Spandhanam

Spandhanam ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും പ്രതീക്ഷയുടെ കിരണങ്ങളായിരിക്കണം.

കരിപ്പൂർ വിമാനത്താളത്തിലെ പാർക്കിംഗ് സംബന്ധമായ പ്രായസ്സങ്ങളും. പാർക്കിങ് ഏരിയയിലും   ടോൾ ബൂത്തിലും ജീവനക്കാരിൽ നിന്നുമുണ...
04/01/2025

കരിപ്പൂർ വിമാനത്താളത്തിലെ പാർക്കിംഗ് സംബന്ധമായ പ്രായസ്സങ്ങളും.
പാർക്കിങ് ഏരിയയിലും ടോൾ ബൂത്തിലും ജീവനക്കാരിൽ നിന്നുമുണ്ടാകുന്ന തെറ്റായ സമീപനത്തിനും യാത്രകർക്ക് 24 മണിക്കൂറും എയർപോർട്ടിൽ പ്രവർത്തിക്കുന്ന ടെർമിനൽ മാനേജറുടെ ഓഫീസുമായി ബന്ധപ്പെടവുന്നതാണ്.

ടെർമിനൽ മാനേജർ ഓഫീസ് നമ്പർ
+91 483 2719491

ഇന്ത്യയിൽ ആദ്യമായിട്ടാവും ഒരു സംസ്ഥാനത്തിന്റെ പേരിൽ വിമാന കമ്പനി ആരംഭിക്കുന്നത്,അതും നമ്മുടെ കേരളത്തിന്റെ പേരിൽ.കണ്ണൂരിൽ...
04/01/2025

ഇന്ത്യയിൽ ആദ്യമായിട്ടാവും ഒരു സംസ്ഥാനത്തിന്റെ പേരിൽ വിമാന കമ്പനി ആരംഭിക്കുന്നത്,അതും നമ്മുടെ കേരളത്തിന്റെ പേരിൽ.
കണ്ണൂരിൽ നിന്നും ❤️

ഈ വർഷം ജൂലൈ മാസത്തിൽ പറന്നുയരാൻ പോകുന്ന നമ്മുടെ എയർ കേരള ❤️

03/01/2025

ഹൈഡ്രോളിക് തകരാറിനെ തുടർന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നായിരുന്നു അലര്‍ട്ട് നല്‍കി എമര്‍ജന്‍സി ലാന്‍ഡിങ്. ഐ. എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. നിരവധി ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

02/01/2025

അതിശൈത്യത്തിലും ഓറഞ്ചിന്റെ
മധുരം നുണയാൻ ആയിരങ്ങൾ;
ഹരീഖ് ഓറഞ്ചു ഫെസ്റ്റിവലിന് തുടക്കം
ഈ മാസം 10ന് അവസാനിക്കും

റിയാദ് : കുളിരു കോരുന്ന കാലാവസ്ഥയിലും മാധുര്യമൂറുന്ന നാരങ്ങയുടെ വൈവിധ്യവും സ്വാദും ആസ്വദിക്കാനെത്തുന്നവരെ കൊണ്ട് നിറയുകയാണ് സഊദി അറേബ്യയിലെ ഹരീഖ് പട്ടണം. തലസ്ഥാനമായ റിയാദിൽ നിന്നും 193 കിലോ മീറ്റർ അകലെയുള്ള ഹരീഖിൽ പുതുവത്സര ദിനത്തിൽ ആരംഭിച്ച ഒമ്പതാമത് ഓറഞ്ച് ഫെസ്റ്റിവൽ സന്ദർശിക്കാൻ ആദ്യ ദിനങ്ങളിൽ തന്നെ നിരവധി പേരാണ് എത്തിയത്. ഈ മാസം പത്ത് വരെ നീളുന്ന നാരങ്ങാ മഹോത്സവം രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നാണ്.

പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന 20 ലധികം ഓറഞ്ചുൽപ്പന്നങ്ങളും പ്രദേശത്തെ വൈവിധ്യമാർന്ന മറ്റു കാർഷിക വിളവുകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രാദേശിക കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും കാർഷിക വൈവിധ്യം പ്രദർശിപ്പിക്കാനുമുള്ള വേദിയായാണ് ഹരീഖ് ഓറഞ്ച് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തിനകത്തും പുറത്ത് നിന്നുമായി എത്തുന്ന പതിനായിരക്കണക്കിന് സന്ദർശകർക്കും ചെറുകിട, വൻകിട കച്ചവടക്കാർക്കും ഹരീഖ് മേഖലയിലെ കാർഷിക സമൃദ്ധിയെ കുറിച്ചു അടുത്തറിയാനും മികച്ച ഉൽപ്പന്നങ്ങൾ വാങ്ങുവാനും മേള അവസരമൊരുക്കും.

ഹരീഖിലെ മുന്നൂറ്റി അമ്പതിലധികം വരുന്ന ഓറഞ്ച് തോട്ടങ്ങളിലെ 94,000 മരങ്ങളിൽനിന്ന് പ്രതിവർഷം 5,000 ടൺ പഴങ്ങളാണ് വിളയുന്നത്.
അബു സുറ, വലൻസിയ 'സമ്മർ', ബുർതുകാൽ സുക്കരി, ഷമൂത്വി എന്നീ ഓറഞ്ചുകളാണ് ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ. കൂടാതെ ഡാലിയ നാരങ്ങ, പോമെലോ നാരങ്ങ, ടാൻജെറിൻ നാരങ്ങ, ലിമോ ക്വാറ്റ്, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകൾ, മാൻടറിൻ ഓറഞ്ച്, അബൂ ശബ്ക ഓറഞ്ച്, ക്വിനോവ ഓറഞ്ച്, ക്ലെമറൈൻ ഓറഞ്ച് എന്നിവയും പ്രദേശത്ത് ഉൽപാദിപ്പിക്കുന്ന വിവിധയിനം ഓറഞ്ചുകളാണ്. അത്യപൂർവ ഇനങ്ങൾ ഉൾപ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങൾ സന്ദർശിക്കാനും കാർഷിക രീതി മനസ്സിലാക്കാനും മേളക്കെത്തുന്നവർക്ക് അവസരം ലഭിക്കും.

മേളയിലേക് വാരാന്ത്യ ദിനങ്ങളിൽ മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ പേർ സന്ദർശകരായെത്തും. വിവിധ സംഘടനകളും കുടുംബ ഗ്രൂപ്പുകളും ബാച്ലർ ഗ്രൂപ്പുകളുമെല്ലാം ഈ ആഴ്ച ഹരീഖിലേക്ക് യാത്ര പദ്ധതിയിട്ടിട്ടുണ്ട്. ചില ടൂർ ഓപ്പറേറ്റർമാരും യാത്ര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ അഗ്രികൾച്ചറൽ സർവ്വീസസ് കമ്പനിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.

Alhareeq,Saudi Arabia

02/01/2025

മംഗലാപുരം മുഹമ്മദീയ ഉംറ ഏജൻസിയുടെ വഞ്ചന; ദമാമിൽ കുടുങ്ങിയ 168 തീർത്ഥാടകർക്ക് തുണയായത് സാമൂഹ്യ പ്രവർത്തകർ

ദമാം: മലയാളികളടക്കം 168 ഉംറ തീർത്ഥാടകരെ പെരുവഴിയിലാക്കി അമീറും ഉംറ ഏജൻസിയും. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ എത്തിയ സംഘമാണ് നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങിയത്. ഒടുവിൽ ദമാമിലെ സാമൂഹ്യ പ്രവർത്തകർ ഇടപ്പെട്ട് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്താൽ ഇവർക്ക് ടിക്കറ്റു നൽകി മടക്ക യാത്രക്ക് അവസരമൊരുക്കുകയായിരുന്നു.

ഡിസംബർ 15 നു ജിദ്ദയിൽ എത്തിയ ഇവർ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് എത്തിയപ്പോൾ ഇവരുടെ അമീർ മദീനയിൽ ഇവർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം നൽകി മുങ്ങുകയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി തയ്യാറായ ഇവർ അമീറിനെ അന്യോഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരിച്ചുപോകാനുള്ള ടിക്കറ്റിന്റെ പണവുമായി അമീർ മുങ്ങുകയായിരുന്നുവെന്നാണ് തീർത്ഥാടകരോട് ഉംറ ഏജൻസി പറഞ്ഞത്. തീർത്ഥാടകർ പ്രശ്നമുണ്ടാക്കിയതോടെ, ദമാം വഴി നാട്ടിലേക്ക് മടങ്ങാമെന്ന് പറഞ്ഞ ഏജൻസി, യാത്രക്കാരെ ബസ് വഴി ദമാമിൽ
എത്തിച്ചെങ്കിലും വിമാനം അതിന് മുമ്പേ പുറപ്പെടുകയും യാത്ര മുടങ്ങുകയും ചെയ്തു. ഇതോടെ പ്രശനം കൂടുതൽ സങ്കീർണ്ണമാകുകയും ദമാമിലെ സാമൂഹ്യ പ്രവർത്തകരും പൊതു പ്രവർത്തകരും ഇടപെടുകയും ചെയ്തു‌. തീർത്ഥാടകരെ മനഃപൂർവ്വം കബളിപ്പിച്ച ഏജൻസി ഇവർക്ക് നൽകിയത് ഡമ്മി ടിക്കറ്റായിരുന്നുവെന്നും യാത്രക്കാർ ആരോപിച്ചു. വിമാനം പറന്നുയരുന്നതിന് ശേഷമാണ് മൂന്ന് ബസ്സുകളിലായി തീർത്ഥാടകരെ ദമാമിൽ എത്തിച്ചത്. സ്ത്രീകളും പ്രായമായവരും രോഗികളായ നിരവധി ആളുകളും
അടങ്ങുന്ന തീർത്ഥാടക സംഘത്തെ പിന്നീട് സാമൂഹ്യ പ്രവർത്തകരാണ് യാത്രാ സൗകര്യം ഏർപ്പെടുത്തിയത്.

ഉംറയുടെ പേരിൽ പോലും നടത്തുന്ന ഇത്തരം ഏജൻസികളെ തിരിച്ചറിയുകയും ഉംറക്ക് യാത്ര തിരിക്കും മുമ്പ് തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി ഉറപ്പു വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. നാട്ടിലെത്തിയാൽ ഈ ഏജൻസിയുടെ തട്ടിപ്പിനെ കുറിച്ച് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു. ഇവരുടെ യാത്രക്ക് നേതൃത്വം നൽകിയ മുഖ്യ അമീറിനെ കുറിച്ച് നേരത്തെയും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. ഉംറ യാത്രികരെ വഞ്ചിച്ച മുഹമ്മദീയ ഉംറ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

ഇവൻ മാസ്സല്ല; മരണ മാസ്സാണ് !!!ആലപ്പുഴ: മാസം 500 രൂപയ്ക്കായി 14 വയസ്സുകാരൻ 150 രൂപ മുടക്കുമുതലിൽ ആരംഭിച്ച സംരംഭത്തിന് ഇപ്...
31/12/2024

ഇവൻ മാസ്സല്ല; മരണ മാസ്സാണ് !!!

ആലപ്പുഴ: മാസം 500 രൂപയ്ക്കായി 14 വയസ്സുകാരൻ 150 രൂപ മുടക്കുമുതലിൽ ആരംഭിച്ച സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ്. പ്ലസ്ടു വിദ്യാർഥിയായ എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദിനു കീഴിൽ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ. സ്റ്റാർട്ടപ് കമ്പനി ഇപ്പോൾ നാഷനൽ ബ്രാൻഡാണ്.

പോക്കറ്റ് മണിക്കായി മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കുറിയർ വഴി അയച്ചു നൽകുന്ന സ്ഥാപനമായാണ് അൻഫാലിന്റെ തുടക്കം. പിതാവ് മുഹമ്മദ് കെ.നൗഷാദിന്റെ യുണൈറ്റഡ് ടിംബർ കോർപറേഷൻ എന്ന സ്ഥാപനത്തിൽനിന്നാണ് അൻഫാൽ സ്വന്തം സംരംഭത്തിനു പേരു കണ്ടെത്തിയത്.

‘‘ഒരിക്കൽ കബളിപ്പിക്കപ്പെട്ടു പണം മുഴുവൻ പോയെങ്കിലും വീണ്ടും ഒന്നിൽ നിന്നു തുടങ്ങിയാണു വിജയത്തി ലെത്തിയത്. ഓർഡറുകൾ കൂടിയതോടെ ജീവനക്കാരെ നിയമിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം ആദ്യം ഓൺലൈനായിരുന്നെങ്കിൽ പിന്നീടു വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഓഫിസ് സജ്ജമാക്കി. ഇപ്പോൾ 5 എംബിഎക്കാരുൾപ്പെടെ 8 ജീവനക്കാർ സ്ഥാപനത്തിലുണ്ട്. രാവിലെ സ്കൂളിൽ പോയി തിരികെയെത്തിയ ശേഷമാണു ബിസിനസിന്റെ കാര്യങ്ങൾ നോക്കുന്നത്. ഇടപാടു സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാമെന്നതു ഗുണമായി’’– അൻഫാൽ പറയുന്നു.

ഇപ്പോൾ ലക്ഷങ്ങളാണ് അൻഫാലിന്റെ മാസവരുമാനം. മാതാവ് ഷെറീന നൗഷാദ്, സഹോദരങ്ങളായ മുഹമ്മദ് ഹുസൈൻ നൗഷാദ്, അറഫാ നൗഷാദ് എന്നിവരും അൻഫാലിനു പിന്തുണയുമായുണ്ട്. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് അൻഫാൽ.

വർഷങ്ങൾ പോയതറിയാതെ നാം ഇന്നും ഓടുകയാണ്...! ഈ യാത്രക്കിടയിൽ ഇടക്ക് പിറകോട്ടൊന്ന് തിരിഞ്ഞു നോക്കാൻ മറക്കരുതേ ...!പ്രിയപ്പെ...
31/12/2024

വർഷങ്ങൾ പോയതറിയാതെ
നാം ഇന്നും ഓടുകയാണ്...!
ഈ യാത്രക്കിടയിൽ
ഇടക്ക് പിറകോട്ടൊന്ന് തിരിഞ്ഞു
നോക്കാൻ മറക്കരുതേ ...!

പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ 🌹

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ 🎄🎁Merry Christmas 🎄🎁
24/12/2024

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ്
ആശംസകൾ 🎄🎁
Merry Christmas 🎄🎁

15/12/2024

Please support 🙏🤲

ദുരന്തങ്ങളുടെ പേമാരി കണ്ണീർകയങ്ങൾ തീർക്കുമ്പോൾ ആദരാഞ്ജലികളും അനുശോചനങ്ങളും മാത്രമാവാതെ കാര്യകാരണ, പരിഹാര മാർഗ്ഗങ്ങൾ തേടേ...
15/12/2024

ദുരന്തങ്ങളുടെ പേമാരി കണ്ണീർകയങ്ങൾ തീർക്കുമ്പോൾ ആദരാഞ്ജലികളും അനുശോചനങ്ങളും മാത്രമാവാതെ കാര്യകാരണ, പരിഹാര മാർഗ്ഗങ്ങൾ തേടേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്....

പ്രിയപ്പെട്ടവരേ ആദരാജ്ഞലികൾ 🙏

07/12/2024

അബ്ദുറഹീമിന്റെ സിറ്റിംഗ് നാളെ ;
മോചന ഉത്തരവ് പ്രതീക്ഷിച്ച്
മലയാളി സമൂഹം

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8 ലേക്ക് നീട്ടി വെക്കുകയായിരുന്നു. നാളെ കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്. നാളെ ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുറഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം. ദിയാധനമായ 15 മില്യൺ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. നാളത്തെ സിറ്റിംഗിൽ റഹീമിന്റെ മോചന ഉത്തരവ്

07/12/2024

പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്നവർക്ക് വില കുറച്ച് ബുക്ക്‌ ചെയുവാനുള്ള ചില വഴികൾ

അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയുമ്പോൾ ലാഭകരമാക്കാം

1. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബുക്ക് ചെയ്യുക

ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം. മിക്ക എയർലൈനുകളും സാധാരണയായി ചൊവ്വാഴ്ച 7:00 PM ന് അവരുടെ ബുക്കിംഗ് സംവിധാനം സജ്ജീകരിക്കും. കാരണം, മിക്ക യാത്രക്കാർക്കും വീക്ക്‌ ഏൻണ്ടുകളിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമുണ്ടാകൂ എന്ന് എയർലൈനുകൾക്കറിയാം. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നമ്മളിൽ ഭൂരിഭാഗവും വെള്ളി, ശനി, അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് ബ്രൗസ് ചെയ്യുന്നത്.

2. നേരത്തെ ബുക്ക് ചെയ്യുക പക്ഷേ ഒരുപാട് നേരത്തെയാക്കേണ്ടതില്ല

നിങ്ങളുടെ യാത്രാ തീയതിക്ക് 21 ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണം. മിക്ക എയർലൈനുകളും കഴിയുന്നത്ര ടിക്കറ്റ് വിൽപ്പന നടത്തുവാൻ അവരുടെ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ കുറഞ്ഞ വിലക്കുള്ള ടിക്കറ്റുകൾക്ക് സിസ്റ്റത്തിൽ ഒരു നിശ്ചിത ക്വാട്ടയുണ്ട്. ഉദാഹരണത്തിന്, സിസ്റ്റത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ഫ്ലൈറ്റുകൾക്ക്, ആദ്യത്തെ 20 യാത്രക്കാർക്ക് മാത്രമേ ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കൂ . അടുത്ത 200 യാത്രക്കാർക്ക് ഇടത്തരം വില ലഭിക്കും, ബാക്കിയുള്ളവർക്ക് കൂടുതൽ ചെലവേറിയതായിരിക്കാം. ചുരുക്കത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്ക് പറക്കുമ്പോൾ എയർലൈൻ അവർക്ക് ആവശ്യമുള്ള മാർജിൻ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.

3. അനുയോജ്യമായ ഫ്ലൈയിംഗ് ദിനങ്ങൾ

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. മിക്ക എയർലൈനുകളും ഈ രണ്ട് ദിവസങ്ങളെ ബുക്കിംഗ് സംവിധാനങ്ങൾക്കായി 'തിരക്കില്ലാത്ത ദിവസങ്ങൾ' ആയി കരുതുന്നു ബുക്കിംഗ് സംവിധാനവും വിമാനത്താവളങ്ങളും വളരെ തിരക്കിലാകുന്ന വെള്ളി, ഞായർ ദിവസങ്ങളെ അപേക്ഷിച്ച് ഈ രണ്ട് ദിവസങ്ങളിൽ എയർപോർട്ടുകളിൽ തിരക്ക് കുറവാണ്.

4. അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള 'മികച്ച ഡീൽ' തിരയുക

മിക്ക എയർലൈനുകളും അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്ക് ഏകദേശം 11 മുതൽ 12 ആഴ്ച വരെ 'മികച്ച ഡീൽ' വാഗ്ദാനം ചെയ്യും. അതിനാൽ, ഈ കാലയളവിൽ നിങ്ങൾ പതിവായി ടിക്കറ്റ് നിരക്ക് പരിശോധിക്കേണ്ടതുണ്ട്.

5. ചെറിയ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ തിരഞ്ഞെടുക്കുക

ആ ലക്ഷ്യസ്ഥാനത്തേക്കുള്ള 'പ്രധാന വിമാനത്താവളം' അല്ലാത്ത അടുത്ത് തന്നെ മറ്റൊരു ചെറിയ വിമാനത്താവളത്തിൽ ഇറങ്ങുന്നത് നിങ്ങൾക്ക് പരീക്ഷിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ലണ്ടനിലേക്ക് പോകണമെങ്കിൽ, പലരും സാധാരണയായി ഹീത്രൂവിൽ ഇറങ്ങാൻ തിരഞ്ഞെടുക്കും. അടുത്ത തവണ, ഹീത്രൂവിൽ ഇറങ്ങരുത്, എന്നാൽ മാഞ്ചസ്റ്ററിലെ വിമാനത്താവളം പോലെയുള്ള ഹീത്രൂവിനടുത്തുള്ള ഒരു 'ചെറിയ' വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുക. തുടർന്ന്, മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ പോകാം. ഈ രീതി പരീക്ഷിക്കുക.

6. 'കുക്കികൾ' മായ്‌ക്കുക

പലർക്കും ഇത് അറിയില്ല. നിങ്ങൾ 30 ദിവസം മുമ്പ് എയർലൈനിന്റെ വെബ്‌സൈറ്റ് സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലാപ്‌ടോപ്പ്, സ്‌മാർട്ട്‌ഫോൺ, പിസി എന്നിവയിലെ കുക്കികൾ മഡിലീറ്റ് ചെയ്യുക കാരണം, ഈ കുക്കികളിലൂടെ, നിങ്ങൾ അവരുടെ വെബ്‌സൈറ്റ് ആവർത്തിച്ച് സന്ദർശിച്ചിട്ടുണ്ടെന്ന് എയർലൈനിൻ്റെ ബുക്കിംഗ് സിസ്റ്റം അനുമാനിക്കും. അതിനാൽ, നിങ്ങൾ വെബ്സൈറ്റ് ഒന്നിലധികം തവണ സന്ദർശിച്ചാലും ബുക്കിംഗ് സംവിധാനം ഒരേ വില നിശ്ചയിക്കും. ചിലപ്പോൾ വില കൂടുകയും ചെയ്തേക്കാം! അതിനാൽ, നിങ്ങളുടെ ഇന്റർനെറ്റ്‌ ബ്രൗസറിൽ കുക്കികൾ ക്ലിയർ ചെയ്യുക.

7. വിലകൾ താരതമ്യം ചെയ്യുക

മറ്റ് വെബ്‌സൈറ്റുകളിൽ ടിക്കറ്റ് നിരക്കുകൾ ഗൂഗിൾ ചെയ്ത് താരതമ്യം ചെയ്യുക . ഒരു വെബ്സൈറ്റിൽ മാത്രം നോക്കാതിരിക്കുക കാരണം ചിലപ്പോൾ ഒരേ എയർലൈനിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പല വെബ്സൈറ്റിലായി കാണാൻ കഴിയും





01/12/2024
"കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ" പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു.ഹസ്സൻ തിക്കോടി എഴുതിയ "കരിപ്പൂരിന്റെ ആയിരത്തൊന്ന്...
29/11/2024

"കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ" പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു.

ഹസ്സൻ തിക്കോടി എഴുതിയ "കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ" പുസ്തകത്തിന്റെ കവർ പ്രകാശനം എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി എ ഫസൽ ഗഫൂർ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടി കെ കെ കുഞ്ഞു മൊയ്തീന് നൽകി നിർവ്വഹിച്ചു.

'ഭൂതകാലത്തിന്റെ ആവർത്തിക്കുന്ന വർത്തമാനം' എന്ന ഹെഡിങ്ങിൽ വി. അവാം സുറൂർ എഴുതിയ എയർപോർട്ടിന്റെ ചരിത്രവും ഉൾക്കൊള്ളുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ട്രെന്റ ബുക്സ് ആണ് ഡിസംബർ രണ്ടാം വാരം കോഴിക്കോട് വെച്ച് പ്രകാശനം ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ പ്രസാധകർ.

നിങ്ങളുടെ അഭിപ്രായം പറയു ...
29/11/2024

നിങ്ങളുടെ അഭിപ്രായം പറയു ...

ശ്രുതിയെ ഓർക്കുന്നില്ലേ..? ദുരന്തങ്ങൾ നിരനിരയായി വേട്ടയാടിയ പ്രിയ സഹോദരിയെ ... വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ...
29/11/2024

ശ്രുതിയെ ഓർക്കുന്നില്ലേ..?
ദുരന്തങ്ങൾ നിരനിരയായി വേട്ടയാടിയ പ്രിയ സഹോദരിയെ ...
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വ്യഥയിൽ കഴിഞ്ഞ അവരെ, പിന്നീട് ചേർത്തുപിടിച്ച പ്രിയതമനും ദിവസങ്ങൾക്കകം തന്നെ വിട്ട് പിരിഞ്ഞപ്പോൾ സർവ്വതും നഷ്ടപ്പെട്ട് വീണ്ടും ഏകയായി മാറിയ ശ്രുതിയെന്ന പെൺകുട്ടിയെ ...

വയനാടിനെയും ചൂരൽമലയെയുമെല്ലാം നമ്മൾ മറന്ന് കഴിഞ്ഞു. ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ ശ്രുതി നഷ്ടപ്പെട്ട ആ സഹോദരിയുടെ നിഷ്ക്കളങ്കമായ ആ ചിരിയിൽ അവളുടെ കണ്ണുനീർ അലിഞ്ഞില്ലാതാകട്ടെ....
ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ എത്തിയത് ഡോ: താഹിറ കല്ലുമുറിക്കലിന്റെ പുസ്തക പ്രകാശനത്തിനാണ്. തിരക്കിനിടയിൽ നമുക്ക് മറക്കേണ്ടി വന്ന അവളെ ചേർത്തുപിടിക്കാൻ ഡോ: താഹിറയുണ്ട് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഇരുവർക്കും എല്ലാ വിധ നന്മകളും
സ്നേഹാശംസകളും നേരട്ടെ 🥰❤️

ഫേസ്ബുക്കിൽ കണ്ടതാണ്. ഈ കുഞ്ഞു വാവയെ സഹായിക്കാൻ പറ്റുന്നവരെല്ലാം സഹായിക്കുക, പാവം കുഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...
28/11/2024

ഫേസ്ബുക്കിൽ കണ്ടതാണ്. ഈ കുഞ്ഞു വാവയെ സഹായിക്കാൻ പറ്റുന്നവരെല്ലാം സഹായിക്കുക, പാവം കുഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🤲
Adv Shameer Kunnamangalam CalicutNewstodayCalicut Next

ഏഴു രൂപയുടെ ചായ വിൽക്കാൻ അഞ്ചു കോടി വിലയുള്ള കാറിൽ വരുന്ന ചായക്കടക്കാരൻലോക കോടിശ്വരനായ സാക്ഷാൽ ബിൽഗേറ്റ്സ് പോലും വന്നു ച...
27/11/2024

ഏഴു രൂപയുടെ ചായ വിൽക്കാൻ അഞ്ചു കോടി വിലയുള്ള കാറിൽ വരുന്ന ചായക്കടക്കാരൻ

ലോക കോടിശ്വരനായ സാക്ഷാൽ ബിൽഗേറ്റ്സ് പോലും വന്നു ചായ കുടിക്കാൻ.

സാധാരണക്കാരൻ മുതൽ സെലിബ്രിറ്റികളും കോടിശ്വരന്മാർ വരെ ഏഴു രൂപയുടെ ചായ കുടിക്കാൻ എത്തി.

തെരുവോരത്തെ ചായകടയിൽ നിന്ന് ചായവിറ്റ് കോടിശ്വരനായ ഡോളി.. നാഗ്പൂർ സ്വദേശി

ഇൻസ്റ്റഗ്രാമിൽ 4.5 മില്യൺ ഫോളോവർ
യൂട്യൂബിൽ 2.5 മില്യൺ......
ദുബായിൽ വരെ ഡോളി ചായ ഓഫീസ്.....
ചായ അടിക്കുന്ന ഓരോ വീഡിയോകൾക്കും മില്യൺസ് കാഴ്ചക്കാർ.....
ഉദ്ഘാടനങ്ങൾ.... സെലിബ്രിറ്റി ഗസ്റ്റ്..... ഡോളി തിരക്കിലാണ്....

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ഡോളി ആണ് യഥാർത്ഥ മോട്ടിവേഷൻ 🥰❤️
©️✍️

Address

FEROKE
Calicut
673631

Website

Alerts

Be the first to know and let us send you an email when Spandhanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share