News Tv

News Tv online news channel

സംരംഭക സഭ  സംഘടിപ്പിച്ചു.ചാലക്കുടി നഗരസഭയുടെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽസംരംഭക വർഷം പദ്ധതിയുടെ ഭാഗമായ...
16/01/2025

സംരംഭക സഭ സംഘടിപ്പിച്ചു.

ചാലക്കുടി നഗരസഭയുടെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയിൽ ആരംഭിച്ച പുതിയ സംരംഭങ്ങളുടെയും നിലവിൽ പ്രവർത്തിച്ചുവരുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗം സംരംഭകസഭ എന്ന പേരിൽ ജനുവരി 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാജീവ് ഗാന്ധി മുൻസിപ്പൽ മിനി ടൗൺ ഹാളിൽ സംഘടിപ്പിച്ചു .
ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സംരംഭക സഭയിൽ പ്രവർത്തന മികവിന് സംരംഭകരായ, ആഷാ സുധീർ, തോമസ് കുര്യൻ, ജാതിക്ക സംസ്കരണനവുമായി ബന്ധപ്പെട്ട യൂണിറ്റ് തുടങ്ങിയ R. 192 സർവീസ് സഹകരണ ബാങ്ക്എന്നിവരെ ആദരിച്ചു. വ്യവസായ വകുപ്പ് പ്രതിനിധികൾ, ബാങ്കുകൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ മുതലായവർ പങ്കെടുത്തു. ഈ പരിപാടിയിൽ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന സംരംഭക സബ്സിഡി പദ്ധതികളെ കുറിച്ചും ഉദ്യം രജിസ്ട്രേഷൻ തുടങ്ങിയവ കുറിച്ചും വ്യവസായ വികസന ഓഫീസർ മിനി ഇ. വിശദീകരിച്ചു.
താലൂക്ക് വ്യവസായ ഓഫീസർ സുനിത പി വി സ്വാഗതവും ചാലക്കുടി വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത്, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി എസ് സുരേഷ്, ചാലക്കുടി ഏരിയ KSSIA പ്രസിഡന്റ് കെ സണ്ണി, റിട്ടയേഡ് ജി എസ് ടി ഓഫീസർ പി എം എ കരിം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ചാലക്കുടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ് പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രീതി ബാബു, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അനിൽകുമാർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ നിതാ പോൾ, മുൻ ചെയർമാൻ വി ഓ പൈലപ്പൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
​ ​ #ചാലക്കുടിമുനിസിപ്പാലിറ്റി

21/12/2024

ചാലക്കുടി കാർമൽ ഹയർസെക്കൻ്ററി സ്കൂൾ സുവർണ്ണജൂബിലി ആഘോഷം - പൂർവ്വവിദ്യാർത്ഥിസംഗമം 26ന്

20/12/2024

ബത്ലഹേം ഫെസ്റ്റ് dec 23 മുതൽ jan 1 വരെ

ചാലക്കുടി ലൈവ് ക്ലബ്ബിൻ്റെ ആദിമുഖ്യത്തിൽ ചാലക്കുടിയുടെ മുഴുവൻ വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ലൈവ് ക്ലബ്ബ് ഹൗസിൽവച്ച് ബത്ലഹേം ഫെസ്റ്റ് 2024-2025 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. മെഗാ ക്രിബ് സ്റ്റാർ ഷോ, ലൈവ് ഫ്ളോട്ട്സ്, ഡെയ്‌ലി സ്‌റ്റേജ് പ്രോഗ്രാംസ് തുടങ്ങിയ ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടാകുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു

ഡിസംബർ 23 മുതൽ ജനുവരി 1 വരെ വൈകീട്ട് 7.00 മുതൽ സ്റ്റേജിൽ വിവിധങ്ങളായ കലാപരിപാടികൾ

ഡിസംബർ 23 മുതൽ ജനുവരി 1 വരെ വൈകീട്ട് 5.00 മുതൽ മെഗാ ക്രിബ്ബിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. ​ ​

നായരങ്ങാടിയിൽ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്ചൗക്ക ലയൺസ് ക്ലബ്ബിന്റെയും കൊച്ചി ഐ ഫൗണ്ടേഷൻ ആസ്പത്രിയുടെയും സ...
12/12/2024

നായരങ്ങാടിയിൽ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ചൗക്ക ലയൺസ് ക്ലബ്ബിന്റെയും കൊച്ചി ഐ ഫൗണ്ടേഷൻ ആസ്പത്രിയുടെയും സഹകരണത്തോടെ നായരങ്ങാടിയിൽ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 14ന് 9 മണി മുതൽ ഒരു മണി വരെ നായരങ്ങാടി മോഡൽ റെസിഡൻഷ്യൽ സ്കൂൾ l ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
ക്യാമ്പിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്, സൗജന്യ കണ്ണട വിതരണം, സ്റ്റാഫ് ട്രെയിനിങ് എന്നിവ ഉണ്ടാകും .

06/12/2024
04/12/2024

l റോട്ടറി ക്ലബ്ബ് ചാലക്കുടി സൗത്ത് Students Development പ്രൊജക്റ്റിന്റെ ഭാഗമായി IML അക്കാദമിയുമായി സഹകരിച്ച് GERMAN A1 level Course & IELTS 1 Month Courses 100% ഫീസ് ഇളവോടെ നൽകുന്നു. +2 / ഡിഗ്രി പാസായ വിദ്യാർത്ഥികൾക്ക് ഈ GERMAN A1 level Course (Rs. 10,000/-) 2024-2025 IELTS και κοσυσκσαι αποδού (Rs.6,000/-) 50 വിദ്യാർത്ഥികൾക്കുമായി ക്രമീകരിച്ചിരിക്കുന്നു.
2025 ജനുവരി 31 ന് മുൻപായി ഈ കോഴ്സസിൽ ചേർന്ന് പഠിക്കുന്നതിന് രജിസ്റ്റർ ചെയ്യാവുന്നതാണ് , PH 9267732706 9207732701

സമഗ്രശീക്ഷാകേരള (BRC Kerala Chalakudy യിലെ വിദ്യാർത്ഥികൾക്ക് ഭിന്നശേഷി ദിനത്തോ ടനുബന്ധിച്ച് സോഷ്യൽ പ്രോജക്‌ടിൻ്റെ ഭാഗമായി റോട്ടറി ക്ലബ് ചാലക്കുടി സൗത്ത് ദൈനം ദിനാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഡിസംബർ 6ന് വിതരണം ചെയ്യുന്നു.
റോട്ടറി ക്ലബ് ഈ വർഷത്തെ ക്രിസ്‌തുമസ് - ന്യൂഇയർ ആഘോഷം ചാലക്കുടി ശാന്തിഭവനിലെ Specialy abled childrenനോടൊപ്പം ആഘോഷിക്കും. ഈ ദിവസം ശാന്തിഭവനിലെ എല്ലാ അന്തേവാസികൾക്കും റോട്ടറി ക്ലബ് സമ്മാനങ്ങൾ നൽകും.2025 ഫെബ്രുവരിയിൽ കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മെഗാ മെഡി ക്കൽ ക്യാമ്പ് ചാലക്കുടിയിൽ സംഘടിപ്പിക്കുമെന്ന് . ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ചാലക്കുടി.പോട്ട മുല്ലശ്ശേരി വീട്ടിൽ   നന്ദകുമാർ  60 വയസ്സ് നിര്യാതനായി. ഭാര്യ ഗീത, മക്കൾ: പാർഥൻ, ഗോപി നാരായണൻ. സഹോദരങ്ങ...
01/12/2024

ചാലക്കുടി.പോട്ട മുല്ലശ്ശേരി വീട്ടിൽ നന്ദകുമാർ 60 വയസ്സ് നിര്യാതനായി. ഭാര്യ ഗീത, മക്കൾ: പാർഥൻ, ഗോപി നാരായണൻ. സഹോദരങ്ങൾ. ഉഷ, ശോഭന, അംബിക. താമസം അങ്കമാലിയിൽ.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

ശിശുദിനാഘോഷം ചാലക്കുടി ബി ആർ സി യുടെ നേതൃത്വത്തിൽ അനുഗ്രഹസദനിൽ നവംബർ 14 രാവിലെ 10 മണിക്ക് ശിശുദിന ആഘോഷം സംഘടിപ്പിച്ചു. ബ...
15/11/2024

ശിശുദിനാഘോഷം

ചാലക്കുടി ബി ആർ സി യുടെ നേതൃത്വത്തിൽ അനുഗ്രഹസദനിൽ നവംബർ 14 രാവിലെ 10 മണിക്ക് ശിശുദിന ആഘോഷം സംഘടിപ്പിച്ചു. ബിആർസിയുടെ പ്രോജക്ട് ഓഫീസർ സി ജി മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാലക്കുടി നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ അഡ്വ ബിജു എസ് ചിറയത്ത് ശിശുദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചു. അനുഗ്രഹസദനിലെ മദർ സുപ്പീരിയർ സി റെജി കൂവലൂർ സ്വാഗതവും സി സിൽവി നന്ദിയും പറഞ്ഞു. ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേട്ടേഴ്‌സ് സിവിൾ സി വര്ഗീസ്, മേരി ജോസ് എന്നിവർ കുട്ടികൾക്ക് ക്വിസ് കോമ്പറ്റീഷൻ നടത്തി. അനുഗ്രഹസദനിലെ അന്തേവാസികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ശിശുദിന ആഘോഷത്തിന്റെ ഭാഗമായി അനുഗ്രഹസദനിലെ കുട്ടികൾ കേക്ക് മുറിച്ച ആഹ്ലാദം പങ്കിട്ടു.

അന്തരിച്ചുചെറുവാളൂർ ഐക്കാലി പറമ്പത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യ  ബീവി (93)അന്തരിച്ചു. മക്കൾ: അബ്ദുൽ മജീദ് ( മുസ്ലിം ലീ...
08/11/2024

അന്തരിച്ചു

ചെറുവാളൂർ ഐക്കാലി പറമ്പത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ബീവി (93)അന്തരിച്ചു. മക്കൾ: അബ്ദുൽ മജീദ് ( മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, ചന്ദ്രികാ ദിനപത്രം ചാലക്കുടി ലേഖകൻ ), ഷൗക്കത്തലി, സാബിറ, നൂർജഹാൻ, പരേതരായ അബ്ദുൽ ജലാൽ, ഇസ്മായിൽ, നാസർ. മരുമക്കൾ :സഫിയ, അമിതാബാനു, ഫാത്തിമ, സൈനബ, അൻവർ, മൈമൂന. കബറടക്കം ശനിയാഴ്ച രാവിലെ 11ന് അന്നമനട,കല്ലൂർ സിദ്ദീഖ് പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ@newstvonline .

08/11/2024

മൊബൈൽ സെപ്റ്റെജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനരഹിതം പദ്ധതി അവതാളത്തിൽഎന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്

01/11/2024

ചാലക്കുടി: സമകാലിക ചിത്രകലയിലെ യുവ തലമുറയിലെ ഒരു കൂട്ടം കലാകാരന്മാരുടെ സീൻ എന്യു എന്ന പേരിലുള്ള കലാപ്രദർശനം ചാലക്കുടി ചോല ആർട് ഗാലറിയിൽ നവംബർ 1 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. വൈകിട്ട് 5.30ന് വുഡ്നെസ്റ്റ് ഫൗണ്ടർമാരായ വിജോ ലോറൻസ്, ജിതിൻ മോഹൻ എന്നിവർ ചേർന്ന് പ്രദർശനം
ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരൻമാരായ കെ.എം.മധുസൂദനൻ , അഭിലാഷ് ദാസ് , കലാനിരൂപകൻ ഷാജു നെല്ലായി, നഗരസഭ അംഗം വി.ജെ.ജോജി, മല്ലിക കൃഷ്ണകുമാർ , ഉഷ ജൂലിയസ്, പ്രിയ ഷിബു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത ക്യൂറേറ്റർ ടി.ആർ.സുനിലാൽ അവതരിപ്പിക്കുന്ന ഈ പ്രദർശനം ഈ മാസം 18 വരെ നീണ്ടു നിൽക്കും. ഇന്ത്യയുടെ വിവിധഭാഗത്തുനിന്നും വ്യത്യസ്തമായ മാധ്യമങ്ങളും വൈവിധ്യമാർന്ന ആശയങ്ങളും കോർത്തിണക്കികൊണ്ട് വളർന്നുവരുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കലാ സൃഷ്ടികളാണ് പ്രദർശനത്തിലെന്നും
പെയിന്റിംഗ്, പ്രിന്റ് മേക്കിങ്, ശിൽപകലകൾ എന്നിവയിൽ ആധുനിക ആശയങ്ങൾ പങ്കു വയ്ക്കുന്നവയാണ് ഈ സൃഷ്ടികളെന്നും
വാർത്താ സമ്മേളനത്തിൽ ചോല സി.ഇ.ഒ: ജോമോൻ ആലുക്ക, ചിത്രകാരന്മാരായ സുരേഷ് മുട്ടത്തി, ബീന സന്തോഷ്, റിഷിൻ സമാൻ, ദേവി കൃഷ്ണ എന്നിവർ അറിയിച്ചു. ​

കൃഷ്ണേട്ടന്  വിട  പി എൻ കൃഷ്ണൻ നായർ 91( വയസ്സ്) അന്തരിച്ചുഭാര്യ പരേതയായ റിട്ടയേർഡ് ടെലഫോൺ സൂപ്പർവൈസർ പി. പത്മാവതി. മകൻ സ...
24/10/2024

കൃഷ്ണേട്ടന് വിട
പി എൻ കൃഷ്ണൻ നായർ 91( വയസ്സ്) അന്തരിച്ചു
ഭാര്യ പരേതയായ റിട്ടയേർഡ് ടെലഫോൺ സൂപ്പർവൈസർ പി. പത്മാവതി. മകൻ സുനിൽ പി. കൃഷ്‌ണൻ, ബിസിനസ്സ് ഹെഡ്, പ്രിയം കോൺഡിമെൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ഭാര്യ എം. രജി, അദ്ധ്യാപിക എൽ.ബി.എസ്.എം. ഹയർസെക്കൻ്ററി സ്കൂ‌ൾ അവിട്ടത്തൂർ.

ജനനം 1932 ജനുവരി 19ന് പരിയാരത്ത് പനഞ്ചിക്കൽ തറവാട്ടിൽ നാരായണൻ നായരുടേയും നാണിയമ്മയുടേയും നാലു മക്കളിൽ ഇളയവൻ. രണ്ട് സഹോദരിമാരും ജ്യേഷ്‌ഠനും ഇന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പരിയാരം സെൻ്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ.
ത്യശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തിലൂടെയാണ് പത പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് നവജീവൻ, തൊഴിലാളി, കേരളധ്വനി, കേരള ഭൂഷണം, ദേശബന്ധു, ദീനബന്ധു, ദീപിക, ദിനപ്രഭ, കേരളപ്രകാശം, മാത്യഭൂമി, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. ആറു പതിറ്റാണ്ട് കാലത്തോളമായി മലയാള മനോരമയുടെ ദാലക്കുടി ലേഖകനാണ്.

സിറ്റിസൺ ഫോറത്തിൻ്റെ വി. കരുണാകരൻ നമ്പ്യാർ അവാർഡ്, അൽ അമീൻ, കേരള കൗമുദി, കെ. കരുണാകരൻ സ്‌മാരക പുരസ്‌കാരം, പി. അശോകൻ മെറിറ്റോറിയൽ അവാർഡ്, നഗരസഭ, റോട്ടറി, ലയൺസ്, ജെ.സി.ഐ., കാർമ്മൽ ഹയർസെക്കന്ററി സ്‌കൂൾ, വ്യാസ വിദ്യാനികേതൻ, കെ. മാധവൻ നായർ, കേരള കൗമുദി തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

09/10/2024

പി. അശോകൻ 17-ാം ചരമവാർഷിക ദിനാചരണം 11ന്

2024 ലെ പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് അഡ്വ. ബിജു എസ് ചിറയത്തിന്, ഒക്ടോബർ 11ന് ചാലക്കുടിവ്യാപാരഭവനിൽ ചേരുന്ന യോഗത്തിൽ എം.ൽ.എ സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടനം ചെയ്യും ഇരിഞ്ഞാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ മേറിട്ടോറിയസ് അവാർഡ് വിതരണം ചെയ്യും

ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളും, കലാ കായിക മേഖലക്ക് ഉണർവ്വ് പകരുന്ന സംഘാടക മികവും, ചാലക്കുടി പുഴയുടെ പരിപാലനവും ശുദ്ധീകരണവും അടങ്ങുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന്
പി.അശോകൻ അനുസ്മരണ സമിതി , ജനറൽ കൺവീനർ എൻ.കുമാരൻ, ചീഫ് കോ ഓർഡിനേറ്റർ അഡ്വ. ആൻ്റോ ചെറിയാൻ അഡ്വ.പി.ഐ.മാത്യു സുഭാഷ് ചന്ദ്രദാസ്, സുന്ദർദാസ്എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ​ .‬

07/10/2024

ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റി - ഫാസിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ നാടക അവതരണത്തിന്റെ ഭാഗമായി നടത്തിയ സമാദരണ യോഗത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ സുന്ദർദാസ് മുഖ്യ അതിഥിയായിപങ്കെടുത്തു.ഫാസിന്റെ ആദ്യകാല സംഘാടകനും ചാലക്കുടിയിലെ കലാ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവും ആയിരുന്ന ജോണി മേച്ചേരിയെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ ഫാസ് പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രിസ്ഡന്റ് ജോർജ് ടി മാത്യു, വി ഏൽ ജോൺസൻ, ജൂലിസ് ബി വി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിൻ സെക്രട്ടറി രാമചന്ദ്രൻ തയ്യിൽ സ്വാഗതവും, അഗസ്റ്റിനു മുണ്ടംമാണി നന്ദിയും രേഖപ്പെടുത്തി. വടകര കാഴ്ച ക്രിയേഷൻസിന്റെ *ശിഷ്ടം* എന്ന നാടകം അവതരിപ്പിച്ചു.
#നാടകം

30/09/2024

ചാലക്കുടി ടൗൺഹാൾ ആർക്കുവേണ്ടി?

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ജനകീയ പ്രതിഷേധം രാവിലെ 10 ന് ടൗൺഹാൾ പരിസരത്ത് സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ
കെ. എസ്. സുനോജ് നഗരസഭ സ്വതന്ത്ര കൗൺസിലർ അറിയിച്ചു #ചാലക്കുടിമുനിസിപ്പാലിറ്റി

കോടശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ ഗാന്ധിദർശൻ യാത്രയും ഗാന്ധിപ്രതിമഅനാഛാദാനവുംഒക്ടോബർ 2 ബുധനാഴ്‌ച കോട...
30/09/2024

കോടശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ
ഗാന്ധിദർശൻ യാത്രയും ഗാന്ധിപ്രതിമഅനാഛാദാനവും
ഒക്ടോബർ 2
ബുധനാഴ്‌ച കോടശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡൻ്റ് എം.ഒ. ജോൺസൺ നയിക്കുന്ന ഗാന്ധിദർശൻ യാത്രയും ഗാന്ധി പ്രതിമ അനാഛാദനവും നടത്തുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
എം. ഒ. ജോൺസൺ (കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്, കൊടശ്ശേരി),
കെ.പി. ജെയിംസ് (പഞ്ചായത്ത് പ്രസിഡൻ്റ്, കൊടശ്ശേരി),
റിൻസൻ മണവാളൻ (കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി, കൊടശ്ശേരി),എം. എൽ. ഷാജു പാർലിമെൻ്ററി പാർട്ടി ലീഡർ, എന്നിവർ പങ്കെടുത്തു
#കോടശ്ശേരി #മണ്ഡലംകമ്മിറ്റി

KASS UAE , KASS ചാരിറ്റമ്പിൾസ് ട്രസ്റ്റ് നടത്തിയ അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ  ചാലക്കുടി MP ബെ...
30/09/2024

KASS UAE , KASS ചാരിറ്റമ്പിൾസ് ട്രസ്റ്റ് നടത്തിയ അഖില കേരള വടം വലി മത്സരം കുറ്റിക്കാട് പള്ളി അങ്കണത്തിൽ ചാലക്കുടി MP ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ മാനേജർ പള്ളി വികാരി ഫാ. ലിജു പറമ്പേത്ത് , പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസൻ, വൈസ് പ്രസിഡൻ്റ് ഡെസ്റ്റിൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയ്സൻ മേലേപ്പുറം, ആൻ്റണി തോമസ്, മെജോ ജോസഫ്, വിനോ ജോസ്, വിൽസൻ കല്ലേലി , പോളി പടമാടൻ, ഡേവി പരിയാടൻ എന്നിവർ സംസാരിച്ചു.
‪.‬ ​



#വടംവലി

Address

Chalakudi
680307

Alerts

Be the first to know and let us send you an email when News Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Tv:

Videos

Share