അയ്യപ്പൻ കാവ് ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി
കാക്കയങ്ങാട് : പട്ടാപ്പകൽ ജനവാസ മേഖലയിൽ ഭീതി പടർത്തി കാട്ടാനകൾ ഇറങ്ങി.ആറളം പാലത്തിനു സമീപം ജനവാസ മേഖലയിലെ പുഴക്കരയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടാന ഇറങ്ങിയത്.
വൈകുന്നേരം 5 മണിയോടെ നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും ബഹളം ഉണ്ടാക്കി ആനയെ കാട്ടിൽ കയറ്റി. ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് നിത്യ സംഭവമായിരിക്കുകയാണ് . കഴിഞ്ഞ ആഴ്ച ആറളം പാലത്തിനു സമീപം രണ്ട് കാട്ടനകൾ ഇറങ്ങിയിരുന്നു.
ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി ;ജാഗ്രത നിർദേശം
ആറളം:ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി.പൂതക്കുണ്ട്,ആറളം, അയ്യപ്പൻ കാവ്, പുഴക്കര, കാപ്പുങ്കടവ്, പറമ്പത്തെക്കണ്ടി നിവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി ;ജാഗ്രത നിർദേശം
ആറളം:ആറളം പാലത്തിനു സമീപം കാട്ടാന ഇറങ്ങി.പൂതക്കുണ്ട്,ആറളം, അയ്യപ്പൻ കാവ്, പുഴക്കര, കാപ്പുങ്കടവ്, പറമ്പത്തെക്കണ്ടി നിവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അയ്യപ്പൻ കാവിൽ പൂച്ചക്കുട്ടികളെ വിഴുങ്ങിയ മൂർഖനെ പിടികൂടി
കാക്കയങ്ങാട് : പൂച്ചക്കുട്ടികളെ വിഴുങ്ങി വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചക്ക് അയ്യപ്പൻ കാവ് പുഴക്കരയിലെ പാലക്കീൽ യുസഫിന്റെ വീട്ടിലെ അടുക്കളയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഇരവിഴുങ്ങി പാമ്പ് പുറത്തേക്കുപോകാതെ പത്തിവിടർത്തി വീടിനകത്ത് നിലയുറപ്പിച്ചതോടെ വീട്ടുകാർ ഭയന്നു .പിന്നീട് ഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ അറിയിക്കുകയായിരുന്നു.ഫൈസൽ വിളക്കോട് എത്തി അടുക്കളയിൽ കയറിയ മൂർഖനെ പിടികൂടുകയായിരുന്നു.
ചക്കരക്കൽ താഴെ മൗവ്വഞ്ചേരി ശഹീദായോർ ജുമാ മസ്ജിദിലെ ഭണ്ഡാരം കവർന്ന മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി.
ശ്രീകണ്ഠപുരത്ത് സംഘർഷം; പണമിടപാട് തർക്കത്തെ ചൊല്ലിയുള്ള കൂട്ടത്തല്ല്
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു.
പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ച 12ഓടെയാണ് അപകടം. ടയർ പങ്ചറായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി കാറിനരികെ തന്നെ നിൽക്കുകയായിരുന്നു. ഇവരുടെ നേരെയാണ് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിച്ചത്
സർവീസിൽ നിന്നും വിരമിക്കുന്ന എസ് ഐ നാസർ പൊയിലന്‍ ആറളം പൗരാവലി നൽകിയ യാത്രയയപ്പ്
അമിത് ഷാ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന് നിയന്ത്രണം നഷ്ടമായി; വീഡിയോ
കടുത്ത ചൂടിലും മലയോരത്ത് ആവേശം ചോരാതെ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ, പോളിങ് 60 ശതമാനം കടന്നു
ആറളം, അയ്യപ്പൻ കാവ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ അനുഭവപ്പെട്ട തിരക്ക്
വീഡിയോ
ഇരിട്ടിയിൽ ആവേശപ്പൂരമായി തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
പുല്‍പ്പള്ളി - മാനന്തവാടി റൂട്ടില്‍ കുറിച്ചിപ്പറ്റയിൽ ഇന്ന് രാവിലെ
കാട്ടാനയുടെ മുന്നില്‍ നിന്ന് കാര്‍ യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെടുന്നദൃശ്യം...
അയ്യപ്പൻ കാവ് നെല്യാട് തുരുത്തിൽ വൻ തീപ്പിടുത്തം
കാക്കയങ്ങാട് : ആറളം പാലത്തിനു സമീപം ആറളം പുഴയിൽ നെല്യാട് തുരുത്തിൽ വൻ തീപ്പിടുത്തം. രാവിലെ കാട്ടാനയെ തുരത്താൻ വനം വകുപ്പ് പടക്കം പൊട്ടിച്ചിരുന്നു . പടക്കത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും തീപ്പിടിച്ചതകാനാണ് സാധ്യത
ആറളം പാലത്തിന് സമീപം നിലയുറപ്പിച്ചിരുന്ന രണ്ട് കാട്ടാനകളെ വനം വകുപ്പ് കാട്ടിലേക്ക് തുരത്തി.
ആറളം പാലത്തിനു സമീപം ഇറങ്ങിയ രണ്ട് കാട്ടാനകളെ വനം വകുപ്പ് തുരത്തുന്നു
അടക്കാത്തോട് മേഖലയെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി.
കേളകം അടക്കാത്തോട് കരിയങ്കാപ്പിൽ പട്ടാപ്പകൽ കടുവ
പട്ടാമ്പി നേർച്ചക്കിടെ കൂട്ടത്തല്ല്; ആനപ്പുറത്തിരുന്ന യുവാവിനെ മർദിക്കാൻ ശ്രമം, ആന വിരണ്ടോടി
ഇയാള്‍ എവിടെ പോയി കിടക്കുകയാണ് ', സതീശൻ വൈകിയതിൽ നീരസം പരസ്യമാക്കി സുധാകരൻ