Woodpecker Media

Woodpecker Media Woodpecker media is a media artists group. founded in Trivandrum. passionate young souls dreamed alw

https://youtu.be/oxP543VQeqc?si=TxFkzqQb9IN-7oS0രണ്ടാമൂഴം audiobook കേൾക്കു......
30/08/2024

https://youtu.be/oxP543VQeqc?si=TxFkzqQb9IN-7oS0
രണ്ടാമൂഴം audiobook കേൾക്കു......

മഹാഭാരതം എന്ന ചരിത്ര കഥയുടെ മറ്റൊരു കാഴ്ചപ്പാട്. ഭീമന്റെ മഹാഭാരതം, അതാണ്‌ രണ്ടാമൂഴം.കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള....

23/03/2023

Jwala | ജ്വാല Malayalam Thriller Short Film

"നീതിയില്ലാത്തടത്ത് നീ 🔥"തീ"🔥 യാകുക

07/10/2022
https://youtu.be/MeROU65HaFs
07/10/2022

https://youtu.be/MeROU65HaFs

Ninam Malayalam MovieStaring:- Surya Krishna, Kalabhavan Nandana, Gireesh Kadakkavoor, Latha Das, Sarath Sreehari, Sajith somarajan, Maneesh Mohanan, Renjith...

https://youtu.be/a0N0oOMAUog
07/10/2022

https://youtu.be/a0N0oOMAUog

Ninam Malayalam MovieStaring:- Surya Krishna, Kalabhavan Nandana, Gireesh Kadakkavoor, Latha Das, Sarath Sreehari, Sajith somarajan, Maneesh Mohanan, Renjith...

27/09/2022

Ninam / നിണം releasing on 30 September
Saina play ott

ഞങ്ങളുടെ സിനിമ സ്വപ്നം., 🙏https://youtu.be/nvFVBiKC2ZUനിണം സിനിമയുടെ ട്രൈലെർPlease watch Ninam malayalam movie trailerAM...
27/07/2022

ഞങ്ങളുടെ സിനിമ സ്വപ്നം., 🙏https://youtu.be/nvFVBiKC2ZU
നിണം സിനിമയുടെ ട്രൈലെർ
Please watch Ninam malayalam movie trailer
AMARDEEP
VISHNURAG


Proudly Unveiling The Official Trailer of Malayalam Movie "NINAM""നിണം""ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും അപ്പോൾ പ്രപഞ്ചം മൂകസാ...

"Ninam" malayalam movie poster //"നിണം" മലയാളം സിനിമയുടെ പോസ്റ്റർ //AMARDEEPVISHNURAG
27/07/2022

"Ninam" malayalam movie poster //
"നിണം" മലയാളം സിനിമയുടെ പോസ്റ്റർ //
AMARDEEP
VISHNURAG




https://youtu.be/KOYhfm5u7ZoThank you mujeer machaan.....
27/05/2022

https://youtu.be/KOYhfm5u7Zo
Thank you mujeer machaan.....

Ninam Malayalam Movie Pooja | നിണംമൂവി പൂജ | Amardeep | Vishnu | Jayasheelan | mujeer | ൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിണം എന്ന ചിത്രം റിലീസിങ്ങിന...

26/05/2022

At last........
Amardeep
VishnuRag

Happy R A M A D A N🤲
02/05/2022

Happy R A M A D A N🤲

15/04/2022

H A P P Y V I S H U
വിഷു ആശംസകൾ 🙏

നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജ...
11/04/2022

നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജഗതി ശ്രീകുമാർ,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്,മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ കാണുന്ന ഒരു സാമ്യത ഹ്യൂമർ ഉൽപാദിപ്പിക്കുന്നതിന്റെ ശൈലിയാണ്.ഉദാഹരണത്തിന് റാംജിറാവു സ്പീക്കിംഗിൽ ദേഹം മൊത്തമിളക്കിക്കൊണ്ടുള്ള മുകേഷിന്റെ ഒരു പെർഫോമൻസുണ്ട്.അല്ലെങ്കിൽ വെള്ളാനകളുടെ നാട്ടിലെയോ, ഏയ് ഓട്ടോയിലെയോ പപ്പുവിന്റെ പ്രകടനം.ശരീരം കൃത്യമായി ഉപയോഗിച്ചു കൊണ്ടുള്ള ഹ്യൂമറാണ് അവിടെ വർക്ക് ഔട്ടാവുന്നത്.അതേ സമയം തന്നെ മോഹൻലാലും,ജഗതിയുമൊക്കെ പല തവണ കാണിച്ചു തന്നിട്ടുള്ള സട്ടിലായ ചില കോമിക് നിമിഷങ്ങളുണ്ട്.അവയിലും മുഖത്തെ പേശീചലനങ്ങളാൽ ജന്യമാകുന്ന ഹാസ്യമാണ് നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നത്.

പട്ടണപ്രവേശത്തിലെ റെസ്റ്റോറന്റ് രംഗവും, കിലുക്കത്തിലെ ചില ജഗതിയൻ രംഗങ്ങളുമാണ് പെട്ടെന്ന് ഓർമ്മ വരുന്നത്.മേൽ പറഞ്ഞ നടന്മാരൊക്കെത്തന്നെയും ഹാസ്യ രംഗങ്ങളിലെ ഫ്ലെക്സിബിളിറ്റിക്ക് പേരു കേട്ടവരുമാണ്.എന്നാൽ ഇവരുടെ അതേ ശ്രേണിയിൽ ഇരുത്താൻ യോഗ്യതയുള്ളതും, എന്നാൽ ഇവരുടെ പാറ്റേണിലല്ലാത്ത ഹ്യൂമർ ചെയ്തിട്ടുള്ളതുമായ നടനാണ് തിലകൻ എന്ന് വ്യക്തിപരമായി പലപ്പോഴും തോന്നിയിട്ടുണ്ട്;വായിക്കുമ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞേക്കാമെങ്കിലും.

അയാൾക്ക്, തിലകന്,കോമഡി അത്രമേൽ സ്വാഭാവികമായി വരുന്ന ഒന്നല്ല എന്നു തോന്നുന്നത് സത്യത്തിൽ നമ്മുടെ ഭാവ സങ്കൽപങ്ങളുടെ പ്രശ്നം കൊണ്ടായിരിക്കണം.ഗൗരവഭാവത്തിലുള്ള സംഭാഷണങ്ങളും, മൂളലുകളുമൊക്കെ നമ്മെ ചിരിപ്പിക്കുന്നത് കേവലം വിരുദ്ധോക്തി ജനകമായ ഹാസ്യമല്ല എന്നാണെന്റെ പക്ഷം.വലിയ മീശ വെച്ച് കരയുന്ന പറവൂർ ഭരതന്റെ കഥാപാത്രത്തെ ഇന്നസെന്റ് മഴവിൽക്കാവടിയിൽ ശകാരിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹാസ്യമല്ല തിലകന്റെ കാര്യത്തിൽ പലപ്പോഴും സംഭവിക്കുന്നത്. മറ്റെല്ലാ ഭാവങ്ങളെയും പോലെ അത്രമേൽ സ്വകീയമായി അയാളിൽ സംഭവിക്കുന്നതാണ് ഹാസ്യവും. മുഖം കൊണ്ടോ, ശരീരം കൊണ്ടോ ഉള്ള ചേഷ്ടകൾ മിക്കപ്പോഴും അയാളതിന് ഉപയോഗിക്കാറില്ല എന്നു മാത്രം.

ഉദാഹരണത്തിന് നമുക്ക് കിലുക്കത്തിലെ ജസ്റ്റിസിന്റെ കഥാപാത്രമെടുക്കാം.കഥയിലൊരിടത്തും അയാളൊരു തമാശയുൽപ്പാദിപ്പിക്കുന്ന കഥാപാത്രമാണെന്ന പ്രതീതി നൽകുന്നില്ല.മറിച്ച് അയാളുടെ ഗൗരവം തന്നെയാണ് കോമഡിയായി മാറുന്നത്.മറ്റൊരു നടന്റെ കാര്യത്തിലും മലയാളത്തിലിത് സംഭവിച്ചിട്ടില്ല എന്നു തോന്നുന്നു. നെടുമുടി വേണുവോ, അല്ലെങ്കിൽ മുരളിയോ ആണ് ഈ വേഷമവതരിപ്പിച്ചിരുന്നത് എന്നു സങ്കൽപ്പിച്ചു നോക്കിയാൽ മനസ്സിലാവും അതിന്റെ ആഴവും പരപ്പും. തിലകനും രേവതിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ നൽകുന്ന ഹാസ്യ സുഖം പലപ്പോഴും എന്നെ അൽഭുതപ്പെടുത്താറുണ്ട്; ഇരുവരും നമ്മുടെ മാമൂൽ ഹാസ്യാഭിനയ സങ്കൽപ്പത്തിന് ഒത്തുപോകാത്തവരായതു കൊണ്ട് പ്രത്യേകിച്ചും.ഏതോ ഇംഗ്ലീഷ് നോവൽ വായിച്ചു കിടക്കുന്ന തിലകൻ
രേവതിയുടെ കാലടി ശബ്ദം കേട്ട് ഞെട്ടുന്നത്, വിശപ്പു സഹിക്കാൻ വയ്യാതെ കിടക്കയിൽ കിടന്നുരുളുന്നത്, മീശയെവിടെ എന്നു ചോദിക്കുന്നത്..അവിടെയൊക്കെ സത്യത്തിൽ തിലകൻ സ്കോർ ചെയ്യുന്നത് വെറും കോൺട്രഡിക്ഷൻ കൊണ്ടു മാത്രമല്ല; മറിച്ച് അയാൾ വളരെ ബുദ്ധിപൂർവ്വമായി അഭിനയസങ്കേതത്തിൽ കൊണ്ടുവരുന്ന സ്മൂത്ത്നെസ്സ് കൊണ്ടു കൂടിയാണ്.മിന്നാരത്തിലെ ഡാഡി പലപ്പോഴും കിലുക്കത്തിലെ ജസ്റ്റിസിന്റെ ഒരു എക്സ്റ്റൻഡഡ് വേർഷനായാണ് എനിക്കനുഭവപ്പെടാറ്.മോഹൻലാൽ,മുകേഷ്, ശ്രീനിവാസൻ, നെടുമുടി വേണു, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ശങ്കരാടി തുടങ്ങി വിന്റേജ് പ്രിയദർശൻ സിനിമകളിലെ സോ കോൾഡ് തമാശ നടൻമാരുടെ കൂടെ കുറെയധികം ചിത്രങ്ങൾ തിലകനെപ്പോലൊരു സീരിയസ് ആക്ടർ ചെയ്തു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. അരം + അരം = കിന്നരമൊക്കെ അത്തരമൊരു ചിത്രമായിരുന്നു.

കാരിക്കേച്ചർ ശൈലിയിൽ തിലകൻ അനശ്വരമാക്കിയ ഒരു കഥാപാത്രമായിരുന്നു ചക്കിക്കൊത്ത ചങ്കരൻ എന്ന സിനിമയിലേത്. പരുക്കൻ സ്വഭാവത്തിന്റെ വൈരുദ്ധ്യാത്മകത എന്ന ശൈലി ഒട്ടുമേ കൈക്കൊള്ളാതെ ഒരു സ്കിറ്റ് മോഡിൽ തിലകൻ ഹാസ്യമവതരിപ്പിച്ച ഏക കഥാപാത്രം ഈ ചിത്രത്തിലേതായിരിക്കണം.പത്രം വായിച്ചിരിക്കുന്ന ഭാഗത്തും,ഏണി സീനിലുമൊക്കെ ആ കാരിക്കേച്ചർ ശൈലി അതിന്റെ പൂർണ്ണത പ്രാപിക്കുന്നതു കാണാം.നിർഭാഗ്യവശാൽ പിന്നീടൊരിക്കലും തിലകന് അത്തരത്തിലൊരു വേഷം ലഭിച്ചില്ല എന്നതാണ് സത്യം.ഇതിൽ നിന്നും വ്യത്യസ്തമായി ട്രേഡ് മാർക്ക് തിലകൻ ഹ്യൂമറായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പനിലേത്. കാലൻ എന്ന സങ്കൽപത്തിനെ അത്രമേൽ ഹാസ്യവത്കരിക്കാൻ അയാൾക്കു കഴിഞ്ഞിട്ടുള്ളതിൽ ഒരു പ്രധാന പങ്ക് വോയ്സ് മോഡുലേഷന് കൊടുക്കണം.അതേ ശബ്ദം മോഡുലേഷൻ മാറ്റിയപ്പോൾ നമുക്ക്,നഗരങ്ങളിൽ ചെന്നു രാപാർക്കാമിലെ എം.ആർ സി എന്ന കോമിക് വില്ലനെ കിട്ടി.തിലകന്റെ ശബ്ദവ്യതിയാനങ്ങളിലെ ഏറ്റവും വേറിട്ട ഏടായിരുന്നു ആ ചിത്രം. പട്ടണപ്രവേശവും, ഈ സിനിമയും മാത്രമായിരിക്കണം തിലകൻ വെർബൽ കോമഡി പരീക്ഷിച്ച സിനിമകൾ.

അനന്തൻ നമ്പ്യാർ, ദാസനും വിജയനുമൊപ്പം ഐതിഹാസിക മാനങ്ങളുള്ള കഥാപാത്രമായി മാറിയത് തിലകനെന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന കോമഡി ടൈമിംഗ് കൊണ്ടു മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.ടെറിഫിക്കെന്ന് ഏതർത്ഥത്തിലും വിശേഷിപ്പിക്കാവുന്ന ഒരു പെർഫോമൻസായിരുന്നു അയാൾ നാടോടിക്കാറ്റിലും,പട്ടണപ്രവേശത്തിലും കാഴ്ച്ച വെച്ചത്. ഭയമെന്ന വികാരത്തിന് അടിപ്പെട്ട് ജീവിക്കുന്ന അധോലോക നായകൻ വല്ലാത്തൊരു ഹ്യൂമർ സബ്ജക്ടായിരുന്നെങ്കിൽ ചെറിയ ചെറിയ ശരീര ചലനങ്ങളാലും, ശബ്ദനിയന്ത്രണത്തിന്റെ അപൂർവ്വ സാധ്യതകളാലും തിലകനതിനെ അനശ്വരമാക്കി.വേഗതയേറിയ ചലനങ്ങളല്ല നാടോടിക്കാറ്റിൽ തിലകന്റെ കോമഡി രംഗങ്ങളിൽ ദൃശ്യമാകുന്നതെന്ന് ഓർത്തെടുത്താൽ മനസ്സിലാകും. കസേര പതുക്കെ പിന്നിലേക്കു പോയി ചുമരിൽ തട്ടുന്നത്,ജോണി വന്ന് ദാസന്റേയും,വിജയന്റേയും കഥ പറയുമ്പോൾ കഴുത്ത് പതുക്കെ തിരിഞ്ഞു വരുന്നത് എന്നിങ്ങനെ ആ സിനിമയിൽ തിലകന്റെ രംഗങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹാസ്യം മുഴുവൻ അത്രമേൽ സാവധാനമായ ശരീരചലനങ്ങളാലാണ്.അതോടൊപ്പം ആ പരുക്കൻ ശബ്ദത്തിൽ, അവധാനപൂർണ്ണതയോടെ വരുന്ന " ഓ മൈ ഗോഡ് " കൂടിയാകുന്നതോടെ അനന്തൻ നമ്പ്യാർ ഒരു കൾട്ട് ഹ്യൂമർ എലമെന്റായി മാറുന്നു.പട്ടണപ്രവേശത്തിൽ എത്തുമ്പോൾ ഡയലക്ട് ഹ്യൂമറിന് പ്രാധാന്യം കൊടുക്കുന്ന തിലകൻ ശൈലി കാണാം. പ്രഭാകരാ എന്ന വിളിയൊക്കെ അതിന്റെ ഹിലാരിയസ് എപ്പിടോമാണ്. ഏറെക്കുറെ സമാന ശൈലിയിലാണ് സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡയലക്ട് ഹ്യൂമറിന്റെ മറ്റൊരു സാധ്യത സന്ദേശത്തിലെ "അപ്പടിയാ" യിലും കാണാം.

തിലകന്റെ ഗൗരവം സൃഷ്ടിക്കുന്ന കോമഡി കഥാപാത്രങ്ങൾക്കിടയിൽ സ്വന്തമായ അസ്തിത്വം ഉള്ള ഒരു കഥാപാത്രമാണ് മൂക്കില്ലാരാജ്യത്തിലേത്. എല്ലാ അർത്ഥത്തിലും അയാളിലെ കൊമേഡിയൻ 'അഴിഞ്ഞാടിയ' ഒരു വേഷം കൂടിയാണത്. ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുള്ള ആ വിദേശവസ്ത്രബഹിഷ്കരണ പ്രസംഗത്തോളമോ,ഒരു പക്ഷേ അതിനേക്കാളേറെയോ ഞാൻ ആസ്വദിക്കാറുള്ളത് അതിനു മുമ്പുള്ള അയാളുടെ ചില സൂക്ഷ്മ ചലനങ്ങളാണ്.ആ ബൊക്കെ വാങ്ങിയതിനു ശേഷമുള്ള അയാളുടെ ചലനങ്ങൾ അന്യാദൃശങ്ങളാണ്.വേദിയിലേക്ക് ഒരു നടത്തമുണ്ട്,ക്ഷണിക്കപ്പെടാത്ത വേദിയായിട്ടും ഒരു കൂസലുമില്ലാതെ കസേരയിൽ കാലിൻമേൽ കാലും കേറ്റി വെച്ച് ഒരിരുത്തമുണ്ട്,ബൊക്കെ അതിനു മുമ്പത്തെ പ്രാസംഗികനു കൊടുത്ത് മൈക്ക് പിടിച്ചു വാങ്ങുന്ന ഒരു ശൈലിയുണ്ട്, പിന്നെ ഒരു തരത്തിലും അനുകരിക്കാനാവാത്ത ആ പ്രസംഗവും. തിലകൻ ഇത്രത്തോളം പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള മറ്റൊരു സിനിമയുണ്ടാവുമോ എന്ന് സംശയമാണ്.

ശരീരത്തിന്റെയും പ്രായത്തിന്റെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ തന്റെ ശരീരത്തെ ഒരു കഥാപാത്രമായി പ്രതിഷ്ഠിക്കാനും, അത് കാണിയുടെ മനസ്സിൽ അതേപടി തന്നെ എസ്റ്റാബ്ലിഷ് ചെയ്യാനുമുള്ള ഒരു അത്യപൂർവ്വമായ സിദ്ധി തിലകനുണ്ടായിരുന്നു (അതേ സിദ്ധി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള മറ്റൊരു നടൻ മോഹൻലാലാണ്).തിലകന്റെ കോമഡി രംഗങ്ങളിലെ സഹതാരങ്ങൾ പ്രതിഭാശാലികളും,ആ ഴോണർ എക്സ്പ്രഷനിൽ അംഗീകരിക്കപ്പെട്ടവരും ആകുമ്പോൾ പോലും സ്വത:സിദ്ധമായ പ്രതിഭ അവർക്കൊപ്പമോ, അതിനേക്കാളേറെയോ സ്കോർ ചെയ്യാൻ അയാളെ സഹായിച്ചിരുന്നു എന്നതാണ് വസ്തുത. തിലകനേക്കാൾ മികച്ചൊരു നടനെ ഇനിയും കണ്ടുമുട്ടേണ്ടിയിരിക്കുന്നു.

©Jithesh

Wish you allH A P P Y               H O L I                          Festival of colours
18/03/2022

Wish you all
H A P P Y
H O L I
Festival of colours

"പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കല രൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്...
11/03/2022

"പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കല രൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ ഉദ്ദേശങ്ങളിൽ ഒന്നുമാത്രമാണത്.

എന്റെ സിനിമകൾ അത്തരത്തിൽ ഉള്ളതല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്നു കൂടെ കൊണ്ടുപോകാൻ കഴിയണം. ചിലപ്പോൾ അതൊരു സന്ദേശമായിരിക്കാം, അല്ലെങ്കിൽ ഒരു വികാരം, മറ്റു ചിലപ്പോൾ പ്രേക്ഷകന്റെ വികാരങ്ങളെ ഉദ്ദിപിപ്പിച്ചു വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കിയേക്കാം "

- പദ്മരാജൻ

Kalabhavan Nandana/കലാഭവന്‍ നന്ദനഉന്നതിയുടെ സോപാനത്തിലേക്ക് കുതിക്കുന്ന ഈ കൊച്ചുകലാകാരി കാസര്‍ഗോഡ് ജില്ലയിലെ മാവുങ്കാല്‍...
02/03/2022

Kalabhavan Nandana/കലാഭവന്‍ നന്ദന

ഉന്നതിയുടെ സോപാനത്തിലേക്ക് കുതിക്കുന്ന ഈ കൊച്ചുകലാകാരി കാസര്‍ഗോഡ് ജില്ലയിലെ മാവുങ്കാല്‍ ഉദയംകുന്നിലെ ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന്റെയും സവിതയുടെയും മൂത്തമകളായ നന്ദന പടന്നക്കാട് സി.കെ.നായര്‍ മെമ്മോറിയല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യസകാലമുതല്‍ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതും നന്ദനയുടെ ടീമിനാണ്.

മലബാറിന്റെ മണ്ണില്‍ നിന്നുള്ള താരോദയം അപൂര്‍വ്വമാണെന്ന് നാം കാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു സത്യമാണ്. എന്നാല്‍ ഇതിനൊരു അപവാദമാണ് നന്ദന സി അനില്‍ എന്ന കലാഭവന്‍ നന്ദന. പിച്ചവെച്ചകാലം മുതല്‍ നൃത്തത്തോടും അഭിനയത്തിനോടുമുള്ള ഈ കൊച്ചു കലാകാരിയുടെ അടങ്ങാത്ത അഭിവാഞ്ഛ ചെന്നത്തിച്ചത് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കലാട്രൂപ്പായ കൊച്ചിന്‍ കലാഭനിലേക്കാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഈ പ്രതിഭ നൃത്തത്തോടപ്പം തന്നെ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ നിന്നും ആരംഭിച്ച അഭിനയ മികവ് സിനിമയിലേക്ക് എത്തിച്ചു.

ഇന്ന് നന്ദന സദാസമയം തിരക്കിലാണ്. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്കുള്ള വിശ്രമില്ലാത്ത പ്രയാണം.നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച നന്ദന സ്വന്തമായി മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്യുകയും ഒപ്പം മികച്ച കൊറിയോഗ്രാഫര്‍ എന്ന് തെളിയിക്കുകയും ചെയ്തു.
കൂടാതെ കേരളത്തിലെ അറിയപ്പെടുന്ന മാജിക്ക് ട്രൂപ്പകളിലൂടെ നിരവധി വേദികളില്‍ നൃത്തരംഗങ്ങള്‍ അവതിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമാകാനും നന്ദനയ്ക്ക് കഴിഞ്ഞു.
രാജീവന്‍ പുതുക്കളം സംവിധാനം ചെയ്ത സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കൗമാര പ്രണയത്തിന്റെ വ്യാകുലതകള്‍ ചിത്രീകരിച്ച പ്രണയസാഗരതീരം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ പ്രധാനവേഷം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. നാലാമത്തെ വയസ്സില്‍ എം.എ. കുട്ടപ്പന്റെ മകളായി ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും, വിദ്യാഭ്യാസവകുപ്പിന്റെ ചിത്രശലഭം എന്ന ദൃശ്യ ചിത്രീകരണത്തില്‍ ജി.കെ. പിള്ളയുടെ കൂടെ അഭിനയിച്ചതും തന്റെ നടന ജൈത്രജാത്രയുടെ വഴിത്തിരിവായി നന്ദന ഓര്‍മ്മിക്കുന്നു.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയല്‍ ആയ ചാക്കോയും മേരിയും എന്ന സീരിയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മലയാളികള്‍ക്ക് എളുപ്പം മറക്കാനാവില്ല. നീലേശ്വരത്തെ പ്രമുഖ മാജിക് ട്രൂപ്പിലെ അംഗമായും ഈ കൊച്ചുകലാകാരി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. നന്ദന അഭിനയിച്ച ശേഷം, ചിന്താവിഷ്ടനായ കണാരന്‍ എന്നീ ഹ്രസ്വചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.

പ്രശസ്ത സംവിധായകന്‍ റഫീക് പഴശ്ശി സംവിധാനം ചെയ്ത റിലീസ് ചെയ്യാനിരിക്കുന്ന ആയിഷ എന്ന ചിത്രത്തില്‍ സഹനടിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സൈനുചാവക്കാടിന്റെ ഇക്കാക്ക എന്ന ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍ എന്ന അനുഗ്രഹീത നടന്റെ മകളായിട്ടാണ് നന്ദന അഭിനയിച്ചിരിക്കുന്നത്.

നന്ദന പ്രധാനവേഷം ചെയ്യുന്ന വിഷ്ണു റാഗ് തിരക്കഥ എഴുതി അമര്‍ദീപ് സംവിധാനം ചെയ്യുന്ന നിണം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരണം കഴിഞ്ഞു.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് വരുന്ന ശ്രീജിത്ത് പലേരിയുടെ തൂവല്‍ സ്പര്‍ശം എന്ന പരമ്പരയിലെ നന്ദനയുടെ ആവണിയായുള്ള (ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മകളായിട്ട്) അഭിനയം മലയാളികള്‍ ഇതിനോടകം നെഞ്ചേറ്റികഴിഞ്ഞു. കൂടാതെ ലോകനാര്‍കാവിലമ്മ എന്ന പരമ്പരയുടെ ചിത്രീകരണവും പുരോഗമിച്ചു വരികയാണ്. അഭിനയ മികവ് നന്ദനയെ തെന്നിന്ത്യന്‍ സിനിമയുടെ നായികാ പരിവേഷത്തില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല.

Amardeep pradeep
Vishnu RagRag

Letha Das/ലത ദാസ്തൃശൂർ ആണ് നാട്.12 yrs ആയി Dubai ഇൽ സീനിയർ accountant ആയി ജോലി ചെയ്യുകയായിരുന്ന ലത ദാസ് ഇപ്പോൾ സിനിമ രംഗ...
25/02/2022

Letha Das/ലത ദാസ്

തൃശൂർ ആണ് നാട്.

12 yrs ആയി Dubai ഇൽ സീനിയർ accountant ആയി ജോലി ചെയ്യുകയായിരുന്ന ലത ദാസ് ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്.

ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള ലത ദാസ് 2018 ലാണ് കലാരംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്. 2018 -ൽ 369 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു ലത ദാസ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.

തുടർന്ന് ജിമ്മി ഈ വീടിന്റെ ഐശ്വര്യം, വർക്കി, എന്നിവയുൾപ്പെടെ പന്ത്രണ്ട് ഇൽ അധികം സിനിമകളിൽ അഭിനയിച്ചു

സിനിമകളോടൊപ്പം പരസ്യ രംഗത്തും സജീവമാണ് ലതാദാസ്. യൂണികെയർ ഹോസ്പിറ്റൽ ദുബായ്, വിജയ് എഡ്യൂക്കേഷണൽ ആപ്പ്, TMT സ്റ്റീൽ, സ്വയംവര സിൽക്‌സ് ഇടപ്പള്ളി, സൺലൈറ്റ് ഡീറ്റെർജന്റ് തുടങ്ങിയ പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചു.

ദുബായിലെ UBL ടിവി അവതാരകയായിരുന്നു. ന്യൂസ് റീഡറായും ടിവിയിൽ ജോലി ചെയ്തിട്ടുണ്ട്.
ലത ദാസ് ന്റെ ഭർത്താവ് സുനിൽ ലക്ഷ്മികാന്ത്. മകൾ സ്വാതി കൃഷ്ണ.

Ninam /നിണം എന്ന സിനിമയിലേക്ക് ലത ദാസിനെ തിരഞ്ഞെടുക്കുമ്പോൾ, ഒരു അതിശക്തമായ കാരക്ടർ റോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ആശങ്ക ഉണർത്തി. എന്നാൽ ഏത് കാരക്ടറും അതിന്റെ തന്മയത്തോടെ അഭിനയിച്ചു ഭാലിപ്പിക്കാൻ ലതയ്ക്കാകുമെന്ന് ninam /നിണം സിനിമയിലെ അഭിനയത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നു.

സന്ദറാലകൾ, തിരുമതി ശെൽവി എന്ന തമിഴ് സിനിമകളിലും ലത വേഷമിട്ടു.തിരുമതി ശെൽവിയിൽ, ശെൽവി എന്ന പ്രധാന കഥാപാത്രത്തെ ആണ് ലത ദാസ് അവതരിപ്പിച്ചിട്ടുള്ളത്..

മുന്പോട്ടുള്ള യാത്രയിൽ എല്ലായെപ്പോഴും വിജയമുണ്ടക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏

Amardeep Pradeep
Vishnu Rag

Gireesh Babu Kadakkavoorഎന്ന ഞങ്ങളുടെ ഗിരീഷേട്ടൻ.........Ninam/നിണം എന്ന ഞങ്ങളുടെ സിനിമയിലേക്ക് ഗിരീഷേട്ടൻ മതി എന്ന് തീര...
23/02/2022

Gireesh Babu Kadakkavoor
എന്ന ഞങ്ങളുടെ ഗിരീഷേട്ടൻ.........
Ninam/നിണം എന്ന ഞങ്ങളുടെ സിനിമയിലേക്ക് ഗിരീഷേട്ടൻ മതി എന്ന് തീരുമാനിക്കുന്നത് ഈ സിനിമയുടെ pre production തുടങ്ങുന്നതിനു മുൻപാണ്. ഒരുപാട് സംശയങ്ങൾ ഞങ്ങളുടെ മനസ്സിൽ ഓടിവന്നെങ്കിലും അതിനെയെല്ലാം ദൂരീകരിച്ചുകൊണ്ട് ഗിരീഷേട്ടൻ തന്റെ മുന്നിൽ നിൽക്കുന്നവരെ "മാഷേ" എന്ന് സംബോധന ചെയ്തുകൊണ്ട് വളരെ എളിമയോടെ, കൂടെ ഇങ്ങനൊരു ആളുണ്ടെന്നുപോലും അറിയിക്കാതെ വളരെ നിശബ്ദനായി ഷൂട്ടിങ് സ്ഥലത്തു വന്നു ഞങ്ങളുടെ സിനിമയുടെ charector, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അഭിനയിച്ചു കാണിച്ചു...... 😃
ദാ ഇപ്പൊ ഡബ്ബിങ് സ്റ്റുഡിയോയിൽ വന്നു ആ charectorന് അതിഗംഭീരമായി ശബ്ദം കൊടുത്തു വീണ്ടും ഞങ്ങളെ ഞെട്ടിച്ചു...... 🔥
Ninam/നിണം സിനിമയിലൂടെ അഭിമാനത്തോടെ Amardeep Pradeep, Vishnu Rag ഉം മലയാള സിനിമയ്ക്കായി ഒരു complete package ആയ പ്രതിഭയെ introduce ചെയ്യുന്നു.....



Amardeep Pradeep
Vishnu Rag

Address

Attingal

Telephone

+919400262834

Website

Alerts

Be the first to know and let us send you an email when Woodpecker Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Woodpecker Media:

Videos

Share