കവിയായിരിക്കുക; മറ്റേപ്പാതി ചിത്രകാരനും. സാജോവിന്റെ തന്നെ 100 ചിത്രങ്ങളെ മുൻനിർത്തി 100 കവറുകളിൽ ഒരു പുസ്തകം എന്ന ആശയം ഉയർന്നുവന്നത് അങ്ങിനെ.
മലയാളത്തിലിങ്ങിനെ ഒരു സംരംഭം ആദ്യമാണ്.
ഇതര ഇന്ത്യൻ ഭാഷകളിലും ഇത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ല. ഭാരതേതര ഭാഷകളിലോ? നെറ്റിലൂടെ ലോകം ഒരു ചെറിയ ഗ്ലോബായി മാറിയ ഇക്കാലത്ത് ഉള്ള അറിവു വെച്ചു പറയട്ടെ അവിടെയെങ്ങും ഇത്തരത്തിലൊന്നില്ല.
കാരണം കവിയും ചിത്രകാരനും ഒന്നിച്ച് ഒരു രേഖയിൽ അധികം സംഗമിച്ചിട്ടില്ല എന്നതു തന്നെ.
ഹരിതം ബുക്സിന്റെ ജൂബിലിയാഘോഷ വേളയിൽ ഇത്തരമൊരു വ്യത്യസ്ഥത പ്രസാധനത്തിൽ നിർവ്വഹിക്കാൻ കഴിഞ്ഞു എന്നതിൽ ഏറെ ആഹ്ലാദം, അഭിമാനം.