Muneer PV

Muneer PV "നിസാരനായ ഒരു അടിമ മാത്രം"
--God Slave who serve humanity

09/12/2023

*കവിത-സ്ത്രീധനം*

സ്ത്രീധനം വേണ്ട...
കുട്ടിയെ മതി ....
ഞാൻ പറഞ്ഞപ്പോൾ..
ഓന് എന്തോകുറവുണ്ടെന്ന്..

എന്നാൽ ആരുമില്ലാത്ത ഒരു അനാഥക്ക്.. കൂട്ടാവാം എന്ന് കരുതിയപ്പോൾ...
മാതാശ്രീ മൊഴിഞ്ഞു ....
വിപ്ലവം വേണ്ട...
നാളെ ഒരു പ്രസവം വന്നാൽ ബന്ധുക്കൾ ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്...

സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചാൽ
പെണ്ണിന്റെ മുമ്പിൽ തല കുനിഞ്ഞു നിൽക്കും..
എന്ന് പെണ്ണ് കാണാൻ..
കൂടെ വന്നവന്റെ ഉപദേശം....

സ്ത്രീധനം ഇല്ലാതെ അവളെ കൂട്ടിയപ്പോൾ അവൾ സങ്കടം പറഞ്ഞു...
കല്യാണ വീട്ടിൽ പെണ്ണുങ്ങൾ കൂടുമ്പോൾ
നാരികൾക്ക് സംശയം എന്തെ നിനക്ക്
പോന്നോന്നുമില്ലേ...

നാല് ആള് കൂടുന്നിടുത്ത്...
ഇന്നവൾ മൊഴിയുന്നു..
"പൊന്നില്ലാത്ത എന്നെയാണ് എനിക്കിഷ്ടം".... 😍

എന്നിട്ടും നമ്മൾ പറയുന്നു സ്ത്രീ തന്നെ ധനം

ബ്രദർ മുനീർ
#സ്ത്രീധനം

08/11/2023

ചില സത്യങ്ങൾ നമ്മുടെ എല്ലാം ശ്രദ്ധയിൽ വേണം.....

ഈ രണ്ടു ചിത്രങ്ങൾ നമ്മളെ ഉണർത്തുന്ന വലിയ ചില സത്യങ്ങൾ ഉണ്ട്... ഫലസ്തീൻ ഇസ്രായേൽ പോരാട്ടത്തിൽ... ആദ്യ ചിത്രം ഇന്ന് ഫലസ്തീ...
14/10/2023

ഈ രണ്ടു ചിത്രങ്ങൾ നമ്മളെ ഉണർത്തുന്ന വലിയ ചില സത്യങ്ങൾ ഉണ്ട്... ഫലസ്തീൻ ഇസ്രായേൽ പോരാട്ടത്തിൽ... ആദ്യ ചിത്രം ഇന്ന് ഫലസ്തീൻ അനുഭവിക്കുന്നത് വിളിച്ചോതുന്നു. രണ്ടാമത്തെ ചിത്രം ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മറ്റു രാജ്യങ്ങൾ ഒരുമിച്ച് നിന്നാൽ എങ്ങനെ ഇസ്രായേലിനെ നേരിടാം എന്ന് നമുക്ക് വരച്ചു കാണിച്ചു തരുന്നു...

14/10/2023

നമ്മൾ യൂട്യൂബിലെ ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കെ അതിനിടയിൽ ഒരു പരസ്യം കയറി വന്നാൽ ആ പ്രോഡക്റ്റ് നിങ്ങൾക്ക് വാങ്ങുവാൻ ആണോ തോന്നുക അതോ?!

10/09/2023

ടെക്നോളജി ഉണ്ട്. ആധാർ കാർഡ് 99% ജനങ്ങളുടെ കൈയ്യിൽ ഉണ്ട്. അരി വാങ്ങുന്ന റേഷൻ കടയിൽ ഫിംഗർ വെക്കുന്നു പക്ഷെ വോട്ടെടുപ്പിലില്ല??!!

07/09/2023

ഇന്ത്യ എന്ന പേര് മാറി ഭാരതം എന്നാകുമ്പോൾ പ്രധാനമന്ത്രി അയക്കുന്ന കത്തിൽ തെളിയുന്ന കറുത്ത മഷിയുടെ ചിലവ് മാത്രമാണുള്ളതെന്ന് വിശ്വസിക്കുന്ന സംഘപരിവാരങ്ങളോടല്ല ഈ പറയുന്നത്. ഭാരതം എന്നാക്കിയാൽ ഇപ്പൊ എന്താണെന്ന് ചോദിക്കുന്ന നിഷ്കുകളോടാണ്.

ഇന്ത്യ എന്നുള്ളത് ഭാരതം ആയി മാറുന്നത് വെറും കടലാസുകളിൽ മാത്രമല്ല. പ്രധാനമായും അത് ബാധിക്കുന്നത് നമ്മുടെ രൂപ വിനിമയത്തെയാണ്. റിസേർവ് ബാങ്ക് പുറത്തിറക്കുന്ന കറൻസികളിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എത്രയും പെട്ടെന്ന് റിസേർവ് ബാങ്ക് ഓഫ് ഭാരത് എന്നാക്കാൻ നമ്മൾ നിർബന്ധിതരാകും. മറ്റൊരു നോട്ട് നിരോധനമോ, നോട്ട് ദൗർലബ്യമോ ആയിരിക്കും നമ്മളെ കാത്തിരിക്കുന്ന ഏറ്റവും വലിയ വിപത്ത്.

പാസ്സ് പോർട്ട്‌, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഇന്ത്യയിലെ നൂറ്റി നാല്പത് കോടി ജനങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഔദ്യോഗിക രേഖകൾ ഉടൻ പുതുക്കേണ്ടതായി വരും. കോടിക്കണക്കിനു വരുന്ന സർക്കാർ രേഖകളിൽ ഈ മാറ്റം സാധ്യമാക്കേണ്ടി വരും. ഇന്ത്യ ഔദ്യോഗികമായി എന്ന് നാമകരണം ചെയ്തിട്ടുള്ള എയർപോർട്ടുകൾ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്ഥലങ്ങളിൽ ഈ പേര് പുനർനാമകരണം ചെയ്യേണ്ടി വരും.

വളർന്നു വരുന്ന പുതു തലമുറയുടെ പാഠ പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ചരിത്ര രേഖകൾ എന്നിവയിലെല്ലാം ഈ മാറ്റം വരുത്തേണ്ടതായി വരും. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഈ മാറ്റം നടപ്പിലാക്കേണ്ടി വരും.

ഇത്പോലെ ആയിരക്കണക്കിന് പതിനായിരക്കണക്കിന് ഇടങ്ങളിൽ, വിഷയങ്ങളിൽ നേരിട്ടും അല്ലാതെയും ഈ മാറ്റം പ്രകടമാക്കേണ്ടി വരും. പേര് മാറ്റം അസാധ്യമാണ് എന്നല്ല. കോവിഡ് ന്റെ തകർച്ചയിൽ നിന്നും നോട്ട് നിരോധനത്തിന്റെ ആഘാതത്തിൽ നിന്നും കരകയറി വരുന്ന മോഡി സർക്കാരിന്റെ ദുർ ഭരണത്തിൽ ആടിയുലയുന്ന നമുക്ക് മേൽ അടിച്ചേൽപ്പിക്കാവുന്ന മറ്റൊരു വിപത്ത് തന്നെയാകും ഈ പേര് മാറ്റം. വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ.. മുകളിൽ പറഞ്ഞ രണ്ട് മൂന്ന് കാര്യങ്ങൾക്ക് മാത്രം നമ്മുടെനികുതി പണത്തിൽ നിന്നും എത്ര ലക്ഷം കോടികൾ ചെലവഴിക്കേണ്ടി വരും എന്ന്.. ഈ പണം എവിടെ നിന്ന് കണ്ടെത്തും എന്ന്..? എന്താണ് ഇന്നത്തെ ഇന്ത്യയിൽ അതിന്റെ ആവശ്യം?

ഈ പേര് മാറിയത് കൊണ്ട് ഇന്ത്യക്ക് ഒരു മാറ്റവും വരാൻ പോകുന്നില്ല. സംഘപരിവാറിന്റെ ആവശ്യം ഈ പേരും പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക എന്നതാണ്. ബ്രിട്ടീഷുകാർ നടത്തിയിരുന്ന ഡിവൈഡ് ആൻഡ് റൂൾ പോളിസി യുടെ പകർപ്പ് മാത്രമാണിത്.

ആരിൽ നിന്നോ കുത്തി വെക്കപ്പെട്ട വർഗീയ വിഷം സിരകളിൽ നിന്നും മനസിലേക്ക് പടർന്നതിന്റെ അനന്തര ഫലങ്ങൾ രാജ്യത്തിന്റെ ആത്മാവിലേക്ക് വരെ പടർത്താൻ ശ്രമിക്കുകയാണ് സംഘപരിവാർ. ഒരു പേര് മാറ്റം അല്ലെ നിസ്സാരം അല്ലെ എന്ന് ചോദിക്കുന്ന സംഘികളോടാണ്. എത്ര നിസ്സാരമായിട്ടാണ് നിങ്ങൾ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയുന്നത്. അല്ലെങ്കിൽ നിങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത്.

ഭാവിയിൽ ബീഫ് എന്ന് കേട്ടാലും ഇന്ത്യ എന്ന് കേട്ടാലും സംഘപരിവാരം വാൾ എടുക്കുന്ന കാലം വിദൂരമല്ല..

മരണം വരെ ഇന്ത്യ എന്റെ രാജ്യമാണ്.. ❤️

06/09/2023

ഇന്ത്യയും ഭാരതവും അന്നും ഇന്നും ഉണ്ട്.... ഇന്ന് ഇന്ത്യ തനിച്ചായി ഭാരതം താമസം മാറ്റുന്നു.... രാഷ്ട്രീയ കലി കാലം😄

31/08/2023

.... നീതിക്കു വേണ്ടി കലഹിക്കുക .... ലോകോളേജിലെ ക്ലാസ്സ് മുറിയിലെത്തിയ പ്രൊഫസർ തന്റെ മുമ്പിലിരിക്കുന്ന ഒരു നിയമ വിദ്യാർത്ഥിയോട് ചോദിച്ചു
നിന്റെ പേരെന്താണ് ?

വിദ്യാർത്ഥി അവന്റെ പേര് പറഞ്ഞു
ഉടനെ പ്രൊഫസർ അവനെ അകാരണമായി ക്ലാസ്സിൽ നിന്നും പുറത്താക്കി
വിദ്യാർത്ഥി പുറത്ത് പോകാതെ ക്ലാസ്സിൽ തന്നെ ഇരിക്കാൻ ശ്രമിച്ചെങ്കിലും പ്രൊഫസർ നിർബന്ധപൂർവ്വം അവനെ കേൾക്കാൻ തയ്യാറാകാതെ പുറത്താക്കുകയായിരുന്നു ,

തീർച്ചയായും ഇത് അന്യായവും അനീതിയുമാണെന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിക്കും ക്ലാസ്സിലെ മറ്റു സഹവിദ്യാർത്ഥികൾക്കും അറിയാമായിരുന്നു , പക്ഷെ അവരെല്ലാവരും മൗനം പാലിക്കുകയാണ് ,

എന്തിനാണ് ഇത് ചെയ്തത് എന്ന് പോലും ഒരു വിദ്യാർത്ഥിയും ചോദിച്ചില്ല ,
തുടർന്ന് അദ്ധ്യാപകൻ ക്ലാസ്സ് ആരംഭിച്ചു .

അയാൾ കുട്ടികളോട് ചോദിച്ചു
എന്തിന് വേണ്ടിയാണ് നിയമങ്ങൾ സ്ഥാപിച്ചത് ?
വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു ജനങ്ങൾക്കിടയിലുള്ള പെരുമാറ്റം നിയന്ത്രിക്കാൻ .

മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. സാർ താങ്കൾ ഇപ്പോൾ ചെയ്തതു പോലുളള കാര്യങ്ങൾക്ക് വേണ്ടി .

മൂന്നാമൻ പറഞ്ഞു . ശക്തൻ ദുർബലനെ അടിച്ചമർത്താതിരിക്കാൻ വേണ്ടി ..
പ്രൊഫസർ : ശരിയാണ് പക്ഷെ ഇത് പര്യപ്തമല്ല .
ഉടനെ മറ്റൊരു വിദ്യാർത്ഥി കൈ ഉയർത്തി പറഞ്ഞു അടിച്ചമർത്തപ്പെടുന്നവന് നീതി ലഭിക്കുന്നത് വരെ .
പ്രൊഫസർ പറഞ്ഞു , അതെ അതാണ് ശരിയായ ഉത്തരം , നീതി യുടെ ഭാഗം വിജയിക്കണം .!
എന്നാൽ ഇന്ന് നീതിയുടെ പ്രസക്തി എന്താണ് .?
വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു.
ഒരാളോടും അനീതി കാണിക്കാതെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക
അപ്പോൾ മാത്രമേ നാട്ടിൽ സമാധാന ജീവിതം സാധ്യമാകൂ ..
ശേഷം പ്രൊഫസർ പറഞ്ഞു. എന്നാൽ നിങ്ങൾ ഭയപ്പെടാതെ എന്റെ ചോദ്യത്തിന് ഉത്തരം നൽകണം

നിങ്ങളുടെ സഹാപാഠിയായ വിദ്യാർത്ഥിയെ പുറത്താക്കിയപ്പോൾ
ഞാൻ അവനോട് തെറ്റ് ചെയ്തിട്ടുണ്ടോ ..?
അതെ . എന്ന് കുട്ടികൾ എല്ലാവരും ...
പ്രൊഫസർ അല്പം ദേഷ്യത്തോടെ . പിന്നെ എന്തുകൊണ്ട് നിങ്ങളാരും മിണ്ടിയില്ല . ? നിയമങ്ങൾ നടപ്പിലാക്കാനും . അതിന് വേണ്ടി ശബ്ദിക്കാനും നിങ്ങൾക്കാവില്ലെങ്കിൽ പിന്നെ നിങ്ങൾ നിയമംപഠിക്കുന്നതിൽ എന്താണ് പ്രയോജനം ?
ആരെങ്കിലും അനീതിക്ക് വിധേയമാകുമ്പോൾ നിങ്ങൾ മൗനം പാലിക്കുകയും അവകാശം സംരക്ഷിക്കാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ മാനവികത നഷ്ടപ്പെടും . മാനവികത വെറും ചർച്ച ചെയ്യാൻ മാത്രമുള്ളതല്ല . തുടർന്ന് പ്രൊഫസർ തന്നെ പുറത്താക്കിയ വിദ്യാർത്ഥിയെ തിരിച്ച് വിളിച്ച് എല്ലാ വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് മാപ്പ് പറഞ്ഞു .
ശേഷം വിദ്യാർത്ഥികളോടായി പറഞ്ഞു ഇതാണ് ഇന്നത്തെ നമ്മുടെ പഠന വിഷയം ..
ജീവിക്കുന്ന കാലത്തോളം സമൂഹത്തിന്റെ അവകാശങ്ങൾനേടി കൊടുക്കാനും സംരക്ഷിക്കാനും നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്.....

നമ്മുടെ ചുറ്റും അനീതിയാണ്... ചിലപ്പോൾ അതിനെതിരെ ശബ്ദം ഉയർത്താൻ കഴിയാത്ത സാഹചര്യം നമുക്ക് ഉണ്ടാവാറുണ്ട്.... എങ്കിലും മനസ്സ് കൊണ്ട് എങ്കിലും നീതിയുടെ കാവലാളുക....

വിശുദ്ധ ഖുർആൻ നമ്മെ ഉണർത്തുന്നു... സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്ക് പ്രതികൂലമായി തീർന്നാലും ശരി.... അതിനാൽ നിങ്ങൾ നീതിയുടെ കാവലാളുക...

26/08/2023

Al Jazeera ചാനലിൽ യുപിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടു...

കുഞ്ഞേ മാപ്പ്....

ആ അടി എനിക്കും നിങ്ങൾക്കും ഉള്ള അടിയാണ്.ഭാവി ഇന്ത്യ എവിടേക്ക് പോവുന്നു എന്ന് കാണാതെ പോയതിനു ,ഇന്ത്യയിൽ രാഷ്ട്രീയ നേട്ടത്തിനു മതം ഉപയോഗിക്കുന്നത് തടയാൻ നമുക്ക് ആവാതെ പോയി എന്നതിന് നമുക്ക് ഓരോരുത്തനും ലഭിക്കേണ്ട അടിയാണ് അത്.

അനുസരണയോടെ മറ്റു കുട്ടികൾക്ക് സ്വന്തം മുഖം അടിക്കുവാൻ കാണിച്ച് കൊടുക്കുന്ന കുട്ടി കാണിച്ചത് ഗാന്ധിജി കാണിച്ച അഹിംസ സിദ്ധാന്തം ഉയർത്തി പിടിക്കുന്ന രാജ്യത്തിന്റെ പുതു തലമുറയാണ്. ഈ രാജ്യം എങ്ങോട്ട് പോയാലും രാജ്യത്തിന്റെ അടി വേര് ഇളകാതെ സൂക്ഷിക്കുന്ന മുസ്ലിം സമൂഹത്തിന്റെ പ്രതീകം ആയി ആ പൊന്നു മോൻ.അടിച്ചു പോകുന്ന കുട്ടികൾക്കിടയിൽ ഒരു കുട്ടിയെ കണ്ടു.ഒരു പാട് പേർ സ്വന്തം കൂട്ടുകാരൻ്റെ മുഖത്തടിച്ചപ്പോൾ അത് ചെയ്യാതിരുന്നവൻ്റെ ദയയോട് നമ്മൾ ഐക്യപ്പെടാനും അവനിൽ ഭാവി ഉന്ത്യയുടെ പ്രതീക്ഷകൾ കരുതി വെക്കുവാനും നാം പഠിക്കണം...

ഭരണ കൂടം തന്നെ തിരിഞ്ഞു നിൽക്കുന്ന കാലത്ത് നമുക്ക് മുന്നോട്ടു പോവാൻ ഇത്തിരി പ്രതീക്ഷകൾ എങ്കിലും ബാക്കി വേണ്ടേ??!!.കുഞ്ഞു വെട്ടങ്ങൾ.....ആ വെട്ടങ്ങൾ വീണ്ടും ഒരു തീ ജ്വാലയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു....

ബ്രദർ മുനീർ

17/08/2023

നിങ്ങൾക്ക് വരുന്ന രജിസ്റ്റർ പോസ്റ്റ്‌ തിരിച്ചു പോവാതിരിക്കാൻ

ജപ്പാനിൽ flight Delay ഉണ്ടായപ്പോൾ വിമാന സ്റ്റാഫ്‌ അംഗങ്ങൾ യാത്രക്കാരോട് Apologize (മാപ്പപേക്ഷ) നടത്തുന്ന ഫോട്ടോയാണിത്......
31/07/2023

ജപ്പാനിൽ flight Delay ഉണ്ടായപ്പോൾ വിമാന സ്റ്റാഫ്‌ അംഗങ്ങൾ യാത്രക്കാരോട് Apologize (മാപ്പപേക്ഷ) നടത്തുന്ന ഫോട്ടോയാണിത്... ഇത് നമ്മോട് വിളിച്ചു പറയുന്ന ഒരു പാട് സന്ദേശങ്ങൾ ഉണ്ട്.....

ജീവിതം അതാണ്‌ പഠന കാലത്ത് നാം മനസ്സിലാക്കാത്ത  വലിയ പാഠം.....
29/07/2023

ജീവിതം അതാണ്‌ പഠന കാലത്ത് നാം മനസ്സിലാക്കാത്ത വലിയ പാഠം.....

പോഷകാഹാരം കഴിച്ച് തല്ല് കൂടിയാൽ ഇനി പോലീസ് കേസ് വേണ്ടന്ന് വെക്കുമോ ആവോ?!🤔
28/07/2023

പോഷകാഹാരം കഴിച്ച് തല്ല് കൂടിയാൽ ഇനി പോലീസ് കേസ് വേണ്ടന്ന് വെക്കുമോ ആവോ?!🤔

THAT IS THE REAL FOLLOWERS......Prophet Muhammad (peace be upon him) is the last messenger of God. He is the best of cre...
28/07/2023

THAT IS THE REAL FOLLOWERS......
Prophet Muhammad (peace be upon him) is the last messenger of God. He is the best of creation, he is a role model on how to be of exemplary character, kindness, compassion, mercy, gratitude, thankfulness, abundance, courage, fearlessness, self-reflection, and an unwavering belief in his mission. May these Prophet Muhammad (pbuh) Quotes have a profound impact on you to be the best that you can possibly be.

Do not judge people based on what the media portrays them to be. Do your own research and find out what makes this man the finest of men to have graced the earth.

25/07/2023

ഈ മഴയത്ത് വണ്ടിയിൽ ചീറി പാഞ്ഞു പോവുന്നവരോട്.... കാൽ നടക്കാരനെ കൂടി പരിഗണിച്ചു വെള്ള കെ ട്ടുകൾക്ക് സമീപം ഓടിക്കുക...
BM

7,ലക്ഷം  രൂപയുള്ള  ഒരു കാർ ഞാൻ  വാങ്ങിയപ്പോൾ ഏതാണ്ട് ഒരു ലക്ഷം രൂപക്കടുത്ത് RTO Fee, Road Tax, Gst, Insurance GST,തുടങ്ങ...
08/07/2023

7,ലക്ഷം രൂപയുള്ള ഒരു കാർ ഞാൻ വാങ്ങിയപ്പോൾ ഏതാണ്ട് ഒരു ലക്ഷം രൂപക്കടുത്ത് RTO Fee, Road Tax, Gst, Insurance GST,തുടങ്ങിയവ ഇനത്തിൽ സർക്കാറിലേക്ക് വരവ് വെക്കുന്നുണ്ട്, ഇത് ഒരു ബൈക്ക് വാങ്ങുമ്പോഴും ഒരു കുറവും ഇല്ല.പണ്ട് ഒരു കുഴിയിൽ വീണപ്പോൾ ഒരു 6 മാസക്കാലം ഡിസ്ക് ബൾജ് ആയി കിടന്ന അനുഭവം ഉണ്ട്.. പെട്രോളോ,ഡീസലോ അടിക്കുമ്പോൾ നമ്മൾ ഓരോരുത്തരും സർക്കാർ ഖജനാവ് നിറക്കുന്നുണ്ട്.... ഇതൊക്കെ നിങ്ങൾക്ക് ലൈറ്റിട്ട കാറിൽ പറക്കുവാൻ വേണ്ടി ജനങ്ങൾ നൽകുന്ന സംഭാവന അല്ല ഹേ..... ഇനിയും ഒരു പാട് ജീവൻ പൊലിയാതിരിക്കാൻ ഒന്ന് കനിയണം ഹേ....🙏 ഇതിലൊക്കെയാണ് ഇരു സർക്കാറും ഒരു ഏക സിവിൽ കോഡ് ജൽദി നടപ്പിലാക്കണം ഹേ... 🙏 ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മറച്ച് വെച്ച് സിവിൽ കോഡിന്റെയും വർഗീതയുടെയും ചരടിൽ കെട്ടി പറത്തുന്നത് നിർത്തണം ഹേ..

ബ്രദർ മുനീർ

Mr Singh walks into a bank London and asks for the loan officer. He says he's going to Europe on business for two weeks ...
04/07/2023

Mr Singh walks into a bank London and asks for the loan officer. He says he's going to Europe on business for two weeks and needs to borrow £5000. The bank officer says the bank will need some kind of security for the loan, so Mr Singh hands over the keys to a new Rolls Royce, which costs a quarter of a million pounds.
“The car is parked on the street in front of the bank,” says Mr Singh, “and I have all the necessary papers.”
The bank officer agrees to accept the car as collateral for the loan. After Mr Singh leaves, the loan officer, the bank's president, and all their colleagues enjoy a good laugh at the man for using a £250,000 Rolls Royce as collateral against a £5,000 loan.
One of the employees drives the Rolls into the bank's underground garage and parks it there. Two weeks later, Mr Singh returns, and repays the £5000 and the interest, which comes to £15.41.
The loan officer says, "Sir, I must tell you, we’re all a little puzzled. While you were away, we checked you out and discovered that you’re a multimillionaire. Why would you bother to borrow £5,000?"
The man replies, "Where else in London can I park my Rolls Royce Car for two weeks for only £15.41with Great Safety..."

At age 17, she was rejected from college.At age 25, her mother died from disease.At age 26, she moved to Portugal to tea...
04/07/2023

At age 17, she was rejected from college.

At age 25, her mother died from disease.

At age 26, she moved to Portugal to teach English.

At age 27, she got married.

Her husband abused her. Despite this, her daughter was born.

At age 28, she got divorced and was diagnosed with severe depression.

At age 29, she was a single mother living on welfare.

At age 30, she didn't want to be on this earth.
But, she directed all her passion into doing the one thing she could do better than anyone else.
And that was writing.

At age 31, she finally published her first book.

At age 35, she had released 4 books, and was named Author of the Year.

At age 42, she sold 11 million copies of her new book, on the first day of release.

This woman is J.K. Rowling. Remember how she considered su***de at age 30?

Today, Harry Potter is a global brand worth more than $15 billion dollars.

Never give up. Believe in yourself. Be passionate. Work hard. It’s never too late.

She is J.K. Rowling

04/07/2023

മഴക്കാല യാത്ര...??!! അതായത് ഉത്തമാ.... ഇനി മുഷ്കിൽ ആയിരിക്കും

വിമാനം  ക്ലീൻ ചെയ്യുകയായിരുന്ന യുവാവ്  പെട്ടെന്നാണ് പൈലറ്റ് സീറ്റിൽ "വിമാനം എങ്ങിനെ   പറത്താം " എന്ന ബുക്ക് കണ്ടത്. ആകാം...
01/07/2023

വിമാനം ക്ലീൻ ചെയ്യുകയായിരുന്ന യുവാവ് പെട്ടെന്നാണ് പൈലറ്റ് സീറ്റിൽ "വിമാനം എങ്ങിനെ പറത്താം " എന്ന ബുക്ക് കണ്ടത്. ആകാംഷ തോന്നിയ യുവാവ് അത് തുറന്ന് നോക്കാൻ തീരുമാനിച്ചു.
ഒന്നാം പേജ് മറിച്ചപ്പോൾ ഇങ്ങനെ കണ്ടു:-വിമാനം പറത്തുമ്പോൾ യാത്രക്കാരുടെ സേഫ്റ്റി, വിമാനത്തിന്റെ ചെക്കിങ് പൂർത്തിയാക്കി ചുവപ്പ് ബട്ടൺ വലിക്കുക .. ആളുടെ കൈ മെല്ലെ ചുവപ്പ് ബട്ടണിലേക്ക് നീങ്ങി.

വിമാനം റൺവേയിലൂടെ നീങ്ങി തുടങ്ങി... യുവാവ് അടുത്ത പേജ് പെട്ടന്ന് മറിച്ചു...

രണ്ടാം പേജിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു :എയർ ട്രാഫിക് അനുമതി തെടിയതിനു ശേഷം സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുത്തു ഗിയർ ഷിഫ്റ്റ് ചെയ്ത് റൺവെയിൽ വിമാനത്തിനു പറന്നുയരാൻ ആവശ്യമായ പരമാവധി വേഗതയിൽ എത്തുക.

ഒരു മടിയും കാണിക്കാതെ ആൾ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്തു... അത്ഭുതം എന്ന് പറയട്ടെ വിമാനം മുകളിലേക്ക് പറന്നുയർന്നു.... യുവാവ് സന്തോഷത്താൽ മതി മറന്നു... തന്റെ ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു.... ആകാശത്ത് അയാൾ പറന്നു നടക്കുമ്പോൾ വിചാരിച്ചു ഇത് ഇത്രയും നിസ്സാരമായിരുന്നോ??!🥰

ആഗ്രഹ പ്രകാരം കുറച്ചു പറന്നു കഴിഞ്ഞപ്പോൾ ഇനി ലാൻഡ് ചെയ്യുവാൻ വേണ്ടി അടുത്ത പേജ് മറിച്ചു.... യുവാവ് നെട്ടിപ്പോയി.. അതിൽ ഇങ്ങനെ കുറിച്ചുണ്ടായിരുന്നു... ലാൻഡിംഗ് പഠിക്കുവാൻ അടുത്ത പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വാങ്ങി വായിക്കുക....😜

Moral of this story:

നമ്മിൽ പലരും പല കാര്യത്തിനും ഇറങ്ങുന്നത് പൂർണ്ണമല്ലാത്ത അറിവുകൾ കൊണ്ടാണ് അത് കൊണ്ടാണ് ഇടക്ക് വെച്ച് നമുക്ക് പലതും ഉപേക്ഷിച്ചു പോവേണ്ടി വരുന്നതും പരാജയം സംഭവിക്കുന്നതും ...... Always Learn think completely/Keep on Learning and Go Head...

ബ്രദർ മുനീർ

ചിലർ  ജീവിതം  കൊണ്ട് നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും.... ഇത് നബീസ്ച്ച കഴിഞ്ഞ 25 വര്ഷത്തിനു  മുകളിലായി  തനിച്ചാണ്  ...
29/06/2023

ചിലർ ജീവിതം കൊണ്ട് നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും.... ഇത് നബീസ്ച്ച കഴിഞ്ഞ 25 വര്ഷത്തിനു മുകളിലായി തനിച്ചാണ് താമസം...മക്കളില്ല...95 വയസ്സിനു മുകളിൽ പ്രായം.... പടച്ചവൻ കാവലായി ഉണ്ടായാൽ മറ്റൊരു കാവലും ഒന്നുമല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു ഈ ഉമ്മാമ...

പെരുന്നാൾ ദിനം  ഒരു നന്മ  പെരും നാൾ......ഈദ് ദിനാശംസകൾ....
29/06/2023

പെരുന്നാൾ ദിനം ഒരു നന്മ പെരും നാൾ......ഈദ് ദിനാശംസകൾ....

ചില  തെറ്റുകൾ 😄😂
26/06/2023

ചില തെറ്റുകൾ 😄😂

26/06/2023

കാര്യം തൊപ്പി ഒരു ശൂന്യകാശ റോക്കറ്റ് ആണെങ്കിലും... അയാളെ കതക് പൊളിച്ച് കൊണ്ട് പോയത് ശരിയായില്ല.. ഗതാഗത തടസ്സം ഉണ്ടാക്കിയത് കേസ് എടുക്കാൻ ആണെങ്കിൽ ഇവിടെ എത്ര സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഉള്ളിൽ കിടക്കണം..ചില വാർത്തകളെ മായ്ച്ച് കളയാൻ ചിലത് സൃഷ്ടിക്കരുത്. അയാളുടെ ജീവിത പാശ്ചാത്തലം മനസ്സിലാക്കി ആൾക്ക് മാനസിക ചികിത്സ നൽകണം... അവസരങ്ങൾ ആ യുവാവിന് കൊടുക്കണം...തെറ്റുകൾ തിരുത്താൻ അവസരം നൽകണം...

15/06/2023
05/06/2023

ഇരു ചക്ര വാഹനത്തിൽ പോവുമ്പോൾ എന്റെ ദിശയിൽ പോകുന്നവരെ കൂടെ കൂട്ടാറുണ്ട്... ഇനി കൈ കാണിക്കുന്നവർ ഒരു ഹെൽമറ്റ് കൂടി കരുതണം എന്ന് അഭ്യർത്ഥിക്കുന്നു...🙏...അല്ലാത്ത പക്ഷം....

12/05/2023

ഞാൻ താമസിക്കുന്ന കല്ലകത്ത് ബീച്ചുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ തിക്കോടി അങ്ങാടി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ അധികാരികളുടെ ശ്രദ്ധയിലേക്ക് ചൂണ്ടി കാണിക്കുകയാണ് .
Kerala Tourism Chief Minister's Office, Kerala Collector Kozhikode Responsible Tourism MediaoneTV Manorama News TV Mathrubhumi Chandrika news Thejas News Madhyamam Deshabhimani - ദേശാഭിമാനി PayyoliOnline Spotkerala news

1. യാതൊരു തരത്തില്‍ ഔദ്യോധിക വിനോദ സഞ്ചാരവും ഇല്ലാത്ത ഈ പ്രദേശത്തേക്ക് ഒഴിവു ദിവസങ്ങള്‍ ഉള്‍പ്പെടെ വിശേഷാല്‍ ദിവസങ്ങളില്‍ എത്തുന്ന വര്‍ദ്ധിച്ച സഞ്ചാരികളുടെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം ഇവിടെ വാഹനങ്ങള്‍ക്ക് ഒഴിഞ്ഞ് പോവാന്‍ പറ്റാത്ത തരത്തില്‍ ഉള്ള ഗതാഗത തടസ്സം ഉണ്ടാവുകയും പ്രദേശ വാസികള്‍ക്ക് സഞ്ചാര തടസ്സം അനുഭവപ്പെടുകയും പ്രദേശത്തെ രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാവുകയും ചെയ്യുന്നത് ഒരു നിത്യ സംഭവം ആയിരിക്കുന്നു.ആയതിനാല്‍ പ്രദേശത്തെ റോഡിന്‍റെ വശങ്ങളിലും വീടുകളുടെ ഗേറ്റിനു മുമ്പിലും വാഹനങ്ങള്‍ നിര്‍ത്തുന്നത് ഒഴിവാക്കി കൊണ്ട് പ്രാദേശിക ഗതാഗത നിയന്ത്രണ അധികാര കേന്ദ്രമായ പഞ്ചായത്ത് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് പ്രദേശത്ത് നടപ്പിലാക്കുവാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നല്‍കുക.
2. വിനോദ സഞ്ചാരത്തിന്‍െ പേരില്‍ ഈ ഭാഗത്ത് വര്‍ദ്ധിച്ച തോതില്‍ ലഹരി മാഫിയ പ്രവര്‍ത്തങ്ങള്‍ നടന്ന് വരുന്നുണ്ട്.ഇത് പ്രദേശത്തിന്‍റെ ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതു ജനങ്ങള്‍ക്ക് ഭീതിയും സുരക്ഷ ഭീഷണിയും സൃഷ്ടിക്കുന്നു.പ്രശ്ന പരിഹാരത്തിനായി പോലീസ് എക്സൈസ് സ്ഥിരം സംയുക്ത പോസ്റ്റ് സ്ഥാപിക്കുക .
3. വിനോദ സഞ്ചാരത്തില്‍ പേരില്‍ ഇവിടെ എത്തുന്ന ബൈക്ക് റൈഡര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ സാഹസികവും വേഗത്തിലും ഉള്ള വാഹന കസര്‍ത്ത് ഇവിടെയുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതു ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുകയാണ് .അത് കൊണ്ട് വീടുകള്‍ തിങ്ങി നിറഞ്ഞ റസിഡന്‍സ് പരിധിയില്‍ വരുന്ന പ്രദേശത്ത് ഗതാഗത വേഗത സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍, സ്പീഡ് നിയന്ത്രണ സംവിധാനങ്ങള്‍,സുരക്ഷ ക്യാമറ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുക.
4. സര്‍ക്കാര്‍ സംവിധാങ്ങളുടെ ഭാഗത്ത് നിന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉള്ള സംവിധാനം ഒരുക്കാത്തതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തുന്ന സഞ്ചാരികള്‍ പ്രദേശത്ത് വീടുകളില്‍ കയറിയാണ് കാര്യം സാധ്യമാക്കുന്നത് .ഇത് പ്രദേശത്ത് റോഡ് സൈഡില്‍ സ്ഥിതി ചെയ്യന്ന വീടുകളില്‍ ഉള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നു.ആയതിനാല്‍ എത്രയും വേഗം കുടിവെള്ളം , ടോയ്ലറ്റ് സംവിധാനം പ്രദേശത്ത് ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
5. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയും വലിയ അപകടം വരുത്തുന്ന രീതിയില്‍ ഉള്ള അനധികൃത പാരറൈഡിങ് ,ബോട്ട് റൈഡിങ് എന്നിവ നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക .
6. ബീച്ച് ഡ്രൈവിംഗ് മൂലം വാഹനങ്ങളുടെ ടയര്‍ വഴി റോഡില്‍ എത്തുന്ന പ്രത്യേക മണല്‍ പൊടി മൂലം റോഡ് സൈഡില്‍ ഉള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പൊടി ശല്യവും വിവിധ അലര്‍ജി രോഗ പ്രശ്നങ്ങള്‍ കണ്ടു വരുന്നു .റോഡില്‍ ഇങ്ങനെ മണല്‍ എത്താതിരിക്കാന്‍ ബീച്ചില്‍ നിന്നും റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് (നിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് ) ഗ്രില്‍ കൊണ്ട് ശാസ്ത്രീയമായി മണല്‍ ടയറില്‍ നിന്നും ഒഴിഞ്ഞു പോവാന്‍ ആവശ്യമായ സംവിധാനം ഒരുക്കുക.
7. ധാരാളം ആളുകള്‍ രാത്രി സമയത്തും സഞ്ചാരം നടത്തുന്ന പ്രദേശത്ത് തെരുവ് വിളക്കുകള്‍ പലപ്പോഴും അണഞ്ഞു കിടപ്പാണ് .തെരുവ് വിളക്കുകള്‍ റിപ്പയറിങ് ചെയ്ത് പ്രദേശത്ത് സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാരം ഒരുക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക .
8. വിനോദ സഞ്ചാരം മൂലം കളി സ്ഥലം നഷ്ടപെട്ട പ്രദേശത്തെ കുട്ടികള്‍ക്ക് വേണ്ടി ഒരു കളിസ്ഥലം ഒരുക്കുക .
9. വിനോദ സഞ്ചാരം മൂലം വിവിധ തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മല്‍സ്യ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തുക .
10. ബീച്ച് സന്ദര്‍ശകര്‍ക്ക് പ്രത്യേക സമയം(രാവിലെ 6 മണി മുതല്‍ രാത്രി 8 വരെ ) നിശ്ചയിക്കുക. രാത്രി അസമയങ്ങളില്‍ വിവിധ നാടുകളില്‍ നിന്നും ആളുകള്‍ എത്തുന്നത് പ്രദേശത്തിന്‍റെ സുരക്ഷക്ക് ഭീഷണിയും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായിട്ടാണ് മനസ്സിലാക്കുന്നത് .
11. ബീച്ചില്‍ എത്തുന്ന സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ പ്രദേശവാസികള്‍ക്ക് അനാരോഗ്യവും പ്രയാസങ്ങളും സൃഷ്ടിക്കുകയാണ് .ആയതിനാല്‍ പഞ്ചായത്ത് ഇടപെട്ട് ബീച്ചില്‍ ആഴ്ച്ചയില്‍ ഒരു തവണ എങ്കിലും ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കുക .
12. ബീച്ച് ഡ്രൈവിംഗ് വഴി വാഹന ഇന്ധനം കടലില്‍ എത്തുന്നതും ഡ്രൈവിംഗ് മൂലം പ്രദേശത്തെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായ വ്യതിയാനം കല്ലുമ്മക്കായ,ഞണ്ട് ,കടലാമകളുടെ പ്രജനനം, മല്‍സ്യ ബന്ധനം ,കടല്‍ പക്ഷികളുടെയും ദേശാടന പക്ഷികളുടെയും നില നില്‍പ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതം സംബന്ധിച്ച് പഠനം നടത്തി മറ്റ് ജീവജാലങ്ങളെയും ജൈവിക വ്യവസ്ഥയെയും സംരക്ഷിച്ച് നിര്‍ത്തുക.
13. പ്രദേശത്ത് ആരംഭിച്ച കച്ചവട സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ നിരന്തര പരിശോധനയും പൊതു ജന ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക .
14. ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ പാര്‍ക്കിങ് സംവിധാനം റസിഡന്‍സ് അസോസിയേഷന്‍ ,സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി സഹകരിച്ച് ഉറപ്പ് വരുത്തുക .
15. വലിയ തോതില്‍ സന്ദര്‍ശകര്‍ എത്തുന്ന ബീച്ചില്‍ കടലില്‍ ഇറങ്ങുന്ന ആളുകളുടെ സുരക്ഷക്കായി സ്ഥിരം ലൈഫ് ഗാര്‍ഡ് ,സിവില്‍ ഡിഫന്‍സ് അംഗങ്ങളെ നിയമിക്കുക .

25/04/2023

സർക്കാർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടത്തെ ജനങ്ങളുടെ ബുദ്ധി, അത് നിർമ്മിത ബുദ്ധിയല്ല, മറിച്ച് അരിയാഹാരം കഴിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വളർന്നുവന്ന സ്വാഭാവിക ബുദ്ധിയാണ്. നിർമ്മിത ബുദ്ധി വെച്ച് മാത്രം കാര്യങ്ങള്‍ കാണരുത്....നിര്‍മ്മിത ബുദ്ധിക്ക് ചിലപ്പോള്‍ പാവപ്പെട്ടവന്റെ വേദന അളക്കാന്‍ സാധിക്കണം എന്നില്ല.....കുറച്ച് ദിവസം മുമ്പ് ക്യാന്‍സര്‍ രോഗിയായ അമ്മക്ക് മരുന്ന്‍ വാങ്ങാന്‍ പണം ഇല്ലാത്ത ഒരു തൊഴിലാളി സുഹൃത്ത് തന്‍റെ മൊബൈലില്‍ വന്ന മെസ്സേജ് പ്രകാരം ഫൈന്‍ അടക്കേണ്ട തുക നോക്കുവാന്‍ വന്നു 5000/-കണ്ട് ഏറെ വേദനയോടെ മടങ്ങിയത് ഏറെ സങ്കടം ഉണര്‍ത്തുന്നതാണ്.....

""രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ-ഗതാഗത മന്ത്രി...""ഈ നിയമം ഇപ്പോള്‍ ക്യാമറ വന്നപ്പോള്‍ നിലവിൽ വ...
21/04/2023

""രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ-ഗതാഗത മന്ത്രി...""

ഈ നിയമം ഇപ്പോള്‍ ക്യാമറ വന്നപ്പോള്‍ നിലവിൽ വന്നതല്ല... എന്നാൽ ഈ ക്യാമറ വരുന്നതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഒരു സർക്കാരും ഈ നിയമ പ്രകാരം പിഴ ചുമത്തിയതായി കാണുവാൻ ബുദ്ധിമുട്ട് ആണ്.കാരണം നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിത സാഹചര്യം പരിഗണിച്ചു കൊണ്ടാണ്. നമ്മുടെ നാട്ടിലെ സാധാരണക്കാർ ഏറ്റവും കൂടുതൽ ആയി ഉപയോഗിക്കുന്ന വാഹനം ടു വീലർ തന്നെ ആണ്. (അതിന്റെ സേഫ്റ്റി വശം മറ്റൊരു ചർച്ചയാണ് ).അതിന് കാരണം ആളുടെ സാമ്പത്തിക സ്ഥിതി, വാഹനത്തിന്റെ ഇന്ധന ചിലവ്, നമ്മുടെ റോഡിലെ സൗകര്യം എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഉണ്ട്. സർക്കാർ ആളുകൾക്ക് ജീവിക്കുവാൻ ഉള്ള അവകാശത്തിനും വില കൽപ്പിക്കണം. ഒരു കുട്ടിയെ സ്കൂളിൽ വിട്ട് പോവുന്ന രക്ഷിതാക്കൾക്കും, കുട്ടിക്കും ഇവിടെ അവകാശം ഉണ്ട്. എല്ലാ കുടുംബങ്ങൾക്കും ഇവിടെ കാർ വാങ്ങിയോ, ടാക്സി വാഹനം ഉപയോഗിച്ചോ സഞ്ചാരം നടത്താൻ പറ്റണം എന്നില്ല.. ഈ കാര്യത്തിൽ നമ്മുടെ സർക്കാർ ഉചിതമായ നടപടി എടുക്കണം. അല്ലെങ്കിൽ വാർഡ്‌ തലത്തിൽ സ്കൂൾ, ചിൽഡ്രൻസ് സ്റ്റേ ഹോം എന്നിവ വേണ്ടി വരും... ജനങ്ങൾക്ക് പ്രാവർത്തികമായി പാലിക്കാൻ സാധിക്കുന്നതാവണം നിയമങ്ങൾ...

ബ്രദര്‍ മുനീര്

തിരുവനന്തപുരം: രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി ര...

ദൈവം നിങ്ങള്‍ക്കും എനിക്കും ശുദ്ധമായ മനസ്സും സന്തോഷകരമായ ഹൃദയവും ആരോഗ്യമുള്ള ശരീരവും നല്‍കി അനുഗ്രഹിക്കട്ടെ.നമ്മുടെ നല്ല...
21/04/2023

ദൈവം നിങ്ങള്‍ക്കും എനിക്കും ശുദ്ധമായ മനസ്സും സന്തോഷകരമായ ഹൃദയവും ആരോഗ്യമുള്ള ശരീരവും നല്‍കി അനുഗ്രഹിക്കട്ടെ.നമ്മുടെ നല്ല കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടട്ടെ....അമീന്‍...... ഈദുല്‍ ഫിത്തര്‍ ആശംസകള്‍!.....

ഞാൻ  ഒരു  കോൺഗ്രസ്സുകാരനല്ല ഒരു  പാർട്ടിയുടെയും  മുഖം  ഞാൻ  അണിഞ്ഞിട്ടില്ല  എന്നാൽ  ചിലത്  പറയാതെ വയ്യ .....രാഹുൽ  ഗാന്ധ...
26/03/2023

ഞാൻ ഒരു കോൺഗ്രസ്സുകാരനല്ല ഒരു പാർട്ടിയുടെയും മുഖം ഞാൻ അണിഞ്ഞിട്ടില്ല എന്നാൽ ചിലത് പറയാതെ വയ്യ .....

രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് ലോകം പരിഹസിച്ച് കളിയാക്കിയപ്പോൾ ഞാൻ കരുതി അദ്ദേഹം വലിയ കുടുംബത്തിൽ പിറന്ന് വീടിന്റെ ഉള്ളറകളിൽ ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടപ്പോൾ ഒരു പപ്പുവായിട്ടുണ്ടാവാം.കാരണം ഓരോ മനുഷ്യന്റെയും വ്യകിതിത്വം രൂപീകരിക്കപ്പെടുന്നത് അവനവൻ വളരുന്ന സാഹചര്യത്തിൽ നിന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു....ആദ്യകാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചിത്രീകരണത്തിൽ നിന്നും അങ്ങിനെ തെറ്റായ സന്ദേശം എന്നെ പോലെയുള്ള ഒരു സാധാരണക്കാരനിൽ ഉണ്ടായത് സ്വാഭാവികമാണ്.എന്നാൽ .....

ഭാരത് ജോഡോ യാത്രയിലൂടെ കന്യാകുമാരി മുതൽ കശ്മീർ വരെ ഇന്ത്യയിലെ ഓരോ സാധാരണക്കാരനെയും മതത്തിന്റെയും ജാതിയുടെയും പണത്തിന്റെയും വേലിക്കെട്ടുകൾ മാറ്റി നിർത്തി അദ്ദേഹം ചേർത്ത് പിടിച്ചപ്പോൾ നമുക്ക് മനസ്സിലായി അദ്ദേഹം ഒരു വലിയ മനുഷ്യ സ്നേഹിയായ നമ്മെ നയിക്കാൻ പ്രാപ്‍തിയുള്ള ഒരു നേതാവ് ആണ്.ഇനി നമ്മുടെ രാജ്യത്തിന് തിരിച്ച് വരാം ഒരു അവസരം ഉണ്ടായിരിക്കുന്നു എന്ന്.....കുട്ടിക്കാലത്ത് അമ്മൂമ്മയും ,അച്ഛനും നഷ്ടപെട്ട ഒരു ബാലൻ ഒരു പാട് വേദനകളിലൂടെ കടന്ന് പോയിട്ടുണ്ടാവും...അതെ തന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഊർജവും ..അതെ അദ്ദേഹത്തിന് ചുറ്റും ഭയപ്പാടിന്റെ നിഴൽ ഇനി ഇല്ല .അത് എടുത്ത് മാറ്റപ്പെടുമ്പോൾ ഇനി ഭാരതത്തെ നയിക്കാൻ അദ്ധേഹത്തിന് തലയുയർത്തി മുന്നോട്ട് പോവാം ....കാലിടറാതെ മുന്നോട്ട് പോവാൻ അദ്ധേഹത്തിന് സാധിക്കട്ടേ ...രാഹുൽ നിങ്ങൾ ഇന്ത്യയുടെ പ്രതീക്ഷയാണ് ....അത്താണി നഷ്ടപ്പെട്ട ഇവിടത്തെ സാധാരണക്കാർക്ക് മുന്നോട്ട് പോവാൻ ഉള്ള ഊർജജവും ആണ്...നിങ്ങൾക്ക് മുമ്പിൽ ഇനി എത്ര മതിൽക്കെട്ടുകൾ പടക്കപ്പെട്ടാലും അത് നിഷ്പ്രയാസം നിങ്ങൾക്ക് തകർക്കാൻ സാധിക്കും ....കാരണം സത്യത്തിനെ എത്ര മൂടി വെച്ചാലും അത് പുതിയ തീ ജ്വാലയായി വീണ്ടും ഉയർന്ന് കത്തും ....

ബ്രദർ മുനീർ

16/03/2023

വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു .
അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകമുണ്ടായി, അടുത്തു പോയിനോക്കി.
അതിൽ ഇങ്ങനെ എഴുതിയിരുന്നു.
"എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,
നിങ്ങൾക്ക് ആർക്കെങ്കിലും അത് കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു."
കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി.
ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു,
നിലംപൊത്താറായ ഒരു പുൽക്കുടിലിന്റെ മുന്നിൽ അവശയായി ഒരു വൃദ്ധ ഇരിക്കുന്നതുകണ്ടു.
എന്റെ കാലൊച്ച കേട്ടിട്ടായിരിക്കാം പതുക്കെ തലയുയർത്തി,
"ആരാ" എന്നു ചോദിച്ചു...
അമ്മൂമ്മെ ഞാനാണ്, ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീര്ച്ചായായും അത് അമ്മൂമ്മയുടെ കളഞ്ഞുപോയ ആ അമ്പത് രൂപയാണ്, അതിവിടെ തന്നിട്ടു പോകാമെന്ന് വെച്ചു...
ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ കണ്ടു. അവർ പറഞ്ഞു,
"ഇപ്പോൾ തന്നെ ഒരു 40 - 50 പേര് വന്നു വഴിയിനിന്ന് 50 രൂപ കളഞ്ഞു കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞ് ആ തുക എന്നെ ഏല്പിച്ചു പോയിരിക്കുന്നു...!,
എന്തൊ ആ വിളക്കുകാലിൽ ഞാൻ അങ്ങനെയൊരു ബോര്‍ഡ് തുക്കിയിട്ടില്ല... എനിക്കാണെങ്കിൽ എഴുത്തും വായനയും അറിയില്ല..."
കുഴപ്പമില്ല അമ്മൂമ്മെ ഇത് വെച്ചോളൂ എന്ന് പറഞ്ഞു ഞാൻ ആ 50 രൂപ അവരുടെ കയ്യിൽ തിരുകി.
അപ്പോൾ അമ്മൂമ്മ എന്നോടായി പറഞ്ഞു.... താങ്കൾ പോകുന്നവഴി ആ ബോര്‍ഡ് അവിടെനിന്ന് എടുത്തുമാറ്റിയേക്കൂ, ഇത് എന്റെ അപേക്ഷയാണ്...
വളരെ കൗതുകകരമായ ഒരു കാര്യം കൂടി പറയട്ടെ, തന്നെ കാണാൻ വന്നവരോടെല്ലാം അമ്മൂമ്മ ആ ബോര്‍ഡ് അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും അത് ചെയ്തില്ല എന്നുമാത്രം.
തിരിച്ചുവരുമ്പോൾ ഞനാലോചിച്ചു,
ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് തൂക്കിയത്...?!
തന്നെ കാണാൻ വന്നവരോടെല്ലാം അവരത് എടുത്തുമാറ്റാൻ പറയുന്നുണ്ടെങ്കിലും ആരും അത് ചെയ്യുന്നില്ല...!
ഏതോ ഒരു മഹാമനസ്കനു അന്ധയായ ആ വൃദ്ധയെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടാകും.
അതിനു അദ്ദേഹം കണ്ടെത്തിയ ഉപായമായിരിക്കാം ആ ബോര്‍ഡ്...!
ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്...!!!
പിന്നിൽനിന്ന് ആരോ വിളിക്കുന്നു,
“ചേട്ടാ ഈ വിലാസം...?
എനിക്ക് ഈ വ്യക്തിയെ ഒന്ന് കാണണമായിരുന്നു,
അവരുടെ നഷ്ടപ്പെട്ട 50 രൂപ എനിക്ക് വഴിയിൽ കിടന്ന് കിട്ടി, അത് അവരെ ഏൽപിക്കാനാ... "
ഞാനാ കുടിലിനു നേരെ വിരൽ ചൂണ്ടി. അദ്ദേഹം ആ കുടിൽ ലക്ഷ്യമാക്കി പോകുന്നത് നോക്കിനിൽക്കെ എന്തോ എന്റെ കണ്ണുകൾ ഈറനായി...
മനുഷ്യത്വത്തിന്റെ ഉറവകൾ ഒരുകാലത്തും വറ്റുകയില്ല...
അത് എവിടെയൊക്കെ എങ്കിലും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കും..
( കടപ്പാട് പോസ്റ്റ് )

15/03/2023

വി കെ ദീപ എഴുതുന്നു...

സമയം രാത്രി പത്തു മണി കഴിഞ്ഞു..

ബാംഗ്ലൂർ കമേഴ്‌സ്യൽ സ്ട്രീറ്റ്ൽ ഞാനും ലക്ഷ്മി ചേച്ചിയും ഒരിടത്ത് ഇരുന്നു സ്വസ്ഥമായി വായ്നോക്കുന്നു.. മക്കൾ ഒരിക്കലും തീരാത്ത ഷോപ്പിംഗിലും..

അവരെയും കാത്തിരിക്കുമ്പോൾ പതിയെ ആളുകൾ ഒഴിഞ്ഞു തുടങ്ങുന്ന കച്ചവടവീഥിയിലേക്ക് പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ബാലൻ കേറിവന്നു. കടകളിൽ നിന്നും ഒഴിവാക്കി നിരത്തിലേക്ക് ഇറക്കി വെച്ച വേസ്റ്റ് തിരഞ്ഞു കാർഡ്ബോർഡ് ചട്ടകൾ അവന്റെ കയ്യിലെ വലിയ ചാക്കിൽ നിറയ്ക്കുന്നു.
അവനൊപ്പം ഉള്ള മറ്റു കുട്ടികൾ അവർക്ക് ആവശ്യം ഉള്ളത് എടുത്തു ബാക്കി വേസ്റ്റ് അവിടെ തന്നെ ഇടുമ്പോൾ ഇവൻ അവന്റെ ആവശ്യം കഴിഞ്ഞുള്ളത് വേസ്റ്റ് ബിന്നിൽ ഇടുന്നത് കണ്ട കൗതുകത്തിൽ ഞാൻ അവനെ നോക്കി ചിരിച്ചു.

അവൻ തിരിച്ചു ചിരിച്ചപ്പോൾ പെട്ടെന്ന് എനിക്ക് എന്തോ ചില സിനിമകളിലെ രജനീകാന്തിനെ ഓർമ്മ വന്നു..

അവനോടു വീട് എവിട്യാ ചോദിച്ചപ്പോ കുറെ ദൂരയാന്ന് പറഞ്ഞു.. കന്നഡ അല്ല. നല്ല തെളിച്ചമുള്ള ഗ്രാമീണത ഇല്ലാത്ത ഹിന്ദിയിൽ ആണ് സംസാരം.

അമ്മയും ഒരു അനിയനും ആണ് അവനു ഉള്ളത്.. ബീഹാർ സ്വദേശികൾ ആണ്. മദ്യപനായ പിതാവിന്റെ മർദ്ദനം സഹിക്കാൻ ആവാതെ രോഗി ആയ അമ്മയെയും അനിയനെയും കൂട്ടി അവൻ ട്രെയിനിൽ കേറിയതാണ്. അമ്മ അവരെയും കൂട്ടി കേറിയതല്ല. അവൻ അവരെ വലിച്ചു കേറ്റി പോന്നതാത്രെ. ഞാൻ പന്ത്രണ്ട് വയസുള്ള ആ രക്ഷിതാവിനെ ആദരവോടെ നോക്കി.

ടി ടി പിടിച്ചു ഇറക്കിവിട്ടത് ബാംഗ്ലൂരിൽ. നാട്ടിൽ സ്കൂളിൽ പോയിരുന്നോ ചോദിച്ചപ്പോ അവൻ അറപ്പുള്ള എന്തോ കേട്ടപോലെ മുഖം ചുളിച്ചു.. ഏതോ കാലത്തെ സ്കൂൾ ഓർമ്മ പറഞ്ഞു.. "അവിടെ എപ്പളും അടിക്കും ചീത്ത പറയും. എന്റെ കുപ്പായം കീറിയതല്ലേ, എനിക്ക് നാറ്റം അല്ലേ.. ക്ലാസ്സിൽ ചാക്ക് വിരിച്ചിട്ടാണ് ഇരുന്നിരുന്നത്. നിലത്തിരിക്കുന്ന എന്നെ ടീച്ചറും കുട്ടികളും വെറുതെയും ചവിട്ടും.." ഏതോ ഒരു ജാതിയുടെ പേര് പറഞ്ഞു സങ്കടത്തോടെ അവൻ പറഞ്ഞു ഞങ്ങൾ അതാ..

സ്വാതന്ത്ര്യത്തിനു മുൻപ് ഉള്ള തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് അംബേദ്കറും ഇത്‌ തന്നെ ആണ് ഓർമ്മക്കുറിപ്പിൽ പറഞ്ഞിരുന്നത്.. പക്ഷേ ചവിട്ടു കിട്ടി എന്ന് പറഞ്ഞിരുന്നില്ല. ഈ ഇന്ത്യയിൽ അവനു ഇപ്പോഴും കിട്ടിയത് ചാക്ക് തന്നെ.. കൂട്ടത്തിൽ ചവിട്ടും.

കയ്യിലുള്ള കച്ചറ ചാക്ക് നിറഞ്ഞാൽ അവനെ പോലുള്ള കുട്ടികൾ ഒരു സ്ഥലത്ത് ഒന്നിച്ചു ചേരും. മുതലാളിയുടെ വണ്ടിവന്നു അവരെ കേറ്റിക്കൊണ്ടു പോകും.. അവിടെനിന്നും കാശ് വാങ്ങി അവന്റെ ഗലിയിൽ എത്തുമ്പോൾ പുലർച്ചെ 3 മണി കഴിയും .. രാത്രി 8മണിക്ക് കച്ചറ പെറുക്കാൻ ഇറങ്ങുന്ന അവൻ വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്ന നേരമാണത്.

ഏതൊക്കെയോ സിനിമകളിൽ ഹീറോകളുടെ ബാല്യം കാണിക്കുമ്പോൾ ഉള്ള നിശ്ചയദാർഢ്യം അവന്റെ മുഖത്ത് ഉണ്ട്.

അനിയനെ പറ്റി ചോദിച്ചപ്പോ അവൻ പൂ പോലെ വിടർന്നു.. നൂറു നാവ്.. അവൻ രണ്ടാം ക്ലാസ്സിൽ ആണ്.. നന്നായി പഠിക്കും..ചിത്രം വരക്കും നല്ല വികൃതി ആണ്. തമാശക്കാരനാണ് എന്നൊക്കെ..
അനിയൻ സ്കൂളിൽ പോകുന്നുണ്ടോ ചോദിച്ചപ്പോ അവൻ ഒരു ടീച്ചറെ കുറിച്ചാണ് ആദ്യം പറഞ്ഞത്.. ഒരു ടീച്ചർ ഇവിടെ ഗലിയിൽ വന്നു അവന്റെ അനിയനെയും മറ്റു കുട്ടികളെയും സ്കൂളിൽ കൊണ്ടു പോയെത്രെ..ആ കുട്ടികളെ ആരെങ്കിലും കളി ആക്കിയാൽ ടീച്ചർ അവരെ ചീത്ത പറയും. അവൻ ആഹ്ലാദത്തോടെ പറഞ്ഞു.. അനിയനു ബുക്കും കുപ്പായവും ഒക്കെ ആ ടീച്ചർ ആണ് വാങ്ങിയതെത്രെ.. അനിയനു സ്കൂളിൽ പോവാൻ വലിയ ഇഷ്ടമാണ്..

എന്നും വൈകീട്ട് 5 മുതൽ 6 വരെ ടീച്ചർ ഇവനെയും ടീച്ചറുടെ വീട്ടിലേക്ക് വരുത്തി പഠിപ്പിക്കുന്നുണ്ട്. എനിക്ക് ഇപ്പോ ഇംഗ്ലീഷ് ഒക്കെ വായിക്കാൻ അറിയും അവൻ ലജ്ജയോടെ പറഞ്ഞു. ഞാൻ ചൂണ്ടിക്കാണിച്ച കടയുടെ പേര് അവൻ ഒറ്റയടിക്ക് വായിച്ചു..

പകൽ അവനു ടീച്ചർ തരപ്പെടുത്തിക്കൊടുത്ത അവന്റെ വീട് എന്ന ചായിപ്പിന്റെ ഉടമയുടെ കടയിൽ വാടകക്ക് പകരം ജോലി ചെയ്യണം.

കച്ചറ പെറുക്കിയാൽ അവനു 100 രൂപ ആണ് കൂലി. എത്ര കൂടുതൽ പെറുക്കിയാലും അതേ കിട്ടൂ. കുറഞ്ഞാൽ പൈസ കുറയുകയും ചെയ്യും..100 രൂപയിൽ നിന്നും 80 രൂപ അമ്മക്ക് കൊടുക്കും 20 രൂപ അവൻ എടുക്കും..
അതെന്തിനാ ഇരുപതു രൂപ നിനക്ക് ചോദിച്ചപ്പോ അത് അനിയൻ വലുതായാൽ പഠിക്കാൻ പൈസ വേണം അതിനത്രെ.. അങ്ങനെ അവൻ കൂട്ടി വെച്ച പൈസ ആരോ കട്ടെടുത്തത് അറിഞ്ഞ ടീച്ചർ അവനെയും അമ്മയെയും ചേർത്ത് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി കൊടുത്തിട്ടുണ്ട്..
പകലത്തെ അവന്റെ കഴുതപണിക്ക് കാശില്ല..രാത്രിയിലെ കച്ചറ പെറുക്കൽ കൊണ്ടാണ് അവൻ അവരെ ജീവിപ്പിക്കുന്നത്..

പകല് മുഴുവൻ കാശില്ലാ കഴുതപണി. രാത്രി മുഴുവൻ ഈ ജോലി. 'ന്റെ കുഞ്ഞേ.. ന്റെ കുഞ്ഞേ..' എന്ന് ഉള്ളിൽ ഉയരുന്ന കരച്ചിൽ കൊടുങ്കാറ്റിനെ ചങ്ങലക്കിട്ട് ഞാൻ ആ പന്ത്രണ്ടു വയസുകാരനെ ചേർത്തു പിടിച്ചു..അവൻ അമ്പരപ്പിൽ നോക്കി..

ഷോപ്പിംഗിൽ അറ്റം കണ്ട പേഴ്സിൽ ഉണ്ടായിരുന്ന
500 രൂപ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ഇതു എത്രയാ അറിയോ ചോദിച്ചതും അവൻ പറഞ്ഞു "മേരാ പാഞ്ച് ദിൻ കി കമായി "
അവന്റെ 5 ദിവസത്തെ രാത്രി അധ്വാനഫലം..
അല്പം മുൻപ് 700 രൂപക്ക് വാങ്ങിയ ചെരുപ്പ് എന്റെ കാലിൽ കിടന്ന് പൊള്ളി..

എനിക്കറിയാം ആ 500 അവൻ ബാങ്കിൽ കൊണ്ടുപോയി ഇടുകയേ ഉളളൂ.. അവൻ ഏതോ സിനിമയിൽ ഞാൻ കണ്ട രജനികാന്ത് ആണ്..

മക്കൾ ഷോപ്പിംഗ് കഴിഞ്ഞു മടക്കടാക്സി ബുക്ക്‌ ചെയ്തതിനു wait ചെയ്തു നിൽക്കുമ്പോൾ അവൻ പിന്നെയും മറ്റൊരു വഴിയിലൂടെ എന്റെ വന്നു മുന്നിൽ പെട്ടു..

"ആദ്യം തന്ന പൈസ നീ സൂക്ഷിച്ചു വെച്ചോ ഇതു വീട്ടിലെ ആവശ്യത്തിനും അനിയനും നിനക്കും എന്തേലും വാങ്ങാനും എടുത്തോ.." ന്നും പറഞ്ഞു ഞാൻ കുറച്ചൂടെ പൈസ കൊടുത്തു.."എനിക്കൊന്നും വേണ്ട. ഇതോണ്ട് ഞാൻ അമ്മയെ ഡോക്ടറെ കാണിക്കും അവൻ പറഞ്ഞു "

അവന്റെ കീറിയ പാന്റിന്റെ പോക്കറ്റ് ഓട്ടയില്ലല്ലോ എന്ന് തപ്പി നോക്കി പൈസ കടലാസിൽ പൊതിഞ്ഞു ആ കടലാസ് പൊതി ഒരു സേഫ്റ്റി പിൻ കൊണ്ട് ഞാൻ അവന്റെ പാന്റിനോട് ചേർത്ത് പിൻ ചെയ്തു കൊടുത്തു..

ഞങ്ങൾക്ക് ഉള്ള യൂബർടാക്സി ഒരു മിനിറ്റിൽ എത്തും എന്ന് മോൾ ഫോൺ നോക്കി വിളിച്ചു പറഞ്ഞു..

അവന്റെ കവിളത്തു തട്ടി രണ്ടാമതും യാത്ര പറഞ്ഞപ്പോ അവൻ പറഞ്ഞു..
"ജിന്ദഗി ബർ യാദ് രഹേഖ ദീദി ആപ്കൊ "
ഞാൻ കരഞ്ഞു..
ഒരു ചെരിപ്പോ ഡ്രസ്സൊ വാങ്ങുമ്പോൾ ഞാൻ കൊടുക്കുന്ന പൈസക്ക് ആണ് അവൻ ജീവിതകാലം മുഴുവൻ എന്നെ ഓർക്കും എന്ന് പറയുന്നത്..

അതിലും വലിയ എത്രയോ പൈസയും സ്നേഹവും എന്റെ ജീവിതവും സമയവും നൽകി ,ഞാൻ സ്നേഹിച്ച പലരും ദുഷിപ്പ് പറഞ്ഞിട്ടുള്ളതും തള്ളിപ്പറഞ്ഞിട്ടുള്ളതും ഞാൻ ചെയ്തു കൊടുത്ത ഒന്നും ഓർമയില്ലാത്തപോലെ നടിച്ചതുമായ അനുഭവങ്ങൾ കരിനീലിച്ചു കിടക്കുന്ന എന്റെ ജീവിതത്തിൽ ...എന്റെ കുഞ്ഞേ., നിന്റെ ഓർമ്മയിൽ ഞാൻ ഉണ്ടാവും എന്ന് നീ പറയുന്നത് കേൾക്കുമ്പോൾ കരയുകയല്ലാതെ ഞാൻ എന്ത് ചെയ്യാൻ..

കാർ വന്നു. ഞങ്ങൾ കേറുമ്പോൾ അവൻ ചിരിച്ചു കൈവീശി കാണിച്ചു മറികടന്നു പോയി..
മൂത്തമോൾ പേഴ്‌സ് തുറന്നു അവനു എന്തോ കൊടുക്കുന്നത് കണ്ടു. എത്ര എന്ന് ഞാൻ ചോദിച്ചില്ല..
"ചെറിയൊരു കുട്ടി. എത്ര വലിയ ചാക്ക് ആണ് ഏറ്റുന്നത്.. പാവം... അമ്മ എന്താ അവനോടു ചോദിച്ചോണ്ട് നിന്നിരുന്നത് " അവൾ ചോദിച്ചു..

നെഞ്ച് കനത്ത് എനിക്കപ്പൊ അതിനു മറുപടി പറയാൻ കഴിഞ്ഞില്ല..

ഇത്രയും വാരിവലിച്ചു എഴുതാൻ കാരണം ഞാൻ അവനു ചെയ്ത കേവലം അതിതുച്ഛം ആയ സഹായത്തെ കുറിച്ചു വിളിച്ചു പറയാൻ അല്ല.
വെറും ഒരു ഏഴാം ക്ലാസുകാരൻ കുഞ്ഞൻ തോറ്റു കൊടുക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന രീതിയും.,കാശ് കൈകാര്യം ചെയ്യുന്ന വിധവും പറയാൻ ആണ്..എനിക്കൊന്നും അവന്റെ കാല് തൊടാൻ പോലും യോഗ്യത ഇല്ലെന്നു വിളിച്ചു പറയാൻ വേണ്ടി ആണ്..അവൻ ആണ് അക്ഷരംപ്രതി രക്ഷകർത്താവ് എന്ന് പറയാൻ വേണ്ടി ആണ്..

അതിനൊക്കെ അപ്പുറം അവന്റെ അനിയന്റെ ടീച്ചറേ കുറിച്ചു പറയാൻ ആണ്..
ആ ടീച്ചറെക്കുറിച്ചു പറയാൻ വേണ്ടി മാത്രം ആണ്..

എന്തൊരു ഗ്രേറ്റ്‌ലേഡി ആണ് അവർ. ദൈവവും ദൈവാoശം ഉള്ളവരും, ദൈവത്തിന്റെ അനുയായികളും, ആരാധനാലയങ്ങളിൽ അല്ല..
ഇവർക്കൊക്കെ ഒപ്പം ഇങ്ങനെ ആണ്. പല വേഷത്തിൽ.. രൂപത്തിൽ..

ആ ടീച്ചറുടെ , എനിക്ക് അജ്ഞാത ആയ ആ ദൈവസ്ത്രീയുടെ കാലിൽ മനസ്സു കൊണ്ട് ഉള്ളു നിറഞ്ഞ ആദരവോടെ തൊട്ടു വന്ദിക്കുന്നു..
അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഉള്ളു നൊന്ത് പ്രാർത്ഥിക്കുന്നു..

എന്റെ കുഞ്ഞു രജനീകാന്തേ നീയും വിജയിച്ചു വാഴ്ക.

Address

Kozhikode
Calicut
673529

Alerts

Be the first to know and let us send you an email when Muneer PV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muneer PV:

Videos

Share

Category

Nearby media companies