16/02/2023
ഞാൻ കാണുമ്പോവളൊരു കണ്ണീർകണമായിരുന്നു തീർത്തും ചോരക്കണം തുളുമ്പുന്നൊരു കണ്ണീർതുള്ളി..!
അടുക്കുവാനേറെ പ്രയാസപ്പെട്ടു പക്ഷെ ആ തീഷ്ണതയുടെ മുന്നിൽ ഞാൻ.....
പതിയെ പതിയെ ഞാനവളിലേക്ക് ചേരുകയാണെന്ന മാത്രയിൽ ആ തീക്ഷ്‌നത എന്നെ അകറ്റി നിർത്താൻ ശ്രമിക്കുകയാണോ എന്നൊരു തോന്നലിനായി ശേഷം വന്ന ഓരോ രാപകലുകളും എനിക്ക് മുന്നിൽ സാക്ഷിയായി...?
ഒരുനാൾ ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴെ ഞാൻ കണ്ടു തീർത്തും അതൊരു പേമാരിയായി മാറാൻ അധിക നേരം വേണ്ടി വന്നില്ല....
ശേഷം പൊറുക്കാത്ത മുറിവുകളുമായി എനിക്ക് അവളെ കിട്ടി.... എനിക്ക് മുന്നിൽ ആ കൈകളെ ചേർത്ത് പിടിച്ചു കൂടെ നിർത്തുകയല്ലാതെ വേറെ ഒന്നും തന്നെ ഞാൻ ആ നിമിഷം ഓർത്തില്ല....
ആ കൈകളെ ഞാൻ എന്റെ പാതിയോട് ചേർത്ത് പിടിച്ചു കൂടെ ഇരുന്നു.....
നാളുകൾ കടന്നു പോകവേ ഞാനാ കണ്ണിൽ നിന്നുമൊരു വീണ്ടും ഒരുതുള്ളി....
അതൊരു വിശ്വാസമായിരുന്നു
തന്റെ പാതിയില്ലെങ്കിൽ താനില്ല എന്ന് തന്റെ ഹൃദയത്തെ പറഞ്ഞു അവൾക്ക് വേണ്ടി മിടിക്കാൻ അദ്ദേഹം കാണിച്ച വിശ്വാസം.... 🍂