04/07/2024
പ്രസക്തി നഷ്ടപ്പെട്ട, സുവിശേഷത്തിൻറെ ചൈതന്യത്തിലേക്ക് വിശ്വാസികളെ കൈപിടിച്ചുയർത്താൻ അപര്യാപ്തമായ, അഴിമതി നിറഞ്ഞ, പുരോഹിതമേധാവിത്തത്തിൻറെ പിടിയിലമർന്ന കത്തോലിക്കാസഭയെ എണ്ണൂറൂവർഷം മുൻപ് ഇറ്റലിയിലെ അസ്സീസിയിൽ നിന്നുള്ള ഒരു മനുഷ്യൻ വീണ്ടെടുത്തു. ഫ്രാൻസെസ്കോ ദെ ബെർണദോൺ എന്ന് അവന് പേര്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് എന്ന് അവനെ നാം അഭിസംബോധന ചെയ്യുന്നു. ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തനായ വിശുദ്ധനാണ് ഫ്രാൻസിസ്. നമ്മുടെ മാർപാപ്പായുടെ പ്രചോദനം. പക്ഷേ അവൻ തെറ്റായി ധരിക്കപ്പെട്ടവനുമാണ്. പാതിവെന്ത ഐതിഹ്യങ്ങൾക്കിടയിൽ നിന്ന് യഥാർത്ഥ ഫ്രാൻസിസിനെ വീണ്ടെടുക്കുന്നതിന് നാം നമ്മുടെ സാമൂഹിക, ആത്മീയ കാഴ്ചപ്പാടുകളെ ഒന്ന് തുടച്ച് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ജോൻ എം. സ്വീനി എഴുതിയ "വീണ്ടെടുക്കുക ഫ്രാൻസിസിനെ, ക്രൈസ്തവമൂല്യങ്ങളെ" എന്ന ലേഖനം പൂർണ്ണമായി വായിക്കാം.
https://magazine.assisijeevan.com/p/261
അസ്സീസി മാസികയുടെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A