Balussery Vision NEWS.

Balussery Vision NEWS. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balussery Vision NEWS., News & Media Website, Balussery, Balusseri.

*ബാലുശ്ശേരിയിൽ  കേരള ഗവർണർക്കെതിരെ ബാനർ ഉയർത്തി ഡിവൈഎഫ്ഐ**BALUSSERY VISION NEWS* 👁️‍🗨️19/12/2023*ബാലുശ്ശേരി:* കേരള ഗവർണറ...
19/12/2023

*ബാലുശ്ശേരിയിൽ കേരള ഗവർണർക്കെതിരെ ബാനർ ഉയർത്തി ഡിവൈഎഫ്ഐ*

*BALUSSERY VISION NEWS* 👁️‍🗨️
19/12/2023

*ബാലുശ്ശേരി:* കേരള ഗവർണറും യൂണിവേഴ്സിറ്റികളുടെ ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാൻ ക്വിറ്റ് കേരള എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചു. അതിനിടെ ബാലുശ്ശേരി കവാടത്തിന് മുൻ വശം *Kerala Chancellor Quit kerala* എന്ന ബോർഡും ഡിവൈഎഫ്ഐ വലിച്ചു കെട്ടിയിട്ടുണ്ട്.പരിപാടി ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി സരുൺ ഉദ്ഘാടനം ചെയ്തു.

*______________________________________*
✒️ _*വാർത്തകൾ തുടർന്നും അറിയാൻ ബാലുശ്ശേരി വിഷൻ ന്യൂസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുക*_ 👇🏻🪀
https://chat.whatsapp.com/CLd8FKTq9OvH8chVBCDXYK
--------------------------------------------------
_*ബാലുശ്ശേരി വിഷൻ ന്യൂസ് ഫേസ്ബുക്ക് അക്കൗണ്ട്*_ 👇🏻
https://www.facebook.com/profile.php?id=100038308652329
----------------------------------------------
*_യുട്യൂബ് ചാനൽ_*
https://youtube.com/
----------------------------------------------
*_ഇൻസ്റ്റഗ്രാം_*
https://instagram.com/balussery_vision?igshid=MzNlNGNkZWQ4Mg==
----------------------------------------------
✒️_*നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ, മരണ വാർത്തകൾ, അറിയിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരിക*_ 🪀
♣️➖➖♣️➖➖♣️➖➖♣️

*SENSING THE LIFE**Learn to celebrate the festival of life*21 days *LIFE TRANSFORMATION PROGRAMME*Register now+91 88918 ...
28/10/2023

*SENSING THE LIFE*

*Learn to celebrate the festival of life*

21 days *LIFE TRANSFORMATION PROGRAMME*

Register now
+91 88918 64748
Call/watsapp

Join in your transformation community
https://chat.whatsapp.com/HEa2Xz5UznH9in5SNiP8Uc

സാഹചര്യങ്ങൾ കൊണ്ടും അവയുടെ സമ്മർദ്ദങ്ങൾ കൊണ്ടും ജീവിതം അതി കഠിനമായി ഇഴഞ്ഞു നീങ്ങുന്നത് അവസാനിപ്പിക്കാം.എല്ലാത്തരം മാനസിക പിരിമുറുക്കങ്ങളിൽ നിന്നും വിട്ടു നിൽക്കാം.

വെറും നിസാര ചിലവിൽ ജീവിതത്തിന്റെ യഥാർത്ഥ കരുത്ത് കണ്ടെത്തു @999

🔰BENEFITS

✅️നിങ്ങളുടെ കഴിവുകളും സാധ്യതകളും പൂർണമായി കണ്ടെത്തുന്നു.
✅️ആത്മവിശ്വാസവും സംതൃപ്തിയും നേടി പ്രാപ്തനാക്കുന്നു.
✅️ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു.
✅️സ്വപ്നങ്ങളും ജീവിത ലക്ഷ്യങ്ങളും സ്വന്തമാക്കാൻ സഹായിക്കുന്നു.

🌐

*തിരക്കുകൾക്കിടയിൽ അവനവനിലേക്ക് തന്നെ ഒന്ന് നോക്കുവാനും സംതൃപ്തിയോടെ ജീവിക്കാനും പഠിക്കാം*

NLP, law of attraction,Practical Exercises, Training, mentoring തുടങ്ങിയവ കൊണ്ട് നിങ്ങളെ പൂർണമായി update ചെയുന്നു.

*You will do mirracles, if you decide*
അടുത്ത ബാച്ചിലേക്കുള്ള Selection പുരോഗമിക്കുന്നു

WhatsApp Group Invite

https://youtu.be/jmzsr87Xr44?si=08zQe_BrkQ8v8k3Eപ്രതിഷേധങ്ങൾക്ക് ഇടയിൽ നരിക്കുനിയിൽ ബീവറേജസ് ആരംഭിച്ചു. കയ്യടികളോടെ ആദ്യ...
22/10/2023

https://youtu.be/jmzsr87Xr44?si=08zQe_BrkQ8v8k3E

പ്രതിഷേധങ്ങൾക്ക് ഇടയിൽ നരിക്കുനിയിൽ ബീവറേജസ് ആരംഭിച്ചു. കയ്യടികളോടെ ആദ്യ കുപ്പി ഏറ്റുവാങ്ങുന്ന വീഡിയോ കാണാം.😂

22/10/2023

https://youtu.be/jmzsr87Xr44?si=08zQe_BrkQ8v8k3E

പ്രതിഷേധങ്ങൾക്ക് ഇടയിൽ നരിക്കുനിയിൽ ബീവറേജസ് ആരംഭിച്ചു. കയ്യടികളോടെ ആദ്യ കുപ്പി ഏറ്റുവാങ്ങുന്ന വീഡിയോ കാണാം.😂

https://youtu.be/swxY_JsjffY?si=B1KPLQ0kzFHAiuXg*ബാലുശ്ശേരി എസ്.ഐ യും നാട്ടുകാരനായ ആളും തമ്മിൽ വാക്ക് പോര്.പൂനൂരിൽ വെച്ച...
18/10/2023

https://youtu.be/swxY_JsjffY?si=B1KPLQ0kzFHAiuXg

*ബാലുശ്ശേരി എസ്.ഐ യും നാട്ടുകാരനായ ആളും തമ്മിൽ വാക്ക് പോര്.പൂനൂരിൽ വെച്ച് നടന്ന വാഹന പരിശോധന ചോദ്യം ചെയ്യാൻ എത്തിയത് ആയിരുന്നു ഇദ്ദേഹം.*

ഇന്നലെ രാവിലെ 9.53 ന് എൻ്റെ മൊബൈലിലേക്ക് ഷൈജുവിൻ്റെ നമ്പറിൽ നിന്ന് വന്ന കോളിൻ്റെ നടുക്കം ഇപ്പോഴും വിട്ട് മാറുന്നില്ല മെഡ...
17/10/2023

ഇന്നലെ രാവിലെ 9.53 ന് എൻ്റെ മൊബൈലിലേക്ക് ഷൈജുവിൻ്റെ നമ്പറിൽ നിന്ന് വന്ന കോളിൻ്റെ നടുക്കം ഇപ്പോഴും വിട്ട് മാറുന്നില്ല മെഡിക്കൽ കോളേജിലെ PRO വിളിച്ച് വിവരം പറയലും മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ചേതനയറ്റ രണ്ട് ശരീരങ്ങൾ മാത്രമായിരുന്നു അവർ.
ഒരു പാട് കാലം സ്നേഹിച്ച് വിവാഹം കഴിച്ച അവരുടെ താലിമാലയടക്കമുള്ള ആഭരണങ്ങൾ ഏറ്റുവാങ്ങാൻ എൻ്റെ കൈ വിറച്ചപ്പോൾ കൂടയുള്ള ഗിരീശേട്ടനാണ് ഏറ്റ് വാങ്ങിയത്
43 ഉം 38 വയസുള്ള ഇവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത് ആ ബസ് ഡ്രൈവർ മാത്രമാണ് .പ്രിയപ്പെട്ട ബസ് ജീവനക്കാരെ. എല്ലാവരെയും കുറ്റപ്പെടുത്താൽ ഞാൻ ആളല്ല എങ്കിലും ഒന്ന് പറയട്ടെ നിങ്ങളുടെ ടൈമിംങ്ങ് പ്രശ്നങ്ങൾ നിങ്ങൾക്കും ഓണർമാർക്കും RT 0 ക്കും മാത്രമറിയുന്ന പ്രശ്നങ്ങളാണ് റോഡിലൂടെ പോകുന്ന ചെറു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അതൊന്നും അറിയില്ല എന്നതാണ് സത്യം .പിറകിൽ നിന്നും ഹോണടിച്ച് പേടിപ്പിച്ച് വഴിമാറ്റുന്ന സിസ്റ്റം ഇനിയെങ്കിലും നിർത്തണം.
നിങ്ങളെല്ലാവരും മരിച്ച വീട്ടിലൊന്ന് വരണം അച്ഛൻ്റെയും അമ്മയുടെയും ചിതക്ക് ഒരുമിച്ച് തീകൊളുത്തിയ ഒരു 11 വയസുകാരൻ്റെ കണ്ണിലെ നിസഹായവസ്ഥ ഒന്ന് കാണണം ഒരു ദിവസം കൊണ്ട് അനാ ഥമായിപ്പോയ13 വയസകാരിയുടെ മനസൊന്ന് മനസ്സിലാക്കണം അവരെയൊന് ചേർത്ത് പിടിച്ച് നോക്ക് ഒരു നിമിഷം പോലും തെറ്റ് ചെയ്യാൻ നിങ്ങൾക്കാർക്കും പിന്നീട് തോന്നില്ല .ഇനിയും ഇത്തരം വാർത്തകൾ കാണാതിരികട്ടെ എന്ന് പ്രതീക്ഷിക്കുന്നു .പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പണ്ടൊക്കെ പിഷാരികാവിലും പൊയിൽകാവിലുമൊക്കെ മേളം കൊട്ടിക്കയറുമ്പോൾ അതിൽ നിരന്നു നിന്നിരുന്ന കുറെ താടിക്കാരായ ഏകദേശം ഒരേപോല...
23/09/2023

പണ്ടൊക്കെ പിഷാരികാവിലും പൊയിൽകാവിലുമൊക്കെ മേളം കൊട്ടിക്കയറുമ്പോൾ അതിൽ നിരന്നു നിന്നിരുന്ന കുറെ താടിക്കാരായ ഏകദേശം ഒരേപോലെ തോന്നിക്കുന്ന കുറെ മേളക്കാരുണ്ടായിരുന്നു . ഒരു പ്രത്യേകരസായിരുന്നു ആ മേളം കേൾക്കാനും ഒപ്പം കാണാനും . അതിലെ ഒരു പ്രധാന മേളക്കാരനും തായമ്പകക്കാരനുമായിരുന്ന ബാലുശേരി ഷനോജ് മാരാർ എന്ന ഷനോജേട്ടൻ വാദ്യലോകത്തോട് വിടപറഞ്ഞിരിക്കുന്നു .
പൂക്കാട് കുഞ്ഞികുളങ്ങര ഗണപതി ക്ഷേത്ര ഉത്സവത്തിന്റെ ഉച്ച ശീവേലിക്ക് കൊട്ടിയ ഒരു പ്രത്യേക സുഖമുള്ള പഞ്ചാരിയും പൊയിൽകാവുത്സവത്തിനു കൊട്ടിയ തായമ്പകയിലെ മുറിചെമ്പ കൂറും ഇന്നും കാതിൽ കേൾക്കാം . ഓർമകൾക്ക് മുന്നിൽ അശ്രുപൂക്കൾ .ആത്മാവിന് നിത്യശാന്തി നേരുന്നു .പ്രണാമം

Copied

*കിസാൻ മേളയും കിസാൻ ഗോഷ്ടിയും ഉദ്ഘാടനം ചെയ്തു**BALUSSERY VISION NEWS* 👁️‍🗨️19/08/2023*ബാലുശ്ശേരി:* കാർഷിക വികസന കർഷക ക്ഷ...
19/08/2023

*കിസാൻ മേളയും കിസാൻ ഗോഷ്ടിയും ഉദ്ഘാടനം ചെയ്തു*

*BALUSSERY VISION NEWS* 👁️‍🗨️
19/08/2023

*ബാലുശ്ശേരി:* കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ ഇനം മഞ്ഞൾ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞൾഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഞ്ഞളിന്റെ ഉൽപാദനം, സംസ്കരണം, സംഭരണം, വിവിധ മഞ്ഞൾ അധിഷ്ഠിത മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയിൽ കർഷകർക്ക് പ്രത്യേക പരിശീലനം നൽകി കാർഷിക വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് മണ്ഡലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ജൈവ കാർഷിക ഉത്പന്നങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ഉത്പാദന ഉപാധികൾ മുതലായവയുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി നടന്നു. കെ.എ.യു വേങ്ങേരി അസിസ്റ്റന്റ് പ്രൊഫ.ആരതി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാർഷിക പഠന ക്ലാസുകളും മുഖാമുഖവും, റിട്ട.കൃഷി ജോയിൻ ഡയറക്ടർ പി വിക്രമന്റെ നേതൃത്വത്തിൽ ജൈവകൃഷിയുടെ പ്രാധാന്യവും കൃഷി രീതികളും എന്ന വിഷയത്തിൽ സെമിനാറും നടന്നു.

ചെറുധാന്യങ്ങൾ പ്രാധാന്യവും -കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയിന്റിസ്റ്റ് സി.കെ. തങ്കമണി ക്ലാസ് എടുത്തു. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി പദ്ധതി വിശദീകരണം നടത്തി. മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മുഹമ്മദ് ഫൈസൽ സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസർ എസ്.ശുഭശ്രീ നന്ദിയും പറഞ്ഞു.
*______________________________________*
✒️ _*വാർത്തകൾ തുടർന്നും അറിയാൻ ബാലുശ്ശേരി വിഷൻ ന്യൂസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുക*_ 👇🏻🪀
https://chat.whatsapp.com/Jbz7jqkjJugGBWQZ0ixrTm
--------------------------------------------------
_*ബാലുശ്ശേരി വിഷൻ ന്യൂസ് ഫേസ്ബുക്ക് അക്കൗണ്ട്*_ 👇🏻
https://www.facebook.com/profile.php?id=100038308652329
----------------------------------------------
*_യുട്യൂബ് ചാനൽ_*
https://youtube.com/
----------------------------------------------
*_ഇൻസ്റ്റഗ്രാം_*
https://instagram.com/balussery_vision?igshid=MzNlNGNkZWQ4Mg==
----------------------------------------------
✒️_*നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ, മരണ വാർത്തകൾ, അറിയിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരിക*_ 🪀
♣️➖➖♣️➖➖♣️➖➖♣️

ബാലുശ്ശേരിയുടെ ഗുരുസ്വാമി; വേലു സ്വാമി അന്തരിച്ചു...ആദരാഞ്ജലികൾ...
11/02/2023

ബാലുശ്ശേരിയുടെ ഗുരുസ്വാമി; വേലു സ്വാമി അന്തരിച്ചു...

ആദരാഞ്ജലികൾ...

https://youtu.be/pSVD_FkQARM*കുഞ്ഞിനെ മാറോടുചേർത്ത് നിർത്തി ചെണ്ട കോട്ടിച്ച് ഭഗവതി തിറ, പച്ചാക്കിൽ ശ്രീ ഭഗവതി കാവിൽ നിന്...
09/02/2023

https://youtu.be/pSVD_FkQARM

*കുഞ്ഞിനെ മാറോടുചേർത്ത് നിർത്തി ചെണ്ട കോട്ടിച്ച് ഭഗവതി തിറ, പച്ചാക്കിൽ ശ്രീ ഭഗവതി കാവിൽ നിന്നുള്ള ദൃശ്യം കാണാം*

08/02/2023
03/02/2023

കേരള ബജക്ട് എങ്ങനെയുണ്ട്? നിങ്ങളുടെ അഭിപ്രായം പങ്ക് വെയ്ക്കുക....

ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ലുക്ക് ഇനി ഇങ്ങനെ... പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിൻ്റെ പണി ഉടൻ ആരംഭിക്ക...
02/02/2023

ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ലുക്ക് ഇനി ഇങ്ങനെ... പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിൻ്റെ പണി ഉടൻ ആരംഭിക്കും...

ബാലുശ്ശേരി സ്റ്റാന്റിനടുത്തു കച്ചവടം ചെയ്തിരുന്ന രാജീവ് സ്റ്റോർ ഉടമ രാജീവൻ നിര്യാതനായി
02/02/2023

ബാലുശ്ശേരി സ്റ്റാന്റിനടുത്തു കച്ചവടം ചെയ്തിരുന്ന രാജീവ് സ്റ്റോർ ഉടമ രാജീവൻ നിര്യാതനായി

*▶️നിങ്ങൾ BCOM (കോർപ്പറേഷൻ)/JDC/HDC യോഗ്യതയുള്ള അല്ലെങ്കിൽ അവസാന വർഷ BCOM ഉദ്യോഗാർഥിയാണോ,ഞങ്ങൾ ക്ഷണിക്കുന്നു നിങ്ങളെ സർക...
20/01/2023

*▶️നിങ്ങൾ BCOM (കോർപ്പറേഷൻ)/JDC/HDC യോഗ്യതയുള്ള അല്ലെങ്കിൽ അവസാന വർഷ BCOM ഉദ്യോഗാർഥിയാണോ,ഞങ്ങൾ ക്ഷണിക്കുന്നു നിങ്ങളെ സർക്കാർ ജോലിയിലേക്ക്*
*▶️. കേരള ബാങ്ക് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ*
*▶️ സഹകരണ ബാങ്ക്, കേരള ബാങ്ക് എന്നിവയിലേക്കുള്ള രണ്ടാമത്തെ ബാച്ച് ജനുവരി 25 ന് ആരംഭിക്കുന്നു.*
*.▶️സിലബസ് പൂർണമായും കവർ ചെയ്യുന്ന ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ*
*▶️.തുടർച്ചയായുള്ള മോഡൽ പരീക്ഷകൾ*
*▶️സൗജന്യ Combine Study സൗകര്യം*
*▶️Phone:9847327426,9746886328*

*ഗതാഗതം നിരോധിച്ചു**BALUSSERY VISION NEWS* 👁️‍🗨️19/01/2023ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്...
19/01/2023

*ഗതാഗതം നിരോധിച്ചു*

*BALUSSERY VISION NEWS* 👁️‍🗨️
19/01/2023

ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

*______________________________________*
✒️ _*വാർത്തകൾ തുടർന്നും അറിയാൻ ബാലുശ്ശേരി വിഷൻ ന്യൂസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമകുക*_ 👇🏻🪀
https://chat.whatsapp.com/Jt28WwLUylTLGafye69a5B
--------------------------------------------------
_*ബാലുശ്ശേരി വിഷൻ ന്യൂസ് ഫേസ്ബുക്ക് അക്കൗണ്ട്*_ 👇🏻
https://www.facebook.com/profile.php?id=100038308652329
----------------------------------------------

✒️_*നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ, മരണ വാർത്തകൾ, അറിയിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരിക*_ 🪀
♣️➖➖♣️➖➖♣️➖➖♣️

കൊയിലാണ്ടി ടൌൺ ഹാളി൯്റെ  ബാൽക്കണിയിൽ നിന്ന് ബസ്റ്റാ൯്റിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ഒരു നായയുടെ നി൪ത്താതെയുളള കരച്ചിൽ ക...
15/01/2023

കൊയിലാണ്ടി ടൌൺ ഹാളി൯്റെ ബാൽക്കണിയിൽ നിന്ന് ബസ്റ്റാ൯്റിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ഒരു നായയുടെ നി൪ത്താതെയുളള കരച്ചിൽ കേൾക്കുന്നത്. ബസിടിച്ച് മരണവെപ്രാളത്തിൽ പിടയുകയാണ് നായ എന്നു മനസിലായി. മുൻകാലുകളിൽ നടന്ന് പിൻഭാഗം റോഡിലൂടെ വലിച്ചിഴച്ച് ചോരയൊലിപ്പിച്ചുളള ആ നിസഹായാവസ്ഥ കണ്ടു പകച്ചു നിൽക്കുകയാണ് ഞാനും എന്നപോലെ കുറേ പേരും. നട്ടുച്ച നേരത്തു സ്റ്റാ൯്റിൽ അധികം ആളില്ല. അപ്പോഴാണ് മഞ്ഞടീഷ൪ടും ജീ൯സും ധരിച്ച ഒരു പെൺകുട്ടി ഓടി വന്ന് ആ നായയെ തടവാ൯ ശ്രമിക്കുന്നത്. തന്നെ സഹായിപ്പാൻ വന്ന ആളാണ് ഇതെന്ന് നായ പെട്ടെന്നു തന്നെ തിരിച്ചറിയുന്നു. അത് ഇഴച്ചിൽ നിർത്തി ആ കാരുണ്യ സ്പ൪ശത്തിൽ അടങ്ങി കിടന്നു. അപ്പോഴേക്കും ആളുകൾ അടുത്തു കൂടി. ആദ്യം ആര് തയ്യാറാവും എന്നതായിരുന്നു പ്രശ്നം. അതിന്നു തയ്യാറായത് അശ്വതി എന്ന കുറുമ്പൊയിൽ സ്വദേശിനി ആയിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും മറ്റൊരു പെൺകുട്ടി വൃന്ദ എന്ന കൊയിലാണ്ടി സ്വദേശിനിയുമെത്തി. രണ്ടു പെൺകുട്ടികളും വളർത്തുമൃഗങ്ങളെ മെരുക്കി ശീലമുള്ളവരാണെന്ന് പരിചരണം കണ്ടപ്പോൾ മനസിലായി. എന്നാൽ ഓട്ടോക്കാരും ബസുകാരും സഹായിച്ചില്ല. ഇടിച്ച ബസുകാര൯ മുങ്ങുകയും ചെയ്തു. ഞങ്ങൾ ഒരു ചാക്കെടുത്ത് അതിൽ കിടത്തി നായയെ മൃഗാശുപത്രിയിലെത്തിച്ചു. നഗരസഭാ അധികൃതർ ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി. ചികിത്സ ഉറപ്പാക്കിയ ശേഷം ഞങ്ങൾ പിരിഞ്ഞു. പിന്നീടാണറിഞ്ഞത് അശ്വതി അമ്മയോടൊപ്പം ബസിൽ കയറി മേപ്പയൂർ ടിക്കറ്റെടുത്തിടത്ത് നിന്നാണ് ഇറങ്ങി വന്ന് നായയെ പരിചരിച്ചത്. അമ്മ വിട്ടോളു. ഞാൻ അടുത്ത ബസിൽ വരാം എന്നു പറഞ്ഞിറങ്ങി വന്നതാണ് എന്ന്. മെഡിക്കൽ ഷോപ്പിൽ നിന്ന് ഞങ്ങളെത്തിച്ച മരുന്നെല്ലാം അശ്വതി നൽകി. രണ്ടു പെൺകുട്ടികളും വളർത്തുമൃഗങ്ങളെ മെരുക്കി ശീലമുള്ളവരായത് കൊണ്ട് പരിചരണം അവരേറ്റെടുത്തു. തെരുവു നായക്ക് പ്രതിരോധം കൂടുതലാണെന്നും രോഗം കുറവായിരിക്കുമെന്നും പെൺകുട്ടികൾ പറയുന്നുണ്ടായിരുന്നു. എനിക്കാണെങ്കിൽ നായകളുമായുളള ഏകബന്ധം വിദ്യാലയത്തിൽ സമ്മതമില്ലാതെ കഴിഞ്ഞുകൂടുന്ന അഞ്ചാറെണ്ണമാണ്. രാവിലെ വിദ്യാലയം തുറക്കുമ്പോൾ പറയാതെ തന്നെ എഴുന്നേറ്റു പോകുന്ന ശീലമാണവ൪ക്ക് പിന്നെ ഞങ്ങളെല്ലാം പോയി എപ്പോഴാണ് അവർ വീണ്ടും വരുന്നതെന്ന് ഞാനിതു വരെ കണ്ടിട്ടില്ല. പ്രശ്നം പല അഭിപ്രായങ്ങളുമുണ്ടെങ്കിലും പ്രാണൻ പോകാതെ പിടയുന്ന ജീവിയെ എന്തു ചെയ്യണം എന്നു കാട്ടി തന്നത് രണ്ടു പെൺകുട്ടികാണ്. മറ്റൊന്നു കൂടി മനസിലായി നായയെ സ്നേഹിച്ചാൽ അത് അക്രമം കുറയാനിടയാവും എന്ന്. ഞങ്ങൾ കൂടെ നിന്നതിലുളള സന്തോഷം രണ്ടു പേരും പങ്കു വെച്ചു. രണ്ടു പേ൪ക്കും ഒരു സല്യൂട്ട്!!!!!



കടപ്പാട് : Sabeesh Cp

കരിവീരന്മാർ,മേളക്കാർ,ഉത്സവ ലഹരിയിൽ ബാലുശ്ശേരി
12/01/2023

കരിവീരന്മാർ,
മേളക്കാർ,
ഉത്സവ ലഹരിയിൽ ബാലുശ്ശേരി

12/01/2023

സാമൂതിരി തട്ടകം അടക്കി വാഴുന്ന സുന്ദരകില്ലാടി രാമ രാജാവിന്റെ രൂപസാദൃശ്യത്താൽ പൂരപ്പറമ്പുകളിൽ വിസ്മയം തീർക്കുന്ന കോഴിക്കോടിന്റെ സുൽത്താൻ വേട്ടക്കൊരുമകന്റെ ആരൂഡം സ്ഥാനമായ ബാലുശ്ശേരി കോട്ടയിൽ നിറഞ്ഞാടി ഗജരാജ യുവ ഛത്രാധിപതി കടേക്കാച്ചാൽ ഗണേശൻ 🔥✨️❤️

ബാലുശേരി കോട്ട
12/01/2023

ബാലുശേരി കോട്ട

07/01/2023

Midnight offer
ബാലുശ്ശേരി ബാദുഷയിലേക്ക് ജനം ഇരമ്പിയെത്തി..

കൊയിലാണ്ടിയിലെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ👆 പ്രമുഖർ അല്ല പേര് വ്യക്തമായി കൊടുത്തിട്ടുണ്ട്കൊയി...
06/01/2023

കൊയിലാണ്ടിയിലെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ👆 പ്രമുഖർ അല്ല പേര് വ്യക്തമായി കൊടുത്തിട്ടുണ്ട്

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലീം, MR റസ്റ്റോറൻ്റ്, ഫ്രൂട്ടീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇവർക്ക് ആരോഗ്യ വിഭാഗം നോട്ടീസ് കൈമാറി. ഇന്ന് കാലത്ത് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിലും മറ്റ് പാത്രങ്ങളിലുമായാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.

പഴികിയ ഇറച്ചി പൊരിച്ചതും അല്ലാത്തും, പൊരിച്ച മത്സ്യങ്ങൾ, മിക്സഡ് മാവുകൾ, വിവിധ ഇനം കറികൾ, പാൽ എന്നിങ്ങനെ നിരവധി ഭക്ഷണ സാധനങ്ങൾ ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടുലുകളുടെയും അടുക്കളയും പരിസരവും എന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, ജെ.എച്ച്.ഐ. മാരായ ലിജോയ്, ജമീഷ്, വിജിന എന്നിവർനേതൃത്വം നൽകി. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നഗരസഭ ഓഫീസ് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ഞാനേറ്റ വെയിൽ നിങ്ങൾക്കു തണലായി തന്നു ഞാനേറ്റ മഴ നിങ്ങൾക്ക് ജലമായി തന്നുഎന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു പണിതു 🌱പലോറ ...
03/01/2023

ഞാനേറ്റ വെയിൽ
നിങ്ങൾക്കു തണലായി തന്നു
ഞാനേറ്റ മഴ
നിങ്ങൾക്ക് ജലമായി തന്നു
എന്നിട്ടും നിങ്ങൾ
എനിക്കായി
ഒരു മഴു പണിതു 🌱

പലോറ ഹയർ സെക്കൻഡറി സ്കൂളിലെ മരങ്ങൾ മുറിച്ചതിന് എതിരേ പ്രതിഷേധം ശക്തം.

ബാലുശ്ശേരി താലൂക്ക് ആശുപത്രി കെട്ടിടം പൊളിക്കുന്നു.. പുതിയ കെട്ടിടത്തിൻ്റെ പണി ഉടൻ.
03/01/2023

ബാലുശ്ശേരി താലൂക്ക് ആശുപത്രി കെട്ടിടം പൊളിക്കുന്നു.. പുതിയ കെട്ടിടത്തിൻ്റെ പണി ഉടൻ.

*മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച പോലീസ് നായകൾക്ക് അംഗീകാരം;ബാലുശ്ശേരി സ്റ്റേഷനിലെ പോലീസ് നായ രാഖിക്കും മെഡൽ**BALUSSERY VIS...
31/12/2022

*മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച പോലീസ് നായകൾക്ക് അംഗീകാരം;ബാലുശ്ശേരി സ്റ്റേഷനിലെ പോലീസ് നായ രാഖിക്കും മെഡൽ*

*BALUSSERY VISION NEWS* 👁️‍🗨️
31/12/2022

*ബാലുശ്ശേരി:* കേരളാ പോലീസിൻ്റെ K9 സ്ക്വാഡിലെ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച നായകൾക്കും അവയുടെ ഹാൻ്റൽമാർക്കും മെഡൽ ഓഫ് എക്സലൻ്റ് പുരസ്കാരങ്ങൾ സംസ്ഥാന പോലീസ് മേതാവി അനിൽകാന്ത് വിതരണം ചെയ്തു.

2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെ വിവിധ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 10 പോലീസ് നായകള്‍ക്കും അവയുടെ ഹാന്റ്‌ലര്‍മാര്‍ക്കുമാണ് മെഡലുകളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.
കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ രാഖി,
ആലപ്പുഴ കെ9 യൂണിറ്റിലെ സച്ചിന്‍, കോട്ടയം ജില്ലയിലെ ബെയ്‌ലി, ചേതക്, തൃശൂര്‍ സിറ്റിയിലെ ജിപ്‌സി, തൃശൂര്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്, കാസര്‍ഗോഡ് ജില്ലയിലെ ടൈസണ്‍ എന്നീ പോലീസ് നായ്ക്കളാണ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് മെഡല്‍ സ്വീകരിച്ചത്.

കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ സി.പി.ഒമാരായ വിജില്‍.എം.വി, സുജീഷ്.പി.വി,
ആലപ്പുഴ കെ9 യൂണിറ്റിലെ സി.പി.ഒമാരായ ശ്രീകാന്ത്.എസ്, നിഥിന്‍പ്രഭാഷ്, കോട്ടയം കെ9 യൂണിറ്റിലെ എ.എസ്.ഐ ആന്റണി.റ്റി.എം, എസ്.സി.പി.ഒമാരായ സജികുമാര്‍.എസ്, ബിനോയ്.കെ.പി, ജോസഫ്.വി.ജെ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഡോഗ് ഹാന്റ്‌ലേഴ്‌സിനുളള മെഡല്‍ ഓഫ് എക്‌സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. തൃശ്ശൂര്‍ സിറ്റിയിലെ സി.പി.ഒമാരായ അലോഷ്യസ്.പി.ഡി, സുനില്‍.എ.എസ്, തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ രാകേഷ്.പി.ആര്‍, ജോജോ.പി.ഒ, റിനു ജോര്‍ജ്ജ്, ബിപിന്‍ദാസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. പാലക്കാട് കെ9 യൂണിറ്റിലെ കമാന്റോ അരുണ്‍ പ്രകാശ്.പി.ആര്‍, പി.സി രമേഷ്.റ്റി, മലപ്പുറത്തെ സി.പി.ഒമാരായ അരുണ്‍.എ, നിഥിന്‍രാജ്.ആര്‍ എന്നിവരും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ സി.പി.ഒമാരായ ശ്രീജിത്ത് കുമാര്‍.പി, രജിത്ത്.പി എന്നിവര്‍ക്കും ഹാന്റ്‌ലേഴ്‌സിനുളള മെഡല്‍ ഓഫ് എക്‌സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

*______________________________________*
✒️ _*വാർത്തകൾ തുടർന്നും അറിയാൻ ബാലുശ്ശേരി വിഷൻ ന്യൂസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമകുക*_ 👇🏻🪀
https://chat.whatsapp.com/Jt28WwLUylTLGafye69a5B
--------------------------------------------------
_*ബാലുശ്ശേരി വിഷൻ ന്യൂസ് ഫേസ്ബുക്ക് അക്കൗണ്ട്*_ 👇🏻
https://www.facebook.com/profile.php?id=100038308652329
----------------------------------------------

✒️_*നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ, മരണ വാർത്തകൾ, അറിയിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരിക*_ 🪀
♣️➖➖♣️➖➖♣️➖➖♣️

*ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്**BALUSSERY VISION NEWS* 👁️‍🗨...
30/12/2022

*ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്*

*BALUSSERY VISION NEWS* 👁️‍🗨️
30/12/2022

ഡെറൂഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

അപകടത്തിൽ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപത്തെ ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിലാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞും അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാറില്‍ റിഷഭ് പന്ത് മാത്രമാണുണ്ടായിരുന്നത്. അപകടം നടന്നയുടനെ പൊലീസ് എത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റും.
*______________________________________*
✒️ _*വാർത്തകൾ തുടർന്നും അറിയാൻ ബാലുശ്ശേരി വിഷൻ ന്യൂസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമകുക*_ 👇🏻🪀
https://chat.whatsapp.com/Jt28WwLUylTLGafye69a5B
--------------------------------------------------
_*ബാലുശ്ശേരി വിഷൻ ന്യൂസ് ഫേസ്ബുക്ക് അക്കൗണ്ട്*_ 👇🏻
https://www.facebook.com/profile.php?id=100038308652329
----------------------------------------------

✒️_*നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ, മരണ വാർത്തകൾ, അറിയിപ്പുകൾ ഞങ്ങൾക്ക് അയച്ചു തരിക*_ 🪀
♣️➖➖♣️➖➖♣️➖➖♣️

Address

Balussery
Balusseri

Website

Alerts

Be the first to know and let us send you an email when Balussery Vision NEWS. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Balusseri media companies

Show All