dailyhournews.com

dailyhournews.com Dailyhournews നിങ്ങളിലേക്ക് ഉടൻ എത്തുന്നു; പി?

താനൂർ ബോട്ട് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർതാനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരി...
08/05/2023

താനൂർ ബോട്ട് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം.

07/05/2023

കോൺഗ്രസ് ഭീകരവാദത്തിനൊപ്പം; കേരള സ്റ്റോറിയെ എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചെന്ന് മോദി

ബെംഗളൂരു: കോൺഗ്രസ് ഭീകരവാദത്തിനൊപ്പമാണെന്നും അതുകൊണ്ടാണ് കേരള സ്റ്റോറിയെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റോറിയെ കോൺഗ്രസ് എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും ഭീകരവാദ ഗൂഡാലോചനയുടെ അടിസ്ഥാനത്തിലാണ് അവരുടെ ഈ തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ നിലവിൽ നടന്നുവരുന്ന യഥാർത്ഥ്യത്തെ തുറന്ന് കാട്ടുന്നതാണ് സിനിമ. കേരളത്തിൽ നിന്നും മുസ്ലീങ്ങളല്ലാത്ത സ്ത്രീകൾ കാണാതാകുന്നതും മതപരിവർത്തനം ചെയ്യപ്പെട്ടതിന് ശേഷം ഭീകരവാദ സംഘടനയായ ഐഎസ്സിൽ എത്തപ്പെടുന്നതും അണിയറപ്രവർത്തകർ സിനിമയിൽ വരച്ചു കാട്ടിയിട്ടുണ്ടെന്നും മോദിജി ചൂണ്ടിക്കാട്ടി.

കേരള സ്റ്റോറിയെ എതിർത്തു കൊണ്ട് ഭീകരവാദത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസിനെ കാണുമ്പോൾ അത്ഭുതം തോന്നുന്നെന്നും ഇത്തരക്കാരാണോ കർണാടകയെ രക്ഷിക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Address

Cherthala
Alleppey

Alerts

Be the first to know and let us send you an email when dailyhournews.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

DAILY HOUR NEWS

ജനങ്ങള്‍ക്കൊപ്പം,​ ജനങ്ങളിലൂടെ,​ ഓരോ നിമിഷവും


Other News & Media Websites in Alleppey

Show All