സദാസമയവും കയ്യിരൊരു പുസ്തകവുമായി നടന്നിരുന്ന ആ വിദ്യാർത്ഥി പഠനത്തിന് അവധി ഉറക്കത്തിൽ മാത്രം തന്റെ കഠിന പ്രയത്നത്തിലൂടെ അദ്ദേഹം നടന്നു കയറിയത് U N (ഐക്യ രാഷ്ട്ര സഭ )വരെയാണ്
അത് മാറ്റാരുമല്ല നമ്മുടെ നാട്ടുകാരനായ T P(തെക്കും പുറത്ത് )അഹമദ് കുട്ടി യാണ്
പ്രശസ്തരെ പരിചയപ്പെടുത്തുന്ന ഈ പരിപാടിയിൽ ഇന്ന് നിങ്ങൾക്ക് പരിചയ പ്പെടുത്തുന്നത് അദ്ദേഹത്തെയാണ്
ചരിത്രകാരൻ വിശിഷ്യ നാടിന്റെ ചരിത്രം ഇത്രമേൽ മനസിലാക്കിയ മറ്റൊരാളുണ്ടാവുമോ എന്ന് സംശയമാണ് സ്കൂൾ കാലഘട്ടത്തിൽ കയ്യെഴുത്തു പ്രതിയും കലാലയ കാലഘട്ടത്തിൽ കയ്യെഴുത്തു മാഗാസിന്റെയും കർത്താവ് M E S മമ്പാട് കോളേജിന്റെ (1965) ആദ്യ ബാച് വിദ്യാർത്ഥി പുസ്തകങ്ങളോടുള്ള അതിയായ ആഗ്രഹം കൊണ്ട് പരിസരങ്ങളിലുള്ള വായനശാലകളിലെ പുസ്തകങ്ങൾ വായിച്ചു തീർന്നത് കൊണ്ട് ദൂര പ്രദേശങ്ങളിലെ വായന ശാലകളിൽ മെമ്പർഷിപ്പെടുത്തു
യൗവനരമ്പത്തിൽ പത്രങ്ങളിൽ രചനകൾ എഴുതി പ്രതിഫലം വാങ്ങി
സർക്കാർ സർവീസിൽ ജോലി ഇപ്പോൾ റിട്ടയർഡ് കാല ജീവിതം നയിക്കുന്ന #Tpabdurahiman എന്ന നമ്മുടെ അയൽ നാട്ടുകാരനായ മുണ്ടെങ്കര സ്വദേശിയെ ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്
ഇതിൽ പറഞ്ഞ വിശേഷണങ്ങൾക്കും മേലെയാണ് അദ്ദേഹം എന്ന് വീഡിയോ കാണുമ്പോൾ ബോധ്യപ്പെടും
ചാത്തല്ലൂർ നിവാസിയായ ബഹുമുഖപ്രതിഭ
നടൻ. പാട്ടുകാരൻ. ഗാനരചയിതാവ്. കലാകുടുംബം
ഇത്രയൊക്കെ ഇദ്ദേഹത്തെ അറിയുന്നവർക്ക് അറിയുന്ന കാര്യം തന്നെയാണ്
അതൊന്നുമല്ല
ഞാനിദ്ദേഹത്തിൽ കണ്ട പ്രത്യേകത മറ്റൊന്നാണ്
വീഡിയോ കണ്ടു നോക്കൂ
ഒരു സാമൂഹിക നവോഥാനത്തിന് തുടക്കം ഇദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു
രണ്ട് പതിറ്റാണ്ട് ഒതായി വായനശാല മെമ്പറും അത്രയും കാലം തന്നെ പള്ളി കമ്മിറ്റി മെമ്പറുമായ
നമ്മുടെ നാട്ടിലെ ആദ്യ കേരള b ed കാരനും കോളേജ് അദ്ധ്യാപകനുമായ പ്രൊഫസർ ഉള്ളാടൻ മുഹമ്മദ് കുട്ടി സാറുമായുള്ള അഭിമുഖം
ആദ്യ വീഡിയോയുടെ രണ്ടാം ഭാഗം
അഞ്ച് പേരുടെ അനുഭവക്കുറിപ്പ് ആയത് കൊണ്ട് വീഡിയോ ലെങ്തി ആയി ആരുടെ വാക്കും ഒഴിവാക്കാൻ പറ്റിയില്ല അക്കാലത്തെ അവരുടെ അനുഭവങ്ങൾ അതുപോലെ ചേർക്കുന്നതാണ് നീതി എന്ന് തോന്നി അതുകൊണ്ട് രണ്ട് പാർട്ടായി കൊടുക്കുന്നു
ഒറ്റയടി പാതയും ഒരാൾക്ക് മാത്രം പോകാൻ കഴിയുന്ന പാടവരമ്പും മൂന്നു പനകൂട്ടി വെച്ച പുള്ളിലപ്പാലവും മാത്രമുണ്ടായിരുന്ന ചാത്തല്ലൂരിന് രോഗികളെ തുണിക്കസേരയിൽ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചിരുന്ന നാടിന്റെ ആദരാവിന് അർഹരായ അഞ്ച് പേർ
"കാൽനട ആമ്പുലൻസ് " (തമാശയായി അവർ അവരെ വിശേഷിപ്പിക്കുന്ന വാക്ക് )
അവരെയാണ് ഇന്ന് നിങ്ങൾക്ക് പരിചയ പെടുങ്ങുന്നത്
പൂർണ്ണ രൂപം കൊടുക്കാൻ കഴിയാത്തത് കൊണ്ട് രണ്ട് പാർട്ടായാണ് കൊടുക്കുന്നത് അടുത്ത ഭാഗവും കൂടി കാണുക
ഒമ്പതാം ക്ലാസ് വരെ ആവറേജ് ആയ വിദ്യാർത്ഥി ഒമ്പതിൽ തോൽക്കുന്നു പിന്നീട് sslc ക്ക് ഫസ്റ്റ് ക്ലാസ്സോട് കൂടി സ്കൂൾ ഫസ്റ്റും പിന്നീട് msc ഫിസിക്സിൽ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറും ആകുന്നു
അത് മാറ്റാരുമല്ല നമ്മുടെ നാട്ടുകാരനായ പ്രഫസർ അബ്ദുൽ ഗഫൂർ A K യാണ്
പ്രശസ്തരെ പരിചയ പെടുത്തുന്ന ഈ പംക്തിയിൽ ഇന്ന് അദ്ദേഹത്തെയാണ് പരിചയപ്പെടുത്തുന്നത്
"ഒരു വിഷമമുള്ളത് വായനശാല പ്രവർത്തന രഹിതമായി ആ പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചു പോകുന്നത് കണ്ടു നിൽക്കേണ്ടി വന്നു എന്നതാണ് "
അന്ധകാരത്തിൽ പെട്ടു പോകുമായിരുന്ന ഒരു നാടിനു അക്ഷരങ്ങളുടെ വെളിച്ചം നൽകിയ 'നവോദയ വായനശാലക്ക് തുടക്കം കുറിക്കാൻ നേതൃത്വം നൽകിയ ശശിധരൻ മാസ്റ്ററെയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്
"പെയിന്റ് പണിക്കാർ വലിച്ചെറിയുന്ന പെയിന്റ് ടിന്നിന്ന് കാത്തിരിക്കുമായിരുന്നു ഞാൻ അതിൽ മണ്ണെണ്ണ ചേർത്ത് പെയിന്റ് കൊടുത്തായിരുന്നു എന്റെ തുടക്കം " അന്താരാഷ്ട്ര അവാർഡ് വരെ വാങ്ങിയ #maheshichithravarnnam ത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് നമ്മുടെ നാടിനു അഭിമാനമാണ് ഈ കലാകാരൻ
തന്റെ കഴിവ് മദ്യ വിമോചനത്തിനു മാറ്റി വെച്ച ഈ കലാകാരൻ
തലമുറക്ക് മാതൃകയാണ്
സുഹൃത്തുക്കളെ ആദ്യ വീഡിയോയിൽ അഭിമുഖത്തിന്റെ പൂർണ്ണ രൂപം കൊടുക്കാൻ കഴിഞ്ഞില്ല രണ്ടാം ഭാഗം നിങ്ങൾക്ക് സമർപ്പിക്കുന്നു നിങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു
സുഹൃത്തുക്കളെ നമ്മുടെ നാട്ടിലെ വീശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ ആദ്യമായ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് പി വി ഷൌക്കത്തലി സാഹിബിന്റെ മകനും പി വി അൻവർ mla യുടെ ജേഷ്ഠ സഹോദരനുമായ പി വി അഷ്‌റഫ് ക്ക യെ ആണ് ദീർഘ കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഭൂരിപക്ഷം നാട്ടുകാർക്കും അപരിചിതനാണ് അദ്ദേഹത്തെയും അദ്ദേഹത്തിലൂടെ സ്വപിതാവിനെയും ആ കാലഘട്ടത്തെയും അടുത്തറിയാനുള്ള ശ്രമമാണ് ഈ വീഡിയോയിൽ ഈയൊരു പരിശ്രമത്തിൽ നിങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു
ഇതിന്റെ ബാക്കി വീഡിയോ അടുത്ത പാർട്ടിൽ
സുഹൃത്തുക്കളെ പുതിയ സംരംഭമാണ്
നമ്മുടെ നാട്ടിൽ ഏതെങ്കിലും മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ പരിചയപ്പെടുത്തുന്നതിനുള്ള പേജാണ്
വ്യക്തികളെ അടുത്തറിയാനും അവരിലൂടെ നമ്മുടെ നാടിനെ അടുത്തറിയാനുമുള്ള എളിയ ശ്രമമാണ്
എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു