Slk Movies

Slk Movies Official page Of Slk Movies.. ✅️

◽️ Movies ◾️Series ◽️Reels ◾️Updates ◽️Suggestions ◾️Facts ◽️ Trolls

Walter White’s house from ‘BREAKING BAD’ is now up for sale for $4 million.
05/01/2025

Walter White’s house from ‘BREAKING BAD’ is now up for sale for $4 million.

പുല്ല് 😄😔🎬: Society Of The Snow(2023)🌍: Uruguay🇺🇾🗂️: Thriller/Adventureയഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ.1972 ...
04/01/2025

പുല്ല് 😄😔

🎬: Society Of The Snow(2023)
🌍: Uruguay🇺🇾
🗂️: Thriller/Adventure

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ.
1972 , ഉറുഗ്വായ്.
ഉറുഗ്വായിൽ നിന്നും ഒരു റഗ്ബി ടീം, ഫ്ലൈറ്റ് 571ൽ റഗ്ബി മത്സരത്തിനായി ചിലിയിലേക്ക് യാത്ര തിരിക്കുന്നു , എന്നാൽ യാത്രക്കിടെ വിമാനം ആൻഡീസിലെ ഒരു ഹിമാനിയിൽ ഇടിച്ചു തകരുന്നു. അപകടത്തെ അതിജീവിക്കുന്ന ചുരുക്കം ചില യാത്രക്കാർ തണുപ്പിനെയും, വിശപ്പിനെയും, ദാഹത്തെയും അതിജീവിക്കാൻ ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ പ്രവർത്തനങ്ങളിൽ രക്ഷ കണ്ടെത്തുന്നു.

(അല്ലെങ്കിലും ഈ സ്ത്രീ കേന്ദ്രീകൃത റിവേഞ്ച് സ്‌ലാഷർ ത്രില്ലെർ സിനിമകൾ അത് പ്രെഡിക്റ്റബിൾ സ്റ്റോറി ലൈൻ ആണെങ്കിലും കണ്ടിരി...
04/01/2025

(അല്ലെങ്കിലും ഈ സ്ത്രീ കേന്ദ്രീകൃത റിവേഞ്ച് സ്‌ലാഷർ ത്രില്ലെർ സിനിമകൾ അത് പ്രെഡിക്റ്റബിൾ സ്റ്റോറി ലൈൻ ആണെങ്കിലും കണ്ടിരിക്കാൻ ഒരു രസമാണ് )

ആദ്യം ഇരയായി വേട്ടയാടപ്പെട്ടവൾ പെട്ടന്ന് തന്നെ വേട്ടക്കാരി ആയി മാറുന്നു

അവളെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയവന്മാർ പിന്നെ നിലനിൽപ്പിനായി പോരാടേണ്ടി വരുന്ന സാഹചര്യം

പെൺകൊച്ചു ചെറുപ്പത്തിലേ അത്യാവശ്യം അടി തട വിദ്യകൾ അഭ്യസിച്ചിരുന്നു എന്ന് പാവം വില്ലന്മാർ അറിഞ്ഞിരുന്നില്ല..

Hunting Emma Movie (2017)

ചുമ്മാ കണ്ടിരിക്കാന്നെ 👍🏻🔥🔥മടുപ്പില്ല

© Shameer Kn

ഒന്ന് പോടോ. ആ സമയത്ത് ഞാൻ ഐലന്റിലായിരുന്നു 🚶‍♂️Richard Alpert 😄Series : Lost © Gabriel Pasternak
02/01/2025

ഒന്ന് പോടോ. ആ സമയത്ത് ഞാൻ ഐലന്റിലായിരുന്നു 🚶‍♂️

Richard Alpert 😄

Series : Lost

© Gabriel Pasternak

Leonardo DiCaprio is set to make his K-drama debut in Squid Game Season 3...?
01/01/2025

Leonardo DiCaprio is set to make his K-drama debut in Squid Game Season 3...?


ലെ എലിസബത്ത് :   I'm Trapped ☹️Series :  Dark
30/12/2024

ലെ എലിസബത്ത് : I'm Trapped ☹️

Series : Dark

ഭർത്താവിന്റെ മരണത്തോടൊപ്പം അയാളുണ്ടാക്കി വെച്ച ഭീമമായ കടബാധ്യതകളും ചുമലിലായ അതിസുന്ദരിയായൊരു യുവതി..കടങ്ങൾ പെരുകുന്നു.പി...
29/12/2024

ഭർത്താവിന്റെ മരണത്തോടൊപ്പം അയാളുണ്ടാക്കി വെച്ച ഭീമമായ കടബാധ്യതകളും ചുമലിലായ അതിസുന്ദരിയായൊരു യുവതി..കടങ്ങൾ പെരുകുന്നു.പിടിച്ചുനിൽകാനാവില്ലന്ന് കണ്ട അവർ ലോയരുടെ സഹായത്തോടെ ഒരു നറുക്കെടുപ്പ് വെക്കുകയാണ്.ഭാഗ്യപരീക്ഷണത്തിനായി 20 പേർ..സമ്മാനം ആ യുവതി അവർക്കുള്ളതാണ് പിന്നെ..മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രവേശനഫീസ് വമ്പനൊരു സംഖ്യയാണ്..മത്സരം പൊതുസമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളാണ് സിനിമയുടെ ടോപിക്

കോമഡി ട്രാക്കിൽ പോകുന്ന സിനിമയിലെ ചില സീനുകൾ രസകരമാണ്.മോണിക്ക ബെലൂച്ചിയുടെ അരങ്ങേറ്റഫിലിമെന്നെതും നഗ്നശരീരവുമാണ് ഹൈലൈറ്റ്.കൂടുതൽ ഡെക്കറേഷനൊന്നുമില്ലാത്ത നോർമൽ മൂവി

The Raffle (La Riffa) ഇറ്റലി 1991

© Sumith Jose

സിനിമ കാണാൻ ഇൻസ്റ്റാൾ ചെയ്തിട്ട് ഇപ്പോൾ ട്രേഡ് ചെയ്തു നടക്കുന്നു 😶🚶 © Gabriel Pasternak
29/12/2024

സിനിമ കാണാൻ ഇൻസ്റ്റാൾ ചെയ്തിട്ട് ഇപ്പോൾ ട്രേഡ് ചെയ്തു നടക്കുന്നു 😶🚶

© Gabriel Pasternak

Movie.. Die hardYear..1988Action thrillerDirection...john mc tiernannഈ ചിത്രത്തെ കുറിച്ച് ഒരു റിവ്യൂ പോലും ആവശ്യമില്ല. ക...
25/12/2024

Movie.. Die hard
Year..1988
Action thriller
Direction...john mc tiernann

ഈ ചിത്രത്തെ കുറിച്ച് ഒരു റിവ്യൂ പോലും ആവശ്യമില്ല. കാണാത്തവർ വിരളം ആണെന്നറിയാം. എങ്കിലും ഒരു കുറിപ്പ്

Bruce willis കേന്ദ്രകഥാപാത്രമായ ആക്ഷൻ സിനിമ. ഇറങ്ങിയ സമയത്തു ബോക്സ്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയ സിനിമക്ക് പിൽകാലത്തു sequels ഇറങ്ങിയിട്ടുണ്ട്. എല്ലാം ആക്ഷൻ oriented movies. Making കൊണ്ട് ആക്കാലത്തു ശ്രദ്ധനേടിയ ചിത്രം ഒരു വൻവിജയം ആയിരുന്നു.
ടീവി യിലും cd, dvd ഒക്കെയായി പുറത്തു വന്ന സിനിമ ആക്കാലത്തെ സിനിമ ആസ്വാടകരുടെ favourite ആയിരുന്നു..

ഒരു ഹോട്ടലിൽ അരങ്ങേരുന്ന ബന്ധി നാടകവും അവർക്കെതിരെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഒറ്റയാൾ പോരാട്ടാവുമാണ് സിനിമ. രണ്ടുമണിക്കൂർ നല്ല fast pacil കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു..

ഭാര്യക്കും മക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി ന്യൂയോർക്കിൽ നിന്നും ലോസ് ഏയ്‌ ഞ്ച ൾസ് ഇൽ എത്തിയതാണ് പോലീസ് cop john mc clane. ഹോട്ടലിൽ എത്തുമ്പോൾ ആണറിയുന്നത് ഭാര്യ അന്ന് ഹോട്ടലിൽ നടക്കുന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ടു തിരക്കിലാണെന്ന്.പാർട്ടി നടക്കുന്ന 30)നിലയിലെത്തി ഭാര്യയെ കണ്ടു വേറെ ഒരു റൂമിൽ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ഇരുന്നപ്പോൾ ആണ് ഹോട്ടലിൽ ചിലർ എത്തി അവിടെയുള്ള ആളുകളെ hostage ആക്കുന്നത്.. അവരുടെ ലക്ഷ്യം ഒരു വൻ robbery ആയിരുന്നു. പക്ഷെ അവരറിഞ്ഞിരുന്നില്ല ഒരാൾ അവരുടെ വലയത്തിന് പുറത്തു ഉണ്ടെന്ന്..

John mc clane നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്..
Bruce willis കേന്ദ്ര കഥാപാത്രം ആയ john mc clane ആകുമ്പോൾ
Terrerist leader ആയ hans gruber റെ അവതരിപ്പിച്ചത് alan rickman ആണ്.

ഒരുപക്ഷെ bruce willis നു ആക്ഷൻ പരിവേഷം നേടികൊടുക്കുന്നതിൽ die hard സീരീസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് നിസംശയം പറയാം..
© Shameer Kn

എതിർ അഭിപ്രായമുണ്ടോ..?ഒരേയൊരു Lost 🗿 © Gabriel Pasternak
24/12/2024

എതിർ അഭിപ്രായമുണ്ടോ..?

ഒരേയൊരു Lost 🗿

© Gabriel Pasternak

Platoon (1986)War_FilimDirector__Oliver_StoneLength..2hrs യുദ്ധ സിനിമ ആണെന്ന് പറയുമ്പോഴും അതിനുമപ്പുറം ഓരോ യുദ്ധതിലും സം...
23/12/2024

Platoon (1986)
War_Filim
Director__Oliver_Stone
Length..2hrs

യുദ്ധ സിനിമ ആണെന്ന് പറയുമ്പോഴും അതിനുമപ്പുറം ഓരോ യുദ്ധതിലും സംഭവിക്കുന്ന ചില അപ്രിയ കാര്യങ്ങൾ കൂടി വ്യക്തമായി പറഞ്ഞു പോകുന്ന സിനിമ

ചില യഥാർത്ഥ സത്യങ്ങളുടെ നേർക്കാഴ്ചകൾ അതുപോലെ അവതരിപ്പിച്ചിരിക്കുന്നു

ഒരിക്കൽ പോലും സിനിമ യുദ്ധത്തെയോ അതിൽ പങ്കെടുക്കുന്ന സൈനികരെയോ glorify ചെയ്യുന്നേ ഇല്ല എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആയി തോന്നി

യുദ്ധത്തിന്റെ പേരിൽ നിരപരാധികളായ ഗ്രാമവാസികളെ പ്രത്യേകിച്ച് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒക്കെ ഉപദ്രവിക്കുന്ന, റേപ്പ് ചെയാൻ ശ്രമിക്കുന്ന,കൊന്നൊടുക്കുന്ന യാതൊരു ന്യായീകരണവും ഇല്ലാതെ അവരുടെ സകല സാമ്പാദ്യങ്ങളും നശിപ്പിക്കുന്ന മോശമായ ഒരു കാഴ്ച സിനിമയിൽ ഉണ്ട്.. ഒപ്പം സൈനികർക്കിടയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ, ഉത്തരവുകൾ മനസിലാ മനസോടെ നടപ്പിലാക്കേണ്ടി വരുമ്പോൾ ഉള്ള അമർഷവും സങ്കടവും എല്ലാം കൃത്യമായി കാണിക്കുന്നുണ്ട്.

സൗത്ത് വിയറ്റ്നാമിൽ കമ്പോഡിയൻ അതിർത്തിയോട് ചേർന്നുള്ള വനാന്തരങ്ങളിൽ പെട്രോളിംഗ് ഡ്യൂട്ടിക്ക് എത്തുന്ന ആർമി വോളന്റീർ ക്രിസ് ടെയ്ലർ ന്റെ നാരേഷനിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. തുടർന്ന് platoon ഗ്രൂപിനൊപ്പം ഉള്ള അയാളുടെ ദിവസങ്ങൾ ആണ് സിനിമയിൽ

ആ ദിവസങ്ങൾ അയാൾക്ക്‌ നൽകിയ തിരിച്ചറിവുകൾ, സഹപ്രവർത്തകരിൽ യുദ്ധത്തിനോട് ഉള്ള വ്യത്യസ്തമായ മനോഭാവങ്ങൾ ഇതെല്ലാം സിനിമയിലുണ്ട്.

ഒരുവേള പരസ്പരം പോരാടിക്കുന്ന രണ്ടു ഗ്രൂപ്പുകൾ ആയി ആ platoon ട്രൂപ്പ് മാറുന്ന കാഴ്ച.. ഒപ്പം പേർസണൽ grudge തീർക്കാൻ കിട്ടുന്ന ഒരവസരം ഉപയോഗപ്പെടുത്തുന്ന സീനിയർ staff സെർജന്റ് നെയും സിനിമയിൽ കാണാം.

സംവിധായകന്റെ തന്നെ അനുഭവങ്ങൾ ആകാം സിനിമയിൽ ഉള്ളത്.. #മികച്ച_സിനിമട്ടോഗ്രാഫി_പിന്നെ_തിരക്കഥ.. #മികച്ച_രീതിയിൽ_visual_ചെയ്തിരിക്കുന്ന_വാർ_സീനുകൾ ഒപ്പം മികച്ച ചില പെർഫോമൻസെസ്..

എടുത്ത് പറയേണ്ടത് , , എന്നിവരുടെ പ്രകടനങ്ങൾ ആണ്.

പരുക്കനായ നികൃഷ്ടനായ സ്റ്റാഫ് #സെർജന്റ്_ബാർനെസ് ആയി ആദർശവാദിയും യുക്തിബോധമുള്ളതുമായ #സെർജന്റ്_ഏലിയാസ് ആയി യും തകർത്തിട്ടുണ്ട്

മറ്റു വേഷങ്ങളിൽ , , C. McGinley, , എന്നിവരും അഭിനയിച്ചിരിക്കുന്നു

മികച്ച ചിത്രത്തിനും സംവിധായകനും ശബ്ദ മിശ്രണത്തിനും എഡിറ്റിംഗ് നും ഉള്ള ഓസ്കാർ അവാർഡുകൾ നേടിയെടുത്ത ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.

© Shameer Kn

FaFa ❤️‍🔥Rick Grimes ( The Walking Dead )
23/12/2024

FaFa ❤️‍🔥

Rick Grimes ( The Walking Dead )

വൃത്തികേട്....   © Gokul S
23/12/2024

വൃത്തികേട്....



© Gokul S

🎬 Sleeping Beauty (2011)🔞Erotic / Romance
22/12/2024

🎬 Sleeping Beauty (2011)🔞

Erotic / Romance

Merry Christmas...😊❤️Series: Lost Episode:The Constant (Season 4,episode 5)
22/12/2024

Merry Christmas...😊❤️

Series: Lost

Episode:The Constant (Season 4,episode 5)

ആദ്യത്തെ 45 മിനിറ്റ് കണ്ടിരിക്കുന്നത് ഒരു Soft p**n സിനിമയാണോയെന്ന് തോന്നും അത്രത്തോളം Nudity യും S*x Scenes ഉം ഉണ്ട്‌. ...
21/12/2024

ആദ്യത്തെ 45 മിനിറ്റ് കണ്ടിരിക്കുന്നത് ഒരു Soft p**n സിനിമയാണോയെന്ന് തോന്നും അത്രത്തോളം Nudity യും S*x Scenes ഉം ഉണ്ട്‌. അത് കഴിഞ്ഞു Second act സിനിമയുടെ മൊത്തം mood ഉം മാറി കോമഡി track ലേക്ക് മാറും. അവിടെ കഥയിലേക്ക് വരുന്ന Toros എന്ന കഥാപാത്രം Tarantino യുടെ ഏതോ സിനിമയിൽ നിന്ന് ഇറങ്ങി വന്നത് പോലൊരു കക്ഷിയാണ് Russian accent ൽ അയാളും കൂട്ടാളികളും Dialogues പറയുന്നത് കേൾക്കുമ്പോ തന്നെ ചിരി വരും. അനോറയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഈ സിനിമ. അവളിലൂടെ പറയാതെ പറഞ്ഞു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതെല്ലാം മനസ്സിലാകുന്നവർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടും.

Mikey Madison ഗംഭീര പ്രകടനമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത് അവർ മാത്രമല്ല അഭിനേതാക്കൾ എല്ലാരും ഒന്നിനൊന്നു മികച്ചതായിരുന്നു. Gen Z ന് വേണ്ടിയുള്ള സിനിമയാണിത് അവരെ പോലെ മറ്റുള്ളവർക്ക് എത്ര കണ്ട് ഈ സിനിമ connect ആകുമെന്ന് അറിയില്ല. ഞാൻ ഈ അടുത്തൊന്നും ഇത്രയും രസിച്ചിരുന്നു ഒരു സിനിമ കണ്ടിട്ടില്ല. Rom - Com സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടു നോക്കുക. For me ഈ വർഷം കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് Anora... Telegram Link വേണ്ടവർ Inbox me.

Anora (2024) 🔞
© Rumi Lovel
Follow 👉

പിന്നെന്തിനാണ് സർ,എനിക്ക് തോക്ക്!!?...ഇതിലും ഗതികെട്ടവൻ ആരെങ്കിലും ഉണ്ടാവുമോ 😄Series : Banshee
21/12/2024

പിന്നെന്തിനാണ് സർ,എനിക്ക് തോക്ക്!!?...

ഇതിലും ഗതികെട്ടവൻ ആരെങ്കിലും ഉണ്ടാവുമോ 😄
Series : Banshee

 Game Of Throns ലെ മറ്റു അഭിനേതാക്കൾ പല വിഭാഗങ്ങളിലായി Emmy യിൽ Nominate ചെയ്യപ്പെട്ടുവെങ്കിലും ആരും തന്നെ വിജയിച്ചില്ല....
20/12/2024



Game Of Throns ലെ മറ്റു അഭിനേതാക്കൾ പല വിഭാഗങ്ങളിലായി Emmy യിൽ Nominate ചെയ്യപ്പെട്ടുവെങ്കിലും ആരും തന്നെ വിജയിച്ചില്ല..!

Tyrion Lannister നെ അവതരിപ്പിച്ച Peter Dinklage മാത്രമാണ് എമ്മി പുരസ്‌കാരം കരസ്തമാക്കിയ ഏക Game Of Thrones താരം..!

Got ന്റെ മൊത്തം സീസണിനും Emmy Nomination ലഭിച്ച ഏക താരവും ഇങ്ങേർ മാത്രം.. 🔥

Got ന്റെ 8 സീസണിലും Supporting Actor വിഭാഗത്തിൽ മത്സരിച്ച ഇങ്ങേർ അതിൽ 4 തവണയും വിജയിച്ചിരുന്നു..!
📺 Game Of Thrones

Address

Calicut

Alerts

Be the first to know and let us send you an email when Slk Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share