E-naadan news

E-naadan news വാർത്തകൾ അവസാനിക്കുന്നില്ലാ!
ഈ നാടിന്റെ നേര്മായി ഇ- നാടൻ ന്യുസ്!

18/11/2024

പരിക്കിൽ നിന്നും വിജയത്തിലേക്ക്!
വ്യത്യസ്തമായൊരു ഫുട്ബോൾ ടൂർണ്ണമെന്റ്

30/09/2024

" ഈ കാപട്യത്തിന്റെ പൊയ് മുഖം പൊളിച്ചെറിയേണ്ടതുണ്ട്.
ഇതെല്ലാം മാറണം അല്ലെങ്കിൽ മാറ്റണം "
സോഷ്യൽ ഡെമോക്രാറ്റുകൾ
മുന്നേ പറഞ്ഞതാണിത് !

17/08/2024

ഡോക്ടർമാരുടെ #പണിമുടക്ക് ആശുപത്രികളിലെ ഒപി കൾ #സ്തംഭിച്ചു.

ആലുവ: കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യ വ്യാപകമായി നടത്തിയ #പണിമുടക്കിനെ തുടർന്നു ആലുവയിലെ ആശുപത്രികളിലെ
ഒ പി കൾ സ്തംഭിച്ചു.

ഐ എം എ ആലുവ ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം നജാത്ത് ആശുപത്രി പരിസരത്ത് നടന്നു.

ആലുവയിലെ വിവിധ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി കൊണ്ട് പങ്കെടുത്ത പ്രതിഷേധ സംഗമം
ഐ എം എ മധ്യമേഖല പ്രസിഡന്റ് ഡോക്ടർ ജ്യോതിഷ് ആർ നായർ ഉദ്ഘാടനം ചെയ്തു.

കൊൽക്കത്തയിൽ നടന്ന അതിക്രൂരമായ സംഭവം ഭരണകൂടം നിസ്സാരവൽക്കരിച്ച് കാണരുതെന്നും, ഇത് ആസൂത്രിതമായ ആക്രമണമാണെന്നും,
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും. അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ ആലുവ നജാത്ത് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മൊഹിയുദ്ദീൻ ഹിജാസ് സ്വാഗതം പറഞ്ഞു.

ഐഎംഎ മധ്യമേഖലാ സെക്രട്ടറി ഡോക്ടർ ഫ്രഡി,
സീനിയർ മെമ്പർ ഡോക്ടർ എം എൻ മേനോൻ,
ഡോക്ടർ രാജേശ്വരി അമ്മ,
ഡോക്ടർ ശോഭന കെ,
ഡോക്ടർ സജിത്ത് എം എ,
ഡോക്ടർ റഫീഖ്,
ഡോക്ടർ തോമസ് എംപി,
ഡോക്ടർ അക്കാമ തോമസ്,
ഡോക്ടർ പിഷാരടി പി എൻ എൻ
,
ഡോക്ടർ തോമസ് ജോൺസൺ,
ഡോക്ടർ ബിന്ദു,
ഡോക്ടർ അനിത കൃഷ്ണൻ,
ഡോക്ടർ ഹൈദരലി,
ഡോക്ടർ അനസ്,
ഡോക്ടർ നസിറുദ്ദീൻ,
ഡോക്ടർ ബെനു,
ഡോക്ടർ മുരളീധരൻ,
ഡോക്ടർ അഖിലേഷ്,
ഡോക്ടർ സൂരജ്
എന്നിവരും പങ്കെടുത്തു.

ആശുപത്രിയിലെ നിരവധി നേഴ്സുമാരും ജീവനക്കാരും പങ്കെടുത്തു.

ഇ നാടൻ ന്യൂസ്

അര്‍ദ്ധരാത്രി 12മണിക്ക് തുറക്കും! ലുലു മാള്‍ 41 മണിക്കൂര്‍ അടയ്ക്കില്ല; 50 ശതമാനം വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍...
04/07/2024

അര്‍ദ്ധരാത്രി 12മണിക്ക് തുറക്കും! ലുലു മാള്‍ 41 മണിക്കൂര്‍ അടയ്ക്കില്ല; 50 ശതമാനം വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങാം.
ഇരട്ടി വാങ്ങാന്‍ സുവര്‍ണ്ണാവസരം.

ലുലു ഓണ്‍ സെയിലിന് മറ്റെന്നാള്‍ തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.
ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും.
ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ 41 മണിക്കൂര്‍ നീളുന്ന നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും ലുലു ഒരുക്കിയിട്ടുണ്ട്. വന്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികളുമുണ്ടാകും. ഞായര്‍ വരെയാണ് സെയില്‍.

മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം.

ഐസിഐസിഐ ലൊംബാര്‍ഡ് ‘ഷുവര്‍ട്ടി ഇന്‍ഷുറന്‍സ്’ ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് , മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതിയ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 500ല്‍ അധികം ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു.

ഏപ്രിൽ എട്ടിന് സമ്പൂർണ്ണ സൂര്യഗ്രഹണം. വളർത്തു മൃഗങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ്!ന്യൂയോർക്ക് : സമ്പൂർണ്ണ സൂര്യഗ്രഹണവുമായ...
05/04/2024

ഏപ്രിൽ എട്ടിന് സമ്പൂർണ്ണ സൂര്യഗ്രഹണം.
വളർത്തു മൃഗങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ്!

ന്യൂയോർക്ക് : സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. 2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം യുഎസിൽ ഏപ്രിൽ എട്ടിനാണ് നടക്കുക. മെയ്ൻ മുതൽ ടെക്സാസ് വരെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്തും അതിനു മുൻപ് ആയും വളർത്തു മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ഉണ്ടാകുന്ന രീതിയിൽ വളർത്തു മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.

മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വളർത്തുമൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വളർത്തു മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായി ഇരിക്കാൻ ആയിരിക്കും സാധ്യത എന്നും സൂചനയുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കൂടെ നിർത്താനായി ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്

എഴുന്നൂറ് വർഷം പഴക്കമുള്ള മസ്ജിദ് തകർത്തെറിഞ്ഞെപ്പോൾജോഡോ യാത്ര നയിക്കുന്ന രാഹുൽഗാന്ധി എന്തുകൊണ്ട് മിണ്ടിയില്ല.SDPI കർണാട...
23/02/2024

എഴുന്നൂറ് വർഷം പഴക്കമുള്ള മസ്ജിദ് തകർത്തെറിഞ്ഞെപ്പോൾ
ജോഡോ യാത്ര നയിക്കുന്ന രാഹുൽഗാന്ധി എന്തുകൊണ്ട് മിണ്ടിയില്ല.

SDPI കർണാടക സംസ്ഥാന പ്രസിഡന്റ്
അബ്ദുൽ മജീദ്

06/01/2024

സംസ്ഥാന കലോത്സവം
#വൈറൽ_വീഡിയോ
കുട്ടി പോലീസ്

8/12/2023 #സ്വന്തം_മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ്  #ജീവനൊടുക്കി.ആലുവ: യുവാവ് സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്...
08/12/2023

8/12/2023
#സ്വന്തം_മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് #ജീവനൊടുക്കി.

ആലുവ: യുവാവ് സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ചു.

ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മൽ (28)ണ്‌ മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് 6:30 തോടെയായിരുന്നു സംഭവം.

അജ്മൽ ദുബായിൽ ആയിരുന്നുവെന്നു പറയപ്പെടുന്നു.
അവിടെ ജോലി ഒന്നും ലഭിച്ചില്ല എന്നും ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും
നാട്ടുകാർ പറയുന്നു.

അജ്മൽ തൂങ്ങിമരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ
തന്റെ
മരണം സൂചിപ്പിക്കുന്നപോസ്റ്റ് ഇട്ടിരുന്നു.

അജ്മൽ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ട വീട്ടുകാർ ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണപ്പെട്ടിരുന്നുവെന്ന്ഡോക്ടർ പറഞ്ഞു.
മാതാവ് ജാസ്മിൻ
ഏക സഹോദരി അജ്നാ.

മേൽ നടപടികൾക്കായി മൃതദേഹം ആലുവ പോലീസിന്കൈമാറി.

06/12/2023

#ഇടനെഞ്ചിൽ_തീയായി_പടരട്ടെ_ബാബരി
ബാബരി ദിനത്തിൽ
#ഫസീല_യൂസഫ് എഴുതിയ ഗാനം ആലപിച്ച് വൈറലായി
#സുധീർ_ഏലൂർക്കര!

21/11/2023

#തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന #കാറിന് #തീപിടിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്.

തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.

ഇന്ന് രാവിലെ അമ്പലമുക്കിലായിരുന്നു സംഭവം.

മാരുതി ഒമ്നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഒമ്നി കാറാണ് കത്തിയത്. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി.

പിന്നെയും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. തീ പിന്നീട് ഫയര്‍ ഫോഴ്സ് പൂര്‍ണമായി കെടുത്തുകയായിരുന്നു.

 ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് ടീം
14/11/2023


ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് ടീം

25/10/2023

ഇസ്രായേൽ അധിനിവേശത്തെ ചരിത്രത്തിൽ ആദ്യമായി അപലപിച്ച് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ
അൻ്റോണിയോ ഗുട്ടെറസ്

"ഒക്ടോബർ7ലെ ഹമാസിന്റെ ഇസ്രയേൽ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായതല്ല എന്നു തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്"UNO

10/10/2023

10/10/2023
കാറിലെത്തിയ അക്രമി സംഘത്തിന്റെ മർദ്ദനത്തിൽ വ്യാപാരിക്ക് പരിക്ക്.

ആലുവ:
കാറിലെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്‌.

ആലുവ പ്രൈവറ്റ് ബസ്റ്റാൻന്റിന് സമീപം അർബൻ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
ദീ ബുക്ക്‌ കോർണർ എന്ന സ്ഥാപനത്തിന്റെ ഉടമയായ കപ്രശ്ശേരി മഠത്തിലകത്തോട്ട് വീട്ടിൽ കുഞ്ഞുമരക്കാരിന്റെ മകൻ നിഷാദ് (47)നാണ്
മർദ്ദനത്തിൽ പരിക്കേറ്റ ത്.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം.

നിഷാദിന്റെ ഈ സ്ഥാപനം നേരത്തെ നടത്തിയിരുന്നത് അസീസ് എന്ന വ്യക്തിയായിരുന്നു.

അസീസ് സ്ഥാപനം നടത്തിയിരുന്ന സമയത്തെ ചില കണക്കുകൾ ചോദിച്ചായിരുന്നു നിഷാദിന്റെ ബുക്ക് സ്റ്റോളിൽ സംഘം എത്തിയത്.

ഈ കണക്ക് താൻ അസീസുമായി സംസാരിച്ചു കൊള്ളാം എന്ന് നിഷാദ് പറഞ്ഞതിനെ തുടർന്ന് കാറിൽ എത്തിയ അക്രമിസംഘം നിഷാദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഷാനവാസ് എന്നഅയാളുടെ നേതൃത്വത്തിലാണ് തന്നെ മർദ്ദിച്ചത് എന്ന്നിഷാദ് പറഞ്ഞു.
ആലുവ നജാത്ത്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഷാദിന്റെ മൊഴി രേഖപ്പെടുത്തി ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇ നാടൻ ന്യൂസ്

28/09/2023

ആലുവ കൊടികുത്തുമല ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികകളുടെ നബിദിനാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി!

27/09/2023

27/9/2023

സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ
ക്രൂര മർദ്ദനം.

ആലുവ: പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളുടെ ആക്രമണം.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം.

ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര
മനക്കുളങ്ങര വീട്ടിൽ ഹസൈനാരുടെ മകൻ ഷാഹി (48)നാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

KL41M 555 എന്ന നമ്പറിലുള്ള വെള്ള ബെൻസുകാറിൽ വന്നയാളാണ് ഷാഹിയെ ക്രൂരമായി മർദ്ദിച്ചത്.

കഴുത്തിന് മർദ്ദനമേറ്റ ഷാഹിയെ ശ്വാസ തടസ്സത്തെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാഹിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ
സി സി ടിവിയിൽ പതി ഞ്ഞിട്ടുണ്ട്.

ഇതിന്റെ പേരിൽ പരാതി കൊടുത്താൽ ആശുപത്രി പൂട്ടിക്കും എന്ന ഭീഷണിയും മുഴക്കിയാണ് അക്രമി പോയത്


ഇതിന്റെ തെളിവ് സഹിതം ആലുവ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

ആശുപത്രി ജീവനക്കാർക്ക് നേരെ ഇത്തരം അക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരെയും ആരോഗ്യപ്രവർത്തകരുടെ ഗണത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.

യാതൊരു കാരണവും കൂടാതെ അന്യായമായി തന്നെ മർദ്ദിച്ചയാൾക്കെതിരെ ആശുപത്രി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് അക്രമണത്തിനിരയായ ഷാഹി പരാതിയിൽ പറയുന്നത്.

ഈ നാടൻ ന്യൂസ്

21/09/2023

സൾഫർ ചോർന്നു.
ആലുവ പാനായി കുളത്ത് നാട്ടുകാർ രോഷത്തിൽ.
ഉത്തരവാദികളായ കമ്പനിക്കെതിരെ നിയമനടപടികളുമായി നാട്ടുകാർ.

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്...
13/09/2023

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കൃത്യത്തിന് പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ക്രൂരമായാണ് ആക്രമിച്ചത്. അല്‍ക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. പിന്നാലെ വാക്കത്തി ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റ അല്‍ക്കയെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആക്രമിച്ചത് ബേസിലാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പറയുന്നു. ബേസില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് മരിച്ച അല്‍ക്ക. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബാല കത്തീഡ്രല്‍ പള്ളിയില്‍.

Address

E-naadan News
Aluva
683101

Telephone

9946882031

Website

Alerts

Be the first to know and let us send you an email when E-naadan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-naadan news:

Videos

Share


Other Media/News Companies in Aluva

Show All