്ട് ഹോം ഐഒടി
• ഗെയിമിംഗ്
• ഹോം നെറ്റ്‌വർക്കിംഗ്
4. സൗജന്യ ഉപകരണങ്ങൾ:
• .വൈഫൈ റൂട്ടർ
• 4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്
• വോയ്സ് ആക്റ്റീവ് റിമോട്ട്

കൂടുതൽ വിവരങ്ങൾ അറിയാനും കണക്‌ഷനുമായി 60008-60008 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചുകൊച്ചി: മുൻ മന്ത്രിയും കോൺ ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്...
14/01/2024

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺ ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോൺ ഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് ടിഎച്ച് മുസ്തഫ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. യൂത്ത് കോൺ ഗ്രസ് പ്രവർത്തനങ്ങളിലൂടെ കോൺ ഗ്രസിന്റെ നേതൃസ്ഥാനങ്ങളിലേക്കെത്തി.

1977ൽ ആലുവയിൽ നിന്ന് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തി. 1977 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും എംഎൽഎ ആയിരുന്നു. 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം ഡിസിസി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. ഞായറാഴ്ച വൈകിട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

കലാഭവൻ മണിയുടെ ജന്മദിനത്തിൽ മൂന്ന് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം Menrva Television News….മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നു...
06/01/2024

കലാഭവൻ മണിയുടെ ജന്മദിനത്തിൽ മൂന്ന് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

https://youtu.be/G1M8nelNwzY?si=yGK0WkBvX887C3qT

ചാത്തന്നൂർ: സംസ്ഥാന സ്‌കൂള്‍ കലോത്സവംനാളെ (ജനുവരി 4) തിരിതെളിയുംമുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുംസംസ്ഥാന സ്‌...
03/01/2024

ചാത്തന്നൂർ: സംസ്ഥാന സ്‌കൂള്‍ കലോത്സവം
നാളെ (ജനുവരി 4) തിരിതെളിയും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവം (ജനുവരി 4) മുതല്‍. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന്‍ കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.
ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.
മേയര്‍ പ്രസന്നാ ഏണസ്റ്റ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ എസ് ഷിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങിഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി.ജില്ലാ ക...
03/01/2024

പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി

ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന, തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ സാവിത്രി നരസിംഹ റാവു, ഏലൂർ നഗരസഭ കൗൺസിലർ സജു വടശ്ശേരി, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ നാരായണൻ നമ്പൂതിരി, വെള്ളിയാകുളം പരമേശ്വരൻ, വി.വി രാജേന്ദ്രൻ, നിയാസ് വൈദ്യരകം, പി.എച്ച് രാമചന്ദ്രൻ, ഹരികുമാർ, വിജി തമ്പി, വി. ആർ രാജശേഖരൻ, ആമേട വാസുദേവൻ, സുന്ദരം ഗോവിന്ദ്, പ്രദീപ് കുന്നുകര, എം.എൻ ഗിരി, രൂപ രാജു എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്.

തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി വ്യോമ സേനയുടെ രാജ്ദൂത് വിമാനത്തിൽ ബുധനാഴ്ച്ച വൈകിട്ട് 6.25 നാണ് ഡൽഹിക്ക് മടങ്ങിയത്.

ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.40 ന് വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രിയെ ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു, കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ്, കെ. ടി ഷാജി കാലടി, ബിനു മോൻ, അജിത് കുമാർ, പുതുക്കലവട്ടം ബാലചന്ദ്രൻ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു.ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ ...
28/12/2023

'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു.

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഡോ. ലാസർ ജെ ചാണ്ടി അന്തരിച്ചുകൊച്ചി: പ്രമുഖ ഓർത്തോപീഡിക് സർജനും വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് ട്രോമറ്റോളജി വിഭാഗം മേധാവി...
25/12/2023

ഡോ. ലാസർ ജെ ചാണ്ടി അന്തരിച്ചു

കൊച്ചി: പ്രമുഖ ഓർത്തോപീഡിക് സർജനും വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് ട്രോമറ്റോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ആക്സിഡൻറ് & എമർജൻസി വിഭാഗം എച്ച്ഓഡിയുമായ
ഡോ. ലാസർ ജെ ചാണ്ടി (72 ) അന്തരിച്ചു. 20 വർഷത്തിലേറെയായി ലേക്‌ഷോറിൽ സേവനം അനുഷ്ഠിക്കുന്നു. 2017ൽ ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2019ൽ ഓർത്തോപീഡിക് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

രണ്ടാഴ്ചയിലേറെയായി ലേക്‌ഷോറിൽ ചികിത്സയിലായിരുന്ന ഡോ. ലാസർ ജെ ചാണ്ടി ഡിസംബർ 25ന് രാവിലെ 5. 48 നാണ് അന്തരിച്ചത്. 27 (ബുധനാഴ്ച) രാവിലെ 9 മുതൽ 10 മണി വരെ മൃതദേഹം വിപിഎസ് ലേക്‌ഷോറിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കതൃക്കടവ് സെന്റ് ജൂഡ് പള്ളിയിൽ വൈകിട്ട് 4 മണിക്ക്.

ഭാര്യ: റോസമ്മ ലാസർ (പുളിക്കൽ വീട്, പുതുക്കാട്). മക്കൾ: എൽസ ലാസർ ചാണ്ടി (സീനിയർ പ്രോജക്ട് മാനേജർ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി, യുകെ), ഡോ. മറീന ലാസർ ചാണ്ടി (ഡെന്റൽ സർജൻ, യുകെ). മരുമക്കൾ: ഡോ. രഞ്ജിത്ത് വർക്കി ജോസഫ് (മാലിയിൽ വീട്), ഡോ. ജെഫിൻ ജോസ് എടക്കളത്തൂർ ( ഇരുവരും യുകെ).

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

20/12/2023

ജോലി ഒഴിവുകൾ
TATHASTU Global Real Estate

കേരളത്തിലെ (എറണാകുളം) ഓഫീസിലേക്ക് ഇംഗ്ലീഷ് ഭാഷയിൽ കഴിവും, കമ്പ്യൂട്ടറിൽ പരിജ്ഞാനവും, റിയൽ എസ്റ്റേറ്റ് മേഖലയിൽ പരിചയവും ഉള്ള സെയിൽസ് / മാർക്കറ്റിംഗ് അഡ്വൈസർമാരെ ക്ഷണിക്കുന്നു.

കഴിവും താല്പര്യവും ഉള്ളവർ ബന്ധപെടുക +919946646679
[email protected]

TATHASTU Global Real Estate Job vacancy in Kochi Office….തഥാസ്തു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൊച്ചി ഓഫീസിൽ ജോലി ഒഴിവ്….
19/12/2023

TATHASTU Global Real Estate Job vacancy in Kochi Office….തഥാസ്തു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൊച്ചി ഓഫീസിൽ ജോലി ഒഴിവ്….

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചുഎറണാകുളം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയ...
08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

എറണാകുളം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്‍റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

UAE National Day
01/12/2023

UAE National Day

മലയാള സിനിമയിലെ സുന്ദരി മൂത്തശ്ശി അന്തരിച്ചു.കൊച്ചി: നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന...
30/11/2023

മലയാള സിനിമയിലെ സുന്ദരി മൂത്തശ്ശി അന്തരിച്ചു.

കൊച്ചി: നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്കൊച്ചി/ മുംബൈ: ആരാധകരുടെ പ്രിയങ്കരനായ ഹാർദിക് പാണ്ഡ്യ, ഐപിഎൽ 2024 ന് മുന്നോ...
27/11/2023

ഹാർദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്

കൊച്ചി/ മുംബൈ: ആരാധകരുടെ പ്രിയങ്കരനായ ഹാർദിക് പാണ്ഡ്യ, ഐപിഎൽ 2024 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസുമായി വീണ്ടും ഒന്നിക്കുന്നു.
“ഹാർദിക്കിനെ തിരികെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! ഇത് ഹൃദയസ്പർശിയായ ഒരു ഒത്തുചേരലാണ്! മുംബൈ ഇന്ത്യൻസിന്റെ യുവ സ്കൗട്ടഡ് പ്രതിഭയിൽ നിന്ന് ഹാർദിക് ഒരുപാട് മുന്നോട്ട് പോയി ഇപ്പോൾ ടീം ഇന്ത്യയുടെ താരമായി, ഹാർദിക്കിന്റെയും മുംബൈ ഇന്ത്യൻസിന്റെയും വളർച്ച കാണാൻ ഞങ്ങൾ ആവേശഭരിതരാണ്!' ശ്രീമതി നിത എം. അംബാനി പറഞ്ഞു.
“ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിൽ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഹാർദിക് കളിക്കുന്ന ഏത് ടീമിനും മികച്ച ബാലൻസ് നൽകുന്നു. എംഐ കുടുംബവുമായുള്ള ഹാർദിക്കിന്റെ ആദ്യ പങ്കാളിത്തം വൻ വിജയമായിരുന്നു, രണ്ടാം ഘട്ടത്തിൽ അദ്ദേഹം കൂടുതൽ വിജയം കൈവരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'' ഹാർദിക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ച ആകാശ് അംബാനി പറഞ്ഞു,
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരോടൊപ്പം വീണ്ടും ചേരുന്ന ഹാർദിക് #വൺ ഫാമിലിയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. എംഐ യ്ക്ക് വേണ്ടി അദ്ദേഹം ആദ്യമായി ശ്രദ്ധേയനായി, തുടർന്ന് 2016 ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2015 മുതൽ 2021 വരെ ഐപിഎല്ലിൽ എംഐയുടെ നാല് വിജയങ്ങളിൽ ഇന്ത്യയുടെ പ്രീമിയർ ഓൾറൗണ്ടർ നിർണായക പങ്ക് വഹിച്ചു.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

വിപിഎസ് ലേക്‌ഷോറിൽ ഫുട്ട് & ആങ്കിൾ ക്ലിനിക്ക് കൊച്ചി : ദക്ഷിണേന്ത്യയിലെ ആദ്യ ഫുട്ട് ആൻഡ് ആങ്കിൾ പോഡിയാട്രി ക്ലിനിക്ക് വി...
22/11/2023

വിപിഎസ് ലേക്‌ഷോറിൽ ഫുട്ട് & ആങ്കിൾ ക്ലിനിക്ക്

കൊച്ചി : ദക്ഷിണേന്ത്യയിലെ ആദ്യ ഫുട്ട് ആൻഡ് ആങ്കിൾ പോഡിയാട്രി ക്ലിനിക്ക് വിപിഎസ് ലേക്‌ഷോറിൽ തുടങ്ങി. പാദങ്ങൾ, കണങ്കാൽ എന്നിവയുടെ സർവ്വവിധ പ്രശ്നങ്ങൾക്കുമുള്ള ലോകോത്തര ചികിത്സയാണ് സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ലഭ്യമാവുക. ഇന്ത്യയിലെ പ്രശസ്ത ഫുട്ട് & ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമണിന്റെയും ഡോ. ഡെന്നിസ് പി ജോസിന്റെയും നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.

പ്രമേഹം മൂലമുണ്ടാകുന്ന ഷാർകോട്ട് ഫുട്ട്, വാതം മൂലമുണ്ടാകുന്ന പാദങ്ങളുടെ സങ്കീർണ പ്രശ്നങ്ങളുടെ ചികിത്സ, ജന്മനായുള്ള വൈകല്യങ്ങൾ, സന്ധിയിലെ പ്രശ്നങ്ങൾക്ക് ആർത്രോസ്‌കോപ്പി, ഫുട്ട് റീകൺസ്ട്രക്ഷൻ തുടങ്ങി എല്ലാ ചികിത്സാരീതികളും ഇവിടെ ലഭ്യമാകും.

ഫുട്ട് & ആങ്കിൾ പോഡിയാട്രി ക്ലിനിക്ക് വിപിഎസ് ലേക്‌ഷോർ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പുത്തൻ നാഴികക്കല്ലാണെന്ന് മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ള പറഞ്ഞു.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടവരിൽ രണ്ട് ചെറുപ്പക്കാറുണ്ടായിരുന്നു. ഒരാൾ 19 വയസ്സുകാരനും ഒരാൾ 28 വയസ്സുകാരനും. ഒ...
22/11/2023

കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടവരിൽ രണ്ട് ചെറുപ്പക്കാറുണ്ടായിരുന്നു. ഒരാൾ 19 വയസ്സുകാരനും ഒരാൾ 28 വയസ്സുകാരനും. ഒരാൾ ജോലി അന്വേഷണാർത്ഥം വിസിറ്ററിംഗ്‌ വിസയിൽ യു എ ഇ യിൽ എത്തിയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ വഹിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ബന്ധപ്പെട്ടവർ. ചില സുമനസ്സുകളുടെ സഹായത്തോടെയാണ് മൃതദേഹത്തിന്റെ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്‌. വളരേ ചെറിയ പ്രായക്കാരായ ചെറുപ്പക്കാർ. ജീവിതം നെയ്തെടുക്കാനായി പ്രതീക്ഷകളോടെ പ്രവാസ ലോകത്തേക്ക് വന്നിട്ട് ജീവൻ തന്നെ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തുന്ന സങ്കടകരമായ അവസ്ഥ. പ്രിയപ്പെട്ടവരുടെ പ്രതീക്ഷകൾക്ക് മുന്നിൽ ഈ മരണങ്ങൾ തീർക്കുന്ന ദുഃഖം സഹിക്കാൻ കഴിയാത്തതാകും. ആർക്കും ഈ അവസ്ഥ വരരുതേ എന്ന് മാത്രമാണ് പ്രാർത്ഥന.

നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......

Ashraf Thamarasery

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

സാഹിത്യകാരി പി. വത്സല അന്തരിച്ചുമലയാളത്തി െൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്ക...
22/11/2023

സാഹിത്യകാരി പി. വത്സല അന്തരിച്ചു

മലയാളത്തി െൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മുകേഷ് ഡി...
21/11/2023

ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മുകേഷ് ഡി അംബാനി നടത്തിയ പ്രസംഗം.

ബംഗാൾ യഥാർത്ഥത്തിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്, ഉയർച്ച ഇന്ത്യയാകെ ശുഭസൂചകമാണ്. 2030-ഓടെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കും.

ബംഗാൾ മാത്രം സമീപഭാവിയിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാൻ സാധ്യതയുണ്ട്. സമൃദ്ധമായ ബംഗാൾ വീണ്ടും തെക്ക്-കിഴക്കൻ, വിദൂര-കിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറും. സിംഗപ്പൂർ, കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വളർച്ചാ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഏഷ്യൻ കടുവകളായി കണക്കാക്കപ്പെടുന്നു. എന്നാൽ ബംഗാൾ ഇപ്പോൾ വളരെ ചടുലവുമാണ്, നിർഭയരായ റോയൽ ബംഗാൾ കടുവ ഒരിക്കൽ എല്ലാ ഏഷ്യൻ കടുവകളെയും മറികടക്കും. അതിൽ എനിക്ക് സംശയമില്ല.

നിലവിൽ 45000 കോടി രൂപ റിലയൻസ് വെസ്റ്റ് ബംഗാളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് വർഷങ്ങളിലായി 20000 കോടി രൂപ കൂടി വെസ്റ്റ് ബംഗാളിൽ ഇൻവെസ്റ്റ് ചെയ്യുമെന്നും ശ്രീ മുകേഷ് അംബാനി പറഞ്ഞു.�

Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

ഇസ്രായേലിന്റെ പലസ്തീന് മേലുള്ള മിസൈൽ വർഷം പോലെയായിരുന്നു എന്റെ സിനിമ ക്ക് എതിരെയുള്ള പാരകൾ..പാര എവിടുന്ന് വരുന്നുവോ അവിട...
20/11/2023

ഇസ്രായേലിന്റെ പലസ്തീന് മേലുള്ള മിസൈൽ വർഷം പോലെയായിരുന്നു എന്റെ സിനിമ ക്ക് എതിരെയുള്ള പാരകൾ..

പാര എവിടുന്ന് വരുന്നുവോ അവിടേക്ക് ഞങ്ങൾ കുറച്ച് പേരുടെ ഫോൺ ചെല്ലും. നേരിട്ട് തന്നെ കാര്യം തിരക്കും..പിന്നെയുള്ളതൊക്കെ കോമഡിയാണ്..😂

ഈ രാജ്യം, നീതിയുടെയും നന്മയുടെയും കൂടെയാണ്. നമ്മുടെ കഴിവിൽ ആത്മവിശ്വാസം, ആത്മാർത്ഥത ഉണ്ടെങ്കിൽ ആരെയും പേടിക്കേണ്ട എന്ന വിശ്വാസത്തിൽ ഞങ്ങളുടെ സിനിമ തുടരട്ടെ...

ഒരു സിനിമയുടെ പോസ്റ്റർ വരച്ചു design ചെയ്ത് ഉണ്ടാക്കുന്നത് മുതൽ, ആ സിനിമയുടെ മാർക്കറ്റിംഗ് വരെ പഠിച്ചവനല്ല.. മറിച് പഠിഞ്ഞവനാണ്. ജീവിതം പഠിപ്പിച്ചതാണ്. എന്റെ കഴിവിലുള്ള വിശ്വാസമുള്ളവർ എന്റെ കൂടെയുണ്ട്. എല്ലാമായിട്ട്.

ഈ സ്ക്രിപ്റ്റ് ലെ ഓരോ കഥപാത്രങ്ങളും സീനുകളും വരച്ചു വെച്ചിട്ടാണ് മുന്നോട്ട് പോകുന്നത്. പ്രാർഥനയിൽ ഉണ്ടാകണം 😍
� ഫൈസൽ റാസി�
Menrva Television News….
മെനർവാ ടെലിവിഷൻ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/E6nnRaiyCdaBe4fAIqD6Nm

Address

Kakkanad
682030

Telephone

+919747886600

Website

Alerts

Be the first to know and let us send you an email when Menrvaa Television - News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Menrvaa Television - News:

Videos

Share

Category

Other Kakkanad media companies

Show All