News Corner

News Corner പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ

സുപ്രധാന തീരുമാനവുമായി എയർ അറേബ്യ യാത്രക്കാരുടെ ഹാൻഡ് ബാഗ് ഭാരം 10 കിലോ ആക്കിദുബായ്വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ...
13/01/2025

സുപ്രധാന തീരുമാനവുമായി എയർ അറേബ്യ യാത്രക്കാരുടെ ഹാൻഡ് ബാഗ് ഭാരം 10 കിലോ ആക്കി

ദുബായ്

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി എയർ അറേബ്യ ഉയർത്തി. പ്രവാസി മലയാളികളടക്കം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ് കിലോ ഭാരമാണ് മറ്റ് വിമാനങ്ങളിൽ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം.

ഈ ഭാര പരിധിയിൽ ഒരു ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യിൽ കരുതാനാവും. ബാക്‌പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാവുന്നത്. ഇതിന് പുറമെ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികം (പരമാവധി 13 കിലോ) ഭാരം ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ബാഗുകളും 10 കിലോയിൽ കൂടരുതെന്നാണ് തീരുമാനം. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം. നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.

നിർമാണ തൊഴിലാളിയുണിയൻ സ്റ്റേറ്റ്മെൻ്റ് കൺവെൻഷൻഎടപ്പാൾനിർമാണ തൊഴിലാളി യുണിയൻ സിഐടിയു വട്ടംകുളം വില്ലേജ് കമ്മിറ്റി സ്റ്റേറ...
13/01/2025

നിർമാണ തൊഴിലാളിയുണിയൻ സ്റ്റേറ്റ്മെൻ്റ് കൺവെൻഷൻ

എടപ്പാൾ

നിർമാണ തൊഴിലാളി യുണിയൻ സിഐടിയു വട്ടംകുളം വില്ലേജ് കമ്മിറ്റി സ്റ്റേറ്റ് മെൻ്റ് കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം കെ വി കുമാരൻ ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി. എം വി ലെത്തീഫ്, പി ബാബു എന്നിവർ സംസാരിച്ചു

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരിക്ക്പത്തനംതിട്ട പത്തനംതിട്ട മൂക്കന്നൂരിൽ സ്കൂൾ ബസ് ...
13/01/2025

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരിക്ക്

പത്തനംതിട്ട

പത്തനംതിട്ട മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചുമസ്കറ്റ്ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മ...
13/01/2025

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

മസ്കറ്റ്

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മസ്കറ്റിലെ വാദി കബീറില്‍ മരിച്ചത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ. മൃതദേഹം ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അൻവറിന്റെ തീരുമാനം സ്വാഗതാർഹം ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പാർട്ടിക്ക് സിസ്റ്റമുണ്ട് ചെന്നിത്തലതിരുവനന്തപ...
13/01/2025

അൻവറിന്റെ തീരുമാനം സ്വാഗതാർഹം ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പാർട്ടിക്ക് സിസ്റ്റമുണ്ട് ചെന്നിത്തല

തിരുവനന്തപുരം

പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാറുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ട്. പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി.തൃശ്ശൂർപീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്...
13/01/2025

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി.

തൃശ്ശൂർ

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' സ്ഥലത്ത് നാടകീയ രംഗങ്ങള്‍തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂ...
13/01/2025

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' സ്ഥലത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' സ്ഥലത്ത് നാടകീയ രംഗങ്ങള്‍. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സബ് കളക്ടര്‍ ആല്‍ഫ്രഡിന്‍റെ സാന്നിധ്യത്തിലാണ് തുറന്ന് പരിശോധിക്കുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തുണ്ട്.

നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജിദില്ലിതൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിന...
13/01/2025

തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി

ദില്ലി

തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത ചൂണ്ടിക്കാട്ടും. മൊഹുവ മൊയിത്രയിലൂടെ മുസ്ലിംലീഗ് നേതൃത്വത്തെ സ്വാധീനിച്ച് അൻവറിന് തന്നെ സീറ്റ് വാങ്ങി നൽകാനുള്ള നീക്കം പാർട്ടി നടത്തിയേക്കും.

പിവി അൻവറിനെ തൃണമൂൽ കോൺഗ്രസിലേക്ക് പാർട്ടിയിൽ രണ്ടാമനായ അഭിഷേക് ബാനർജിയാണ് ക്ഷണിച്ചത്. മമത ബാനർജിയുമായി പ്രത്യേ കൂടിക്കാഴ്ച ഉണ്ടായില്ല. പശ്ചിമ ബംഗാളിനപ്പുറം വളരുന്നതിനുള്ള തൃണമൂൽ കോൺഗ്രസിന്റെ ലക്ഷ്യം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ചിലപ്പോഴെങ്കിലും ഫലം കണ്ടത്. ഗോവയിൽ വലിയ നീക്കങ്ങൾ മമത നടതതിയെങ്കിലും പാളി. യുപിയിൽ അഖിലേഷ് യാദവ് മമതയുടെ പാർട്ടിക്ക് ഒരു സീറ്റ് നല്കാൻ തയ്യാറായി. കേരളത്തിൽ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്പോൾ നിയമസഭയിൽ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് പരമാവധി ലക്ഷ്യം.

പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ന്യൂനപക്ഷ വോട്ടു ബാങ്കിന് ഇത്തവണ കോൺഗ്രസ്-സിപിഎം സഖ്യത്തിൽ നിന്ന് ഭീഷണി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവിനെ പാർട്ടിയിൽ ഇടം നല്കി ബംഗാളിലെ വോട്ടുബാങ്കിന് സന്ദേശം നല്കുക എന്നത് കൂടിയാണ് തൃണമൂൽ ലക്ഷ്യമിടുന്നത്. മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വവുമായി മൊഹുവ മൊയിത്രയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് പാർട്ടി യുഡിഎഫിൻറെ ഭാഗമായി മത്സരിക്കാനുള്ള ചർച്ചകൾ നടത്തും. ബിജെപിക്കെതിരായ പാർട്ടി നീക്കം തന്നെയാണ് കേരളത്തിലും പ്രകടമാകുന്നതെന്നാണ് ടിഎംസി നേതാക്കളുടെ വാദം.

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.കോഴിക്കോട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവ...
13/01/2025

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.

കോഴിക്കോട്

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു (27), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40)
എന്നിവർക്കാണ് പരിക്കേറ്റത്.

കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തംതൃശൂര്‍ കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തം. ഇൻഡസ് മോട്ടോഴ്സിന്...
13/01/2025

കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തം

തൃശൂര്‍

കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തം. ഇൻഡസ് മോട്ടോഴ്സിന്‍റെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ട്രൂ വാല്യൂ ഷോപ്പ്‌ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ സ്ഥാപനത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം ; യുവാവ് കുത്തേറ്റു മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍കൊല്ലം അയല്‍വാസികള്‍ തമ്മിലുണ്ടായ ...
13/01/2025

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം ; യുവാവ് കുത്തേറ്റു മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗര്‍ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടില്‍ ഫിലിപ്പാണ് (ലാലു 42) മരിച്ചത്. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വളര്‍ത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളില്‍ ഒരാള്‍ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്.

വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണംവിയ്യൂർതൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയ...
13/01/2025

വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

വിയ്യൂർ

തൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയിൽ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോട് കൂടിയാണ് സംഭവം.

തൃശ്ശൂർ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് അടുത്തുള്ള ഡി.കെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് പൂട്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ജ്വല്ലറിക്ക് ഉള്ളിൽ പ്രദ‌ർശനത്തിനായി വച്ചിരുന്ന സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്. ഏകദേശം 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയി. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നെടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം.കൽപ്പറ്റവയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശ...
13/01/2025

പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം.

കൽപ്പറ്റ

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.

സ്കൂളുകൾക്ക് അവധി

കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
അവധിയുള്ള സ്‌കൂളുകൾ

* എംഎംജിഎച്ച്എസ് കാപ്പിസെറ്റ്.

* ശ്രീനാരായണ എഎൽപി സ്കൂൾ കാപ്പിസെറ്റ്

* ദേവമാതാ എ എൽപി സ്കൂൾ ആടിക്കൊല്ലി

* സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

തെരച്ചിൽ ഇന്നും നടക്കും

പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ തേടി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള തെരച്ചിൽ ഇന്നും നടക്കും. വിക്രം, ഭരത് എന്നീ കുങ്കികളെ കൂടി ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയിൽ കടുവ പതിഞ്ഞിട്ടില്ല. എന്നാൽ പ്രദേശം വിട്ടു പോയിട്ടുമില്ല. ഇന്ന് രാവിലെ വീണ്ടും ക്യാമറ ട്രാപ്പുകൾ പരിശോധിച്ചാകും തിരച്ചിൽ പദ്ധതി തയ്യാറാക്കുക. നാല് കൂടുകളിൽ ഇതിനോടകം കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദർഭം ഇണങ്ങുകയും ചെയ്താൽ കടുവയെ മയക്കു വെടിവെച്ച് തന്നെ പിടികൂടും. ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോർത്ത് വയനാട് ആർആർടി സംഘവും കൂടി ചേരും.

ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലപത്തനംതിട്ട മകരജ്യോതി ദ...
13/01/2025

ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല

പത്തനംതിട്ട

മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്ന് കളക്ടർ അറിയിച്ചു.

അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനം വകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

അതേസമയം മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങൾ സജ്ജമാക്കി. മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്ത൪ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് ക൪ശന നി൪ദേശമുണ്ട്.

വീട് കത്തിനശിച്ചുവയനാട്ബത്തേരി ചീരാലിൽ  വീട് കത്തി നശിച്ചു.കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന...
13/01/2025

വീട് കത്തിനശിച്ചു

വയനാട്

ബത്തേരി ചീരാലിൽ വീട് കത്തി നശിച്ചു.കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

പെട്രോൾ പമ്പ് അടച്ചിടൽ സമരം തുടങ്ങികോഴിക്കോട്സമരം ആരംഭിച്ച് പാമ്പുകൾ. സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവില...
13/01/2025

പെട്രോൾ പമ്പ് അടച്ചിടൽ സമരം തുടങ്ങി

കോഴിക്കോട്

സമരം ആരംഭിച്ച് പാമ്പുകൾ. സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും.

കോഴിക്കോട് എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം.

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.മലപ്പുറംമസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.  ചെ...
13/01/2025

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.

മലപ്പുറം

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

വലിയ രീതിയിൽ യന്ത്രത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി ഹിബ.

എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്ത...
13/01/2025

എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ.

എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ‌ പിവി അൻവർ എംഎൽഎ സ്ഥാനം ത്യജിച്ചിരിക്കുകയാണ്.
എംഎൽഎ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികൾ ഇല്ലാതെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം.

Address

Changaramkulam

Telephone

9895311103

Website

Alerts

Be the first to know and let us send you an email when News Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Corner:

Videos

Share