വന്ധ്യത ചികിത്സയുമായി ആയുർവേദ ഡോക്ടർ - ഡോ. ജിനോ ഗോപാൽ
കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ഒരു പ്രതീക്ഷയായി മാറുകയാണ് കണ്ണൂർ ചെറുപുഴയിലെ ഡോ. ജിനോ ഗോപാൽ. ഡോക്ടറുടെ ചെറുപുഴയിലുള്ള പലേരി ആയുർവേദ ക്ലിനിക്കിലെ ചികിത്സയിലൂടെ അൻപതാമത്തെ ദമ്പതിമാരാണ് തങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അൻപത് കുടുംബങ്ങളുടെ സങ്കടങ്ങൾക്കാണ് ഡോക്ടർ അറുതി വരുത്തിയിരിക്കുന്നത്.കുട്ടികൾ ഇല്ലാതെ പല ചികിത്സകളും നടത്തി പ്രയോജനം ലഭിക്കാത്തവർക്ക് ജിനോ ഡോക്ടറുടെ ഈ ആയുർവേദ ചികിത്സ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിലെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ സങ്കടങ്ങൾക്ക് ഒരാശ്വാസമായി മാറാൻ ഈ വീഡിയോ ഉപകരിക്കട്ടെ. Ph: 9745703152
#infertility #pregnancy #fertility #fertilityspecialist #kerala #kannur
അച്ചൻമാരിൽ നിന്നും വേറിട്ട ശബ്ദമായി ഒരച്ചൻ.
മിമിക്രി മലയാളിയുടെ ഇഷ്ടപ്പെട്ടൊരു കലാ രൂപമാണ്. ആ മിമിക്രിയിൽ സ്റ്റേജിലെ തകർപ്പൻ പ്രകടനവുമായി ഒരച്ചൻ. കണ്ണൂർ, ചെറുപുഴയിൽ സൺഡേ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥികളുടെ സംഗമത്തിൽ കുട്ടികളെ കയ്യിലെടുത്ത എബിനച്ചന്റെ തകർപ്പൻ മിമിക്രി.
ഒരു നിമിഷം നമ്മുക്കും ബാല്യത്തിലേയ്ക്ക് തിരികെ നടക്കാം
കണ്ണൂർ ചെറുപുഴയിലെ സെന്റ്. ജോസഫ്സ് സ്കൂളിൽ പ്രസീത ടീച്ചർ കുട്ടികളെ പാട്ട് പഠിപ്പിക്കുന്ന ഒരു കൊച്ചു വീഡിയോ. പക്ഷെ നമ്മെയെല്ലാം ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയുന്ന ഒരു മാസ്മരികത ഈ വീഡിയോയ്ക്കുണ്ട്.ബാല്യത്തിലെ നമ്മുടെ കുസൃതികളും നിഷ്കളങ്കതയുമൊക്കെ നമ്മുക്ക് തിരിച്ചു കിട്ടാത്ത അനുഭൂതികളാണ് . അല്പ നേരമെങ്കിലും പ്രസീത ടീച്ചറിനും കുട്ടികൾക്കും നമ്മെയെല്ലാം ആ ബാല്യത്തിലേക്കും അതിന്റെ സുഖമുള്ള ഓർമ്മകളിലേയ്ക്ക് നയിക്കാൻ കഴിയട്ടെ.
#schoollife #keralaschool #keralagodsowncountry #kerala #keralaeducation #malayalam #keraladiaries
മുണ്ടിനീര് പടരുമ്പോൾ MMR
മുണ്ടി നീര് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ MMR വാക്സിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. സർക്കാർ സംവിധാനത്തിലൂടെ ഈ വാക്സിൻ കുറച്ചു വർഷങ്ങളായി നൽകുന്നില്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ പലയിടത്തും വാക്സിൻ ലഭ്യമാണ്. അതിനാൽ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമ്പോൾ MMR വാക്സിൻ നൽകിയാൽ അവർക്ക് മുണ്ടിനീരിനുള്ള ഒരു പ്രതിരോധം ലഭ്യമാകും. ഡോക്ടറുടെ നിർദ്ദേശം ഇതിനായി തേടണം എന്ന് ഓർമ്മിപ്പിക്കുന്നു. #keralahealthdepartment #NationalHealthMission #vaccination #KeralaHealth #Childcare #KeralaNews #godsowncountrykerala
ഏഴിമല -പുളിങ്ങോം - ബാഗമണ്ഡല -മൈസൂർ റോഡ്
പുളിങ്ങോം - ബാഗമണ്ഡല റോഡ് ചെറുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഒരുപാടു പ്രതീക്ഷകൾ വച്ച് പുലർത്തുന്ന ഒരു സ്വപ്നമാണ്.ഏതാണ്ട് 50 വർഷമായി ഈ റോഡ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഈ റോഡ് മൈസൂരിലേയ്ക്കും ബാംഗ്ലൂരിലേയ്ക്കുമുള്ള യാത്ര ദൂരം 60-70 കിലോമീറ്റർ കുറയ്ക്കും എന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.എന്നാൽ ഈ റോഡ് യാത്ര ദൂരത്തിൽ നൽകുന്ന നേട്ടങ്ങൾ അധികം ഇല്ല എന്നാണ് വസ്തുതകൾ പറയുന്നത്. എന്നാൽ ബാഗമണ്ഡല, കുശാൽനഗർ യാത്ര ഈ റോഡ് അല്പം എളുപ്പമാക്കുകയും ചെയ്യും.റോഡ് നൽകുന്ന ലാഭം സംബന്ധിക്കുന്ന കണക്കുകൾ വസ്തു നിഷ്ഠമായി വിലയിരുത്തുകയാണ് ഈ വീഡിയോയിൽ.കണക്കുകളും മറ്റുമായി അല്പം സമയം എടുത്തുള്ള വീഡിയോ ആണ്. എങ്കിലും പരമാവധി മുഴുവനായി കാണണം എന്ന് അഭ്യർത്ഥിക്കുന്നു.NB: കിലോമീറ്റർ കണക്കുകൾ റൗണ്ട് ചെയ്ത് പറയുമ്പോൾ 1 കിലോമീറ്റർ ഒക്കെ ചെറ
സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യരുത്
സർട്ടിഫിക്കറ്റുകളും ആധാരവുമൊക്കെ ലാമിനേറ്റ് ചെയ്താൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എളുപ്പമല്ല.അതിനാൽ പ്രധാന സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാതിരിക്കുക.കൂടുതൽ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക #kerala #godsowncountry #malayalam #sslc #norkaroots #INDIANEMBASSY #HRD #ministry
ആതിരപ്പള്ളി വെള്ളച്ചാട്ടം Athirappalli waterfalls
അതിരപ്പിള്ളി വെള്ളച്ചാട്ടം തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും എളുപ്പത്തിൽ എത്തി ചേരാൻ കഴിയുന്നൊരു മനോഹര ടൂറിസ്റ്റ് കേന്ദ്രംമാണ്. സൂപ്പർഹിറ്റ് ചലച്ചിത്രമായ ബാഹുബലിയടക്കം നിരവധി സിനിമകളുടെ ഒരു ലൊക്കേഷൻ കൂടിയാണ് ഇവിടം. കേരളത്തിലെ പ്രശസ്ത അമ്യൂസ്മെന്റ് പാർക്കുകളായ സിൽവർ സ്റ്റോമിന്റെയും ഡ്രീം വേൾഡിന്റെയുമൊക്കെ സമീപത്താണ് ഈ വെള്ളച്ചാട്ടം. ജൂൺ മുതൽ നവംബർ വരെയാണ് പ്രധാന സീസൺ.
.#athirapallywaterfalls #athirapally #athirappilly #waterfall #keralatourism #godsowncountry #keralagodsowncountry #kerala #travelkerala.
Music by: https://www.bensound.com/free-music-for-videosLicense code: MUW7FWT7TN9LUEJY
എൽ പി ജി സിലിണ്ടർ ഡെലിവറി ചാർജായി നിങ്ങൾ പണം നൽകണോ?
ഗ്യാസ് ഏജൻസിയിൽ നിന്നും 5 കിലോമീറ്റർ വരെ സിലിണ്ടർ ഫ്രീ ആയി ഡെലിവറി ചെയ്യണം എന്ന് നിങ്ങൾക്കറിയാമായിരുന്നോ?
എൽ പി ജി സിലിണ്ടർ ഡെലിവറി ചാർജിനത്തിൽ നിങ്ങൾക്ക് അധിക തുക കൊടുക്കേണ്ടി വരുന്നുണ്ടോ? വീട്ടിൽ സിലിണ്ടറുമായി വരുന്ന ആൾക്ക് നമ്മൾ കയറ്റിറക്ക് കൂലി കൊടുക്കേണ്ടതുണ്ടോ? ഏജൻസികൾ നമ്മിൽ നിന്നും അധിക തുക വാങ്ങുന്നുണ്ടോ? ഇങ്ങനെ ഡെലിവറി ചാർജുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഒരുത്തരം നൽകാനും പൊതു ജനം ചൂഷണം ചെയ്യപ്പെടുന്നത് തടയാനും ലക്ഷ്യമാക്കിയുള്ള ഒരു കൊച്ചു ശ്രമം. ആവശ്യപ്പെടുന്നവർക്ക് ഓരോ ജില്ലയിലെയും ഡെലിവറി ചാർജ്ജ് ആയി നിശ്ചയിച്ചിട്ടുള്ള തുകയും കമന്റായോ മെസ്സേജ് ആയോ നൽകുന്നതാണ്.
NB: വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ ഉള്ള കമന്റ് കണ്ടപ്പോൾ ഉപഭോക്താവ് മനസ്സിലാക്കാൻ വേണ്ടി ഒരു കാര്യം കൂടി കൂട്ടി ചേർക്കട്ടെ. ഡെലിവറിമാൻ മേടി