26/09/2025
ഫോക്കസ് അമ്പലപ്പുഴയുടെ നവരാത്രി മഹോത്സവത്തിന് തുടക്കമായി
അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവത്തിനും പത്മശ്രീ തിലകൻ നാടകോത്സവത്തിനും ഇതോടൊപ്പം തുടക്കമായി. കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിലാരംഭിച്ച പരിപാടി കുഞ്ചൻ സ്മാരക സമിതി ചെയർമാൻ പ്രൊഫ: എൻ.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, ഫോക്കസ് ജനറൽ സെക്രട്ടറി വി.രംഗൻ, ചീഫ് കോ ഓർഡിനേറ്റർ എം.സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് നാദസ്വരക്കച്ചേരി, അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകവും നടന്നു.