19/02/2020
തെങ്ങുംവിള കുംഭ ഭരണി മഹോത്സവത്തിന് 21ന് കൊടിയേറും
മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 21 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും. വെള്ളിയാഴ് ച രാവിലെ രാവിലെ 9.15ന് ക്ഷേത്ര തന്ത്രി കീഴ് പേരൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ തൃക്കൊടിയേറും. വൈകിട്ട് ആറിന് നടക്കുന്ന സാംസ് കാരിക സമ്മേളനം കേരള ചീഫ് ഇലക്ടോറൽ ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. കവി കാര്യവട്ടം ശ്രീകണ് ഠൻ നായർ മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് പോലീസ് എസ്.എച്ച്.ഓ സതീഷ് എച്ച്.എൽ വിവിധ വ്യക്തികളെ ആദരിക്കും. ക്ഷേത്രം ട്രസ്റ് പ്രസിഡന്റ് എസ് ബിജുകുമാർ അധ്യക്ഷനാകും.
രാത്രി 8.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി തോറ്റംപാട്ട് ആരംഭിക്കും. 9.30ന് ആലപ്പുഴ വൈഹരിയുടെ ഗാനമേള, 22ന് വൈകിട്ട് ആറിന് മുടപുരം ഗവ.യു.പി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, രാത്രി ഏഴിന് വിൽപ്പാട്ട്, ഒമ്പതിന് തിരുവനന്തപുരം സൗപർണികയുടെ നാടകം- ഇതിഹാസം, 23ന് വൈകിട്ട് ആറിന് തെങ്ങുംവിള ഭഗവതി തിരുവാതിര ട്രൂപ്പിന്റെ തിരുവാതിരക്കളി, ആറരയ്ക്ക് ഡാൻസ്, രാത്രി ഒമ്പതിന് തിരുവനന്തപുരം സെവൻ സ്റ്റാർസിൻ്റെ മെഗാഷോ - 'മേരാനാം ജോക്കർ', 24ന് രാവിലെ പത്തിന് ക്ഷേത്രം പബ്ലിക് ട്രസ്റ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഓട്ടംതുള്ളൽ, രാത്രി 7.45ന് ദേവിയുടെ ത്രിക്കല്യാണം, രാത്രി ഒമ്പതരയ്ക്ക് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്സിന്റെ നാടകം - കാരി, 25ന് രാത്രി ഒമ്പതിന് മേജർസെറ്റ് കഥകളി കഥ - ഭദ്രകാളി വിജയം, 26ന് രാത്രി ഒമ്പതിന് തമിഴ് പിന്നണി ഗായിക കാവ്യകൃഷ് ണ നയിക്കുന്ന മെഗാ ഗാനമേള, 27ന് വൈകിട്ട് അഞ്ചിന് തെങ്ങുംവിള അമ്മയുടെ മൂലസ്ഥാനമായ തെക്കേതിൽ പൊങ്കാല, ആറിന് കാരേറ്റ് ജയകുമാറിന്റെ കഥാപ്രസംഗം, രാത്രി ഒമ്പതരയ്ക്ക് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻപാട്ട്, 28ന് രാവിലെ എട്ടരയ്ക്ക് അശ്വതി പൊങ്കാല, ഉച്ചയ്ക്ക് 11.30ന് തൂക്കവൃതക്കാരുടെ നറുക്കെടുപ്പ്, ഉച്ചയ്ക്ക് രണ്ടരയ്ക്ക് പറയ്‌ക്കെഴുന്നള്ളത്ത്, 3.10ന് മേതാളി ഊട്ട്, നാലിന് വെള്ളപ്പുറം, 4.30ന് ഉരുൾ വഴിപാടുകാരുടെ മേളക്കാഴ് ച, അഞ്ചിന് യക്ഷിക്ക് പൂപ്പട വാരൽ, മാടന് കൊടുതി, അഞ്ചരയ്ക്ക് ഓട്ടൻതുള്ളൽ, രാത്രി ഏഴിന് നാട്ട്യവേദം നൃത്തശില്പം, ഒമ്പതിന് അശ്വതി വിളക്ക്, പത്തിന് തിരുവനന്തപുരം പ്രാർത്ഥസാരഥിയുടെ നൃത്തനാടകം, ഭരണിദിവസമായ 29ന് രാവിലെ എട്ടരയ്ക്ക് എഴുന്നള്ളത്ത്, ഉച്ചയ്ക്ക് ഒന്നിന് ഗരുഡൻ തൂക്കം, കുത്തിയോട്ടം ആരംഭം, വൈകിട്ട് നാലിന് ശിങ്കാരിമേളം, രാത്രി ഏഴിന് സംഗീതസദസ്സ്, പത്തിന് പിന്നണി ഗായകൻ റഹ്മാൻ നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള, 11ന് ചമയവിളക്ക്, തുടർന്ന് കൊടിയിറക്ക്, വലിയ കാണിക്ക, ആചാര വെടിക്കെട്ട്. മാർച്ച് ഒന്നിന് രാത്രി ഏഴരയ്ക്ക് ഗുരുസി നടക്കും.