04/01/2024
എൻ. മുഹമ്മദ് ഖലീൽ എഴുതുന്നു ....
കൈറോയുടെ തിരക്ക് പിടിച്ച വീഥികളിലൂടെ ടാക്സി ഞങ്ങളെയും കൊണ്ട് പാഞ്ഞു. അന്തരീക്ഷം നിറയെ പൊടിമയം. ചെറുതെങ്കിലും വീശിയടിക്കുന്ന കാറ്റ്, ആളുകളുടെ ബഹളം, വാഹനങ്ങളുടെ ശബ്ദം, ഇവയ്‌ക്കെല്ലാമിടയിലും ഞാൻ കാഴ്ച്ചകൾ ആസ്വദിക്കാനുള്ള തിരക്കിലായിരുന്നു. ഈജിപ്ഷ്യൻ അറബി നന്നായി വശമുള്ള തുഫൈൽ ടാക്സി ഡ്രൈവറോട് അറബിയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. വണ്ടി ഹയ്യുസ്സാബിഅ (7th avenue) യിൽ ബ്രേക്കിട്ടു. പ്രാതൽ കഴിക്കാൻ എന്നെയും കൂട്ടി തുഫൈൽ നേരെ ചായക്കടയിലേക്ക് നടന്നു. തൊട്ടടുത്തുള്ള കടയിൽ നിർമ്മിക്കപ്പെടുന്ന ഐശ് (aish) ലാണ് എന്റെ കണ്ണുടക്കിയത്. ഒരു ഈജിപ്ഷ്യൻ ബ്രെഡ്. അറബിക് ഖുബ്ബൂസ്/ തന്തൂരി റൊട്ടി ഒക്കെ പോലെ തോന്നിക്കുമെങ്കിലും ഇതൊരു പ്രത്യേക ബ്രെഡ് തന്നെയാണ്. എമ്മർ (Emmer) എന്ന് പേരുള്ള ഒരു പ്രത്യേക തരം ഗോതമ്പു കൊണ്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത്.....
നാളേറെയായി കാണണമെന്ന് ആഗ്രഹിച്ച, എന്നിൽ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൊണ്ടിരുന്ന നാടാണ് ഈജിപ്ത്. സുഹൃത് ശാക്കി.....