Newsmalayali online

  • Home
  • Newsmalayali online

Newsmalayali online ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളു?
(1)

കേരളത്തിൽ ഒൻപത് ജില്ലകളിൽ 28 വരെ യെല്ലോ അലേർട്ട് https://buff.ly/3TP2P98 വേനൽ മഴയൊക്കെ എത്തിയെങ്കിലും സംസ്ഥാനത്ത് ചൂടിന്...
25/03/2024

കേരളത്തിൽ ഒൻപത് ജില്ലകളിൽ 28 വരെ യെല്ലോ അലേർട്ട്
https://buff.ly/3TP2P98

വേനൽ മഴയൊക്കെ എത്തിയെങ്കിലും സംസ്ഥാനത്ത് ചൂടിന് കുറവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.ഈ വ്യാഴാഴ്ച വരെ (മാർച്ച് 28 വരെ) തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതായത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ഒൻപത് ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മാർച്ച് 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. https://buff.ly/3x9MZNI ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്...
25/03/2024

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്.
https://buff.ly/3x9MZNI

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്.രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.ഈ മാസം 24,25 തീയതികളാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തുടനീളം ഹോളി ആഘോഷങ്ങൾ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാമക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ഹോളി ആഘോഷത്തിന് കാത്തിരിക്കുകയാണ് അയോദ്ധ്യയെന്ന് ശ്രീരാമ ജന്മഭൂമി ക്ഷത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. https://buff.ly/496Rypb മാർച്ച് നാലിന് ആരംഭിച്ച പത്...
25/03/2024

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും.
https://buff.ly/496Rypb

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.

അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍ https://buff.ly/3VxUt7s മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വ...
25/03/2024

അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍
https://buff.ly/3VxUt7s

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഫാരിസിന്‍റെ മകൾ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്‍റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് അഞ്ച് ജില്ലകളിൽ മഴ; അടുത്ത നാല് ദിവസം മഴ https://buff.ly/3vpHiKT സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്...
25/03/2024

ഇന്ന് അഞ്ച് ജില്ലകളിൽ മഴ; അടുത്ത നാല് ദിവസം മഴ
https://buff.ly/3vpHiKT

സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വേനൽമഴ ലഭിക്കുക. അടുത്ത നാല് ദിവസം കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. 28 -ാം തിയതി 3 ജില്ലകളിലാണ് നിലവിൽ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനൽ മഴ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത.അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. https://buff.ly/497BdR1 രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേ...
23/03/2024

രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി.
https://buff.ly/497BdR1

രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് കേരളത്തിൽ അംഗീകാരം നഷ്ടപ്പെട്ടത്. മൂന്നു സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ സ്കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു. പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു.പല സ്ഥാപനങ്ങളും സ്കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്നു വിശദമായ അന്വേഷണം നടത്തിയാണു സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്. നടപടി നേരിട്ടവയിൽ ഡൽഹിയിലെ 5 സ്കൂളുകളും യുപിയിലെ 3 സ്കൂളുകളും ഉൾപ്പെടുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2 വീതം സ്കൂളുകളുമുണ്ട്.

ആം ആദ്മി പാര്‍ട്ടി. നാളെ ദില്ലിയില്‍ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട് https://buff.ly/3x8QyDS മുഖ്യമന്ത്രിയ...
23/03/2024

ആം ആദ്മി പാര്‍ട്ടി. നാളെ ദില്ലിയില്‍ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്
https://buff.ly/3x8QyDS

മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി. നാളെ ദില്ലിയില്‍ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ദില്ലി ശഹീദി പാർക്കിൽ നാളെ എഎപി നേതാക്കൾ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കും. ദില്ലിയിലെ എഎപി മന്ത്രിമാർ, എംഎൽഎമാർ, കൗൺസിലർമാർ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധിക്കാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘരാവോ സമര മുറയാകും സ്വീകരിക്കുകയെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

അതേസമയം മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുവരികയാണ്. കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യലിന് സഹകരിച്ചില്ല, അതിനാല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇഡിയുടെ ആവശ്യം.

മൂന്ന് മണിക്കൂറിലധികം നീണ്ട വാദമാണ് കെജ്രവാളിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്നത്.

വീണ്ടും കരിമ്പുലി ഇറങ്ങി https://buff.ly/499L09c മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പ...
22/03/2024

വീണ്ടും കരിമ്പുലി ഇറങ്ങി
https://buff.ly/499L09c

മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. ഇന്ന് പുലർച്ചെ വിദേശ സഞ്ചരികളുമായി സെവൻമലയുടെ മുകളിൽ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടുറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.ഒന്നര വർഷം മുൻപ് രാജമലയിൽ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് തോട്ടംതൊഴിലാളികൾ.

നാൽപതാം വെള്ളിയാചരണത്തോടനുബന്ധിച്ച് കൂവപ്പള്ളി മലബാർ കവലയിൽ ആരംഭിച്ച കുരിശിന്റെ വഴിയിൽ https://buff.ly/43wKVeU ക്രൈസ്തവര...
22/03/2024

നാൽപതാം വെള്ളിയാചരണത്തോടനുബന്ധിച്ച് കൂവപ്പള്ളി മലബാർ കവലയിൽ ആരംഭിച്ച കുരിശിന്റെ വഴിയിൽ
https://buff.ly/43wKVeU

ക്രൈസ്തവരുടെ വലിയ നോയമ്പിന്റെ ഭാഗമായ, നാൽപതാം വെള്ളിയാചരണത്തോടനുബന്ധിച്ച് കൂവപ്പള്ളി മലബാർ കവലയിൽ ആരംഭിച്ച കുരിശിന്റെ വഴിയിൽ, കൊടും ചൂടിനെ വകവയ്ക്കാതെ നൂറുകണക്കിന് തീർത്ഥാടകർ, വിശ്വാസ തീഷ്ണതയോടെ പങ്കെടുത്തു . 109 വർഷത്തെ പാരമ്പര്യമുള്ള കുരിശു മലയുടെ മുകളിൽ തീർത്ഥാടകർ കുരിശിന്റെ വഴി പൂർത്തിയാക്കി എത്തിയപ്പോൾ, സ്ലിവാവന്ദനവും, തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിന്നു. ഫാ വർഗീസ് പരിന്തിരിക്കൽ, ഫാ തോമസ് ആലപ്പാട്ടുകുന്നേൻ, ഫാ തോമസ് നരിപ്പാറയിൽ മുതലായവർ നേതൃത്വം നൽകി.

പത്ത് ദിവസം ഇഡി കസ്റ്റഡിയിൽ https://buff.ly/4a2aJ4Y ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ ഇ...
22/03/2024

പത്ത് ദിവസം ഇഡി കസ്റ്റഡിയിൽ
https://buff.ly/4a2aJ4Y

ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷൻ്റെ കോപ്പി നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധിപകര്‍പ്പും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്കരിക്കുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.കേസിലെ മുഖ്യകണ്ണികളില്‍ ഒരാളായ വിജയ് നായര്‍ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന വസതിയില്‍ താമസിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ ചുമതല വിജയ് നായര്‍ക്കായിരുന്നെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാര്‍ട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടനിലക്കാരനായി നിന്നത് വിജയ് നായരായിരുന്നു. സൗത്ത് ഗ്രൂപ്പിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി കൈക്കൂലി വാങ്ങിത്തരണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇ ഡി കോടതിയില്‍ വാദിച്ചു.കേസിലെ മാപ്പ്സാക്ഷിയായ ശരത് റെഡ്ഡിയുടെ മൊഴിയും കോടതിയില്‍ വായിച്ചു. സൗത്ത് ഗ്രൂപ്പില്‍ നിന്നും ആം ആദ്മി പാര്‍ട്ടിക്ക് 45 കോടി രൂപലഭിച്ചെന്നും അത് 2022ല്‍ നടന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇ ഡി കോടതിയെ അറിയിച്ചു. 100 കോടിയുടെ അഴിമതി നടത്തിയെന്ന് മാത്രമല്ല അഴിമതിക്ക് സഹായിച്ചവര്‍ക്ക് ലാഭം ഉണ്ടാക്കാനും സഹായിക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും പണം വരുകയും അത് ഗോവയിലേയ്ക്ക് പോകുകയും ചെയ്തുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.മൊഴികൾ മാത്രമല്ല ഉള്ളതെന്നും ഈ വിവരങ്ങൾക്ക് സിഡിആറുകളിലൂടെ സ്ഥിരീകരണമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കൈമാറിയ പണത്തിന്റെ തോത് എത്രയെന്ന് ദയവായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ഇഡി എവിടെ നിന്നാണ് അവര്‍ക്ക് പണം കിട്ടിയതെന്നും ചോദിച്ചു. കൈക്കൂലിയിലൂടെയാണ് ഈ പണം സ്വരൂപിച്ചതെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ദയവായി കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമം ശ്രദ്ധിക്കണമെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു. അരവിന്ദ് കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു.അധികാരമുണ്ടെന്ന് പ്രയോഗിക്കാനുള്ള അവകാശമല്ല അറസ്റ്റെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്ങ്വി വാദിച്ചു. അടിസ്ഥാന വിവരങ്ങൾ കൈവശമുണ്ടെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും അഭിഷേക് സിങ്ങ്വി ചോദിച്ചു. ഒന്നാം സാക്ഷി മൊഴിനല്‍കി അതില്‍ കെജ്രിവാളിനെതിരായി പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും മൊഴി നല്‍കി അപ്പോഴും കെജ്രിവാളിനെതിരായി ഒന്നുമുണ്ടായിരുന്നില്ല. അടുത്തഘട്ടം ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാംഘട്ടം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുക എന്നതായിരുന്നു. നാലാം ഘട്ടം സുപ്രഭാതത്തില്‍ ആയളെ മാപ്പുസാക്ഷിയാക്കി മാറ്റുകയെന്നതായിരുന്നു. അഞ്ചാംഘട്ടം ഇയാള്‍ കെജ്രിവാളിനെതിരെ ബുദ്ധിപരമായ മൊഴിയുമായി വരികയായിരുന്നുവെന്നും അഭിഷേക് സിങ്ങ്വി ചൂണ്ടിക്കാണിച്ചു.വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീർത്തിരുന്നത്.നേരത്തെ ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പിൻവലിച്ചിരുന്നു. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.വ്യാഴാഴ്ച രാത്രിയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒമ്പത് തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നത്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വന്നാലും കെജ്രിവാള്‍ രാജിവെക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ച മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തെരുവിലൂടെ വലിച്ചിഴച്ചാണ് മന്ത്രിമാരെ കൊണ്ടുപോയത്. സൗരവ് ഭരദ്വാജിനെയും അതിഷി മർലേനയെയുമാണ് തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. രാജ്യ…

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് https://buff.ly/3VuJ2NF സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സ...
22/03/2024

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്
https://buff.ly/3VuJ2NF

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ചൂട് കാലമായതിനാല്‍ ഭക്ഷണം പെട്ടന്ന് കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്.പുറത്ത് പോകുമ്പോള്‍ കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്നത് നല്ലത്. ഭക്ഷണപാനീയങ്ങള്‍ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കുക. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക. പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേര്‍ക്കുക. കുടിവെള്ള സ്രോതസുകളില്‍ മലിന ജലം കലരുന്നത് തടയുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക.വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികള്‍ മണ്ണില്‍ കളിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നു കൂടാതെ ശ്രദ്ധിക്കുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാന്‍ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്.വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേകം കരുതല്‍ വേണം. രോഗി മലമൂത്ര വിസര്‍ജനം ശുചിമുറിയില്‍ മാത്രം ചെയ്യുക. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശുചിമുറിയില്‍ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസര്‍ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകള്‍ വലിച്ചെറിയാതെ ആഴത്തില്‍ കുഴിച്ചിടുക.കുട്ടികള്‍ക്ക് വയറിളക്ക രോഗങ്ങളുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നല്‍കണം. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും നല്‍കേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടേണ്ടതാണ്.

ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. https://buff.ly/3VAX7ZM പെരുമ്പാവൂരില്‍ ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തി...
22/03/2024

ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം.
https://buff.ly/3VAX7ZM

പെരുമ്പാവൂരില്‍ ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂർ സ്വദേശി അമൽ മരിച്ചു. പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുപോയി. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉയർന്ന താപനില മുന്നറിയിപ്പ് https://buff.ly/3IO7h1G 2024 മാർച്ച് 21 മുതൽ 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്...
22/03/2024

ഉയർന്ന താപനില മുന്നറിയിപ്പ്
https://buff.ly/3IO7h1G

2024 മാർച്ച് 21 മുതൽ 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 21 മുതൽ 25 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

വേനൽ മഴ; കേരളത്തിൽ 10 ജില്ലകൾക്ക് മുന്നറിയിപ്പ് https://buff.ly/3IPo0Sw കടുത്ത വേനലിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്ത...
22/03/2024

വേനൽ മഴ; കേരളത്തിൽ 10 ജില്ലകൾക്ക് മുന്നറിയിപ്പ്
https://buff.ly/3IPo0Sw

കടുത്ത വേനലിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് https://buff.ly/3Tumf1I കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന ജനാധിപത്യ മത...
21/03/2024

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്
https://buff.ly/3Tumf1I

കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വർഗ്ഗീയ വിഭാഗീയ ചിന്തകൾക്കതീതമായി സമൂഹം കൂടുതൽ സ്നേഹത്തോടും ഐക്യത്തോടും പരസ്പര സഹകരണത്തോടും സാഹോദര്യത്തോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന വിരുദ്ധശക്തികൾക്കെതിരെ ജാഗരൂകരാകണമെന്നും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്.ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ടു. വൈസ്ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയിൽ മാർ ജോസഫ് പവ്വത്തിൽ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ നിദർശനമായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ആഗോള ക്രൈസ്തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃകയായി നിലകൊള്ളുന്നുവെന്നും ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സൂചിപ്പിച്ചു.ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് ജോഷ്വാ മാർ നിക്കോദിമോസ്, ബിഷപ് ഗീവർഗീസ് മാർ അപ്രേം എന്നിവർ സംസാരിച്ചു. ട്രഷറർ എബ്രാഹം ഇട്ടിച്ചെറിയ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ മാർച്ച് 22ന് ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യത്തിനായുള്ള പ്രാർത്ഥനയിൽ ഐക്യപ്പെട്ട് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു. ക്രൈസ്തവ കൂട്ടായ്മയുടെ പ്രതീകമായ നിലക്കൽ എക്യുമെനിക്കൽ പള്ളി, അന്താരാഷ്ട്ര എക്യുമെനിക്കൽ സംവാദ കേന്ദ്രം, ധ്യാന മന്ദിർ എന്നിവയുൾപ്പെടുന്ന നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റിൻ്റെ റൂബി ജൂബിലി ആഘോഷങ്ങൾക്കായുള്ള വിവിധ പദ്ധതികളും സമ്മേളനത്തിൽ ആവിഷ്കരിച്ചു.ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ സെൻ്ററിൽ ചേർന്ന നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനത്തിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം, ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, ടസ്റ്റ് വൈസ്ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് ജോഷ്വാ മാർ നിക്കോദിമോസ്, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരോടൊപ്പം ട്രസ്റ്റ് ഭാരവാഹികളും ഉപദേശക സമിതിയംഗങ്ങളും.

ഇന്ന് ഒമ്പത് ജില്ലകളിൽ മഴയെത്തും https://buff.ly/3PvlggA വേനൽച്ചൂടിൽ വെന്തുനീറുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത. ഇന്ന് ഒമ്...
21/03/2024

ഇന്ന് ഒമ്പത് ജില്ലകളിൽ മഴയെത്തും
https://buff.ly/3PvlggA

വേനൽച്ചൂടിൽ വെന്തുനീറുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത. ഇന്ന് ഒമ്പത് ജില്ലകളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ മൂന്നു ദിവസം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.അതേസമയം പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനൽ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. https://buff.ly/3Vx8NwC സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാ...
20/03/2024

റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല.
https://buff.ly/3Vx8NwC

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് മസ്റ്ററിങ്ങ് നടത്താനുള്ള ക്രമീകരണം സംസ്ഥാന ഭക്ഷ്യ വകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവെക്കന്‍ വകുപ്പ് തീരുമാനിച്ചത്.ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.

കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെന്റിലെ ഏറ്റവും മികച്ച എൽ. പി. സ്കൂളായി വീണ്ടും എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ. htt...
19/03/2024

കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെന്റിലെ ഏറ്റവും മികച്ച എൽ. പി. സ്കൂളായി വീണ്ടും എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ.
https://buff.ly/3vjXHkc

എരുമേലി : കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്ലാറ്റി‍നം സർക്കിളിൽ മികച്ച എൽ. പി. സ്കൂളിനുള്ള അംഗീകാരം എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിന്. പoന - പാഠ്യേ തര പ്രവർത്തനങ്ങൾ, കലാ - കായിക - ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- ഗണിത -പ്രവൃത്തി പരിചയ മേളകൾ, ക്വിസ് മത്സരങ്ങൾ, LSS സ്കോളർഷിപ്പ്, കോർപ്പറേറ്റ് മാനേജ്മെന്റ് തലത്തിൽ നടത്തപ്പെട്ട സ്കോളർഷിപ്പ് പരീക്ഷകളിലുള്ള തിളക്കമാർന്ന വിജയം ,, ദിനാചരണങ്ങൾ, തുടങ്ങി നാനാവിധ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ 104- ഓളം സ്കൂളുകളിൽ മികച്ച സ്കൂളായി എരുമേലി സെന്റ്.തോമസ് എൽ.പി. സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. എരുമേലിയുടെ ഹൃദയ ഭാഗത്തു അക്ഷര വെളിച്ചം തൂകിയ സെന്റ് തോമസ് എൽ. പി സ്കൂൾ 97 വർഷം പിന്നിടുമ്പോൾ ഒളി മങ്ങാത്ത അക്ഷര സൂര്യനായി ഇന്നും പ്രശോഭിക്കുകയാണ്. വിദ്യാർത്ഥി സമ്പത്തുകൊണ്ടും മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടും മുൻപന്തിയിൽ എത്തി നിൽക്കുന്ന സെന്റ് തോമസ് എൽ. പി സ്കൂൾ എരുമേലിക്കാർക്ക് എന്നും അഭിമാനമാണ്. നൂതനങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന വിദ്യാലയ അന്തരീക്ഷവും, പഠന മികവിലും മറ്റ് ഇതര പ്രവർത്തനങ്ങളിലും കുട്ടികളെ ഒന്നാമത് എത്തിക്കുന്ന പ്രധാന അധ്യാപിക റവ.സി. റെജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും, അവരോട് ചേർന്നു നിൽക്കുന്ന രക്ഷിതാക്കളും,എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്ന സ്കൂൾ മാനേജ്മെന്റും, ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ്.നാളെയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന കുരുന്നുകളെ വാർത്തെടുക്കുന്ന ഈ സ്കൂളിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്കൂൾ ഹെഡ്മിസ്ട്രസ് നന്ദി അർപ്പിക്കുകയും ചെയ്തു.

തയ്യേനി.പുതുപ്പറമ്പിൽ.റോസമ്മ ജോൺ നിര്യാതനായി https://buff.ly/3TPPWMp പുതുപ്പറമ്പിൽ.റോസമ്മ ജോൺ നിര്യാതനായി ചിറക്കടവ് കുന്...
18/03/2024

തയ്യേനി.പുതുപ്പറമ്പിൽ.റോസമ്മ ജോൺ നിര്യാതനായി
https://buff.ly/3TPPWMp

പുതുപ്പറമ്പിൽ.റോസമ്മ ജോൺ നിര്യാതനായി ചിറക്കടവ് കുന്നപ്പള്ളിൽ കുടുംബാംഗം മക്കൾ – തോമസ്, ജോസ്, ലാൽ, മത്തുകുട്ടി, മോളി, കൊച്ചുറാണി,.മരുമക്കൾ – ഏലിയാമ്മ, മോളി, ജാൻസി, ഷൈനി, ദേവസ്യ, ജോസ്.

അറയ്ക്കൽ മത്തായി വർക്കി (കുഞ്ഞുവർക്കി ചേട്ടൻ -92) നിര്യാതനായി. https://buff.ly/3ID7FAa മാർ മാത്യു അറയ്ക്കൽ പിതാവിന്റെ ജേ...
18/03/2024

അറയ്ക്കൽ മത്തായി വർക്കി (കുഞ്ഞുവർക്കി ചേട്ടൻ -92) നിര്യാതനായി.
https://buff.ly/3ID7FAa

മാർ മാത്യു അറയ്ക്കൽ പിതാവിന്റെ ജേഷ്ഠ സഹോദരൻ, മത്തായി വർക്കി (കുഞ്ഞുവർക്കി -92) നിര്യാതനായി.മൃതസംസ്കാരം പിന്നീട്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. https://buff.ly/43oba74 സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ...
18/03/2024

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.
https://buff.ly/43oba74

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6035 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 48,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 5010.

സംസ്ഥാനത്ത് പുതിയ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സർവീസാണ് പുതുതായി പ്ര...
18/03/2024

സംസ്ഥാനത്ത് പുതിയ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സർവീസാണ് പുതുതായി പ്രഖ്യാപിച്ചത്.
https://buff.ly/3vmw4Xt

കേരളത്തിലൂടെ പുതിയ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് റയിൽവെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സർവീസാണ് പുതുതായി പ്രഖ്യാപിച്ചത്. പ്രതിവാര എക്സ്പ്രസായാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. പഴനി, മധുര, ഏർവാഡി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിൻ.സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും.കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും. മലപ്പുറം ജില്ലയിൽ ഒരിടത്തും സ്റ്റോപ്പില്ല. ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ച് ഉൾപ്പെടെ 22 കോച്ചുകളുണ്ട്.

ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ. https://buff.ly/3v7apTk ശബര...
18/03/2024

ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ.
https://buff.ly/3v7apTk

ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉൾപ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണർ വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റേതായി ധനലക്ഷ്മി ബാങ്കിൽ 41.74 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. ക്ഷേത്ര സ്വത്തിലെ സ്വർണ്ണം, വെള്ളി, വജ്രം, രത്നം, മരതകം എന്നിവയുടെ മൂല്യം സുരക്ഷാപ്രശ്നം ഉള്ളതിനാൽ വെളിപ്പെടുത്താനാകില്ല. ക്ഷേത്രത്തിന് പൗരാണികമായി ലഭിച്ച വസ്തുക്കൾക്ക് പുറമേ പല കാലയളവുകളിൽ ലഭിച്ച ഭൂമികൾ സംബന്ധിച്ച വിവരവും ഈ ഘട്ടത്തിൽ നൽകാനാവില്ലെന്നാണ് ദേവസ്വം കമ്മീഷണർ പറയുന്നത്.ലോകത്തിലെ ഏറ്റവും വരുമാനവും സ്വത്തും ബാങ്ക് നിക്ഷേപവും ഉള്ള തിരുപ്പതി ദേവസ്വം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 85,000 കോടിയുടെ ആസ്തിയും സ്വർണ്ണം, വജ്രം, മരതകം, രത്നം എന്നിവയുടെ മൂല്യവും വെളിപ്പെടുത്താൻ തിരുപ്പതി ദേവസ്വത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി വിവരം സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം മറുപടി നിഷേധിച്ചെങ്കിലും ഹരിദാസൻ അപ്പീൽ പോയതോടെ വിവരങ്ങൾ ലഭ്യമാക്കി.സ്വർണ്ണവും മറ്റ് ആഭരണങ്ങളും സൂക്ഷിച്ച സ്ഥലമോ കസ്റ്റോഡിയന്റെ വിവരങ്ങളോ തിരക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പറയാമെങ്കിലും, അവയുടെ മൂല്യം വെളിപ്പെടുത്തുന്നതിൽ എന്ത് സുരക്ഷാപ്രശ്നം എന്നതാണ് ഭക്തർ ഉന്നയിക്കുന്ന ചോദ്യം. ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് ചാർത്തുന്ന തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം ശബരിമല ക്ഷേത്രത്തിനോ തിരുവിതാംകൂർ ദേവസ്വത്തിനോ അല്ലെന്നും മറിച്ച് പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ് എന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ലെയ്നിനിൽ പൈനാപ്പള്ളിയിൽ അയിശാബീവി (82) നിര്യാതയായി. https://buff.ly/3x12SWD കാഞ്ഞിരപ്പള്ളി:...
17/03/2024

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ലെയ്നിനിൽ പൈനാപ്പള്ളിയിൽ അയിശാബീവി (82) നിര്യാതയായി.
https://buff.ly/3x12SWD

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ലെയ്നിനിൽ പൈനാപ്പള്ളിയിൽ അയിശാബീവി (82) നിര്യാതയായി.കബറടക്കം തിങ്കളാഴ്ച പുലർച്ചെ ആറിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ . ഭർത്താവ്: മുശാവു മീരാണ്ണൻ.മക്കൾ: റഷീദ്, സൗദാ, ഷാജി, ഷാനവാസ്, നിയാസ്. മരുമക്കൾ: സോഫി, അനീഷ, ഷൈല, സോഫി, പരേതനായ കുഞ്ഞുമോൻ.

ചിറക്കടവ് കിഴക്കുംഭാഗം പുതുപ്പറമ്പിൽ തങ്കപ്പൻനായർ (84)നിര്യാതനായി. https://buff.ly/3vpKjL8 ചിറക്കടവ് കിഴക്കുംഭാഗം പുതുപ്...
17/03/2024

ചിറക്കടവ് കിഴക്കുംഭാഗം പുതുപ്പറമ്പിൽ തങ്കപ്പൻനായർ (84)നിര്യാതനായി.
https://buff.ly/3vpKjL8

ചിറക്കടവ് കിഴക്കുംഭാഗം പുതുപ്പറമ്പിൽ തങ്കപ്പൻനായർ (84)നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ സി. പി ലീലാമ്മ മക്കൾ: സുരേഷ് പി.റ്റി, സുനിൽ പി. റ്റി, സന്തോഷ് പി.റ്റി. മരുമക്കൾ =ജയ, മഞ്ജു, ആര്യ.

Address


Alerts

Be the first to know and let us send you an email when Newsmalayali online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newsmalayali online:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share