മങ്കട Online News

മങ്കട Online News ��

26/08/2023

♦️കളറോണം 2023

മക്കരപ്പറമ്പിലെ ഗൈൻ അക്കാദമി രണ്ടു ദിവസത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

23/08/2023

അങ്ങാടിപ്പുറം ചീരട്ടമലയിൽ കിണറ്റിലെ വെള്ളത്തിന് തീ പിടിച്ചു.

23-08-2023

മലപ്പുറം അങ്ങാടിപ്പുറംചീരട്ടമല ഭാഗത്ത് കഴിഞദിവസം ടാങ്കർ ലോറി മറിഞുണ്ടായ അപകടത്തിൽ ലീക്കായ പെട്രോളും ഡീസലും മണ്ണിൽ പരന്ന് അങ്ങാടിപ്പുറം പരിയാപുരം ഭാഗത്തുള്ള കോൺവെൻ്റിൻ്റ കിണറിലെത്തുകയും രാവിലെ പത്ത് മണിയോടെ വെള്ളമെടുക്കുന്നതിനായി മോട്ടോർ ഓൺ ചെയ്ത സമയത്ത് തീ പടരുകയുമായിരുന്നു. സ്ഥലത്ത് പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ - സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട് .

♦️ബുൾ ബുൾ ഇൻവെസ്റ്റിച്വർ സെറിമണി നടത്തി.08-08-2023അങ്ങാടിപ്പുറം: തരകൻ സ്കൂളിൽ ബുൾ ബുൾ ഇൻവെസ്റ്റിച്വർ സെറിമണി മങ്കട LA സെ...
08/08/2023

♦️ബുൾ ബുൾ ഇൻവെസ്റ്റിച്വർ സെറിമണി നടത്തി.

08-08-2023

അങ്ങാടിപ്പുറം: തരകൻ സ്കൂളിൽ ബുൾ ബുൾ ഇൻവെസ്റ്റിച്വർ സെറിമണി മങ്കട LA സെക്രട്ടറി സൈതലവിമാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഫ്ലോക് ലീഡർ സ്മിത സി പി ചടങ്ങിന് നേതൃത്വം നൽകി.HM രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി രത്നകുമാരി PTA പ്രസിഡൻ്റ്ശ്രീ റഷീദ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കുഞ്ഞിപ്പ ,ശ്രീ അസൈനാർ, മാനേജർ ശ്രീ VK വേണുഗോപാൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയശങ്കർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.അനൂപ് മാസ്റ്റർ നന്ദി പറഞ്ഞു.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️മക്കരപ്പറമ്പിൽ പകൽ വീട് ഉദ്ഘാടനം ചെയ്തു.08-08-2023മക്കരപ്പറമ്പ: കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്...
08/08/2023

♦️മക്കരപ്പറമ്പിൽ പകൽ വീട് ഉദ്ഘാടനം ചെയ്തു.

08-08-2023

മക്കരപ്പറമ്പ: കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പകൽ വീടിന്റെ ഉദ്ഘാടനം ഇ.എം.എസ് സഹകരണ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ വി ശശികുമാർ നിർവഹിച്ചു.

മുതിർന്ന പൗരന്മാരുടെ വാർഷിക സംഗമവും നടന്നു. മുതിർന്ന പൗരന്മാർക്ക് പകൽസമയം ഒത്തുകൂടാൻ ഒരു കേന്ദ്രം എന്ന നിലയിലാണ് പകൽവീട് ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവർത്തന സമയം. ഞായർ അവധിയായിരിക്കും.

മക്കരപ്പറമ്പ് അമ്പലപ്പടി ആറങ്ങോട്ട് ഊട്ടുപുരയിൽ നടന്ന പരിപാടിയിൽ 'മുതിർന്ന പൗരന്മാരുടെ സന്തോഷകരമായ ജീവിതം' എന്ന വിഷയത്തിൽ തുളസി സൗഭരി പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് ശ്രീ. രാജി പിഷാരസ്യാർ എറണാകുളം എന്നിവരുടെ ചിത്രപ്രദർശനവും തത്സമയ ചിത്രം വരയും നടന്നു. മലപ്പുറം ഇശൽകൂട്ടവും മുതിർന്ന പൗരന്മാരും ഒരുക്കിയ സംഗീത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടി.

അബ്ദുൽസലാം വെങ്കിട്ട അധ്യക്ഷത വഹിച്ചു. എ.പി രാമദാസ് സ്വാഗതവും കെ വാസുദേവൻ മാസ്റ്റർ, പി.രാജീവ്, കെ റഷീദ് ആശംസകളും അറിയിച്ചു. മുഹമ്മദ് സുബീഷ് നന്ദി പറഞ്ഞു.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️പ്രീമാരിറ്റൽ കൗൺസിലിങ്: സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.08-08-2023കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയ...
08/08/2023

♦️പ്രീമാരിറ്റൽ കൗൺസിലിങ്: സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.

08-08-2023

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തൽമണ്ണ, പൊന്നാനി, ആലത്തിയൂർ, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾക്ക് കീഴിൽ സൗജന്യ പ്രീമാരിറ്റൽ കൗൺസിലിങ് കോഴ്സ് നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ട് അതത് കേന്ദ്രങ്ങളിൽആഗസ്റ്റ് 21ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര (9447243321), പെരിന്തൽമണ്ണ (8301071846), വളാഞ്ചേരി (8714360186), പൊന്നാനി (9072045179), ആലത്തിയൂർ (9895733289) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ.08-08-2023മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തി...
08/08/2023

♦️സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ.

08-08-2023

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം അന്നേ ദിവസം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തണം.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാദർക്കയും സഞ്ജു മൊയ്‌ദീനും മുന്നേറുന്നു.07-08-2023തിരൂർക്കാട്: യൂട്യൂബിൽ തുടങ്ങി സോഷ്യൽ...
08/08/2023

♦️ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാദർക്കയും സഞ്ജു മൊയ്‌ദീനും മുന്നേറുന്നു.

07-08-2023

തിരൂർക്കാട്: യൂട്യൂബിൽ തുടങ്ങി സോഷ്യൽ മീഡിയയിൽ തരംഗമായ സാഫ്ബോയ്സിന്റെ "സൈനാത്ത" ക്ക് ശേഷം തിരൂർക്കാട് നിന്നും മറ്റൊരു യൂട്യൂബ് ഫാമിലി കൂടി ജന ഹൃദയം കീഴടക്കി മുന്നേറുന്നു.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

ആനുകാലിക വിഷയങ്ങളും കുടുംബ പശ്ചാത്തലത്തിലുള്ള ചെറിയ നുറുങ്ങുകളും സരസമായി കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം നൽകി ഹാസ്യ രൂപത്തിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുകയാണ് തിരൂർക്കാട് സ്വദേശി കൊണ്ടേത്ത് ഷഹീറും മകൻ ഷാൻ അമലും.

ഒരു തമാശക്ക് മൊബൈൽ ക്യാമറയിൽ പകർത്തി വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിൽ പങ്ക് വെച്ചൊരു വീഡിയോക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈ പിതാവും മകനും ഈ രംഗത്തു സജീവമാകുന്നത്.

ഇതുവരെ 83 വീഡിയോകൾ യൂട്യൂബിൽ പങ്ക് വെച്ച ഇവർക്ക് ഇതിനോടകം മുപ്പത്തിനായിരത്തിലധികം (30.6k) സബ്സ്ക്രൈബേഴ്സും യുട്യൂബിൽ നിന്ന് വരുമാനവും ഈ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കാനായി.

തിരൂർക്കാട് ഓട്ടുപാറയിലെ കൊണ്ടേത്ത് അസ്സൈനാർ ആസ്യ ദമ്പതികളുടെ മകനായ ഷഹീറിന്റെ വീഡിയോകൾക്ക് ക്യാമറ ചലിപ്പിക്കുന്നത് ഭാര്യ ഷഹാനയും മിൻഹാലുമാണ്.

ഏറെ പ്രൊഫഷണലിസമൊന്നും അവകാശപ്പെടാനില്ലങ്കിലും മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത, നർമ്മത്തിൽ ചാലിച്ച ഈ കുഞ്ഞു വീഡിയോകൾ ഒരുപോലെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉതകുന്നവയാണ്.

https://youtube.com/

"മൈക്കിൾ ജാക്ക്സന്റെ പാട്ട് പെട്ടി കച്ചവടം", "ചെക്കന്റെ ബുദ്ധി അപാരം " എന്നീ വീഡിയോകൾ ഒരു മില്യണിനു മുകളിൽ ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ ആസ്വദിച്ചത്.

ഏറ്റവും ലളിതമായ ഭാഷയും വള്ളുവനാടൻ ശൈലിയിലും പങ്ക് വെക്കുന്ന തനി നാടൻ വീഡിയോകൾക്ക് കുടുംബ പ്രേക്ഷകർക്കിടയിലാണ് ഏറെ സ്വാധീനമുള്ളത്. അയൽവാസികളായ ഫർഹാനും സുഹൃത്തുക്കളും അതിഥി വേഷത്തിൽ വീഡിയോകളിൽ മുഖം കാണിക്കാറുണ്ട്.

https://youtube.com/

മുഖ്യ കഥാപാത്രമായ സഞ്ജു മൊയ്‌ദീനായി വേഷമിടുന്ന ഷാൻ അമൽ തിരൂർക്കാട് എ.എം.ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

പ്രേക്ഷകർ ഏറ്റെടുത്ത "സൈനാത്ത" ക്ക് ജീവൻ നൽകിയ സാഫ് ബോയ്സ് സഹോദരങ്ങളായ സഫ്‌വാനും അൻഷിദും വെള്ളിത്തിരയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. എന്നാൽ "സൈനാത്ത" യുടെ വിശേഷങ്ങളുമായി ഇനിയും പ്രേക്ഷകർക്ക് മുൻപിലെത്തണമെന്നാണ് സോഷ്യൽ മീഡിയയിലെ കമെന്റ്കൾ സൂചിപ്പിക്കുന്നത്.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️കെ.പി. കുടുംബകൂട്ടായ്മ ആദരിച്ചു.06-08-2023ബിടെക്ക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടിയ അമിനലിൻസിയക്ക് ആദരം.*ഡ...
08/08/2023

♦️കെ.പി. കുടുംബകൂട്ടായ്മ ആദരിച്ചു.

06-08-2023

ബിടെക്ക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടിയ അമിനലിൻസിയക്ക് ആദരം.*

ഡോ: എ.പി.ജെ.അബ്ദുൽ കലാം കേരള ടെക്ക്നോളജിക്കൽ യൂണിവേയ്സിറ്റി
ബി.ടെക്ക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ
ഒന്നാം റാങ്ക് നേടിയ മക്കരപറമ്പകരുവള്ളിപ്പാത്തിക്കൽ അമിനലിൻസിയക്കുള്ള
കെ.പി.കുടുംബ കൂട്ടായ്മയുടെ ആദരം
കൂട്ടായ്മ മുഖ്യ രക്ഷാധികാരി കെ.പി.എ.മജീദ് എം.എൽ.എ സമ്മാനിച്ചു.
കൂട്ടായ്മ പ്രസിഡൻ്റ് കെ.പി.അബൂബക്കർ ഹാജി അധ്യക്ഷനായി. സമദ് മലപ്പുറം, കെ.പി.ഖാദർ ഹാജി, കെ.പി.കരിം, പ്രൊഫ: ജബ്ബാർ, അബ്ദുറഹിമാൻ നാറാണത്ത്, കെ.പി.സാദിഖ് അലി, കെ.പി.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

L
റിപ്പോർട്ട്: ഷമീർ രാമപുരം

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️️ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മങ്കട  സ്വദേശിനി.28-07-2023മങ്കട: കേന്ദ്ര സർക്കാരിന്റെ വ്യോ...
29/07/2023

♦️️ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മങ്കട സ്വദേശിനി.

28-07-2023

മങ്കട: കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മലപ്പുറം സ്വദേശിനി. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശിനി റിൻഷ പട്ടാക്കൽ ആണ് ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ്‌ എന്ന നേട്ടം സ്വന്തമാക്കിയത്.
പ്ലസ് ടുവിനു ശേഷം ബി ടെക്ക് സിവിൽ എഞ്ചിനീയറിങ് പ്രവേശനത്തിനു കാത്തിരിക്കവേയാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവ് കൂടിയായിരുന്നു റിൻഷ.
മേയിൽ ഡിജിസിഎ അംഗീകാരം ലഭിച്ച ഈ കോഴ്സിൽ 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്‌സിന്റെ ഭാഗമായുണ്ട്.ഡ്രോണിന്റെ സുരക്ഷാ പരിശോധനകൾ നടത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടതും പൈലറ്റ് ആണ്.
ഡ്രോണുകൾ പറപ്പിക്കുന്നതിനു നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം.പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️നാട്ടു നന്മയുടെ നാദപ്രപഞ്ചത്തിലലിഞ്ഞ് ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ.27-07-2023കുറുവ/കൊളത്തൂർ: ചെറുകുളമ്പ കെ.എസ്...
29/07/2023

♦️നാട്ടു നന്മയുടെ നാദപ്രപഞ്ചത്തിലലിഞ്ഞ് ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ.

27-07-2023

കുറുവ/കൊളത്തൂർ: ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടു കലാകാരനും ഓടപ്പഴം അവാർഡ് ജേതാവുമായ ഗിരീഷ് അങ്ങാടിപ്പുറം നിർവ്വഹിച്ചു.
വാമൊഴിയായും വരമൊഴിയായും പ്രചാരം നേടിയ നാടൻ പാട്ടുകൾ ആശയം കൊണ്ട് സമ്പന്നവും താളാത്മകവുമാണ്.

സമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ചകൾക്കപ്പുറം പോയ കാലത്തിന്റെ നന്മകളും വരികളിലൂടെ ഗിരീഷ് അങ്ങാടിപ്പുറം കുരുന്നുകൾക്ക് പകർന്നു നൽകി. നാടൻ ശീലിന്റെ നാദ പ്രപഞ്ചത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അലിഞ്ഞുചേർന്നപ്പോൾ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിക്കും അതൊരു മുതൽക്കുട്ടായി .

പി.ടി എ പ്രസിന്റ് അബ്ദുൾ ഗഫൂർ പാലത്തിങ്ങൽ, ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് കടമ്പോട്ട്, അധ്യാപകരായ എം.ജെ.ജോസ് , ആർ.ഷാജി , യൂനുസ് സലീം, പി.നിഷാദ് മോൻ, ടി.ജഷീർ, ശില്‌പ, സി.ജൗഹർ, യാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വായനാവാര മത്സര വിജയികൾക്ക് മാനേജർ കെ.വി.കെ. സയ്യിദ് ഹാഷിം തങ്ങൾ ഉപഹാരങ്ങൾ നൽകി.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️'മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം;പ്രവാസി സംഘം മങ്കട ഏരിയാ കമ്മറ്റി.======================    മങ്കട ONLINE NEWS     ...
29/07/2023

♦️'മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം;പ്രവാസി സംഘം മങ്കട ഏരിയാ കമ്മറ്റി.
======================
മങ്കട ONLINE NEWS
27-07-2023
======================
📌 കൂട്ടിലങ്ങാടിയിൽ പ്രതിഷേധം സംഘടിപിച്ചു.

കൂട്ടിലങ്ങാടി: മണിപ്പൂരിനെ കലാപഭൂമിയാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള പ്രവാസി സംഘം മങ്കട ഏരിയാ കമ്മറ്റി കൂട്ടിലങ്ങാടിയിൽ പ്രതിഷേധം സംഘടിപിച്ചു.

ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനാതിപത്യ വിശ്വാസികൾ മൗനം വെടിയണമെന്ന് ഗഫൂർ മങ്കട പറഞ്ഞു, സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണിപ്പൂരിലെ അക്രമങ്ങൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ഹിന്ദു വർഗീയതയും മുസ്ലിം വർഗീയതയും എതിർക്കപ്പെടണമെന്നും മതനിരപേക്ഷത മുറുകെ പിടിക്കണമെന്നും മൊയ്തീൻ കുട്ടി വള്ളിക്കാപറ്റ ആവശ്യപെട്ടു. ശംസുദ്ധീൻ മൂർഖനാട്, രാകേഷ് മോഹനൻ, നസീബ് മുല്ലപ്പള്ളി എന്നിവർ ജാഥക്ക് നേതൃത്തം നൽകി
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp
*☎️ 9048 522 999*
*☎️ 6238 313 824*

♦️'മാലിന്യ മുക്ത നവകേരളം': മലപ്പുറം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു.27-07-2023മലപ്പുറം: 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാ...
29/07/2023

♦️'മാലിന്യ മുക്ത നവകേരളം': മലപ്പുറം സിവിൽ സ്റ്റേഷൻ ശുചീകരിച്ചു.

27-07-2023

മലപ്പുറം: 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനില്‍ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യങ്ങള്‍ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തിയാല്‍ അതത് ഓഫീസ് മേധാവിക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. സിവില്‍ സ്റ്റേഷനില്‍ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സിവില്‍ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളില്‍ ഏരിയ തിരിച്ച് ശുചീകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവൃത്തികളില്‍ വിവിധ സര്‍വ്വീസ് സംഘടനകളും, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍, കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.
ഓഫീസുകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയ്ക്കും ഇ- വേസ്റ്റ് ക്ലീന്‍ കേരള കമ്പനിയ്ക്കും കൈമാറും.
കളക്ടറേറ്റ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.ഡി.എം എന്‍.എം മെഹറലി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️'മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; അങ്ങാടിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.======================    മങ്കട ONLINE N...
26/07/2023

♦️'മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; അങ്ങാടിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
======================
മങ്കട ONLINE NEWS
26-07-2023
======================
📌പ്രതിഷേധ ജ്വാല കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള നവാസ് ഉദ്‌ഘാടനം ചെയ്തു.

അങ്ങാടിപ്പുറം: ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഇരകളായ മണിപ്പൂർ ജനതയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മങ്കട ഏരിയയിലെ കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ ,സി .ഐ.ടി യു സംഘടനകളുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് നടത്തിയ
'പ്രതിഷേധ ജ്വാല കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള നവാസ് ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം മങ്കട ഏരിയ സെക്രട്ടറി അഡ്വ.ടി.കെ. റഷീദലി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.പത്മജ, എം.പി. സലിം, പി.അബ്ദുസമദ്, എ.ഹരി, കെ. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp
*☎️ 9048 522 999*
*☎️ 6238 313 824*

♦️വലമ്പൂർ ടൗൺ ടീം മണിപ്പൂർ,കൂക്കി ജനതക്ക് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.26-07-2023അങ്ങാടിപ്പുറം:ഹിന്ദുത്വ ഭീകരവാദം ഭരണക...
26/07/2023

♦️വലമ്പൂർ ടൗൺ ടീം മണിപ്പൂർ,കൂക്കി ജനതക്ക് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

26-07-2023

അങ്ങാടിപ്പുറം:ഹിന്ദുത്വ ഭീകരവാദം ഭരണകൂടത്തിന്റെ പിന്തുണയോടെ മണിപ്പൂരിൽ കലാപം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും നഗ്നരാക്കി വർഗീയ കലാപം സൃഷ്ടിക്കുന്ന ബിജെപിയുടെ നരനായാട്ടിനെതിരെ വിവിധ രാഷ്ട്രീയ സാമൂഹിക മത സംഘടനകളുടെയും കൂട്ടിച്ചേർത്തുകൊണ്ട് ടൗൺ ടീം വലമ്പൂർ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
സുബൈർ കെ വി,
സെയ്താലി വലമ്പൂർ, ഫൈസൽ മൂന്നാക്കൽ, ഷമീർ ബാബു എം, മൊയ്തീൻ കെടി,അൻസബ് കെടി,റഫീഖ് പികെ,ഷാജി,അബ്ദുസ്ലാം,ഷംസു എം,അബ്ദുൽ റഷീദ്,ഷൗക്കത്ത് പി കെ, ഇക്ബാൽ കെ വി തുടങ്ങിയവർ ഐക്യദാർഢ്യ സംഗമത്തിന് നേതൃത്വം നൽകി.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️മങ്കട മണ്ഡലം റെവന്യൂ അസംബ്ലി സംഘടിപ്പിച്ചു.26-07-2023പെരിന്തൽമണ്ണ : പെരിന്തൽമണ്ണ താലൂക്ക് മങ്കട മണ്ഡലം റെവന്യൂ അസംബ്ലി...
26/07/2023

♦️മങ്കട മണ്ഡലം റെവന്യൂ അസംബ്ലി സംഘടിപ്പിച്ചു.

26-07-2023

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ താലൂക്ക് മങ്കട മണ്ഡലം റെവന്യൂ അസംബ്ലി മങ്കട നിയോജക മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി യുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്നു. മങ്കട മണ്ഡലത്തിലെ വിവിധ വില്ലേജ്‌ ഓഫീസുകളുടെ പ്രവർത്തനങ്ങൾ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്തു. വില്ലേജ്‌ ഓഫീസുകളിൽ ആവശ്യമായ ജീവനക്കാരുടെ കുറവ് യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി, കൂടാതെ ഐ.ടി ഉപകരണങ്ങളുടെ കുറവും യോഗത്തിൽ സൂചിപ്പിച്ചു. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഐ ടി ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ എ.ഡി.എം എൻ.എം മെഹറലി , ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ പി,ഡെപ്യൂട്ടി തഹസിൽദാർ മാരായ അജയ് കുമാർ ,ഷാഗി പി ,ജെയ്സൺ മാത്യു ,ഖൈറുൽ ബഷീറ, വില്ലേജ്‌ ഓഫീസർമാരായ രഞ്ജിത്ത് മോഹൻ , സജിത്ത് കുമാർ ആർ , അബ്ദുൽ നാസർ കെ ,സ്വപ്ന സി ആർ , രത്നകുമാരി എം ,രജീഷ് എ എം , റജി ടി ജോർജ് , അനിൽ എ വി , സ്മിത ദേവരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp

♦️'കർഷക പരിശീലനങ്ങൾക്ക് തുടക്കം.======================    മങ്കട ONLINE NEWS           25-07-2023======================📌 ...
26/07/2023

♦️'കർഷക പരിശീലനങ്ങൾക്ക് തുടക്കം.
======================
മങ്കട ONLINE NEWS
25-07-2023
======================
📌 ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു..

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു.

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി.

ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു.

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി സൈഫുദ്ധീൻ, വി.കെ ജലാലുദ്ധീൻ, പി.കെ.ഷബീബ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷബീബ തോരപ്പ തുടങ്ങിയവർ സംസാരിച്ചു. കൂട്ടിലങ്ങാടി വെറ്ററിനറി സർജൻ ഡോ.സി.എച്ച് അജ്മൽ സ്വാഗതവും ഡോ.ആർ.മഹേഷ് നന്ദിയും പറഞ്ഞു.
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/Dv4pdbxL2O4CypnaWc7rkp
*☎️ 9048 522 999*
*☎️ 6238 313 824*

♦️പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.07-06-2023ചേരക്കാപ്പറമ്പ: അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് മില്ലുംപടി അംഗനവാടിയിൽ പരിസ്ഥ...
08/06/2023

♦️പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

07-06-2023

ചേരക്കാപ്പറമ്പ: അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് മില്ലുംപടി അംഗനവാടിയിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു.

അംഗനവാടി കുരുന്നുകൾക്ക് ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
അംഗൻവാടി ടീച്ചർ പി. സുബൈദ, പ്രേമ എന്നിവർ നേതൃത്വം നൽകി.

https://chat.whatsapp.com/IACFLV230w56F49dV9u9Ez

♦️തിരുമാന്ധാംകുന്ന് ദേവസ്വത്തിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്.07-06-2023അങ്ങാടിപ്പുറം: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സുരക്ഷാ ...
08/06/2023

♦️തിരുമാന്ധാംകുന്ന് ദേവസ്വത്തിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്.

07-06-2023

അങ്ങാടിപ്പുറം: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചും ഓഡിറ്റിംഗ് പൂർത്തിയാക്കിയും നിവേദ്യങ്ങളും, പ്രസാദങ്ങളും തയ്യാറാക്കുന്ന ശ്രീ തിരുമാന്ധാംകുന്ന് ദേവസ്വത്തിനുള്ള സർക്കാരിൻ്റെ ആദരവ് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും ദേവസ്വത്തിനുവേണ്ടി സർവ്വശ്രീ അനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ ഏറ്റു വാങ്ങുന്നു.

https://chat.whatsapp.com/IACFLV230w56F49dV9u9Ez

♦️‘ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.======================    മങ്കട ONLINE NEWS        ...
08/06/2023

♦️‘ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
======================
മങ്കട ONLINE NEWS
07-06-2023
======================
വെള്ളില: സി. പി ഐ എം തച്ചോത്ത് സ്‌ക്കൂൾ പ്പടി ബ്രാഞ്ചിൻ്റെയും ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെയും നേത്യത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ ഷറഫുദ്ദീൻ,ബിജിഷ, ജയരാജൻ, വാപ്പുട്ടി, സത്യൻ മാഷ്, ഗണപതിമാഷ്, ക്യഷ്ണദാസ്, ബൈജു, അഖിൽ, രാജൻ, സുബീഷ് എന്നിവർ സംസാരിച്ചു.
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/IACFLV230w56F49dV9u9Ez
*☎️ 9048 522 999*
*☎️ 6238 313 824*

♦️കാളാവ് സൈതലവി മുസ്‌ലിയാർ പ്രഥമ കർമ്മ ശ്രേഷ്ട പുരസ്‌കാരം സമ്മാനിച്ചു.07-06-2023മക്കരപറമ്പ:കാളാവ് സൈതലവി മുസ്‌ലിയാരുടെ ഓ...
08/06/2023

♦️കാളാവ് സൈതലവി മുസ്‌ലിയാർ പ്രഥമ കർമ്മ ശ്രേഷ്ട പുരസ്‌കാരം സമ്മാനിച്ചു.

07-06-2023

മക്കരപറമ്പ:
കാളാവ് സൈതലവി മുസ്‌ലിയാരുടെ ഓർമ്മ ക്കായി അദ്ദേഹത്തിൻ്റെ കുടുംബകൂട്ടായ്മ ഫൗണ്ടേഷൻ നൽകുന്ന പ്രഥമ
കർമ്മശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു.
കാളാവ് സൈതലവി മുസ്‌ലിയാരുടെ സന്തത സഹചാരിയായി പ്രവർത്തിക്കുകയും കാളാവിലെമത,സാമൂഹിക, പൊതുസേവന മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുകയും ചെയ്തസൈതലവി വള്ളിക്കാടൻ പാണക്കാട് സാബിഖലി ശിഹാബ് തങ്ങളിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

റിപ്പോർട്ട്:
ഷമീർ രാമപുരം

https://chat.whatsapp.com/IACFLV230w56F49dV9u9Ez

♦️‘ പരിസ്ഥിതി ദിനത്തിൽ കരിമ്പനക്കുണ്ട് നാടിപ്പാറ ഭാഗത്തെ വേസ്റ്റ് യൂത്ത് ബ്രിഗേഡ് വൃത്തിയാക്കി.======================   ...
08/06/2023

♦️‘ പരിസ്ഥിതി ദിനത്തിൽ കരിമ്പനക്കുണ്ട് നാടിപ്പാറ ഭാഗത്തെ വേസ്റ്റ് യൂത്ത് ബ്രിഗേഡ് വൃത്തിയാക്കി.
======================
മങ്കട ONLINE NEWS
07-06-2023
======================
മങ്കട: മങ്കട ഗ്രാമപഞ്ചായത്തിലെ കരിമ്പനക്കുണ്ട് നാടിപ്പാറ ഭാഗത്ത് വേസ്റ്റ് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മങ്കട മേഖല കമ്മിറ്റിയുടെ യൂത്ത് ബിഗ്രേഡ്സിന്റെ നേതൃത്വത്തിൽ അവിടം പൂർണ്ണമായും ക്ലീൻ ചെയ്ത് മാലിന്യ മുക്തമാക്കി.. മേഖലാ സെക്രട്ടറി അലി അക്ബർ,പ്രസിഡന്റ് അഫ്സൽ,മേഖലാ കമ്മിറ്റി അംഗങ്ങളായ ജുനൈസ്, മിഥുൻ,ജിത്തു, ശ്രീരാം മങ്കട യൂണിറ്റ് പ്രസിഡന്റ് സ്‌ലീം,കർക്കിടകം യൂണിറ്റ് പ്രസിഡന്റ് കൃഷ്ണദാസ്,യൂണിറ്റ് അംഗങ്ങളായ ശരത്ത്, രഘു,എന്നിവർ പങ്കെടുത്തു
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/IACFLV230w56F49dV9u9Ez
*☎️ 9048 522 999*
*☎️ 6238 313 824*

♦️‘‘ലോക പരിസ്ഥിതി ദിനം വാരാചരണ പരിപാടികൾക്ക് എസ്.എഫ്.ഐ മങ്കട ഏരിയ കമ്മിറ്റി തുടക്കം കുറിച്ചു.======================    മ...
08/06/2023

♦️‘‘ലോക പരിസ്ഥിതി ദിനം വാരാചരണ പരിപാടികൾക്ക് എസ്.എഫ്.ഐ മങ്കട ഏരിയ കമ്മിറ്റി തുടക്കം കുറിച്ചു.
======================
മങ്കട ONLINE NEWS
06-06-2023
======================
കൂട്ടിലങ്ങാടി: ലോക പരിസ്ഥിതി ദിനം വാരാചരണ പരിപാടികൾക്ക് എസ്.എഫ്.ഐ മങ്കട ഏരിയ കമ്മിറ്റി തുടക്കം കുറിച്ചു.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി കുളത്തിന്റെ ശുചീകരണ പ്രവർത്തനത്തിന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയിഷ ഷഹ്‌മ ഉദ്ഘാടനം നിർവഹിച്ചു നേതൃത്വം നൽകി.

ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ റകുടങ്ങിയവർ പങ്കെടുത്തു.
======================
*ഓരോ15 മിനിറ്റിലും മങ്കട മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലും പുതിയ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*

*♻️വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക.*
https://chat.whatsapp.com/IACFLV230w56F49dV9u9Ez
*☎️ 9048 522 999*
*☎️ 6238 313 824*

♦️എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വെൽഫെയർ പാർട്ടിയുടെ ആദരം.06-06-2023അരിപ്ര: എസ്. എസ്. എൽ. സ...
08/06/2023

♦️എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വെൽഫെയർ പാർട്ടിയുടെ ആദരം.

06-06-2023

അരിപ്ര: എസ്. എസ്. എൽ. സി,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വെൽഫെയർ പാർട്ടി അരിപ്ര യൂണിറ്റ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.പാർട്ടി ജില്ല സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉത്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്ത് ആശംസകൾ അർപ്പിച്ച് സംസാച്ചു.അരിപ്രയിലെ പ്രശസ്ത കവിത രചയിതാവ് ജമാൽ ആന്തൂരതോടി വിദ്യാർത്ഥികൾക്ക് കേരിയർ ഗൈഡൻസ് നൽകി സംസാരിച്ചു.

പാർട്ടി യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദ് അരിപ്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അനീസ് പേരയിൽ സ്വാഗതവും,കമ്മറ്റിയങ്ങം സക്കീർ നന്ദിയും പറഞ്ഞു.

https://chat.whatsapp.com/IACFLV230w56F49dV9u9Ez

♦️കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്ന തിന്നായി മുടി  മുറിച്ച് നൽകി ആഗ്‌നേയ.06-06-2023കുളത്തൂർ > നാഷണൽ ഹൈസ്ക്കൂൾ ഏഴാം ...
08/06/2023

♦️കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്ന തിന്നായി മുടി മുറിച്ച് നൽകി ആഗ്‌നേയ.

06-06-2023

കുളത്തൂർ > നാഷണൽ ഹൈസ്ക്കൂൾ ഏഴാം തരം വിദ്യാർത്ഥിയായ ആഗ്‌നേയ ആനന്ദ് തന്റെ മുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്ന തിന്നായി നൽകി.
ഇടതൂർന്ന് മനോഹരമായ മുടി 32cm നീളത്തിൽ മുറിച്ച് നൽകുമ്പോൾ ആഗ്‌നേയയുടെ കണ്ണുകളിൽ സ്നേഹ തിളക്കം. മജ്ലിസ് കോളേജ് അധ്യാപിക പ്രജിതയുടെയും, സെന്റ് മേരീസ് കോളേജ് അധ്യാപകൻ അനന്തന്റെയും മകളാണ് ആഗ്‌നേയ
വെങ്ങാട് നന്മ പാലിയേറ്റിവ് പ്രവർത്തകരായ ഹസ്സൻ മരുതിൽ, ഫൈസൻ കളത്തിൽ, വിജയലക്ഷ്മി ടീച്ചർ എന്നിവർ മുടി ഏറ്റുവാങ്ങി.

https://chat.whatsapp.com/IACFLV230w56F49dV9u9Ez

♦️തൈകൾ നൽകി കെ ജി  കുരുന്നുകളെ വരവേറ്റു.06-06-2023കടന്നമണ്ണ: ലോക പരിസ്ഥിതി ദിനത്തിൽ കടന്നമണ്ണ മഅദിൻ പബ്ലിക് ഇംഗ്ലീഷ് മീഡ...
08/06/2023

♦️തൈകൾ നൽകി കെ ജി കുരുന്നുകളെ വരവേറ്റു.

06-06-2023

കടന്നമണ്ണ: ലോക പരിസ്ഥിതി ദിനത്തിൽ കടന്നമണ്ണ മഅദിൻ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ ജി കുട്ടികളെ തൈകൾ നൽകി അധ്യാപകർ വരവേറ്റു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിന് ഹരിതവൽക്കരിക്കാനും ഒപ്പം സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ വീടുകളിൽ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുവാനുമായി 1001 തൈകൾ നട്ട് പ്രവേശനോത്സവം വ്യത്യസ്തമായ അനുഭവമാക്കി മാറ്റി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മങ്കട കൃഷിഭവൻ ഓഫീസർ ഷംസീർ മപ്രപടി തൈകൾ നട്ട് പദ്ധതിക്ക് തുടക്കമിട്ടു. ചടങ്ങിൽ മാനേജർ ഗഫൂർ അദനി, ഡയറക്ടർ സയ്യിദ് ശഫീക്ക് ബുഖാരി, ഹെഡ്മാസ്റ്റർ സിദ്ദീഖ് അലി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

https://chat.whatsapp.com/IACFLV230w56F49dV9u9Ez

Address

ANGADIPPURAM
Angadippuram
679321

Telephone

+919048522999

Website

Alerts

Be the first to know and let us send you an email when മങ്കട Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മങ്കട Online News:

Videos

Share

കൃഷി.വാർത്ത.വിനോദം

അങ്ങാടിപ്പുറം,തിരൂർക്കാട്, എന്നിവിടങ്ങളുടെയും മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും അറിയിപ്പുകളും മറ്റു പ്രധാന വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്ന് വേണ്ടിയുള്ളതാണ് a23.onlinenews എന്ന വാട്സാപ്പ് ഗ്രൂപ്പുകൾ.

പ്രാദേശിക വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപെടുക👇

9048 522 999, 9048 522 888


Other Angadippuram media companies

Show All