Mangalam Dam

Mangalam Dam മംഗലംഡാമിന്റെയും പരിസരങ്ങളിലെയും വാർത്തകളും,വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന വാർത്ത ചാനൽ,
(54)

നമ്മുടെ നാട്ടിലെ വാർത്തകൾ, വിശേഷങ്ങൾ, സുപ്രധാന അറിയിപ്പുകൾ, മംഗലംഡാമിന്റെ നയന മനോഹരമായ ചിത്രങ്ങൾ എന്നിവ മംഗലംഡാമിനെ സ്നേഹിക്കുന്ന എല്ലാവരിലേക്കും എത്തിക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെ Mangalamdam Media 2013-ൽ Mangalam Dam
ഫേസ്ബുക്ക് പേജിന് തുടക്കം കുറിച്ചു. ഇപ്പോൾ നിരവധി വാട്സ്ആപ്പ് വാർത്ത ഗ്രൂപ്പുകളും, ഫേസ്ബുക്ക്‌ ഗ്രൂപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, സിഗ്നൽ, യൂട്യൂബ് ചാനൽ, എന്നീ സോഷ്യൽ മീഡിയയുടെ വി

വിധ പ്ലേറ്റ്ഫോമുകളിലും, www.mangalamdammedia.com എന്ന വെബ്സൈറ്റിലും മംഗലംഡം മീഡിയ ഇപ്പോൾ ലഭ്യമാണ്.
സുധി മംഗലംഡാം തുടങ്ങിവച്ച ഈ സംരംഭം ഇന്ന് അജിത്ത് Pc, റിനിൽ മാധവ്, കണ്ണൻ രവി, സഹദേവൻ സഹു, സ്മിരേഷ് രാജൻ എന്നിവർ അടങ്ങുന്ന ആറംഗ Admin സംഘത്തിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്നു,
ഇവിടെ മുൻകാല അഡ്മിൻസ് ആയിരുന്ന രമേഷ് പറശ്ശേരി, ലിജോ ജോസ് എന്നിവരും ഈ കൂട്ടായ്മയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
_________________________
മംഗലംഡാം :
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മംഗലം ഡാം,
മംഗലം ജലസേചന പദ്ധതിക്കു, വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.
ദേശീയപാത 544-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി വടക്കഞ്ചേരി ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
കേരള ടൂറിസം മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ അധികം ആരും അറിയപ്പെടാതെ കിടക്കുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് മംഗലം ഡാം. പാലക്കാട് ടൗണിൽ നിന്നും തൃശ്ശൂർ ടൗണിൽ നിന്നും മംഗലം ഡാമിലേക്കു ഏകദേശം 50 കിലോമീറ്റർ തുല്യ ദൂരമാണ് ഉള്ളത്. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ നിന്നും വടക്കഞ്ചേരി മംഗലം പാലത്തിൽ നിന്നും നെന്മാറ - പൊള്ളാച്ചി പോകുന്ന വഴി കേറി 5 കിലോമീറ്റർ പിന്നിടുമ്പോൾ മുടപ്പല്ലുർ ടൗണിൽ നിന്നും വലത് തിരിഞ്ഞ വഴി നേരെ ചെന്നെത്തുന്നത് മംഗലം ഡാം ടൗണിലേക്കാണ് . ടൗണിൽ നിന്നും പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി മംഗലം ഡാം അണക്കെട്ടിലേക്കു ഉള്ള കവാടം കാണാം. അവിടെ നിന്നും പാസ്സ് എടുത്തു അണക്കെട്ടിലേക്കു പ്രവേശിക്കാം. ചുറ്റും മലനിരകൾ ഇടതൂർന്നു നിറഞ്ഞ വൃഷ്ടിമേഖലകൾക്കു നടുവിൽ നീണ്ടുകിടക്കുന്ന മംഗലം ഡാം റിസർവോയർ അതിമനോഹരമായ കാഴ്ചയാണ് പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികക്കായി കാഴ്ച വക്കുന്നത്. രാവിലെ 9:30 മുതൽ വൈകീട്ട് 5 മണി വരെയാണ് അണക്കെട്ടിലേക്കു പ്രവേശനം അനുവദിക്കുന്നത്. ഓരോ സീസണുകൾ അനുസരിച്ചു മംഗലം ഡാമിനു വേറിട്ട ഭംഗിയാണ് ഉള്ളത്. ഇടവപ്പാതി ആരംഭിക്കുന്ന ജൂണ് മുതൽ തുലാവർഷം വിടവാങ്ങുന്ന നവംബർ വരെ മംഗലം ഡാം പൂർണതോതിൽ വെള്ളം നിറഞ്ഞിരിക്കുകയായിരിക്കും. അതിൽ മഴയുടെ തോതനുസരിച്ചു ജൂലായ് & ഓഗസ്റ്റ് മാസങ്ങളിൽ ആണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുവാൻ സാധ്യതയുള്ളത്. മംഗലം ഡാമിന്റെ കാഴ്ചകൾ ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ കഴിയുന്നതും ഈ സമയങ്ങളിൽ ആയിരിക്കും. ഡിസംബർ തുടങ്ങുമ്പോൾ അണക്കെട്ടിൽ നിന്നും വെള്ളം പതിയെ പിൻവാങ്ങി തുടങ്ങുകയും ഫെബ്രുവരിയോടെ എഴുപതു ശതമാനം വരെ വെള്ളം വറ്റുകയും ചെയ്യും. മാർച്ച് മാസത്തിൽ തുടങ്ങുന്ന അതികഠിനമായ പാലക്കാടൻ ചൂടിനെ മാറ്റി നിർത്തി വൈകുന്നേരം നാലു മണിക്ക് ശേഷം മംഗലം ഡാം അണക്കെട്ടിന് പിൻഭാഗത്തു കാണുന്ന വെള്ളം വറ്റിയ ഡാം റിസർവോയർ ഏരിയയിൽ ഇറങ്ങുന്നത് വളരെ നല്ലൊരു അനുഭവം ആണ്. മംഗലം ഡാമിൽ നിന്നും കടപ്പാറ പോകുന്ന വഴിയിൽ നിന്നും 3 ഭാഗങ്ങളിലൂടെ വാഹനത്തിൽ റിസർവോയർ ഏരിയയിൽ പ്രവേശിക്കാം. വൈകുന്നേരങ്ങളിൽ റിസർവോയറിൽ വീശുന്ന കുളിർമയേറുന്ന പാലക്കാടൻ കാറ്റ് ഏതു ചൂടിനെയും തണുപ്പിക്കാൻ പോന്നതാണ്. ഒപ്പം റിസർവോയറിന് ചുറ്റിലും നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ പ്രകൃതിയുടെ മനോഹരകാഴ്ച്ചകളും ആരുടെയും മനം കുളിർപ്പിക്കും.
മംഗലം ഡാം അണക്കെട്ടിൽ നിന്നും 8 കിലോമീറ്റർ അകലെ കടപ്പാറ വഴി പോകുമ്പോൾ കാടിനു നടുവിൽ നയന മനോഹരമായ കാഴ്ചകൾക്ക് നടുവിൽ തലയുയർത്തി നിൽക്കുന്ന ആലുങ്കൽ വെള്ളച്ചാട്ടം കാണുവാൻ കഴിയും. മഴക്കാലത്ത് അതീവമായ അപകട സാധ്യത ഉള്ള സ്ഥലമാണ്. ഉൾക്കാട്ടിൽ മഴപെയ്യുമ്പോൾ അപ്രതീക്ഷിതമായി വെള്ളപൊങ്ങുവാൻ ഇടയാക്കുന്ന സ്ഥലം കൂടെയാണ്. കൂടാതെ നിരവധി കയങ്ങളും അപകടകരമായ പാറക്കെട്ടുകളും നിറഞ്ഞിരിക്കുന്ന സ്ഥലമാണ് ആലിങ്കൽ വെള്ളച്ചാട്ടം. മഴ കൂടി നിൽക്കുന്ന സമയങ്ങളിൽ ഉരുൾപൊട്ടൽ സംഭവിക്കുന്ന മേഖല കൂടെയാണ് . ആയതിനാൽ സ്ഥല പരിചയമില്ലാത്തവർ സെപ്റ്റംബർ കഴിഞ്ഞുള്ള മാസങ്ങളിൽ ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതാവും ഉചിതം. ജനുവരിയിൽ വെള്ളച്ചാട്ടം പൂർണമായും വറ്റുവാൻ സാധ്യതയുണ്ട്.
ആലിങ്കലിൽ നിന്നും വലിയ ദൂരത്തിലല്ലാതെ വെള്ളാട്ടിമല ട്രക്കിങിന് അനുയോജ്യമാണ്. പക്ഷെ ടൂറിസം സാധ്യതയിൽ ഇതുവരെ ഉൾപ്പെടാത്തതിനാലും നിബിഡമായ വനമേഖല ആയതിനാലും ജനസമ്പർക്കം കുറവായതിനാലും ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റ് അറിവോടെ മാത്രമേ അവിടേക്ക് പ്രവേശിക്കാവൂ. .

Address

Mangalamdam
Alatur
678706

Alerts

Be the first to know and let us send you an email when Mangalam Dam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mangalam Dam:

Videos

Share


Other Alatur media companies

Show All

You may also like