Rasak Vazhiyoram

Rasak Vazhiyoram Actor, Animator, Script Writer

27/11/2023

കുറ്റങ്ങളും കുറവുകളുമില്ലാത്ത ആരും‌ ഭൂമിയിലില്ലെന്ന്
തിരിച്ചറിഞ്ഞ്‌ മനോനിർ‌മ്മിതമായ‌ ലോകത്തുനിന്നും‌ അവർ‌ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക്‌ ഇറങ്ങിവരാൻ‌ തയ്യാറായപ്പോൾ‌ ജീവിതത്തിന്റെ‌ സൗന്ദര്യം‌ അവർക്ക്‌ അനുഭവിക്കാനായി‌..................................................
Re Post : റസാഖ്‌ വഴിയോരം

25/11/2023

മറ്റുള്ളവർ ഉല്പാദിപ്പിക്കുന്ന‌ വെറുപ്പും‌ വിദ്വേഷവും‌ ചുമന്നുനടക്കാൻ‌ നമ്മുടെ‌ മനസ്സിനെ‌ വിട്ടുകൊടുക്കുകയില്ലെന്ന്‌ നമ്മൾ‌ തന്നെ‌യാണ്‌‌ തീരുമാനിക്കേണ്ട‌ത്‌‌. ഇല്ലെങ്കിൽ‌ മറ്റുള്ളവരുടെ‌ ചിന്താമാലിന്യങ്ങൾ‌ വന്നു‌ നിറയുന്ന‌ അഴുക്കുചാലായി‌ മാറും‌ നമ്മുടെ‌ മനസ്സ്‌.............................................Re271123
റസാഖ്‌ വഴിയോരം

മരിക്കാന്‍‌ ഒരു‌കാരണമു‌ണ്ടാകുന്നതിനെയല്ല,ജീവിക്കാന്‍‌ ഒരു‌കാരണമില്ലാതിരിക്കു‌ന്നതിനെയാണ് കൂടു‌തല്‍ പേടിക്കേണ്ടത്. കാരണം,...
22/11/2023

മരിക്കാന്‍‌ ഒരു‌
കാരണമു‌ണ്ടാകുന്നതിനെയല്ല,
ജീവിക്കാന്‍‌ ഒരു‌
കാരണമില്ലാതിരിക്കു‌ന്നതി
നെയാണ് കൂടു‌തല്‍ പേടിക്കേണ്ടത്.
കാരണം, അത്
മരണത്തേക്കാള്‍
ഭയാനകമാണ് !..........................
റസാഖ് വഴിയോരം

കാളി‌ന്ദിയും കബ‌നീ‌‌നദിയും‌ ഒന്നിച്ച്‌  ചേരുന്ന‌ വയനാട്ടിലെ‌  പ്രശാ‌ന്തസുന്ദര‌മായ‌ പ്രദേശം‌.  ‌‌കേരളത്തിനും കർണ്ണാട‌കത്ത...
19/11/2023

കാളി‌ന്ദിയും കബ‌നീ‌‌നദിയും‌ ഒന്നിച്ച്‌ ചേരുന്ന‌ വയനാട്ടിലെ‌
പ്രശാ‌ന്തസുന്ദര‌മായ‌ പ്രദേശം‌. ‌‌കേരളത്തിനും കർണ്ണാട‌കത്തിനും അതിരിടുന്ന ബ്രഹ്മഗിരി മലനിരകളുടെ‌ താഴ്‌‌വരയി‌ൽ‌ കാട്ടരുവിയോട്‌ ചേർന്നാണ്‌‌ കീഴേപ്പാട്ടില്ലത്ത് സുകുമാരനുണ്ണിയുടെ‌ കൊച്ചുവീട്‌.‌
അതിന്‌‌ തൊട്ടടു‌ത്താണ്‌‌ തി‌രുനെല്ലി ക്ഷേത്രവും‌ പാപ‌നാശി‌നിയുമെല്ലാം‌.

മലനിരകളുടെ‌ താഴ്‌‌വ‌രയിൽ കാട്ടരുവിയുടെ‌ അപ്പുറ‌ത്ത്‌ ‌ ആദിവാസി സമൂഹ‌മായ കുറിച്യരുടെ‌ ‌കുടികളാണ്‌‌.
‌കാളി‌ന്തിയുടെ‌ തീരത്ത്‌‌ ജൈവ‌വൈവിധ്യങ്ങളുടെ‌ കൃ‌ഷിപാഠങ്ങളുമാ‌യി‌ ജീവിക്കുന്ന‌ ഇല്ലത്ത്‌ വില്ലാസ്‌ സുകുമാരനുണ്ണിയെ‌ വളരെ‌ യാദൃശ്ചികമായാണ്‌‌ കണ്ടുമുട്ടിയത്‌. പരിചയപ്പെട്ടപ്പോൾ‌ അദ്ദേഹം‌ ഞങ്ങളെ‌ ഇല്ലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി‌.
ഭാര്യയെ‌ വിളിച്ച്‌ ഞങ്ങളെ‌ പരിചയപ്പെടു‌ത്തി‌. കുറഞ്ഞ‌ സമയത്തിനുള്ളിൽ‌ ജൈവ‌ കൃഷിയെക്കുറിച്ചും‌,
വിഷമയമായിക്കൊണ്ടിരിക്കുന്ന‌ മലയാളിയുടെ‌ ഭക്ഷണശീലങ്ങളെക്കുറിച്ചും‌ പരിസ്ഥിതി‌ താളം‌ തെറ്റുമ്പോൾ‌ ‌വന്യജീവികൾ‌ നാട്ടിലേക്കിറങ്ങിവരുന്ന‌തിനെക്കുറിച്ചുമെല്ലാം‌ അദ്ദേ‌ഹം‌ സംസാരിച്ചു‌.‌

കാടിന്റെ നടു‌വിൽ‌ കാട്ടരുവിയുടെ‌ തീരത്ത്‌ സുകുമാരനുണ്ണി ഒരു‌ ഫാം സ്റ്റേ ഒരുക്കിയിരിക്കുന്നു‌. ‌ കുടുംബമായി‌ വന്നു‌താമസിക്കാനും‌, കാടും‌ മലയും‌ കയറാനെത്തുന്നവർക്ക്‌ ടെന്റ്‌ കെട്ടി താമസിക്കാനും‌ പിന്നെ‌ ട്രെക്കിങിനുമെല്ലാം‌ ഇ‌വിടെ‌ സൗകര്യമുണ്ട്‌. ഇതെല്ലാം‌ അദ്ദേഹത്തിന്റെ‌ പ്രൊജെക്റ്റിന്റെ‌ ഭാഗമാണ്‌‌.
അതിനെക്കുറിച്ചെല്ലാം‌ അദ്ദേഹം‌ വിശദീകരിച്ചുതന്നു‌.‌

അമ്പത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ‌വയനാട്ടിലെ‌ മേലാളന്മാരുടെ‌ ‌കീഴിൽ‌ അടി‌മകളെ‌പ്പോലെ‌ കഴിഞ്ഞിരുന്ന‌ ആദിവാസി‌കളുടെ‌ ജീവിതം‌ ലോകത്തിന്‌‌ പരിചയപ്പെടുത്തിയ‌ പി‌. വൽസലയുടെ‌ '‌നെല്ല്‌'‌ എന്ന‌ നോവൽ‌ ഇവിടെയാണ്‌‌ പിറവിയെടു‌ത്തത്‌. രാമു‌ കാര്യാട്ട്‌ പിന്നീടത്‌ സിനിമയാക്കി‌. മല്ലനും മാരയും‌ കുറുമാട്ടി‌യുമൊക്കെ‌ തിരുനെല്ലിയുടെ‌ മണ്ണിൽ‌ ജീവിച്ചിരുന്ന‌ കഥാപാത്രങ്ങൾ‌ തന്നെയായിരുന്നു‌.

എഴുതാനായി‌ തിരുനെല്ലിയിലെത്തിയ‌ പി‌. വൽസല‌ക്ക്‌ ആദിത്യമരുളിയ ഇട്ടിച്ചിരി‌ മനയ‌‌മ്മ‌യെന്ന‌ മുത്തശ്ശിയെക്കുറി‌ച്ചും‌ സുകുമാരനു‌ണ്ണിക്ക്‌ ഏറെ‌ പറയാനുണ്ടായിരുന്നു‌. എഴുതുന്ന‌ കാലത്ത്‌ അവർ‌ താമസിച്ചിരുന്ന‌ 'കൂമൻ‌ കൊല്ലി‌ 'എന്ന‌ വീടും‌ ഞങ്ങൾക്ക്‌ കാണാൻ‌ സാധിച്ചു‌.

നിറഞ്ഞ‌ മനസ്സുമായി‌ ‌ഞങ്ങ‌ൾ‌ തിരിച്ചിറങ്ങുമ്പോൾ‌ നിരത്തിലെത്തുന്നതുവരെ‌ അദ്ദേഹം‌ ഞങ്ങളുടെ‌ കൂടെ‌ വന്നു‌.‌
കയ്യിലുണ്ടായിരുന്ന‌ പുസ്തകം‌ ഒരു‌ ഓർമ്മയ്ക്കായി‌ ഞാൻ‌ അദ്ദേഹത്തിന്‌‌ സമ്മാനിക്കുകയാണ്‌‌................................
റസാഖ്‌ വഴിയോരം

Have a Nice Day..
18/11/2023

Have a Nice Day..

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ"ജീവിതം ഭൂമിയിലെഴുതുന്ന കഥകൾ"പ്രൊഫസർ  വി. എൻ. മുരളി പ്രകാശനം ചെയ്യുന്നു. ഏറ്റു...
05/11/2023

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
"ജീവിതം ഭൂമിയിലെഴുതുന്ന കഥകൾ"
പ്രൊഫസർ വി. എൻ. മുരളി പ്രകാശനം ചെയ്യുന്നു. ഏറ്റുവാങ്ങിയത് വി. എസ്. ബിന്ദു.

ആശംസകൾ: രാഖി ആർ ആചാരി,
ഷാഫി മുഹമ്മദ്‌ റാവുത്തർ,
അഡ്വ. അമ്പരീഷ്, ഷിമോദി.................................................
VENUE 4
6.11.23, 12.30 Pm
ഹരിതം ബുക്സ് ............................
വി. എൻ. വാസവൻ
പ്രഭാവർമ്മ
പ്രൊഫ. വി. എൻ. മുരളി
വി. എസ്. ബിന്ദു
ഷാഫി മുഹമ്മദ്‌ റാവുത്തർ.........................................

പങ്കെടുത്തവർക്കും
പ്രിയപ്പെട്ടവർക്കും നന്ദി!
Rasak Vazhiyoram

പുസ്തകം‌ തപാലിൽ‌ ലഭിക്കുവാൻ‌താഴെ‌ നമ്പറിൽ‌ വാട്സാപ്പ്‌ ചെയ്യുക‌!Mob. +91 90375 09134
30/10/2023

പുസ്തകം‌ തപാലിൽ‌ ലഭിക്കുവാൻ‌
താഴെ‌ നമ്പറിൽ‌ വാട്സാപ്പ്‌ ചെയ്യുക‌!

Mob. +91 90375 09134

28/10/2023

ഏറെ‌ വേദനിച്ചപ്പോഴും‌ ‌ ഇടയ്ക്കുവച്ച്‌ മുറിച്ചുകളയാതെ‌ ജീവിതം‌ മുന്നോട്ടുകൊണ്ടു‌പോകാൻ‌ നീയേറെ‌ സഹിച്ചു‌. അതെല്ലാം‌ സുകൃതങ്ങളായിരുന്നു‌, ‌വേഷങ്ങളും‌ ‌രൂപങ്ങളുമില്ലാത്ത‌ ആരാധനകളായി‌രുന്നു‌.. നിന്റെ‌ ഹൃദയത്തിനുള്ളിലെ‌ അദൃശ്യമായ‌ അറകളിൽ‌ അതെല്ലാം‌ സുകൃതങ്ങളായി‌ സൂക്ഷിക്കപ്പെട്ടിരുന്നു‌............................................... ..
കഥ:‌ റസാഖ്‌ വഴിയോരം‌ ‌

Listen To The Full Story
fb/rasakvazhiyoram.carrotcreation

22/10/2023

വീട്ടിൽ‌ നിന്നിറങ്ങിപ്പോകുന്നവർ‌ തിരിച്ചുവരുന്നതും‌ കാ‌ത്ത്‌
അവിടെ‌ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുണ്ട്. മാ‌താപിതാക്കൾ‌,
ഭാര്യ‌, മക്കൾ‌ അങ്ങനെ‌ പലരും‌.. ......................................
Short Video :
Listen To The Full Story
fb/rasakvazhiyoram.carrotcreation

യുദ്ധത്തിൽ‌ പിടഞ്ഞു‌മരിക്കുന്നത്‌ ജൂതനോ‌ ക്രിസ്ത്യാനിയോ‌ മുസ്‌‌ലി‌മോ‌ അല്ല‌! സ്വപ്നങ്ങളും‌ പ്രതീക്ഷകളുമുള്ള‌ നമ്മെപ്പോലെ...
17/10/2023

യുദ്ധത്തിൽ‌ പിടഞ്ഞു‌മരിക്കുന്നത്‌ ജൂതനോ‌
ക്രിസ്ത്യാനിയോ‌ മുസ്‌‌ലി‌മോ‌ അല്ല‌! സ്വപ്നങ്ങളും‌
പ്രതീക്ഷകളുമുള്ള‌ നമ്മെപ്പോലെയുള്ള‌ മനുഷ്യരാണ്‌‌!

ആകാശത്തുനിന്ന്‌ ഏതു‌സമയവും‌ തീഗോളങ്ങൾ‌ വന്നു‌‌പതിക്കുമെന്ന
റി‌ഞ്ഞുകൊണ്ട്‌ മക്കളെ‌ മാറോട്‌ ചേർത്തുറങ്ങാതിരിക്കുന്ന‌ അനേകം‌ അമ്മമാരുടെ‌ ഹൃദയം‌ മിടിക്കുന്നത്‌ യുദ്ധക്കൊതിയന്മാ‌രായ‌ ഭരണാധികാ
രികളൊന്ന്‌ കേട്ടിരുന്നെങ്കിൽ‌ !

‌നാളെ‌ ഈ‌ ഭൂമിക്കുമുകളിൽ‌ ജീവനോടെ‌യു‌ണ്ടായിരിക്കുമോ‌ എന്നുറപ്പില്ലാതെ‌ വിതുമ്പിക്കരയുന്ന‌ നിസ്സഹായരായ‌ മനുഷ്യരുടെ‌ ദൈന്യമുഖം‌‌, സുരക്ഷിത‌ സ്ഥലങ്ങളിൽ‌ പക്ഷം‌ പിടിച്ചിരുന്ന്‌ യുദ്ധം‌ ‌ആഘോഷി‌ക്കുന്നവരൊന്ന്‌ സങ്കല്പിച്ചുനോക്കിയിരുന്നെങ്കിൽ‌!

‌ആ‌രുതമ്മിലായാലും‌ ‌എന്തിന്റെ‌ പേരിലായാലും‌ ‌ഒരു‌ യുദ്ധവും‌ തുടർന്നുപോകാതിരിക്കട്ടെ‌!
............................................
റസാഖ്‌ വഴിയോരം

''‌ഓർമ‌കളുടെ‌ അനുസ്യൂതമായ‌ പ്രവാഹത്തിൽ‌ നിന്ന്‌  ‌കരകയറി,  ഉറക്കവുമുണർവ്വും‌  വേർപിരിയുന്ന‌  സമയ‌രഹിതമായൊ‌രു‌‌  ബിന്ദുവി...
14/10/2023

''‌ഓർമ‌കളുടെ‌ അനുസ്യൂതമായ‌ പ്രവാഹത്തിൽ‌ നിന്ന്‌ ‌കരകയറി, ഉറക്കവുമുണർവ്വും‌ വേർപിരിയുന്ന‌ സമയ‌രഹിതമായൊ‌രു‌‌ ബിന്ദുവിലൂടെ‌ നട‌ന്ന്‌‌ ഞാൻ‌ സ്വർഗ്ഗകവാടത്തിലെത്തിയിരിക്കുന്നു‌. ‌അവഗണനകളില്ലാത്ത‌‌, ആക്ഷേപങ്ങളില്ലാത്ത‌, താ‌രതമ്യങ്ങളില്ലാത്ത‌‌ ശാന്തസുന്ദരമായ‌ ‌ഈ‌ സ്വർഗ്ഗത്തിൽ‌ ഞാൻ‌ സ്വപ്നരഹിതമായ‌ സുഷുപ്തി‌യിലായിരിക്കുമ്പോൾ‌ നീയെന്നെ‌ ‌ വിളിക്കരുത്‌. കാരണം‌, ഭൂമിയിലെ‌ കൊച്ചു‌ പ്രലോഭനങ്ങൾ‌ പോലും‌ സ്വർഗ്ഗത്തിൽനിന്നും‌ പുറത്തുകടക്കാൻ‌ എന്നെ‌ പ്രേരിപ്പിച്ചേക്കും‌!‌''‌

'‌ജീവിതം ഭൂമിയിലെഴുതിയ കഥകൾ'‌ ‌നേരിട്ട് ലഭിക്കാൻ നിങ്ങളുടെ‌ അഡ്രസ്സ്‌ താഴെ‌ കാണുന്ന‌ നമ്പറിലേക്ക്‌ വാട്സാപ്പ്‌ ചെയ്യുക.

+91 9037509134........................... ..

13/10/2023

വെറൈറ്റി‌ ഫുഡ്‌ ലഭിക്കുന്ന‌ റെസ്റ്റോറന്റുകളെയും‌ സ്ഥലങ്ങളെയും‌ പരിചയപ്പെടുത്തുന്ന‌ വ്ലോഗർമാർക്കാണ്‌‌ സോഷ്യൽ‌ മീഡിയയിൽ‌ ഏറ്റവും‌ കൂടുതൽ‌ ഫോളോവേർസുള്ളത്‌. തീൻ‌‌മേശകൾ‌ അലങ്കരിക്കുന്നതിനെപ്പറ്റിയുള്ള‌ ടിപ്സുകളും‌ റീൽസുകളുമാണ്‌‌ ഇന്ന്‌ ഏറെ‌ ഷയർ‌ ചെയ്യപ്പെടുന്നത്‌.

Script & Narration :
റസാഖ്‌ വഴിയോരം

11/10/2023

ആശിച്ച‌ വേഷങ്ങൾ‌ ആടാൻ‌
കഴിയാത്ത‌ ജീവിതം‌ : PART - 03

മകനേ‌‌.. എന്നൊരു‌ സ്നേഹവിളിക്കായി‌ അവൻ‌
കാതോർത്തു‌.. പക്ഷെ‌ ആരും‌ വിളിച്ചില്ല‌!

Re Post :
റസാഖ്‌ വഴിയോരം‌
Listen To The Full Story
fb/rasakvazhiyoram.carrotcreation

09/10/2023

ആശിച്ച‌ വേഷങ്ങൾ‌ ആടാൻ‌
കഴിയാത്ത‌ ജീവിതം‌! PART- 02....................................................................
മകനെ‌ അവർ‌ നിർബ്ബന്ധിച്ച്‌ മെഡിസിന്‌‌
ചേർത്ത്‌ പഠിപ്പിക്കാൻ‌ തീരുമാനിച്ചു‌‌, പക്ഷെ‌..

Re Post :
റസാഖ്‌ വഴിയോരം‌
Listen To The Full Story
fb/rasakvazhiyoram.carrotcreation

08/10/2023

ആശിച്ച‌ വേഷങ്ങൾ‌ ആടാൻ‌
കഴിയാത്ത‌ ജീവിതം‌ : PART - 01...................................................
കുട്ടികളുടെ‌ ഇഷ്ടങ്ങൾ‌ പരിഗണിക്കാതെ‌
അവരെ‌ എന്ത്‌ പഠി‌പ്പിക്കണമെന്ന്‌ രക്ഷിതാക്കൾ‌
മാത്രം‌ ഏകപക്ഷീയമായി‌ തീരുമാനിച്ചാൽ‌‌..

Re Post :
റസാഖ്‌ വഴിയോരം‌
Listen To The Full Story
fb/rasakvazhiyoram.carrotcreation

07/10/2023

പ്രവാസികളുടെ ഭക്ഷണ ശീലങ്ങൾ .. ശ്രദ്ധിച്ചില്ലെങ്കിൽ ആഹാരം നിങ്ങളെ‌ രോഗികളാക്കും‌!
‌LCHF ട്രെയ്നർ‌ ശ്രീ‌. ഹബീബ്‌ റഹ്മാനുമാ‌യുള്ള‌
അഭിമുഖത്തിന്റെ‌ പ്രസക്തഭാഗം‌.

Listen To The Full Video
fb/rasakvazhiyoram.carrotcreation

ഒരു കാലം വരും! അന്ന്‌, മാർക്കറ്റുകളിൽ‌‌തലകീഴായി കെട്ടിത്തൂക്കിയ‌മനുഷ്യ കബന്ധ‌ത്തിൽ നിന്ന്‌‌നാൽക്കാലികൾ‌ മാംസം‌ മുറിച്ചു ...
07/10/2023

ഒരു കാലം വരും!
അന്ന്‌, മാർക്കറ്റുകളിൽ‌‌
തലകീഴായി കെട്ടിത്തൂക്കിയ‌
മനുഷ്യ കബന്ധ‌ത്തിൽ നിന്ന്‌‌
നാൽക്കാലികൾ‌ മാംസം‌ മുറിച്ചു വിൽക്കും‌!

മാളങ്ങളിൽ‌ നിന്നിറങ്ങിവന്ന്‌
എലികൾ‌ സർപ്പങ്ങളെ‌ പിടിച്ചുവിഴുങ്ങും‌!‌
കരയിലേക്ക്‌ ചൂണ്ടയെറി‌ഞ്ഞ്‌‌
മീനുകൾ‌ ആരെയോ‌ വെള്ളത്തിലേക്ക്‌‌ വലിച്ചിറക്കും‌‌!

കഴുകന്മാരെ‌ കൊത്തിവലിക്കാൻ‌
ശവങ്ങൾ‌ ‌ആകാശത്ത്‌ വ‌ട്ടമിട്ടുപറ‌ക്കും‌.
അതുവരെ‌ ‌എവിടെയോ‌ കാത്തിരിക്കുന്നുണ്ട്‌
അട‌ക്കിപ്പിടിച്ചിരിക്കുന്ന‌ ഒരുപാട്‌ തേങ്ങലുകൾ‌!...............................
റസാഖ്‌ വഴിയോരം..............................
Solidarity with all the innocent
victims who are suffering
as a result of the assailants' savagery!

05/10/2023

മറ്റുള്ളവർക്ക് കാണാനല്ല, ‌നമുക്ക് സമാധാനത്തോടെ താമസിക്കാനാണ്‌‌ നമ്മൾ വീടുണ്ടാക്കേണ്ടതെന്നും
അതിന്‌‌ ചെറിയൊരു‌ വീടായാലും‌ മതിയെന്നും‌ അവൾ‌ ഭർത്താവിനോട്‌ പറ‌ഞ്ഞുനോക്കി‌‌, പക്ഷെ‌..

Listen To The Full Story
fb/rasakvazhiyoram.carrotcreation

മകൻ നിസാമുദ്ദീൻ..
05/10/2023

മകൻ നിസാമുദ്ദീൻ..

വിനയപൂർവ്വം!
03/10/2023

വിനയപൂർവ്വം!

03/10/2023

ആരൊക്കെ എന്തൊക്കെ പറ‌ഞ്ഞാലും കുടുംബത്തിലും‌ സമൂഹത്തിലും‌
പണവും പദവിയുമില്ലാത്തവർ അവഗണിക്കപ്പെടും‌‌!

Listen To The Full Story
fb/rasakvazhiyoram.carrotcreation

30/09/2023

കുറഞ്ഞ മുതൽ മുടക്കിൽ അമിതലാഭം ആഗ്രഹിക്കുന്നവർ
ഈ കഥ കേൾക്കുക!

റസാഖ് വഴിയോരം
Listen To The Full Story
fb/rasakvazhiyoram.carrotcreation

ശരീരം‌ തളർന്നാലും‌ മനസ്സുകൊണ്ട്‌  ജീവിക്കാനാവും. പക്ഷെ‌, മനസ്സ്‌ തകർന്നാൽ‌  ശരീരം‌ കൊണ്ട്‌  മാത്രം‌ ജീവിക്കാനാവില്ല‌‌‌. ...
30/09/2023

ശരീരം‌ തളർന്നാലും‌ മനസ്സുകൊണ്ട്‌ ജീവിക്കാനാവും. പക്ഷെ‌, മനസ്സ്‌ തകർന്നാൽ‌ ശരീരം‌ കൊണ്ട്‌ മാത്രം‌ ജീവിക്കാനാവില്ല‌‌‌. മറ്റൊരാളുടെ‌ മനസ്സ്‌ തകരാൻ‌ നമ്മൾ‌ കാരണമാവാതിരിക്കട്ടെ‌!

fb/rasakvazhiyoram.carrotcreation

27/09/2023
26/09/2023

ഓർമിക്കുക :.....................
ജീവൻ നിലനിർത്താനാ‌യി‌ ‌നാം കഴിക്കുന്ന
ഭക്ഷണപദാർത്ഥങ്ങൾ‌‌ നമ്മുടെ‌ മരണ‌കാരണമായിത്തീരുകയും‌‌,
രോഗശമനത്തിനായി ‌നാം‌ കഴിക്കുന്ന മരുന്നുകൾ ‌നമ്മുടെ‌ രോഗ‌കാരണങ്ങളായിത്തീരുകയും‌ ചെയ്യുന്ന‌ ഒരു‌ വിചിത്ര‌കാലത്താ‌ണ്‌‌ നാം ജീവിക്കുന്നത്....................................
റസാഖ് വഴിയോരം

Listen To The Full Story
fb/rasakvazhiyoram.carrotcreation

24/09/2023

ഏത്‌ സാഹചര്യത്തിലും നിരാശരാവരുത്‌!
എല്ലാം‌ ദൈവത്തിൽ‌ ഭരമേൽ‌‌പ്പിച്ച് മുന്നോട്ട് പോവുക,
അപ്പോൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ അവന്റെ സഹായം
നമ്മെ തേടിയെത്തും....................................................
ശബ്ദം‌ :‌ നൗഷാദ് ഇബ്രാഹിം

Listen To The Full Story :
fb/rasakvazhiyoram.carrotcreation

22/09/2023

പ്രിയ‌സുഹൃത്ത് '‌ആവാസ്
അബ്ദുറ‌ഹ്‌‌മാന്‍‌'
1980 ല്‍‌ എഴുതിയ വരികള്‍‌ :

ഹജ്ജിന്റെ‌ കാലത്ത്‌ ഹറമിന്റെ‌ ചാരത്ത്‌
പൂനിലാവെങ്ങും‌ പരന്നൊരു‌ നേരത്ത്‌
ഞാനെന്റെ‌ ഖല്‍ബിന്‍‌ ബുറാഖി‌ലേറി‌ - എന്റെ‌
മോഹങ്ങളേറ്റി‌ ഞാന്‍‌ ചെന്നിറങ്ങി‌..

Listen To The Full Song :
fb/rasakvazhiyoram.carrotcreation

20/09/2023

അവൾ‌ ഒരു‌ വേലക്കാ‌രിയല്ല‌,
അമ്മയാണ്‌‌. എന്നിട്ടും‌, ‌
ഒരു‌ രാജകുമാരിയെ‌ പരിചരിക്കുന്ന‌ ഭൃ‌ത്യയെപ്പോലെ‌ ആ‌ അമ്മ‌ മകളെ‌ ‌പരിച‌രിച്ചു‌, ഒരു‌ പ്രയാസവും‌ അറിയിക്കാതെ‌ കൂടെ‌‌നിന്ന്‌‌ സഹാ‌യിച്ചു‌..

Listen To The Full Story :
കഥ‌ മുഴുവനായി‌ കേൾക്കാൻ‌ :
fb/rasakvazhiyoram.carrotcreation

Photo Memory : മോനോടൊപ്പം ഒരു സവാരി‌..
18/09/2023

Photo Memory :
മോനോടൊപ്പം ഒരു സവാരി‌..

16/09/2023

ഞങ്ങളുടെ പുതിയ ആനിമേഷൻ
സീരീസിൽ നിന്ന്..‌''‌രഹസ്യങ്ങളുടെ‌ താഴ്‌വര‌''‌
Script Writer & Producer: അത്തീഖ്‌ റഹ്മാൻ‌,

Direction: റസാഖ്‌ വഴിയോരം‌
Animation Director: അമീൻ‌ വേങ്ങര‌
Project Director: സലാം‌ കൊടിയത്തൂർ‌
G‌raphi‌cs & An‌imation : Basith Kodiyaththur, Yasir palakka‌d, Anil Chundele, Rahma‌n Kanavu

15/09/2023

ഒരാൾക്ക് ശരീരത്തോടും‌ സൗന്ദര്യ‌ത്തോ‌ടുമൊക്കെയുള്ള‌
ഭ്രാ‌ന്തമായ‌ ആകർഷണം‌ എത്രകാലമുണ്ടാകും ? ‌ചോര‌‌തിള‌യ്‌ക്കുന്ന‌ കാലമെന്നൊക്കെ‌ നമ്മൾ പറ‌യാറില്ലേ‌? അത്രയും‌ കാലം‌ മാത്രം!
അതുകഴിഞ്ഞാൽ‌ ഒരേ‌‌ശരീരം‌ പോലെ‌ കൂടെ‌‌നിൽക്കുന്ന‌ ഒരു‌ തുണ‌യെ‌യായിരിക്കും‌
ഓരോരുത്തരും‌ ആഗഹിക്കുക‌!

ക്ലൈമാക്സ്‌‌ നാന്നാ‌വുമ്പോഴാണല്ലോ‌ ഒരു‌ കഥ‌ മനോഹ‌രമായിത്തീരുന്നത്‌‌‌. ‌‌ദാമ്പത്യ‌ ജീവിതവും‌ അങ്ങനെത്തന്നെയാണ്‌‌‌, ഒടുക്കം‌ നന്നാവണമെങ്കിൽ‌ അതിന്റെ‌ തുടക്കം‌ നന്നാക്കണം‌..
Rep201123 - 04

Listen To The Full Story :
fb/rasakvazhiyoram.carrotcreation

Phot‌o Collections:‌......................................ഏഴ്‌ വർഷങ്ങൾക്ക്‌ മുമ്പാണ്‌‌..മികച്ച‌ അധ്യാപകനുള്ള‌ സംസ്ഥാന - ...
13/09/2023

Phot‌o Collections:‌......................................
ഏഴ്‌ വർഷങ്ങൾക്ക്‌ മുമ്പാണ്‌‌..
മികച്ച‌ അധ്യാപകനുള്ള‌
സംസ്ഥാന - ദേശീയ അവാർഡ്
നേടിയ നിയാസ് മാഷോടാണ്‌
ഒരു കൈ നോക്കുന്നത്..
ആരാണ്‌ ജയിച്ചതെന്ന്
ചോദിക്കരുത്..🙏😊

12/09/2023

കാദർക്കയുടെ ഗൾഫ് ജീവിതം : ഭാഗം - 02.........................................................................‌
ഗൾഫിലെ ജോലികൊണ്ട് നന്നായി‌ സമ്പാദിച്ച്‌
പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന‌ ‌ധാരാളം കുടുംബങ്ങൾ‌ നമ്മുടെ‌ നാട്ടിലുണ്ട്‌.
അവരെ‌ മറന്നുകൊണ്ട‌ല്ല‌ ഈ‌ കഥയെഴുതിയത്‌. ഒന്നര‌ പതിറ്റാണ്ട്‌ കാലത്തെ‌ ഗൾഫ്‌ ജീവിതത്തിനിടയിൽ‌ ‌ഞാൻ‌ കണ്ടുമുട്ടിയ‌ അനേകം‌ ജീവിതങ്ങളിലൊന്നാണ്‌‌ ഇവിടെ‌ പകർത്തിവെയ്‌ക്കുന്നത്‌.
സത്യവും‌ ഭാവനയും‌ കൂടിക്കലർന്ന‌ ഈ‌ കഥ‌ ചിലർക്കെങ്കിലും‌
പ്രയോജനപ്പെടുമെന്ന‌ വിശ്വാസത്തിലാണ്‌‌ ഇവിടെ‌ കുറിച്ചിടുന്നത്‌ ..‌
നിങ്ങളുടെ‌ അഭിപ്രായത്തിനായി‌ കാത്തിരിക്കുന്നു‌... ..........................
റസാഖ്‌ വഴിയോരം‌

കാറ്റുപിടിച്ച ശിഖരത്തിൽ‌ നിന്നടർന്ന്‌‌ ‌മണ്ണിന്റെ‌ ശാന്തത‌യിലേക്കു‌ വീണുറങ്ങുന്ന‌ ഒരില‌യുടേതുപോലെ‌ സുന്ദരമായിരുന്നു അയാള...
12/09/2023

കാറ്റുപിടിച്ച ശിഖരത്തിൽ‌ നിന്നടർന്ന്‌‌ ‌മണ്ണിന്റെ‌ ശാന്തത‌യിലേക്കു‌ വീണുറങ്ങുന്ന‌ ഒരില‌യുടേതുപോലെ‌ സുന്ദരമായിരുന്നു അയാളുടെ മരണം!
തന്നെ കടന്നുപോകുന്ന‌ സ്ഥലകാലങ്ങളോട്‌, ‌ഋതുഭേദങ്ങളോട്‌, ജീവജാലങ്ങളോട്‌ ‌ അയാളിപ്പോൾ സംവദിക്കുന്നില്ല.

നിദ്രയുടെ കവാടവും കടന്ന്, ഉറക്കവുമുണ‌ർച്ചയും ‌ വേർപിരിയുന്ന‌ സമയ‌രഹിതമായൊ‌രു‌‌ ബിന്ദുവിലേക്ക്‌ അയാൾ യാത്ര തുടങ്ങിക്കഴിഞ്ഞു.
ഭൂമിയിൽ അവഗണിക്കപ്പെട്ടതിൻ്റെ വേദനകളെക്കുറിച്ച്‌ സ്വർഗ്ഗകവാ‌ട‌ത്തിലൊരു‌ കവിത കുറിച്ചിടാനായിരിക്കുമോ അയാൾ പോകുന്നത്..?
………………………………………
- റസാഖ് വഴിയോരം -

‌‌"‌ജീവിതം ഭൂമിയിലെഴുതുന്ന‌ കഥകൾ"
രണ്ടാമത്തെ പുസ്ത‌കം‌ അവസാന മിനുക്കുപണിയിൽ..
‌Mob : 9961725414

ഹേ.. കാഴ്ച്ചക്കാരാ...കടൽത്തീരത്തെ  മണല്‍ത്ത‌രികളെത്രയുണ്ടോ‌ അത്രയും‌  നക്ഷത്രഗോളസമൂഹങ്ങ‌‌ളു‌ള്ള‌ ഈ‌ ‌‌നിഗൂ‌‌‌ഡ‌പ്രപഞ്ചത്...
12/09/2023

ഹേ.. കാഴ്ച്ചക്കാരാ...
കടൽത്തീരത്തെ മണല്‍ത്ത‌രികളെത്രയുണ്ടോ‌ അത്രയും‌ നക്ഷത്രഗോളസമൂഹങ്ങ‌‌ളു‌ള്ള‌ ഈ‌ ‌‌നിഗൂ‌‌‌ഡ‌പ്രപഞ്ചത്തിലെ‌ ഒരു‌ മണല്‍ത്തരി‌യാണ്‌‌ ഭൂമി‌‌‌‌‌!
അതിലേതോ‌ ഒരു‌ കോണില്‍‌‌‌, കോടാനുകോടി ജീവജാലങ്ങൾക്കിടയിലെ ‌ചെറിയൊരു ബോധശകലം‌ മാത്രമാണ് നീ..

ഒന്നുമല്ലായിരുന്നു‌ നീ, ഒരു പരമാണുവിന്റെയത്ര‌ പോലും!
എന്നിട്ടും‌ ഭൂമി കറ‌ങ്ങുന്നതും സൂര്യനുദിക്കുന്നതും‌ കിളികള്‍‌ പാടുന്നതുമെല്ലാം നിനക്കുവേണ്ടി‌ മാത്രമാണെന്ന് നീ കരുതി.
നിന്നോളം വേ‌ഗത്തിലാരുമോടില്ലെന്നും‌‌ നിന്നോളം ഉയരത്തിലാരും‌ പറക്കില്ലെന്നും‌ നീ ഉള്ളില്‍‌ ചിരിച്ചു‌..

‌അപരനെ‌ നോക്കി‌ ഒന്നു പുഞ്ചിരിക്കാതെ‌‌, അടച്ചുമൂടിക്കെ‌ട്ടിയ സ്നേഹമൊന്നിത്തിരി‌ പുറത്തെ‌ടുക്കാതെ‌, പിന്നേക്ക്‌ ബാക്കി വെച്ച സന്തോഷങ്ങളൊന്നെണ്ണിനോക്കാതെ‌ ‌ ജീവിത‌മഹാസാ‌ഗരത്തിന്റെ‌ മുകള്‍പ്പരപ്പിലൂടെ‌ ബോധശൂന്യനായി‌ നീ ഒഴുകിനടന്നു‌. അതിനിടയിലാണ് നിന്റെ‌ സമയം അവസാനിച്ചത്.
നിന്റെ‌ നിയോഗമെന്തായിരുന്നു‌വെന്ന്‌ നിന്റെ‌ കഴുത്തില്‍‌ത്ത‌ന്നെ‌ എഴുതിത്തൂക്കിയിരുന്നല്ലോ,
ശിരസ്സൊന്നു താഴ്ത്തി‌നോക്കിയാല്‍‌ വാ‌യിക്കാന്‍‌ പാകത്തില്‍‌.
പക്ഷെ‌ വായിച്ചു നോക്കാൻ
നിനക്ക് സമയമുണ്ടായില്ല!
‌നശ്വരതയുടെ‌ മലിനമായ‌ മണ്ണില്‍ പാഴ്‌സ്വപ്നങ്ങൾ‌ കണ്ടുനടക്കുക
യായിരുന്നു നീ !‌

നിന്റെ ജന്മം ഭൂമിയിലൊരാളെയും വേദനിപ്പിച്ചിട്ടില്ലെന്ന് നിന്റെ കർമം കൊണ്ട്
നിനക്ക് തെളിയിക്കാനായാൽ അനശ്വരതയുടെ വിണ്ണിലേക്ക് നിനക്ക് ഭാരരഹിതനായി പറന്നുയരാം..

പടിഞ്ഞാറെ‌ മാനത്ത്‌ ചിന്തകള്‍‌ അസ്തമിച്ചു‌‌, ഓര്‍മ്മകളുടെ‌ നിലാവുദിച്ചുപൊങ്ങി‌..

‌( അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ എന്ന ആദ്യ‌ പുസ്തകത്തിൽ നിന്ന്..)

രണ്ടാമത്തെ‌ പുസ്തകം‌ അവസാന‌ മിനുക്കുപണിയിൽ‌:‌‌ ''ജീവിതം‌ ഭൂമിയിലെഴുതിയ‌ കഥകൾ''‌ ..............................
റസാഖ്‌ വഴിയോരം

11/09/2023

പാട്ടുകാരനായതുകൊണ്ടല്ല, ഈ പാട്ടിനോടുള്ള
ഇഷ്ടം കൊണ്ട് പാടിപ്പോവുകയാണ്‌..

‌ചിത്രം : പതിനാലാം രാവ്‌‌‌ ( Year- 1979 )

അക്ഷരങ്ങളും‌ വാക്കുകളും‌വികൃതമായി‌  അടുക്കിവെക്കുകയും, വെറുപ്പുൽ‌പ്പാദിപ്പിക്കാനും‌  പ്രചരിപ്പിക്കാനും‌   അതുപയോഗിക്കുകയ...
10/09/2023

അക്ഷരങ്ങളും‌ വാക്കുകളും‌
വികൃതമായി‌ അടുക്കിവെക്കുകയും, വെറുപ്പുൽ‌പ്പാദിപ്പിക്കാനും‌ പ്രചരിപ്പിക്കാനും‌ അതുപയോഗിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌‌, അതേ‌ അക്ഷരങ്ങൾ‌ ക്രമത്തിലും‌ താളത്തിലും‌ അടുക്കിവച്ച്‌‌ സ്നേഹവും കരുണയും ഉൽ‌പാദിപ്പിക്കാനും‌ പ്രചരിപ്പിക്കാനും‌ നമുക്ക് കഴിയണം..
കാലം ആവശ്യപ്പെടുന്നത് അതാണ്.

അത്തരം ആഴമുള്ള ചിന്തകളിലേക്ക്‌ ആളുകളെ‌ തിരിച്ചുവിളിക്കാൻ‌ 'മാപ്‌ൾ ക്ലബ്ബ്‌' പ്രവർത്തകർ‌ നടത്തുന്ന‌ ശ്രമങ്ങൾ‌ ഏറെ‌ പ്രതീക്ഷ‌ നൽകുന്നതാണ്‌‌‌. ക്ലബ്ബ്‌ പ്രവർത്തകർക്കും‌ പ്രദേശവാസികൾക്കും‌ അഭിനന്ദനങ്ങൾ.‌.

കീഴ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്നിൽ‌ നേരത്തെയുണ്ടായിരുന്ന‌ ലൈബ്രറി‌ കൂടുതൽ‌ സൗകര്യങ്ങളോടെ‌ പുതിയ‌ കെട്ടിടത്തിൽ‌ ആരംഭിച്ചപ്പോൾ‌ അതിന്റെ‌ ഉൽഘാടനച്ചടങ്ങിൽ‌ പങ്കെടുക്കാൻ‌ എനിക്കും‌ അവസരം‌ ലഭിച്ചു‌.
‌തികച്ചും പുതുമയുള്ള ഒരു‌ ചടങ്ങായിരുന്നു‌ 'മാപ്‌ൾ ക്ലബ്ബ്‌' പ്രവർത്തകർ‌ ഒരുക്കിയിരുന്നത്‌.‌
‌ബുക്ക്‌ ഷെൽഫ്‌ തുറന്ന്‌ എനിക്കിഷ്ടമുള്ള‌ ഒരു‌ പുസ്തകം‌ പുറത്തെടുത്ത്‌ കാണിക്കാൻ‌ സംഘാടകർ‌ ആവശ്യപ്പെട്ടപ്പോൾ‌ എന്റെ‌ കൈകളിലേക്ക്‌ വന്നത്‌ പി‌. എ‌. മുഹമ്മദ്‌ കോയ‌ എഴുതിയ‌ 'സുൽത്താൻ‌ വീട്‌'‌ എന്ന‌ പുസ്തകമായിരുന്നു‌.‌ കോഴിക്കോട്‌ നഗരത്തിന്റെ‌ സ്വാതന്ത്ര്യപൂർവ്വ‌കാല നോവുകൾ‌ പകർത്തിയ‌ ‌
'‌സുൽത്താൻ വീട്'‌ നേരത്തെ‌ വായിച്ചിട്ടില്ലെങ്കിലും‌ വായിക്കാൻ‌ വേണ്ടി‌ കരുതിവെയ്‌ക്കുന്നു‌.

കൂടാതെ‌ പ്രദേ‌ശത്തെ‌ എഴുത്തുകാരൻ‌ കെ‌. സഫറുള്ള‌ എഴുതിയ‌
'നെല്ല്'‌ എന്ന‌ പുസ്തകം‌ പുതിയ‌ ലൈബ്രറിക്ക്‌ സമർപ്പിക്കുകയും‌ ചെയ്തു‌.‌ (Publisher : Olive Publications )

നന്ദി‌!
‌s ‌Kolakka‌dan‌, Amm‌ar ‌Keezhpar‌amb, Shoukath‌‌, Ashraf and all Participants..

ഒരു വർഷം കഴിഞ്ഞപ്പോൾ‌ ഫേസ്‌‌ബുക്ക്‌ ഓർമ്മിപ്പിച്ചതാണ്‌‌‌.. പ്രചോദനമായി കൂടെ‌നിന്ന എല്ലാവർക്കും നന്ദി.. 🙏🥰
09/09/2023

ഒരു വർഷം കഴിഞ്ഞപ്പോൾ‌ ഫേസ്‌‌ബുക്ക്‌ ഓർമ്മിപ്പിച്ചതാണ്‌‌‌.. പ്രചോദനമായി കൂടെ‌നിന്ന എല്ലാവർക്കും നന്ദി.. 🙏🥰

09/09/2023

പണം‌, സൗന്ദര്യം‌, വിവാഹം‌ !.....................................................
പണവും‌ സൗന്ദ‌ര്യവും‌ എത്ര‌യുണ്ടെങ്കിലും‌ ഒരാൾക്ക്‌ മനസ്സിന്‌‌ സന്തോഷമില്ലെങ്കിൽ‌ പിന്നെ‌ അതൊന്നും‌ ആസ്വദിക്കാനാവില്ലല്ലോ‌!

അതങ്ങ‌നെയായിരുന്നെങ്കിൽ‌, ഇങ്ങനെ‌യ‌ല്ലാ‌യിരു‌ന്നെങ്കിൽ‌ എന്നൊന്നും‌ ജീവിതത്തിലൊരിക്കലും‌ ഞാ‌ൻ‌ ചിന്തിച്ചിട്ടില്ല‌. അതുകൊണ്ടുതന്നെ‌ ‌എനിക്കൊരി‌ക്കലും‌ മനസ്സിന്റെ‌ സന്തോഷം‌ നഷ്ടമായിട്ടില്ല‌..

Listen To The Full Story :
fb/rasakvazhiyoram.carrotcreation

Address

Calicut

Alerts

Be the first to know and let us send you an email when Rasak Vazhiyoram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rasak Vazhiyoram:

Videos

Share


Other Film & Television Studios in Calicut

Show All