മംഗളം

മംഗളം Mangalam News is a journalist driven Digital onlinenewsportal and
channel led by Mr Anoopvjohn

Mangalam News is a journalist driven Digital online news portal and youtube chanel led by Mr.Anoopveeppanadan. mangalam News has been on since 2019
We have no any connection with any other print medias/visual media/online media’s publishing from Karnataka / Kerala/ India.We are an independe nt news portal. Based At Karnataka Publishing From Bangaloor....
മംഗളം ന്യൂസ്,മലയാള ഭാഷയിലെ പക്ഷപാതമില്ലാത്ത ഏക ന്യൂസ് പോർട്ടൽ.

.
05/01/2025

.


നിങ്ങൾ പല സ്ഥലത്തും കബളിക്കപ്പെടുന്നുണ്ടെന്നും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും വ്യക്‌തമായി മനസ്സിലാക്കിയിട്ടും എവിടെയാണ് തെ...
04/01/2025

നിങ്ങൾ പല സ്ഥലത്തും കബളിക്കപ്പെടുന്നുണ്ടെന്നും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും വ്യക്‌തമായി മനസ്സിലാക്കിയിട്ടും എവിടെയാണ് തെറ്റ് പറ്റുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്തവരാണോ ? എങ്കിൽ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾക്കാരും പറഞ്ഞ് തന്നിട്ടില്ല. ഞാൻ നിനക്ക് വേണമെങ്കിൽ അമ്പിളി മാമനെ പിടിച്ചും തരാം എന്ന് പറയുന്നവൻ നിങ്ങൾക്ക് വേണ്ടി ഒരു പതിനഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യാൻ പോലും ക്ഷമയില്ലാത്തവനാണെന്ന് നിങ്ങൾ തിരിച്ചറിയാറില്ല. നിങ്ങളാണ് ഈ കമ്പനിയിലെ ഏറ്റവും വലിയ എംപ്ലോയി എന്ന് കേൾക്കുമ്പോൾ കുളിരുകൊള്ളുമ്പോൾ പ്രമോഷൻ കിട്ടാത്തതും ഇംക്രിമെന്റ് കിട്ടാത്തതും നിങ്ങൾ മറക്കും.അവരുടെ അത്യാവിശ്യ സമയത്ത് എവിടെ നിന്നോ പൊട്ടിമുളച്ച് നിങ്ങൾ സൂപ്പറാണെന്ന് പറയുന്നതു കേൾക്കുമ്പോൾ നിങ്ങളുടെ അത്യാവിശ്യ സമയത്ത് അവർ എവിടെയായിരുന്നെന്ന് നിങ്ങൾ ഓർക്കാറേയില്ല. കണക്കിലെടുക്കേണ്ടത് വാഗ്ദാനങ്ങളല്ല പ്രവർത്തികളാണ്. നിരന്തരം ശ്രദ്ധിക്കേണ്ടത് വാക്കുകളല്ല അവരുടെ സ്വഭാവമാണ്. നിങ്ങൾ നിങ്ങളുടെ പ്രൈയോറിറ്റി ലിസ്റ്റിലെ അവസാനത്തെ ആളാകുമ്പോൾ എങ്ങനെയാണ് മറ്റുള്ളവരുടെ ലിസ്റ്റിൽ ഒന്നാമതാകുന്നത് ? നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസമില്ലാതെ വരുമ്പോൾ മറ്റുള്ളവർ എങ്ങനെയാണ് നിങ്ങളെ വിശ്വസിക്കുന്നത് ? നിങ്ങളുടെ ആവിശ്യങ്ങൾ നിങ്ങൾ പറഞ്ഞില്ലെങ്കിൽ മറ്റുളളവർക്ക് അത് എങ്ങനെയാണ് മനസ്സിലാകുന്നത് ?
നിങ്ങൾ നിങ്ങൾക്ക് കൊടുക്കുന്ന വിലയാണ് മറ്റുള്ളവർ നിങ്ങൾക്ക് തരുന്നത്. മറ്റുള്ളവരുടെ ചിലവിൽ ജീവിക്കുക എന്നുള്ളത് പലർക്കും ഒരു നിവർത്തികേടല്ല ശീലമാണ്. പല തവണ തനി നിറം കാണിച്ചിട്ടും തല വെച്ച് കൊടുക്കുന്നത് നിങ്ങളുടെ മഹത്വമല്ല, നിങ്ങളുടെ ബലഹീനതയാണ്. നിങ്ങളുടെ ഇമോഷൻസ് നിങ്ങളുടെ കോമൺസെൻസിനും യുക്തിബോധത്തിനും മുകളിൽ പോകുന്നുണ്ടെങ്കിൽ ഇനിയും നിങ്ങൾ പറ്റിക്കപ്പെടും. പറ്റിക്കപ്പെടാൻ നിങ്ങൾ തയ്യാറാണെങ്കിൽ പറ്റിക്കാൻ ആയിരം പേർ തയ്യാറാണ് .
✍🏽 അനൂപ് വീപ്പനാടൻ
@അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ


നിങ്ങൾ എഴുത്തുകാരുടെ വരികളെ വിശ്വസിക്കരുത്അവർ ചിരിച്ചു കൊണ്ട് കണ്ണിരിനെ കുറിച്ച് വെക്കുംകരഞ്ഞ് കൊണ്ട് പുഞ്ചിരിയെ തേച്ച് ...
04/01/2025

നിങ്ങൾ എഴുത്തുകാരുടെ വരികളെ വിശ്വസിക്കരുത്
അവർ ചിരിച്ചു കൊണ്ട് കണ്ണിരിനെ കുറിച്ച് വെക്കും
കരഞ്ഞ് കൊണ്ട് പുഞ്ചിരിയെ തേച്ച് വെയ്ക്കും
ഒറ്റയായ ലോകത്തിരുന്ന് പ്രണയത്തെ പുകഴ്ത്തും
പ്രണയിച്ച് കൊണ്ട് വിരഹത്തെ വരക്കും
വായിക്കുന്നൊരാൾക്ക് മാത്രം അറിയാവുന്ന ഭാഷയെ പുൽകും
മറിച്ചൊന്നും ഇല്ലാത്തിടത്ത് നിന്ന് മായാജാലം നിറച്ച് വെച്ച വാക്കുകൾ കടംമെടുക്കും
എഴുതുന്നൊരാളുടെ വാക്കുകളെ വിശ്വസിച്ച് അവരിലേക്ക് ഇറങ്ങി ചെല്ലരുത്...
✍️അനൂപ് വീപ്പനാടൻ
@അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ


Big shout out to my newest top fans! 💎 എന്റെ പുതിയ മികച്ച ആരാധകർക്കുള്ള പ്രശംസ! 💎 Tony Antoനമ്മുടെ കമ്മ്യൂണിറ്റിയിലേക്ക്...
04/01/2025

Big shout out to my newest top fans! 💎 എന്റെ പുതിയ മികച്ച ആരാധകർക്കുള്ള പ്രശംസ! 💎 Tony Anto

നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് അവരെ സ്വാഗതം ചെയ്യാൻ ഒരു അഭിപ്രായമിടുക, @മികച്ച ആരാധകർ

04/01/2025
എന്താണ് നവ മാധ്യമപ്രവര്‍ത്തകരോടുള്ള അയിത്തത്തിന്റെ കാരണം....ചോദ്യം രാഷ്ട്രീയ നേതൃത്വങ്ങളോടും പ്രെസ്സ് ക്ലബ്ബ് സവര്‍ണ്ണരോ...
04/01/2025

എന്താണ് നവ മാധ്യമപ്രവര്‍ത്തകരോടുള്ള അയിത്തത്തിന്റെ കാരണം....
ചോദ്യം രാഷ്ട്രീയ നേതൃത്വങ്ങളോടും പ്രെസ്സ് ക്ലബ്ബ് സവര്‍ണ്ണരോടുമാണ്..?

മാറുന്ന കാലത്തിന്റെ മുഖമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. എന്നിട്ടും ഈ മാറ്റം അംഗീകരിക്കാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകളുണ്ട്. ഇത്രയും നാള്‍ കൈയ്യടക്കി വച്ചിരുന്ന അധികാരം വിട്ടുകൊടുക്കാന്‍ കഴിയാതെ കസേരയില്‍ തന്നെ മുറുകെ പിടിച്ചിരിക്കുന്ന മാധ്യമ പ്രമുഖന്മാര്‍. മാധ്യമ പ്രവര്‍ത്തനം അവരുടെ കുത്തകയാണോ.. ഒരിക്കലുമല്ല. എങ്കിലും വിട്ടുകൊടുക്കാനൊരു മടി. ഒരിളവ് കൊടുത്താല്‍ നാളെ അവരുടെ സ്ഥാനം നഷ്ടപ്പെട്ടാലോ എന്ന ഭയം. അത് മാത്രമാണ് നവ മാധ്യമപ്രവര്‍ത്തകരോടുള്ള അയിത്തത്തിന്റെ കാരണം....

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വാര്‍ത്തകളറിയാനായി നമ്മള്‍ ഓരോരുത്തരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ മാധ്യമങ്ങളെ തന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമ ശൃംഖല അതിവേഗം കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടമാണിത്. നമ്മുടെ നാട്ടില്‍, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന്റെ ഏതൊരു കോണിലുള്ള ആള്‍ക്കും തന്റെ വിരല്‍ തുമ്പുവഴി അറിയാന്‍ കഴിയുന്ന കാലം. ഈ സാധ്യത മനസിലാക്കി മാധ്യമ മേഖലയിലെ ഭീമന്മാര്‍ വരെ ഡിജിറ്റല്‍ രംഗത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ പ്രമുഖ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇപ്പോള്‍ അവരവരുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉണ്ടെന്നതില്‍ ഒട്ടും അതിശയമില്ല. അവരും കാലത്തിന്റെ മാറ്റം അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ
തെളിവാണത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ യുവധാരാ മാധ്യമങ്ങളെ അംഗീകരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ കഴിയുന്നില്ല എന്നതാണ് പച്ചപരമാര്‍ത്ഥം. ഓണ്‍ലൈന്‍ മാധ്യമ മേഖല ഇത്രയും പ്രീതിയാര്‍ജിച്ചിട്ടും പല പ്രസ് ക്‌ളബ്ബുകളിലും ഇന്നും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുംതന്നെയില്ല. മാധ്യമ പ്രമുഖന്‍മാര്‍ക്ക് ഇത്രയും നാള്‍ കൈയ്യടിക്കി വെച്ചിരുന്ന അവരുടെ കസേര വിട്ടു്‌കൊടുക്കാനുള്ള മടി തന്നെയാണ് നവ മാധ്യമ പ്രവര്‍ത്തകരോടുള്ള അയിത്തത്തിന് കാരണവും.

ഒരു സംഭവം നടന്നാല്‍ അത് ഒട്ടും വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയും എന്നതാണ് ഈ മേഖലയുടെ ഏറ്റവും വലിയ പ്ര്‌ത്യേകത. എന്നാല്‍ ഇതേ കാര്യം ഒരു പത്രത്തിലൂടെയോ ചാനലിലൂടെയോ പുറംലോകത്ത് എത്തണമെങ്കില്‍ അതിന് കടമ്പകളേറെ കടക്കണം. ചാനലുകളിലൂടെ പിന്നെയും വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ പത്രത്തിലൂടെ ഇതേ വാര്‍ത്ത അറിയുന്നത് അത് ആറിത്തണുത്ത് കഴിയുമ്പോഴാണ്. സംഭവം നടക്കുമ്പോള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും അതിന്റെ പ്രതികരണം അറിയാനും കഴിയും എന്ന് പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ഇന്ന് എല്ലാവര്‍ക്കും വേണ്ടതും ഇതേ വേഗത തന്നെയാണ്. എന്നിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങളെ അംഗീകരിക്കാന്‍ ഇവിടുത്തെ പല കൊലകൊമ്പന്‍മാര്‍ക്കും കഴിയുന്നില്ല. പേടി തന്നെയാണ് ഇതിന് പ്രധാന കാരണവും. ഒന്നെഴുന്നേറ്റ് കൊടുത്താല്‍ ചിലപ്പോള്‍ കൈയ്യടക്കി വച്ചിരുന്ന കസേര ഉള്‍പ്പെടെ പോയാലോ എന്നുള്ള പേടി. എന്നിട്ടോ ആ പേടി മറയ്ക്കാന്‍ കുറെ
പരിഹസനങ്ങളും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് ഏറ്റവും വലിയ പ്രഹസനം. അവര്‍ പറയുന്ന വാര്‍ത്തകള്‍ക്ക് ആധികാരികത ഇല്ല, ഒരു ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ആര്‍ക്കും ചാനല്‍ തുടങ്ങാം എന്നൊക്കെയുള്ള കളിയാക്കലുകള്‍ക്കും ഒരു കുറവുമില്ല. ഇങ്ങനെ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ആധികാരികതയോടെ തെളിവുകളോടെ ഭണകൂടങ്ങളെപ്പോലും വിറപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. ടെക്നോളജിയുടെയും വിവര സാങ്കേതികവിദ്യയുടേയും കരുത്തറിഞ്ഞ് തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാഞ്‌ജെ 'വിക്കിലീക്‌സ്' ആരംഭിച്ചത്. ലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്‌സ് ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതുപോലെ എത്രയെത്ര രഹസ്യങ്ങള്‍ 'രഹസ്യ ഓപ്പറേഷനിലൂടെ' നവമാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. ഇങ്ങനെ പുറത്ത് വന്ന എത്രയെത്ര വാര്‍ത്തകള്‍ക്ക് പുറകെയാണ് നിവര്‍ത്തിയില്ലാതെ നിങ്ങള്‍ക്ക് പോകേണ്ടി വന്നിട്ടുള്ളത്. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതാണ് സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്.

നവ മാധ്യമങ്ങളുടെ അതിപ്രസരമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും നിങ്ങളൊക്കെയും അത് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കേണ്ട. പ്രത്യേകിച്ച് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പലതും ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയുമാണ് പ്രചരിപ്പിക്കുന്നത്. ഇവ രണ്ടും നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. പറയുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുച്ഛം. മൊബൈല്‍ ക്യമാറയും ഒരു മൈക്കുമായി നടക്കുന്നവര്‍, കണ്ണില്‍ കാണുന്നതെന്തും ക്യാമറയിലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍.. ഇതൊക്കെയാണ് മാധ്യമ ഭീമന്മാര്‍ക്ക് ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് പറയാനുള്ളത്.
ഇതൊക്കെ പറയുന്ന നിങ്ങള്‍ തന്നെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നത് വിരോധാഭാസമല്ലേ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയക്കാര്‍ക്കുമുണ്ട് ഈ ഇരട്ടത്താപ്പ്. സാറ്റലൈറ്റ് ചാനലുകളുടെ പ്രാദേശിക ന്യൂസ് സ്ട്രിങ്ങാര്‍മാര്‍ക്ക് പാരിതോഷികങ്ങളും മറ്റും നല്‍കി വാര്‍ത്തകള്‍ നല്‍കുന്ന രാഷ്ട്രീയക്കാര്‍ പോലും തങ്ങളുടെ പ്രചാരണങ്ങള്‍ക്കായി സോഷ്യല്‍മീഡിയ സ്‌ക്രീന്‌ഷോട്ടുകളും ഡിജിറ്റല്‍ പോസ്റ്ററുകള്‍ ലിങ്കുകള്‍ എന്നിവയുമൊക്കെ തന്നെയാണ് ഉപയോഗിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രാദേശിക സ്ട്രിങ്ങര്‍മാര്‍ പോലും പ്രസിദ്ധീകരിക്കപ്പെടുന്ന തങ്ങളുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് എന്നത് മറന്നുപോകരുത്. കാരണം അവര്‍ക്കും ആഗ്രഹമുണ്ട് അവരുടെ വാര്‍ത്ത നാലാള് കാണണമെന്ന്. ഇവര്‍ ശേഖരിക്കുന്ന നാട്ടിന്‍പുറവാര്‍ത്തകള്‍ പലപ്പോഴും അവര്‍ പ്രധിനിദാനം ചെയ്യുന്ന ചാനലുകളില്‍ വരുകയുമില്ല എന്നതാണ് മറ്റൊരു തമാശ. എന്നാലും പ്രെസ്സ് ക്ലബ്ബിലെ കസേരകള്‍ അവര്‍ കയ്യടക്കുകയും ചെയ്യും. എന്നിട്ടും ഇവരുടെ മുറുമുറുപ്പ് എന്തിനാണെന്നാണ് ഒരെത്തും പിടിയും കിട്ടാത്തത്. പരമ്പരാഗത മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മീഡിയയുടെ പ്രവര്‍ത്തനം പരന്ന രീതിയിലുള്ള നെറ്റ്വര്‍ക്ക് മോഡലിലാണ്. അത് ജനാധിപത്യപരമാണ്. അതിന് ബഹുസ്വരതയുണ്ട്. എന്നിട്ടുപോലും പ്രെസ്സ് ക്ലബ്ബ്കളില്‍ നവ മാധ്യമങ്ങളും അതിന്റെ ജീവനക്കാരും നേരിടേണ്ടി വരുന്നത് വലിയ വിവേചനം തന്നെയാണ്.ഇന്ന് സാങ്കേതികവിദ്യയുടെ പേരിലുണ്ടായിരുന്ന വേലികള്‍ മാറിയിരിക്കുന്നു. ഡിജിറ്റല്‍ ഡിവൈഡ് എന്നത് കുറഞ്ഞുകഴിഞ്ഞു. സ്മാര്‍ട് ഫോണുകള്‍ വ്യാപകമായതോടെ ഈ മാധ്യമം കൂടുതല്‍ സ്വീകാര്യത കൈവരിച്ചു കഴിഞ്ഞു.പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയെ ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയാത്ത കാലമാണിത്. പത്രമുത്തശ്ശിമാര്‍ വരെ അച്ചടി നിര്‍ത്തി ഫുള്‍ടൈം ഓണ്‍ലൈനിലേക്ക് ലോഗിന്‍ ചെയ്യുന്ന ഈ കാലത്തും കാരണവര്‍ ചമയുന്ന പ്രാദേശിക സ്ട്രിങ്ങര്‍ രാജാക്കന്മാര്‍ക്ക് മാത്രം എല്ലായിടത്തും പ്രവേശനം... അച്ചടി പുരണ്ട അഴിമതികഥകളുടെയും ടെലിവിഷനുമുന്നില്‍ കണ്ണും നട്ടിരുന്നാല്‍ മാത്രം കിട്ടുന്ന എക്‌സ്‌ക്ലൂസീവ് കഥകളുടെയും കാലമൊക്കെ കഴിഞ്ഞു പോയത് എന്തെ നിങ്ങള്‍ മനസിലാക്കാത്തത്? ചോദ്യം രാഷ്ട്രീയ നേതൃത്വങ്ങളോടും പ്രെസ്സ് ക്ലബ്ബ് സവര്‍ണ്ണരോടുമാണ്. അതോ മന്ത്രിമാര്‍ക്കും എം ല്‍ എ മാര്‍ക്കും നിങ്ങള്‍ വിളിച്ചുകൂട്ടുന്ന പ്രെസ്സ് മീറ്റിംഗുകള്‍ക്ക് നീളന്‍ മൈക്കുമായി വന്നിറങ്ങി മൃഷ്ടാന്നം വെട്ടിവിഴുങ്ങി തിരുച്ചുപോകുന്നവരെ മാത്രം മതി എന്നാണോ? കഷ്ടമുണ്ട് നേതാവേ...

ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെ സിറ്റിസണ്‍ ജേര്‍ണലിസം എന്നത് സര്‍വത്രികമായി മാറി. കുത്തകകളുടെ സിറ്റിസണ്‍ മേഖലയിലെ പരമാധികാരം ഇപ്പോഴില്ല.. നമ്മള്‍ ഓരോരുതര്‍ക്കുമായി അത് വിഭജിക്കപ്പെട്ടുകഴിഞ്ഞു. സിറ്റിസണ്‍ ജേര്‍ണലിസം എന്നതൊരു പുതിയ വാക്കല്ലാതായി മാറിയിരിക്കുന്നു. ബ്ലോഗുകള്‍ , പോഡ്കാസ്റ്റുകള്‍, സ്ട്രീമിംഗ് വീഡിയോകള്‍ തുടങ്ങിയവയിലൂടെ അത് പൗര ജേര്‍ണലിസം ആയി അതിവേഗം മാറി കഴിഞ്ഞിരിക്കുന്നു. ഫോണ്‍ ഉപയോഗിക്കുന്ന നമുക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്നായി. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്നത് അക്ഷരാര്‍ത്ഥത്തില്‍ കൂടുതല്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് നിലവിലെ യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നതും. വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ പശുവും ചത്ത് മോരിലെ പുളിയും പോയതിന് ശേഷം പാല് ഉണ്ടായിരുന്നു എന്ന് അറിയിക്കുന്നതില്‍ എന്ത് കാര്യമാണുള്ളത്..

പുതിയ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ തയ്യാറാവുമ്പോഴും നമ്മുടെ കേരളത്തില്‍ തങ്ങള്‍ക്ക് എന്തൊക്കെയോ ഭരണഘടനാപരമായ അധികാരങ്ങള്‍ ഉണ്ടെന്ന മട്ടിലാണ് മാധ്യമ പ്രഭുക്കള്‍ ഇപ്പോഴും വിരാചിക്കുന്നത്. വലിയൊരു മുന്നേറ്റമാണ് ഓണ്‍ലൈന്‍ മീഡിയകള്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാം വിരല്‍ തുമ്പില്‍ കിട്ടുന്ന ഈ കാലത്ത് വലിയ വടിയുമായി നമുക്കിടയിലേക്കെത്തുന്ന മാധ്യമ കിങ്കരന്മാര്‍ കാളവണ്ടി യുഗത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത് എന്ന് പറയാതിരിക്കാന്‍ ആവുന്നില്ല. നിങ്ങള്‍ തുടരുന്ന ഈ അയിത്തമനോഭാവമുണ്ടല്ലോ അത് നാണക്കേടു തന്നെയാണ് സുഹൃത്തേ... വരാനിരിക്കുന്നത് മാധ്യമ മേഖലയിലെ കുത്തകളുടെ അപ്രമദിത്യവും അധികാര ഗര്‍വ്വും ചോദ്യം ചെയ്യപ്പെടുന്ന, തകര്‍ക്കപ്പെടുന്ന മാറ്റത്തിന്റെ വസന്തകാലം തന്നെയാണ്. ഈ സത്യാനന്തര കാലത്ത് സ്വയം പരിഹാസ്യരവാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന് എന്ന് ഓര്‍മപ്പെടുത്തട്ടേ...
എന്ന് നിങ്ങളിൽ എളിയവൻ
✍️ അനൂപ് വീപ്പനാടൻ
@അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ


ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങൾക്ക് കരഞ്ഞു കൊണ്ട് ചിരിക്കേണ്ടി വന്നിട്ടുണ്ടോ ? കൂടെയുണ്ടാവുമെന്നാണയിട്ടവളെ കാണാതെ വന്നപ്...
03/01/2025

ജീവിതത്തിലെപ്പോഴെങ്കിലും നിങ്ങൾക്ക് കരഞ്ഞു കൊണ്ട് ചിരിക്കേണ്ടി വന്നിട്ടുണ്ടോ ? കൂടെയുണ്ടാവുമെന്നാണയിട്ടവളെ കാണാതെ വന്നപ്പോൾ മനസ്സ് കൊണ്ടവർക്ക് നന്മ നേരേണ്ടി വന്നിട്ടുണ്ടോ? ചുറ്റുമുള്ളവരോടൊക്കെ ഞാൻ ഓക്കെയാണെന്ന് പറഞ്ഞിട്ട് നിങ്ങളുടെ ദുഃഖങ്ങളെ നിങ്ങൾക്ക് ഒറ്റക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ ?
തിരിഞ്ഞു നോക്കി നിരാശപ്പെടുകയല്ല എനിക്കു മാത്രമെന്തായിങ്ങനെയെന്ന് പരിതപിക്കുകയല്ല വേണ്ടത് അഭിമാനിക്കുകയാണ് വേണ്ടത്. കാരണ ജീവിതത്തിലെ പല വിജയങ്ങളും നിങ്ങൾ നേടിയെടുത്തത് വെളിയിലല്ല ഉള്ളിലാണ്. പലരും തോറ്റു പോയ യുദ്ധം ഒറ്റക്ക് ജയിച്ചവരാണ് നിങ്ങൾ . തനിയെ നടക്കാൻ അന്ന് ശീലിച്ചവരാണ് നിങ്ങൾ . നിങ്ങളുടെ പോരാട്ടങ്ങൾ വിജയങ്ങൾ അതിജീവിതങ്ങൾ എല്ലാം മറ്റുള്ളവർക്ക് നിസ്സാരമായിരിക്കും. പക്ഷെ നിങ്ങൾക്കത് അങ്ങനെയായിരിക്കില്ല.. ഓർത്തു വെക്കാനുള്ളതാണ് അവയെല്ലാം. അഭിമാനപൂർവ്വം പിൻ തിരിഞ്ഞു നോക്കാനുള്ളതാണ് അവയെല്ലാം...
✍🏽 അനൂപ് വീപ്പനാടൻ
@അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ


@ അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ
03/01/2025

@ അക്ഷരങ്ങളെ സ്നേഹിച്ച ചെകുത്താൻ


Address

Sampiage Layout
Bangalore

Alerts

Be the first to know and let us send you an email when മംഗളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മംഗളം:

Videos

Share