U TURN MEDIA

U TURN MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from U TURN MEDIA, News & Media Website, Cheriyanadu.

പ്രിയപ്പെട്ടവരെ,     യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ തെരെഞ്ഞെടുപ്പില്‍ *ആലപ്പുഴ ജില്ലാജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയാ...
27/06/2023

പ്രിയപ്പെട്ടവരെ, യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ തെരെഞ്ഞെടുപ്പില്‍ *ആലപ്പുഴ ജില്ലാജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയാണ്, എന്റെ ക്രമ നമ്പർ : 46* ആണ്. ഏവരുടെയും പിന്തുണയും സഹായവും ഉണ്ടവണം എന്ന് അഭ്യർത്ഥിക്കുന്നു. Nb:(ജൂണ്‍ 28 മുതല്‍ ജൂലൈ 28 വരെ യാണ് മെമ്പര്‍ഷിപ്പും വോട്ടിംഗും. With IYC എന്ന ആപ്ലിക്കേഷന്‍ Play Store/App Store-ലും ലഭ്യമാണ്. അത് Install ചെയ്ത് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് വിവരങ്ങള്‍ ശരിയായി സബ്മിറ്റ് ചെയ്ത് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. ഇലക്ഷന്‍ വോട്ടര്‍ ഐ.ഡി യുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്കേ വോട്ട് ചെയ്യാന്‍ സാധിക്കൂ) (ഷോബിൾ സജി കെ.എസ് വീയപുരം) mob:7025045339

വർഷങ്ങൾക്കുശേഷം  ജഗതി ശ്രീകുമാർ   വീണ്ടും സിനിമയിലേക്ക് കൂടുതൽ കാണാൻ ലിങ്കിൻ ക്ലിക്ക് ചെയ്യുകhttps://youtu.be/SGdYCqWdDO...
23/04/2021

വർഷങ്ങൾക്കുശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് കൂടുതൽ കാണാൻ ലിങ്കിൻ ക്ലിക്ക് ചെയ്യുക

https://youtu.be/SGdYCqWdDOs

.രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറ...

04/04/2021
                                                     ♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓
04/11/2020

♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓

18/10/2020
ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ! അപകടകരമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത് അറിവില്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമ...
23/09/2020

ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ! അപകടകരമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത് അറിവില്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കൂ ചലഞ്ചുകള്‍ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഒരു കുറിപ്പ്

ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാല്‍ കാണാന്‍ സാധിക്കുന്നത് ‘ഓരോ ചലഞ്ചുകളാണ്’. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച്, മദര്‍ ചലഞ്ച് എന്നിങ്ങനെ നീളുന്നു ചലഞ്ചുകളുടെ പേര്. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ചലഞ്ചുകള്‍ക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടോ? ഇപ്പോഴിതാ ഇത്തരം ചലഞ്ചുകളോട് വിയോജിപ്പു രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. സനൂപ് എം.എസ് എന്നയാള്‍ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ചില സമയങ്ങളില്‍ നമ്മുടെ സംഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പലരും പരാതികള്‍ പറയാറുണ്ട്. എന്നാല്‍ ഈ പറയുന്നവര്‍ കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാകുമ്‌ബോള്‍ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ആ ചിത്രങ്ങള്‍ എല്ലാവരും കാണുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ല. (എനിക്കറിയില്ല ആരാണ് ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നതെന്ന്). അപകടകരമായ ഒരു കാര്യമാണ് ചിത്രം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.

നിങ്ങള്‍ക്കറിയാമോ?എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്ത് എവിടെയുള്ള ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. അതിന് കമ്ബൂട്ടര്‍ ഹാക്ക് ചെയ്യാനുള്ള കഴിവിന്റെ ആവശ്യമൊന്നുമില്ല,പകരം കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.


നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്സൈറ്റില്‍ പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്ലോഡ് ചെയ്താലോ? ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അതെ, തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്സൈറ്റില്‍ ട്രെന്‍ഡിങ്ങില്‍ എത്തും. ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അറിവില്ലെങ്കില്‍ ദയവു ചെയ്ത് മനസിലാക്കാന്‍ ശ്രമിക്കൂ.

നമ്മുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?

നിങ്ങളുടെ സ്വകാര്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്‌സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ്. സുഹൃത്തുക്കളുടെ പട്ടിക പരിശോധിച്ച് പരിചയമില്ലാത്ത ആളുകളെ അതില്‍ നിന്നും ഒഴിവാക്കുക.


പോസ്റ്റുകള്‍ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക. സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുന്‍പ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം, ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം’.

സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി പാലക്ക...
21/09/2020

സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി


പാലക്കാട്: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മട്ടാഞ്ചേരി എ.സി.പി ആയിരുന്ന സുരേഷിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയാണ് മാറ്റിയിരിക്കുന്നത്. കേസ് അട്ടിമറിക്കാനാണിതെന്ന ആരോപണമാണ് പരാതിക്കാരിയായ പട്ടാമ്പി സ്വദേശിനി ഉയര്‍ത്തുന്നത്.
ഡിവൈഎസ്പി സുരേഷ് പട്ടാമ്പി സി.ഐ ആയിരിക്കുമ്പോഴാണ് സംഭവം. 2016ല്‍ വീട്ടിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് സിനിമാ താരത്തിന്റെ ഭാര്യയായ യുവതിയുടെ പരാതി. 2017ല്‍ ഭര്‍ത്താവിന് ഈ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വധഭീഷണി സന്ദേശം വന്നതോടെയാണ് പീഡനവിവരം യുവതി തുറന്ന് പറയുന്നത്.നിരവധി നിയമ പോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറായത്. നിലവില്‍ ക്രൈംബ്രാഞ്ചിനാണ് ഡിവൈഎസ്പി സുരേഷിനെതിരായ അന്വേഷണത്തിന്റെ ചുമതല. എന്നാല്‍, കുറ്റാരോപിതന് അതേ ക്രൈംബ്രാഞ്ചിലേക്ക് തന്നെയാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നതും. പരാതിയിന്‍മേല്‍ വധഭീഷണി അടക്കം നിലനില്‍ക്കുമ്പോള്‍ ഡിവൈഎസ്പി സുരേഷിന് ക്രൈം ബ്രാഞ്ചിലേക്ക് തന്നെ മാറ്റം നല്‍കിയത് കേസ് അട്ടിമറിക്കാനാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍തൊടുപുഴ: ട്യൂഷന്‍ കഴിഞ്...
16/09/2020

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ള്‍ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കരിങ്കുന്നം പോലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സിഐ. പ്രിന്‍സ് ജോസഫ്, എസ്ഐ. അബ്ബാസ്, ഉദ്യോഗസ്ഥരായ സഞ്ജയ്, ഹരീഷ്, അലിയാര്‍, ബാവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാക് ഷെൽ ആക്രമണം: മലയാളി ജവാന് വീരമൃത്യുന്യൂഡൽഹി:ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. അ...
16/09/2020

പാക് ഷെൽ ആക്രമണം: മലയാളി ജവാന് വീരമൃത്യു

ന്യൂഡൽഹി:ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസിനാണ് വീരമൃത്യു ഉണ്ടായത്. 2 പേർക്ക് ഗുരുതര പരിക്ക്

അതിനിടെ അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ മോസ്ക്കോയിൽ നടത്തിയ ചർച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട് 200 റൗണ്ട് വരെ വെടിവെയ്പുണ്ടായി. അതിര്‍ത്തിയിൽ ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൂചന. ഒരു ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടത്.മോസ്കോയിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന നൽകിയത്.അതേ സമയം ചൈന നിരീക്ഷിക്കുന്ന ഇന്ത്യക്കാരായ 10,000 ത്തോളം പേരുടെ പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന ഉന്നത ഉദ്യോഗസ്ഥരിൽ സിബി മാത്യൂസിൻറെ പേരുമുണ്ട്. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെയാണ്
ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്നോളജി എന്ന ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി
ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ അജിത് ഡോവലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേ സമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിൽപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തിയേക്കും. ഇന്നലെ ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധമന്ത്രി നൽകിയത്. ഗാൽവാൻ സംഘര്‍ഷത്തിൽചൈനക്ക് കനത്ത പ്രഹരമേല്പിക്കാൻ സേനക്ക് കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

11/09/2020

🎂🎂🎂🎂

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണംജമ്മു കശ്മീർ : പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരർ ഗ്രനേ...
09/09/2020

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം

ജമ്മു കശ്മീർ : പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. നൗവ്ദാല്‍ പ്രദേശത്തെ സിആര്‍പിഎഫ് 180 ബറ്റാലിയന്‍ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്പിന്റെ മതിലിനു പുറത്താണ് ഗ്രനേഡുകള്‍ പതിച്ചത്. ആക്രമണം നടത്തിയ ശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിആക്രമണം നടത്തിയ ഭീകരര്‍ക്കായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.

കേരളത്തെ നാണിപ്പിച്ച് മറ്റൊരുപീഡനം കൂടി!കൊവിഡ് രോഗിയായ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെ കേരളത്തെ നാണിപ്പിച്ച...
07/09/2020

കേരളത്തെ നാണിപ്പിച്ച് മറ്റൊരു
പീഡനം കൂടി!
കൊവിഡ് രോഗിയായ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെ കേരളത്തെ നാണിപ്പിച്ച് മറ്റൊരു പീഡനം കൂടി. തിരുവനന്തപുരം വെള്ളറടയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചെന്നാണ് പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കൊവിഡ്
പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി
ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പരാതിയിൽ പറയുന്നു.

മത്സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു,ഒന്‍പതു താെഴിലാളികളെ കാണാതായതായിമലപ്പുറം: പൊന്നാനി, താനൂർ എ...
07/09/2020

മത്സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു,ഒന്‍പതു താെഴിലാളികളെ കാണാതായതായി

മലപ്പുറം: പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായതായി.നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്. താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി.പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോട്ടില്‍ വിള്ളലുണ്ടെന്നും കടൽ പ്രക്ഷുബ്ധമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തൃശൂർ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്. ഇന്നലെ രാവിലെയാണ് ഇരുബോട്ടുകളും കടലില്‍ പോയത്.തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്ക് അറബിക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്ക് അറബിക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചുതിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്...
06/09/2020

ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും. മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ആറന്മുള: കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു,ആറന്മുളയിൽ ഇന്നലെ രാത്രിയാണ് സംഭവം 108 അംബുലൻസ് ഡ്രൈവർ കായ...
06/09/2020

ആറന്മുള: കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു
,ആറന്മുളയിൽ ഇന്നലെ രാത്രിയാണ് സംഭവം 108 അംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു,നൗഫൽ വധശ്രമക്കേസിലടക്കം പ്രതിയാണ്, കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ...
06/09/2020

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ

റായ്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴു മരണം; നിരവധി പേര്‍ക്ക് പരിക്ക്റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക...
05/09/2020

റായ്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴു മരണം; നിരവധി പേര്‍ക്ക് പരിക്ക്

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം.ഒഡീഷയിലെ ഗഞ്ചത്തില്‍ നിന്നും ഗുജറാത്തിലെ സൂററ്റിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സൂററ്റിലേക്കുപോകാന്‍ തൊഴിലാളികള്‍ വാടകയ്ക്ക് എടുത്ത ബസായിരുന്നു ഇത്.

മലപ്പുറത്ത് ആറു വയസുകാരന്‍ മുങ്ങി മരിച്ചുമലപ്പുറം: മലപ്പുറം കോഡൂര്‍ ഉര്‍ദുനഗറില്‍ ആറ് വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച...
05/09/2020

മലപ്പുറത്ത് ആറു വയസുകാരന്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം കോഡൂര്‍ ഉര്‍ദുനഗറില്‍ ആറ് വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. പട്ടര്‍കടവന്‍ മുഹമ്മദ് ഷരീഫിന്റെയും മൈമുനയുടെയും മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. വരിക്കോട് ഉര്‍ദുനഗറിലെ തോട്ടുങ്ങല്‍ അംഗന്‍വാടിക്ക് സമീപം ഉള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്.
വരിക്കോട് കാലംപറമ്പിലെ ഐ.സി.ഇ.ടി. പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊന്നിച്ച് കുളിക്കുന്നതിനിടെ മുഹമ്മദ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു

മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കലി പൂണ്ട കാമുകി യുവാവിന്റെ മുഖത്ത് ആ...
05/09/2020

മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കലി പൂണ്ട കാമുകി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ഹൈദരാബാദ്: മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുന്‍ കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. 23കാരനായ നാഗേന്ദ്ര എന്ന യുവാവിന് നേരെയാണ് കാമുകി ആസിഡ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് വര്‍ഷത്തില്‍ ഏറെയായി നാഗേന്ദ്ര 20കാരിയായ സുപ്രിയ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ജാതിയുടെ പേരില്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഒരു മാസം മുമ്പ് നാഗേന്ദ്ര മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല.ഒടുവില്‍ വിവാഹ വിവരം അറിഞ്ഞതോടെ നാഗേന്ദ്രയെ ആക്രമിക്കാന്‍ യുവതി പദ്ധതി ഇട്ടു. പല തവണ അക്രമിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡ് ആക്രമണത്തിന് ഒരുങ്ങിയത്. യുവതിയുടെ വീടിന് സമീപത്തുകൂടി നാഗേന്ദ്ര പോയപ്പോഴാണ് ആദ്യമായി നാഗേന്ദ്രക്ക് നേരെ യുവതി ആസിഡ് ആക്രമണത്തിന് ശ്രമിച്ചത്. അന്ന് നാഗേന്ദ്ര ഇടത് തോളില്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.പിന്നീട് യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നല്‍കിയില്ലെങ്കിലും രണ്ടാമത്തേതില്‍ പരാതിപ്പെടാന്‍ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ചുംബനം വേണ്ട, മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം; ശ്രദ്ധേയമായ നിരീക്ഷണവുമായി ഡോക്ടര്‍കൊവിഡ് വ്യാപനം തടയാന്‍ ...
05/09/2020

ചുംബനം വേണ്ട, മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം; ശ്രദ്ധേയമായ നിരീക്ഷണവുമായി ഡോക്ടര്‍

കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നാണ് മാസ്‌ക് ധരിക്കല്‍. ഇതില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായ വിഷയമായിരുന്നു കൊവിഡ് കാലത്തെ ലൈംഗിക ബന്ധം.ഇപ്പോഴിതാ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി ചുംബനം വേണ്ട, മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം; ശ്രദ്ധേയമായ നിരീക്ഷണവുമായി ഡോക്ടര്‍
കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ സുപ്രധാനമായ ഒന്നാണ് മാസ്‌ക് ധരിക്കല്‍. ഇതില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായ വിഷയമായിരുന്നു കൊവിഡ് കാലത്തെ ലൈംഗിക ബന്ധം.ഇപ്പോഴിതാ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.ചുംബനം ഒഴിവാക്കണമെന്ന് തെരേസ പറയുന്നു. പങ്കാളികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കൊവിഡ് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.രംഗത്തെത്തിയിരിക്കുകയാണ് കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.ചുംബനം ഒഴിവാക്കണമെന്ന് തെരേസ പറയുന്നു. പങ്കാളികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. അതേസമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കൊവിഡ് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Address

Cheriyanadu
CHENGANNUR

Telephone

+917907818942

Website

Alerts

Be the first to know and let us send you an email when U TURN MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to U TURN MEDIA:

Videos

Share