അങ്കമാലിയിൽ രാസാ ലഹരിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
അങ്കമാലി: ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസ് ബസിലെ യാത്രക്കാരനിൽ നിന്നുമാണ് രാസ ലഹരിയായ എംഡി എം എ പിടികൂടിയത്.133 ഗ്രാം എം എ ഇയാളുടെ ബാഗിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. കലൂർ സ്വദേശി സഹൽ കരീമാണ് മയക്കുമരുന്നുമായി എക്സൈസ് പിടിയിലായത് ബാഗ്ലൂരിൽ വസ്ത്ര വ്യാപാരം നടത്തുന്ന ഇയാളുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.
അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു :
വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു
അപകടം ഞായറാഴ്ച പുലർച്ചെ !
വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ
വാഹനത്തിൻറെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ആലുവ യുസി കോളേജിന് സമീപം താമസിക്കുന്ന ആഷിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
#നായത്തോട് ശുചിമുറി മാലിന്യം തള്ളുന്നു; നാട്ടുകാർ ആശങ്കയിൽ
അങ്കമാലി:- നഗരസഭ 16-ാം വാർഡിലെ ചമ്മല റോഡരികിലെ പാടശേഖരം ശുചിമുറി മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ച് ജനജീവിതം ദുസ്സഹമാകുന്നു. പ്രദേശത്തെ സ്വകാര്യ വൻകിട ഭവന സമുച്ചയത്തിൽ നിന്നുള്ള ശുചിമുറി മാലിന്യമാണ് തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
അങ്കമാലി: സംസ്ഥാന വ്യവസായ നിയമം കയർ വകുപ്പ് മന്ത്രി പി.രാജീവ് അങ്കമാലി ടെല്ക്ക് സന്ദര്ശിച്ചു. ടെൽക്ക് അപാകതകൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോവാൻ വേണ്ട സഹായങ്ങൾ സർക്കാർ ചെയ്യുമെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കാലടി മറ്റൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായിരുന്ന യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചു. U ടേണിൽ വാഹനം വളയ്ക്കുന്നതിനിടെ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ മറ്റൂർ കോളേജ് ജംഗ്ഷനിലായിരുന്നു ഈ അപകടം ഉണ്ടായത്. പെൺകുട്ടികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ടോറസ് പോലെയുള്ള വലിയ വാഹനത്തിൽ ഇരിക്കുന്ന ഡ്രൈവർക്ക് തൊട്ടടുത്ത് വരുന്ന വാഹനങ്ങളെ ഡ്രൈവർ സീറ്റിൽ ഇരുന്നാൽ കാണാൻ കഴിയില്ല എന്നാണ് വിശദീകരണം. പെൺകുട്ടികൾ വാഹനം മുന്നോട്ട് വരുന്നത് ശ്രദ്ധിക്കാതെ U ടേൺ എടുക്കുകയായിരുന്നു. ഇതാണ് ടോറസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടാകാൻ കാരണം. പെൺകുട്ടികൾ വാഹനത്തിൽ നിന്ന് ചാടി മാറിയതിനാലാണ് വലിയ ഒരു ദുരന്തം ഒഴിവായ
അങ്കമാലി കല്ലുപാലം റോഡിൽ കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നിന്ന മാവ് ഒടിഞ്ഞുവീണ് അല്പനേരം ഗതാഗത തടസ്സം നേരിട്ടു. അങ്കമാലി ഫയർഫോഴ്സും വഴി യാത്രക്കാരും ചേർന്ന് മരം
മുറിച്ച്മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി.
#മെയ്ദിന_റാലി_സംഘടിപ്പിച്ചു#
അങ്കമാലി :-ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടി ബി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പരിസരരത്ത് സമാപിച്ചു തുടർന്ന് ചേർന്ന യോഗം സി ഐ ടി യു സംസ്ഥാനകമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ബിജു സി കെ അദ്ധ്യക്ഷത വഹിച്ചു വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കെ കെ ഷിബു സി കെ സലിംകുമാർ പി ജെ വർഗീസ് പി വി ടോമി എം മുകേഷ് ബെന്നി മൂഞ്ഞേലി മാത്യൂസ് കോലഞ്ചേരി മാർട്ടിൻ ബി മുണ്ടാടൻ ദേവസി കുട്ടി പൈനാടത്ത് ജിമ്മി ജോർജ്ജ് കെ പി ഗോവിന്ദൻ ഇ കെ മുരളി മനോജ് നാൽപ്പാടൻ ജുഗുനു കെ പി തുടങ്ങിയവർ സംസാരിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശപ്രത്രിക്ക് സമീപം നാളികേരവുമായിവന്ന മിനിലോറി മറിഞ്ഞ് അപകടം.
മൈസൂരിലെ തെരഞ്ഞെടുപ്പ്റാലിയിൽ ജനതാദൾ എസ് അഖിലേന്ത്യ അധ്യക്ഷൻ ദേവഗൗഡയും ബിജെപി നേതാവ് നരേന്ദ്രമോദിയും കൈകോർത്ത് എൻഡിഎക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന ചിത്രം അപമാനകരം എന്ന് ജെഡിഎസ് മുൻ ദേശീയ ജനറൽ സെക്രട്ടറി മുൻ മന്ത്രിയും സംസ്ഥാന പാർട്ടി വക്താവുമായ
ജോസ് തെറ്റയിൽ. ബിജെപിയുടെ മതരാഷ്ട്ര പ്രവർത്തനങ്ങൾക്ക് സഹായകരമായ മതേതരത്വം എന്ന് അർത്ഥമുള്ള സെക്യുലർ എന്ന പദം പാർട്ടിയുടെ പേരിനൊപ്പം ഉള്ള കാര്യം കേന്ദ്രനേതൃത്വം വിസ്മരിച്ചത് പാർട്ടി സ്ഥാപനത്തിനും ആദർശങ്ങൾക്കും വിരുദ്ധമാണ്. ക്ഷേത്രത്തിന്റെയും മതവിശ്വാസ ദൈവത്തിന്റെയും പേരിൽ വോട്ട് ചോദിക്കുന്ന മോദിയോടൊപ്പം ചേരുന്നത് അധാർമികവും ചട്ടവിരുദ്ധവുമാണ്. ഇതിനെതിരെ കേരളത്തിലെ ജനതാദൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.തുടർന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന് പ്രവർത
കറുകുറ്റി കല്ലൻതേമാലിയിൽ മീൻ കൂടയിൽ കുടുങ്ങിയ മലമ്പാമ്പ്
എം സി റോഡിൽ വാഹനാപകടം പത്ത് പേർക്ക് പരിക്ക്.
കാലടി :കാലടി മറ്റൂരിൽ
വാഹനാപകടം പത്ത് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. രണ്ട് കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ യാത്രക്കാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം.
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വൻ സാമ്പത്തിക ക്രമക്കേട് എൽഡിഎഫ് ബഹുജന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
അങ്കമാലി:- നൂറ് കോടിയിൽപ്പരം രൂപ നിക്ഷേപമുള്ള അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വൻ സാമ്പത്തിക തട്ടിപ്പിനെതിരെയും ,ഭരണ സമിതിയംഗങ്ങളും സിൽബന്തികളും ചേർന്ന് ഒരു രേഖയുമില്ലാതെ കോടികൾ കൈക്കലാക്കി റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റും വൻ സാമ്പത്തിക നിക്ഷേപം നടത്തി കൊള്ളയടിച്ചതിനെ തിരെയും എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ സംഘം ഓഫീസിന് മുന്നിൽ നിക്ഷേപകരേയും സഹകാരികളേയും തട്ടിപ്പിനിരയായവരേയും അണിനിരത്തി ബഹുജന ധർണ്ണാ സമരം സംഘടിപ്പിച്ചു. ആരംഭകാലം മുതൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സമിതിയാണ് ഈ ബാങ്കിൽ ഭരണം നടത്തി വരുന്നത്. ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി രക്ഷപ്പെടാനുള്ള ഭരണസമിതിയംഗങ്ങളുടെ നീക്കത്തിനെതിരെ അന്വേഷണം വ
കറുകുറ്റി ന്യൂ ഇയർ കുറീസിന്റെ രണ്ടുനില കെട്ടിടത്തിൽ വൻ അഗ്നിബാധ:
കെട്ടിടം പൂർണമായും നശിച്ചു :
ഫയർഫോഴ്സുകൾ എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.
ആലുവ താലൂക്ക് ടൈലറിംഗ് വർക്കേഴ്സ് യൂണിയൻ താലൂക്ക് സമ്മേളനം നടന്നു.
എം സി റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിന് സമീപം തടി ലോറി മറിഞ്ഞ് അപകടം.
പാലക്കാട് ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഡബിൾ പാലത്തിന് സമീപമുള്ള വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.
ശനിയാഴ്ച രാവിലെ 8:30 ആയിരുന്നു അപകടം. ലോറി മറിഞ്ഞതോടെ വാഹനത്തിൽ ഉണ്ടായിരുന്ന തടികൾ റോഡിലേക്ക് മറിഞ്ഞു വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
മറ്റൊരു വാഹനം എത്തിച്ച് തടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം .അങ്കമാലി പഴയ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന കളർ ഹൗസ് എന്ന പെയിൻറ് വ്യാപാര സ്ഥാപനത്തിലാണ് ശനിയാഴ്ച വൈകിട്ട് നാലരയോടെ തീപിടുത്തം ഉണ്ടായത്. പെയിൻറ് വില്പന നടത്തുന്ന കടയിലും ഗോഡൗണിലും ആണ് തീപിടുത്തം ഉണ്ടായത്
അങ്കമാലി പറവൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർ യൂണിറ്റുകൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ ആയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
കറുകുറ്റി കപ്പേള ജംഗ്ഷനിൽ നിയന്ത്രണംവിട്ട് ദോസ്ത് ഗുഡ്സ് വാഹനം മറിഞ്ഞു. ആർക്കും ഗുരതര പരിക്കുകൾ ഇല്ല.
വിവിധ ഇടവകളുടെ ആഭിമുഖ്യത്തിൽ 6 ന് മഞ്ഞപ്രയിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും.
മൂക്കന്നൂർ കരയാംപറമ്പ് റോഡിൽ ഞാലുക്കരയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടേയും, എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടേയും .വനിതാ സാഹിതി യുടേയും നേതൃത്ത്വത്തിൽ ലോക മാതൃദിനമായ മെയ് 14 ഞായറാഴ്ച മാതൃ സദസ്സ് സംഘടിപ്പിച്ചു. എ.പി. കുര്യൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത കവയിത്രി രവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസ്സോസിയേഷൻ ഏരിയാ പ്രസിഡണ്ട് വിനീത ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം ദിവ്യ ഗോപിനാഥ് , എ.പി. കുര്യൻ സ്മാരക ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ്, പ്രസിഡണ്ട് കെ.എസ് മൈക്കിൾ , നഗരസഭാ കൗൺസിലർ ഗ്രേയ്സി ദേവസ്സി എന്നിവർ സംസാരിച്ചു. മഹിള അസ്റ്റോസിയേഷൻ ഏരിയാ സെക്രട്ടറി ജിഷ ശ്യാം സ്വാഗതവും ഷോബി ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.