05/11/2019
ഞാന്‍ ഇവിടെ വിവരിക്കുവാന്‍ പോകുന്നത് ഞങ്ങള്‍ കുട്ടികള്‍ നടത്തിയ രസകരമായ ഒരു യാത്രയെ കുറിച്ചാണ്,,,
പ്രശസ്തമായ ഒരിടമല്ല അത്.യാത്ര സഹായികളില്‍ ഇടം നേടിയിട്ടുമില്ല.എങ്കിലും വളരെ രസകരവും സാഹസികവുമായ ഒരു യാത്രാനുഭവം.....
കുറച്ച നാളുകള്‍ പിന്നിലേക് പോകണം.ആലപ്പുഴയാണ് സംഭവ സ്ഥലം..
ഒരു വേനലവധിക്ക് ഞാന്‍ എന്‍റെ ചിറ്റയുടെ വീട്ടില്‍ നില്‍ക്കാന്‍ പോയി.അവിടെ ഒരു ഗ്രാമപ്രദേശമാണ്.എന്‍റെ പ്രായത്തിലുള്ള കുറച്ചു കുട്ടികള്‍ ഉണ്ടവിടെ.സാധാരണ കളികളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഒരു കടത്തുവള്ളത്തില്‍ പുഴയ്കക്കരെ പോകാന്‍ തീരുമാനിച്ചു.
പ്രശസ്തമായ നെഹറു ട്രോഫി വള്ളംകളി നടക്കുന്ന പുഴയ്കക്കരെ.
ഞങ്ങള്‍ വള്ളത്തില്‍ കയറി,മുതിര്‍നവര്‍ ആരുമില്ലെനോര്‍ക്കണം.എന്‍റെ കുടെയുള്ള കുറച്ചു പേര്‍ക്ക് വള്ളം തുഴയാനറിയാം.അങ്ങനെ തുഴഞ്ഞു തുഴഞ്ഞു ഞങ്ങള്‍ അക്കരെ എത്തി.അവിടം എന്ത് ഭംഗിയാണെന്നോ കാണാന്‍...വയലുകളും പാടങ്ങളും ,,,അത്രയ്ക്കു ഭംഗിയുണ്ട്.ആ പ്രകൃതി സൗന്ദര്യം ഞാനിവിടെ ഇപ്പൊ വര്‍ണിക്കുന്നില്ല....
അങ്ങനെ അറിയാത്ത പല വഴികളും ചുറ്റി ഞങ്ങള്‍ നടനെതിയത് ഒരു വലിയ തറവാടിനു മുന്പിലാണ്ണ്‍.ആള്‍ താമസമില്ല എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒത്ത ഒരു ഭാര്‍ഗവി നിലയം.കണ്ടാല്‍ത്തന്നെ പേടി തോന്നും..
ഏത് നിമിഷവും ഇടിഞ്ഞു വീഴാം എന്ന നിലയിലാണ്ണ്‍ ആ തറവാടിന്‍റെ നില്‍പ്പ്.എങ്കിലും ഞങ്ങള്‍ അകത്തേയ്ക്ക് കയറി.എന്താണ്ണ്‍ ആ വീടിനുള്ളില്‍ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംഷയായിരുന്നു.വളരെ പുരാതനമായ മരത്തൂണ്കളില്‍ കാലം ചിതല്‍പുറ്റുകള്‍ നിര്‍മിച്ചിരിക്കുന്നു.ചുറ്റുവട്ടത്തെങ്ങും ഒരൊറ്റ വീടുപോലുമില്ല.തിരിച്ചുപോകാം എന്ന് പലരും പറഞ്ഞു,എങ്കിലും ഞാന്‍ ഒരിക്കലും അതിനു തയ്യാറായിരുനില്ല.എനിക്ക് എങ്ങനെയെങ്കിലും അതിനുള്ളില്‍ കയറണം!
ഒരു ചെറിയ കിളിവാതില്‍ അത് അകത്തു നിന്ന പൂട്ടിയിട്ടിരിക്കുകയയിരുനു.ജനലുകളും വാതിലുകളും എല്ലാം അങ്ങനെ തന്നെ.അങ്ങനെ എങ്കില്‍ അതിനുള്ളില്‍ ആരെങ്കിലും വേണമല്ലോ.....ഞങ്ങള്‍ വാതിലിന്റെ വിടവില്‍ കൂടി അകത്തേക്ക് വിളിച്ചു "ആരുമില്ലേ ഇവടെ ?",,,
പക്ഷെ ഞങ്ങള്‍ കേട്ടത് ഞങ്ങളുടെ തന്നെ ശബ്ദത്തിന്റെ പ്രതിധ്വനിയും അതോടൊപ്പം ചിറകടി ശബ്ധവുമാണ്.ആ നിമിഷം വളരെ ഭയാനകവുമായിര്നു.പക്ഷെ ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായിരുനില്ല.
മനസ്സിലെ സംശയങ്ങള്‍ കാരണമോ ?ചിന്തകള്‍ കാരണമോ,,,ആരോ ആ അകത്തളങ്ങളിലൂടെ നടക്കുനതായി ഞങ്ങള്‍ക്കു തോന്നി,.
എങ്കിലും എല്ലാവര്ക്കും കൂടി ഒരുമിച്ചങ്ങനെ തോന്നുമോ? തറവാടിനുള്ളില്‍ കടക്കാന്‍ എന്തെങ്കിലും വഴിയുണ്ടാകുമെന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.ആ വഴിക്കായി ഞങ്ങള്‍ അവിടെ മുഴുവന്‍ പരതി,ഞങ്ങളുടെ ഊഹം തെറ്റിയില്ല.അരികിലെ വരാന്തയില്‍ നിന്നും ഒരു ചെറിയ കോണിപ്പടി.പടികളൊക്കെ മിക്കവാറും നശിച്ചിരിക്കുകയായിര്നു.ഞങ്ങള്‍ ആ പടികള്‍ കയറുന്തോറും അവ നമ്മോട് അരുത് അരുത് എന്ന പറയും പോലെ തോന്നി...ഞങ്ങള്‍ ചെന്ന് കേറിയത് വിശാലമായ മറ്റൊരു വരാന്തയിലാണ്,,,അവിടൊരു വാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു.പക്ഷെ അകത് തീരെ വെട്ടമില്ല....നല്ല ഇരുട്ടാണ്ണ്‍ എന്ന് വേണമെങ്കില്‍ പറയാം,ആ ഹാളിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ത്തനെ ഞങ്ങള്‍ക്കു ഭയം തോന്നി.അകത്തു നിന്ന് ചിലശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കുന്നുണ്ട് പക്ഷെ ഒന്നും കാണാന്‍ കഴിയുമായിരുനില്ല.ആ ഇരുട്ടിലും എന്തോ നിഗൂടതകള്‍ ഒളിച്ചിരിക്കുന്നു എന്നുതോന്നിച്ചു.
ഞങ്ങള്‍ എല്ലാവരും കൈകള്‍ കോര്‍ത്തങ്ങനെ നില്‍ക്കുകയാണ്ണ്‍ ,,,ആ ശബ്ദമതാ അടുത്തടുത് വരുന്നു ,,,,തിളങ്ങുന്ന രണ്ടു കനല്‍ക്കട്ടകള്‍!അവ നിലത്തുകൂടി ഞങ്ങള്‍ക്കടുത്തെക്ക് വരുകയാണ്.അവയാണോ ഈ ശബ്ദമുണ്ടാക്കുനത്? തീക്കട്ടകള്‍ വായുവിലൂടെ പറന്നു വരികയോ? ഹൃദയം അതിവെഗമിടിക്കുകയാണ്.ആര്‍ക്കുംതന്നെ പുറകോട്ടോ മുന്പോട്ടോ ഒരടിപോലും വെക്കാന്‍ പറ്റാത്ത അവസ്ഥ.ഞങ്ങളിലാരോ ഒരാള്‍ അയ്യോ എന്നുറക്കെ നിലവിളിച്ചു ,ആ ശബ്ദം ഏവരുടെയും ആത്മാവിനെ തട്ടിയുനര്തി എനപോലെ എല്ലാവരും "അയ്യോ " എന്നലറി.അതിന്റെ പ്രതിധ്വനി കേട്ടിട്ടാവണ്ണം തീക്കട്ടകള്‍ അപ്രത്യക്ഷമായി കാലടി ശബ്ദം അകന്നുപോയി. പ്രേതം പോലും പേടിച്ചുപോയോ? എന്തായാലും ഞങ്ങള്‍ക്കു സമാധാനമായി.കയിലുണ്ടായിരുന്ന തീപെട്ടികൊള്ളിയുടെ ചെറിയ വെളിച്ചത്തില്‍ ഞങ്ങള്‍ കുറച്ചു ജനലുകളൊക്കെ തുറനിട്ടു,,ഇപ്പോള്‍ ആ അകത്തളം പ്രകാശപൂര്‍ണമാണ്,,,ഞങ്ങളുടെ മനസ്സും! ചെറിയ ഒച്ചകളൊക്കെ കേള്‍കുനുന്ദ് ഇപ്പോഴും.
ഞങ്ങള്‍ എല്ലാവരും ഒച്ചകേട്ട ഭാഗത്തേക് ചെന്നു,,,,എന്താണെന്നോ ഞങ്ങള്‍ കണ്ട കാഴ്ച്ച?
കഷ്ടം കുറച്ചു പാവം മാര്‍ജാരന്മാരയിരുനു അവിടെ,, അവ ആ വീട്ടില്‍ സ്വൈര്യവിഹാര്യം നടത്തുകയായിരുന്നു..പൂച്ചപ്രേതം ,,ഞങ്ങള്‍ക്കു ചിരി വന്നു ..സത്യം പറഞ്ഞാല്‍ ചിരി വരുത്തി .അവിടെയൊരു കുഴപ്പവുമില്ല എന്ന വിശ്വാസത്തോടെ ഞങ്ങള്‍ കോണിപ്പടികള്‍ ഇറങ്ങി ,,അപ്പോള്‍ അവ ഞങ്ങളെ നോക്കി "യ്യേ .,,,പറ്റിച്ചേ "എന്നു പറഞ്ഞു കളിയാക്കുനതയാണ് തോന്നിയത്.
നമ്മുടെ മനസ്സിന്റെ വികാരങ്ങളാണ് നാം കാണുന്ന ഓരോ വസ്തുവിലും നിഴലിക്കുനത് എനെനിക്ക് ബോധ്യമായി ,,അങ്ങനെ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള ഞങ്ങളുടെ ആഗ്രഹം നടന്നു.എന്നിരുന്നാലും പിനീടോരിക്കലും ആ വഴിയെ ഞങ്ങള്‍ പോയിട്ടില്ല എന്നത് രഹസ്യമായൊരു സത്യമാണെ,,,,,,,,,,,,,,,,,,,,!