Treasure Media

Treasure Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Treasure Media, Digital creator, Angamali.
(6)

"നിങ്ങൾക്ക് യാതൊന്നും അറിയില്ല, എന്നിട്ടും എന്തിനാണ് പാസഞ്ചർ കാറുകളുടെ നിർമാണം ആരംഭിച്ചത്. ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത...
11/10/2024

"നിങ്ങൾക്ക് യാതൊന്നും അറിയില്ല, എന്നിട്ടും എന്തിനാണ് പാസഞ്ചർ കാറുകളുടെ നിർമാണം ആരംഭിച്ചത്. ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത് നിങ്ങളോടു ചെയ്യുന്ന ഒരു ഔദാര്യമാണ്!"

ഈ വാക്കുകൾക്ക് ഫോർഡിന്റെ മേധാവിയായിരുന്ന ബിൽ ഫോർഡിനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. ടാറ്റ മോട്ടോഴ്സിന്റെ കാർ ഡിവിഷൻ വിൽക്കാൻ ഫോർഡിന്റെ ആസ്ഥാനത്തെത്തിയ രത്തൻ ടാറ്റയോട് മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ബിൽ ഇങ്ങനെയൊരു വാചകം പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ത്യൻ കാറുകളുടെ കാലചക്രം മറ്റൊന്നാകുമായിരുന്നു. പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്തു നിർമിച്ച ആദ്യത്തെ തദ്ദേശീയകാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിന്റെ പേരായിരുന്നു ടാറ്റ ഇൻഡിക്ക. എന്നാൽ, 1998 ൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ആ സ്വപ്നത്തെ അടച്ചുപൂട്ടേണ്ടിവന്നു, അത്രയും പരിതാപകരമായിരുന്നു കച്ചവടം. എന്നാൽ, സ്വന്തം ടീമിന്റെ മുന്നിൽ വച്ചു ഇങ്ങനെയൊരു അധിക്ഷേപം കേൾക്കേണ്ടിവന്ന രത്തൻ ടാറ്റ വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. അന്നുതന്നെ മുംബൈയിലേക്കു മടങ്ങി, തോറ്റയിടത്തു നിന്നും തുടങ്ങാൻ തീരുമാനിച്ചു, അവിടുന്നങ്ങോട്ട് കാറുകൾകൊണ്ട് ടാറ്റ റോഡുകളെ കീഴടക്കാൻ തുടങ്ങി.

പത്തുവർഷം കഴിഞ്ഞൊരു ദിവസം ഇതേ ബിൽ ഫോർഡ് അവരുടെ ജാഗ്വറും ലാൻഡ് റോവറും വിൽക്കാൻ മുംബൈയിലെത്തി. ഫോർഡിനെ ഒരു നഷ്ടകച്ചവടത്തിലേക്ക് ഓടിച്ചുകയറ്റികൊണ്ടിരുന്നത് ഈ രണ്ടു ബ്രാൻഡുകളായിരുന്നു. അപ്പോഴേക്കും ടാറ്റ മോട്ടോഴ്‌സ് ലോകത്തിലെ ഒന്നാംനിര കാർ കമ്പിനികളുടെ കൂട്ടത്തിലേക്ക് ഗിയർ മാറ്റിക്കഴിഞ്ഞിരുന്നു. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ബിൽ ഫോർഡ് രത്തൻ ടാറ്റയോട് പത്തുവർഷം മുമ്പുപറഞ്ഞ വാചകം ഇങ്ങനെ മാറ്റി പറഞ്ഞു: "നിങ്ങൾ ഈ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു വലിയ സഹായമാണ്, താങ്ക് യു!"

പ്രവർത്തികൊണ്ടു തലമുറകൾക്കു എഴുന്നേറ്റുനിന്നു കൈയടിക്കാൻ കഴിയുന്ന ഒരു ഉദാഹരണം ആയിത്തീരുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല. പരാജയങ്ങളുടെ മുനമ്പിൽ നിന്നും തിരിഞ്ഞു നടക്കാൻ, വിജയത്തിന്റെ നെടുംപാതകൾ താണ്ടാൻ, അപ്പോഴും മൂല്യങ്ങളുടെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ, സാമ്രാജ്യങ്ങൾ വിസ്തൃതമാകുന്തോറും വിനീതമാകാൻ, ലാഭം എന്നതിനു കാരുണ്യം എന്നൊരു അർഥം കൂടിയുണ്ടെന്നു കാണിച്ചുതരാൻ, എല്ലാവർക്കും കഴിയില്ല.

🚨🚨   |    | Veteran business leader Ratan Tata, Chairman Emeritus, Tata Group passes away at 86. Mr Tata passed away at ...
09/10/2024

🚨🚨 | | Veteran business leader Ratan Tata, Chairman Emeritus, Tata Group passes away at 86.

Mr Tata passed away at Mumbai’s Breach Candy Hospital

Statement from the Tāta Group awaited.

Tata Group

Never trust anyone blindly.. 🪄
02/10/2024

Never trust anyone blindly.. 🪄

02/10/2024
അച്ഛൻ കുടി നിർത്തിയപ്പോൾ✍️✍️😌-------------------------------------അച്ഛൻ കുടി നിർത്തിയപ്പോൾആദ്യമറിഞ്ഞത്അടുക്കളയിലെ പാത്രങ...
02/10/2024

അച്ഛൻ കുടി നിർത്തിയപ്പോൾ✍️✍️😌
-------------------------------------
അച്ഛൻ കുടി നിർത്തിയപ്പോൾ

ആദ്യമറിഞ്ഞത്

അടുക്കളയിലെ പാത്രങ്ങളാണ്.

ഈയിടെയവ തറയിലടിച്ച്

കലപില കൂടാറില്ല

മൺചട്ടികൾ ചുവരിൽ തലയടിച്ച്

ചിതറി മരിക്കാറില്ല

കുടി നിർത്തി

ആറുമാസത്തിനുള്ളിൽ

അമ്മയുടെ കറുത്ത താലിച്ചരട്

തിളങ്ങുന്ന മഞ്ഞയായി മാറി

അമ്മ ചിരിക്കില്ലെന്ന്

ആരാണ് നുണ പറഞ്ഞത്?

കോളേജ്കാലത്തെ

അമ്മയുടെ

ഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരി

ഞാനിപ്പോ സ്ഥിരമായി കാണാറുണ്ടല്ലോ!

എല്ലാ മഴക്കാലത്തും

നനഞ്ഞൊലിച്ചിരുന്ന മേൽക്കൂര

ഇപ്പോൾ ചോർന്നൊലിക്കാറില്ല

പലചരക്കു കടക്കാരൻ

ശശിച്ചേട്ടൻ

കറുത്ത മുഖവുമായി

അച്ഛനെ തിരക്കിവരാറില്ല

പാൽക്കാരന്റെ മുഖത്തുമുണ്ട്

ഒരു വെളുത്ത പാൽപ്പുഞ്ചിരി

സന്ധ്യകളിൽ

കറുത്തിരുണ്ട എന്റെ വീട്ടിൽ

ആരോ വെള്ളച്ചായം പൂശിയിരിക്കുന്നു

ദുരന്തകാവ്യങ്ങൾ മുഴങ്ങിയിരുന്ന

അടുക്കളയിൽ നിന്ന്

അമ്മ

എൺപതുകളിലെ

പ്രണയഗാനങ്ങൾ മൂളുന്നുണ്ട്

മീശ കറുപ്പിച്ചും

മുടി ഡൈ ചെയ്തും

പത്തുവയസ്സു കുറച്ച അച്ഛനെ

വട്ടമിട്ടു കളിയാക്കലാണ്

എന്റെയും പെങ്ങളുടെയും

ഇപ്പോഴത്തെ ഇഷ്ടവിനോദം

മേക്കപ്പ് വെറുപ്പായിരുന്ന അമ്മ

ഈയിടെ

ഒളിച്ചിരുന്ന് മുഖത്ത്

രക്തചന്ദനം തേക്കുന്നത്

ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു

ഗൃഹനാഥൻ

കുടി നിർത്തിയാൽ

വീടാകെ ചിരിക്കുമെന്ന്

ആരോ പറഞ്ഞത് സത്യമാണല്ലേ!

ദാ... ഇപ്പൊ വാടിയ വാഴത്തോപ്പ് പോലും

പച്ചയില കാട്ടി ചിരിക്കുകയാണ്

ശുഭം 🙌🌸🙏🏻❤

1800 കോടി!!!അവസാനം കുറേ കടലാസ്സുകുറ്റികൾ മാത്രം..ഇങ്ങനെ ജനങ്ങളെപ്പറ്റിച്ച് ഒരു സർക്കാരിന് എത്രകാലം മുന്നോട്ടു പോകാനാകും ...
20/09/2024

1800 കോടി!!!
അവസാനം കുറേ കടലാസ്സുകുറ്റികൾ മാത്രം..
ഇങ്ങനെ ജനങ്ങളെപ്പറ്റിച്ച് ഒരു സർക്കാരിന് എത്രകാലം മുന്നോട്ടു പോകാനാകും 🤔

😇
03/09/2024

😇

💔
31/08/2024

💔

🏡🏠🏡
24/08/2024

🏡🏠🏡

❤
22/08/2024

*ഏത് മതത്തിൽ വിശ്വസിച്ചാലും  മനുഷൃത്വമുള്ളവനായി ജീവിക്കുക*ചതയദിനാശംസകൾ🙏🙏🙏
20/08/2024

*ഏത് മതത്തിൽ വിശ്വസിച്ചാലും
മനുഷൃത്വമുള്ളവനായി ജീവിക്കുക*

ചതയദിനാശംസകൾ🙏🙏🙏

💯
17/08/2024

💯

Address

Angamali
<<NOT-APPLICABLE>>

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am
Sunday 9am - 6am

Website

Alerts

Be the first to know and let us send you an email when Treasure Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Digital creator in Angamali

Show All