Loyal Media Ads

Loyal Media Ads we assist you. to boost up your business

13/04/2024
Akkoos textiles
12/12/2023

Akkoos textiles

കോഴിക്കോട്: തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (8...
22/11/2023

കോഴിക്കോട്: തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും എഴുതുകയും ചെയ്ത വത്സലയുടെ ആദ്യ നോവലായ നെല്ല് എസ്‌ എൽ പുരത്തിന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി .

നെല്ല് (1972), റോസ്മേരിയുടെ ആകാശങ്ങൾ (1993), ആരും മരിക്കുന്നില്ല (1987), ആഗ്നേയം (1974), ഗൗതമൻ (1986), പാളയം (1981), ചാവേർ (1991), അരക്കില്ലം (1977), കൂമൻകൊല്ലി (1984), നമ്പരുകൾ (1980), വിലാപം (1997), ആദിജലം (2004), വേനൽ (1979), കനൽ (1979), നിഴലുറങ്ങുന്ന വഴികൾ (1979) (നോവലുകൾ). തിരക്കിലല്പം സ്ഥലം (1969), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരൻ (1982), 'ഉണിക്കോരൻ ചതോപാധ്യായ (1985), ഉച്ചയുടെ നിഴൽ (1976), കറുത്ത മഴപെയ്യുന്ന താഴ്വര (1988), കോട്ടയിലെ പ്രേമ (2002), പൂരം (2003), അന്നാമേരിയെ നേരിടാൻ (1988), അശോകനും അയാളും (2006), വത്സലയുടെ സ്ത്രീകൾ (2005), വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ (2005), വത്സലയുടെ കഥകൾ (1989), പംഗരുപുഷ്പത്തിന്റെ തേൻ (1996), കഥായനം (2003), അരുന്ധതി കരയുന്നില്ല (1991), ചാമുണ്ടിക്കുഴി (1989) തുടങ്ങിയവയാണ് പ്രധാനകൃതികൾ.

2021-ലാണ് എഴുത്തച്ഛൻ പുരസ്കാരം നേടിയത്. നെല്ലിന് കുങ്കുമം അവാർഡ് ലഭിച്ചു. എസ്.പി.സി. എസിന്റെ അക്ഷരപുരസ്കാരം, നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്കാരം, പുലിക്കുട്ടൻ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാർഡ്, വിലാപത്തിന് സി.എച്ച്. അവാർഡ്, ലളിതാംബികാ അന്തർജനം അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക മയിൽപ്പീലി അവാർഡ്, ബാലാമണിയമ്മയുടെപേരിലുള്ള അക്ഷരപുരസ്കാരം, പി.ആർ. നമ്പ്യാർ അവാർഡ്, എം.ടി. ചന്ദ്രസേനൻ അവാർഡ്, ഒ. ചന്തുമേനോൻ അവാർഡ്, സദ്ഭാവന അവാർഡ് എന്നിവയ്ക്ക് അർഹയായി.

1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്കൂളിലായിരുന്നു. തുടർന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡൻസ് കോളേജിൽ. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടൻ അധ്യാപികയായി കൊടുവള്ളി സർക്കാർ ഹൈസ്കൂളിൽ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽനിന്ന് ബി.എഡ്. പഠനം പൂർത്തിയാക്കി. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 32 വർഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവർഷം നടക്കാവ് ടി.ടി.ഐ.യിൽ പ്രധാനാധ്യാപികയായിരുന്നു. 1993 മാർച്ചിൽ അവിടെനിന്നാണ് വിരമിക്കുന്നത്.

സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. അക്കാദമിയിൽനിന്ന് എം. മുകുന്ദൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് പ്രസിഡന്റുസ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്. 1961-ൽ കോഴിക്കോട് കേന്ദ്രീകരിച്ച് എൻ.വി. കൃഷ്ണവാരിയരുടെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച കേരള സാഹിത്യസമിതിയിലെ നിറസാന്നിധ്യംകൂടിയായിരുന്നു വത്സല. കഴിഞ്ഞ 17 വർഷമായി സാഹിത്യസമിതി അധ്യക്ഷകൂടിയായിരുന്നു അവർ.

മലാപ്പറമ്പ് എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ 'അരുൺ' വീട്ടിലായിരുന്നു താമസം. കൊടുവള്ളി ഗവ. ഹൈസ്കൂൾ, നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, നടക്കാവ് ടി.ടി.ഐ., എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

നടക്കാവ് ഗവൺമെന്റ് സ്കൂൾ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭർത്താവ്.

മക്കൾ: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുൺ (ബാങ്ക് ഉദ്യോഗസ്ഥൻ, ന്യൂയോർക്ക്). മരുമക്കൾ: ഡോ. കെ. നിനകുമാർ, ഗായത്രി.

കൊച്ചി : കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ  സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ...
24/09/2023

കൊച്ചി : കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജ്‌ വിടവാങ്ങി . 77 വയസ്സായിരുന്നു .

ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം വഹിക്കുന്ന യവനിക , സ്ത്രീപക്ഷ രാക്ഷ്ട്രീയം സംസാരിക്കുന്ന ആദാമിന്റെ വാരിയെല്ല് , ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറായ പഞ്ചവടിപ്പാലം, സോഷ്യൽ ക്‌ളാസിക് ഇരകൾ തുടങ്ങി വിവിധ ഴോണറുകളിൽ സിനിമകളൊരുക്കി അദ്ദേഹം മലയാള പ്രേക്ഷകർക്ക് രാജ്യാന്തര നിലവാരമുള്ള ചലച്ചിത്ര അനുഭവം പകർന്നു . 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരത്തിനും അർഹനായി.

1946-ൽ തിരുവല്ലയിലാണ് ജനനം .

1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.

പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
മക്കൾ താരാ ജോർജ്ജ് , അരുൺ ജോർജ്ജ് .

കെ ജി ജോർജിനെ തേടിയെത്തിയ മറ്റ്‌ പുരസ്‌കാരങ്ങൾ.
---------------------------------------
സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.

രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.

യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.

ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.

ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.

കെ ജി ജോർജിന്റെ സിനിമകൾ
---------------------------------------
ഇലവങ്കോട് ദേശം -1998
ഒരു യാത്രയുടെ അന്ത്യം -1991
ഈ കണ്ണി കൂടി- 1990
മറ്റൊരാൾ - 1988
കഥയ്ക്കു പിന്നിൽ - 1987
ഇരകൾ - 1986
പഞ്ചവടിപ്പാലം - 1984
ആദാമിന്റെ വാരിയെല്ല് - 1983
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് -1983
യവനിക - 1982
കോലങ്ങൾ - 1981
മേള - 1980
ഉൾക്കടൽ - 1978
ഇനി അവൾ ഉറങ്ങട്ടെ - 1978
മണ്ണ് - 1978
ഓണപ്പുടവ - 1978
രാപ്പാടികളുടെ ഗാഥ -1978
വ്യാമോഹം - 1977
സ്വപ്നാടനം -1975

ഇന്ത്യൻ ചലച്ചിത്ര സംവിധായക നിരയിലെ ഗുരുസ്ഥാനീയന് പ്രണാമം .

പണ്ട് ഒരു കഥ കേട്ടിരുന്നു.👽ആദ്യ സിനിമ ഹിറ്റായപ്പോൾ സിദ്ദിഖ്ലാൽ കൂട്ടുകെട്ടിനോട് എല്ലാവരും പറഞ്ഞത്രെ "ആദ്യപടം വിജയിപ്പിക്...
08/08/2023

പണ്ട് ഒരു കഥ കേട്ടിരുന്നു.👽

ആദ്യ സിനിമ ഹിറ്റായപ്പോൾ സിദ്ദിഖ്ലാൽ കൂട്ടുകെട്ടിനോട് എല്ലാവരും പറഞ്ഞത്രെ "ആദ്യപടം വിജയിപ്പിക്കാൻ എല്ലാവർക്കും പറ്റും പക്ഷെ രണ്ടാമത്തെ പടം അത് വിജയിക്കുമ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ അംഗീകരിക്കുന്നത്. അപ്പൊ അവര് പറഞ്ഞൊരു മറുപടി ഉണ്ട്..."ഇത് ഞങ്ങടെ രണ്ടാമത്തെ സിനിമയാണ്.... ആദ്യ സിനിമ ഞങ്ങൾ ചെയ്യനിരിക്കുന്നതെ ഉള്ളൂ 🫴🏼🫴🏼🫴🏼

പ്രിയപ്പെട്ട സിദ്ദിഖ്സർ,
താങ്കളെ ചിലരൊക്കെ ചേർന്ന് കൊന്നിരിക്കുന്നു...
"അതെന്റെ രണ്ടാമത്തെ മരണമാണ് ആദ്യമരണം ഞാൻ പിന്നീട് മരിച്ചോളാം "
എന്ന പതിവ് ശൈലിയിലെ തമാശയുമായി തിരിച്ചുവരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പുതിയ സന്തോഷ വാര്‍ത്ത .ജ്വല്ലറി വ്യവസായി അനന്തമൂര്‍ത്തിയുടെയും കുടുംബത്തിന്റെയും നന്ദാ...
11/05/2023

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പുതിയ സന്തോഷ വാര്‍ത്ത .ജ്വല്ലറി വ്യവസായി അനന്തമൂര്‍ത്തിയുടെയും കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയല്‍ "പത്തരമാറ്റ് " ഏഷ്യാനെറ്റില്‍ മെയ്‌ 15 മുതൽ രാത്രി 8.30 സംപ്രേക്ഷണം ആരംഭിക്കുന്നു.

പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂര്‍ത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് "പത്തരമാറ്റ്". മിഡില്‍ ക്ലാസ് കുടുംബമായ ഗോവിന്ദന്റെയും കനകദുര്‍ഗ്ഗയുടെയും അവരുടെ മൂന്ന് പെണ്‍മക്കളുടെയും കഥയും സമാന്തരമായി പറയുന്നു.

അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങള്‍ കഥയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.

ആദരാഞ്ജലികൾ
26/04/2023

ആദരാഞ്ജലികൾ

*കൊല്ലം - ചെങ്കോട്ട റെയിൽവെ പാതയിലൂടെ ഉള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു**കൊച്ചുവേളിയിൽ നിന്നും ഉത...
02/04/2023

*കൊല്ലം - ചെങ്കോട്ട റെയിൽവെ പാതയിലൂടെ ഉള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു*

*കൊച്ചുവേളിയിൽ നിന്നും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കാണ് സർവ്വീസ്. പുരി, കൊണാർക്ക്, കൊൽക്കട്ട, ഗയ, വാരാണസി, അയോധ്യ, പ്രയാഗ്രാജ് എന്നീ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ ചിലവിൽ അവിടങ്ങളിലേക്ക് പോകുവാനുള്ള അവസരമാണിത്*

*ഭക്ഷണം, ഹോട്ടലുകളിലെ താമസം എന്നിവ ഉൾപ്പടെ ₹20367 ആണ് ടിക്കറ്റ് ചാർജ്*

*കൊച്ചുവേളിയിൽ നിന്നും 04-05-2023 ന് സർവ്വീസ് പുറപ്പെടും, 15-05-2023 ന് തിരികെ എത്തും. കേരളത്തിൽ കൊച്ചുവേളിയിലും, കൊല്ലത്തുമാണ് സ്റ്റോപ്പുകൾ ഉള്ളത്*

www.irctctourism.com എന്ന Web Site ൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 8287931977, 8287932122 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

ബാലരമക്ക് 51-)o പിറന്നാൾ...ആദ്യ ലക്കം പുറത്തിറങ്ങിയത് 1972 മാർച്ച് 1 ന്.  ഇതു ആരാ ചെയ്തത് എന്നു അറിയില്ല. പക്ഷേ വല്ലാത്ത...
03/03/2023

ബാലരമക്ക് 51-)o പിറന്നാൾ...ആദ്യ ലക്കം പുറത്തിറങ്ങിയത് 1972 മാർച്ച് 1 ന്. ഇതു ആരാ ചെയ്തത് എന്നു അറിയില്ല. പക്ഷേ വല്ലാത്ത കോമ്പിനേഷൻ ആയിപ്പോയി. 👍❤️❤️

🎞️🎥CID രാമചന്ദ്രൻ  RTD. SI 🎥🎞️ *പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു*.........................................കലാഭവൻ ഷാജോൺ' കേന...
28/02/2023

🎞️🎥CID രാമചന്ദ്രൻ RTD. SI 🎥🎞️
*പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു*.........................................
കലാഭവൻ ഷാജോൺ' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.

A. D .1877. & SENSE LAUNCH ENTERTAINMENTS ന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഫെബ്രുവരി ഇരുപത്തിയേഴ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് എസ്.പി. ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ വച്ച് പ്രൗഢ ഗംഭിരമായ ചടങ്ങിലൂടെ നടന്നു.
വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ. അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു.
പതിവു ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമായിരുന്നു ചടങ്ങ്. നമ്മുടെ പരമ്പരാഗത കലാരൂപമായ - തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കമിട്ടത്.
തുടർന്ന് നടന്ന പൂജാ ചടങ്ങിൽ സംവിധായകനും, തിരക്കഥാകൃത്തും, നടന്നു മായ ശങ്കർ രാമകൃഷ്ണൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ,, നിർമ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രൻ നായർ (തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിസന്റെ ശ്രീമതി ഭാഗ്യ ലക്ഷ്മി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് സംവിധായകൻ തുളസി ദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നൽകിയത് സുരേഷ് ഉണ്ണിത്താനാണ്.
മധുപാൽ, സുധീർ കരമന,
തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ,
ഭാഗ്യ ലക്ഷ്മി,വി.കെ. ബൈജു, ബാലാജി ശർമ്മാ , കിരൺ രാജ്, വിനു കിരിയത്ത്, കലാഭവൻ ഷാജോൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സുധൻ രാജ് സ്വാഗതപ്രസംഗം നടത്തി.

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു.
മുപ്പത്തിമൂന്നു വർഷത്തെ സർവ്വീസ്സിനു ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രൻ ഒരു കേസന്വേഷണം
ഏറ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ നടത്തുന്ന ഒരു കേസന്വേഷണം. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇവിടെ എസ്.എ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോൺ ആണ്.
ബൈജു സന്തോഷ് സുധീർ കരമന, അനു മോൾ, ഇന്ദ്രൻസ് പ്രം കുമാർ, ലക്ഷ്മി ദേവൻ , താളസീദാസ്, വി.കെ. ബൈജു, ബാലാജി, മനുരാജ്, ബാദുഷ N M, അഖിൽ കവലയൂർ എന്നിവരും പ്രധാന താരങ്ങളാണ്.
: സനൂപ് സത്യൻ - അനീഷ്. വി.ശിവദാസ് എന്നിവരുടേതാണു തിരക്കഥ.
ഗാനങ്ങൾ. - ദീപക് ചന്ദ്രൻ.
സംഗീതം - അനു ബി.നായർ.
ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യർ ,
എഡിറ്റിംഗ് - വിഷ്ണു വേണുഗോപാൽ
കലാസംവിധാനം - മനോജ് മാവേലിക്കര
മേക്കപ്പ് . ഒക്കൽ ദാസ്. കോസ്റ്റും ഡിസൈൻ - റാണാ പ്രതാപ് ,
പ്രൊജക്റ്റ്‌ ഡിസൈൻ : സുധൻ രാജ്
പ്രൊഡക്ഷൻ കൺ കോളർ - സുനിൽ പേട്ട
PRO: വാഴൂർ ജോസ്
STILLS: ശാലു പേയാട്.

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍...
22/02/2023

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം.

ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയായിരുന്നു സുബി. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടി. കൈരളി ടിവിയിലെ നിരവധി പരിപാടികളില്‍ അവതാരകയായും അഭിനേത്രിയായും സുബി എത്തിയിരുന്നു. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജില്‍ തിളങ്ങിയ സുബി പിന്നീട് സിനിമയിലുമെത്തി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബന്‍ഡ്സ്,101 വെഡിംങ്ങ് തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.

സ്‌കൂള്‍ പഠനകാലത്തുതന്നെ നൃത്തം പഠിക്കാന്‍ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മിനിസ്‌ക്രീനിലെത്തിയ താരം അതിവേഗം ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. അതിനിടെയിലാണ് കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായത്. നാളെ രാവിലെ 10 മുതൽ 2 വരെ വരാപ്പുഴയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കരിക്കും.

Address

Market Road
Attingal
695101L

Website

Alerts

Be the first to know and let us send you an email when Loyal Media Ads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Loyal Media Ads:

Videos

Share