updatedalpy

updatedalpy • നമ്മുടെ സ്വന്തം ആലപ്പുഴ
Exploring the soul of Alappuzha, one update at a time! 🌴✨ Your go-to source for all things Alepy – from hidden gems to local vibes.

Join the journey of discovery! 🚤🌊

വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷംആലപ്പുഴ: 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം.രാവിലെ 8.40-ന് ആലപ...
26/01/2024

വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷം

ആലപ്പുഴ: 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം.
രാവിലെ 8.40-ന് ആലപ്പുഴ ബീച്ചിന് സമീപമുള്ള റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ലാതല ആഘോഷച്ചടങ്ങുകള്‍ക്കായി പരേഡ് ബേസ് ലൈനില്‍ അണിനിരന്നു.
വേദിയിലെത്തിയ മുഖ്യാതിഥിയായ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദിനെ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിപേരാണ് എത്തിയത്. ദേശീയ പതാക വീശി ജനാവലി മാര്‍ച്ച് പാസ്റ്റിന് പിന്തുണയറിച്ചു. കബ്സ്, ബുള്‍ ബുള്‍ പ്ലറ്റൂണുകളില്‍ അണിനരന്ന കൊച്ചുകുട്ടികള്‍ക്കും ബാന്‍ഡ് സംഘങ്ങള്‍ക്കും നിറഞ്ഞ കയ്യടി ലഭിച്ചു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി കായംകുളം ചേരാവള്ളിയില്‍
കെ.എ. ബേക്കര്‍ക്ക് മന്ത്രി ചടങ്ങില്‍ ആദരമര്‍പ്പിച്ചു. പരേഡിലെ മികച്ച ആമ്ഡ് കണ്ടിജെന്റ് പ്ലറ്റൂണിനുള്ള പുരസ്‌കാരം ആലപ്പുഴ സൗത്ത് എസ്.ഐ. കെ.ആര്‍. ബിജു നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍ നേടി. ആലപ്പുഴ വനിത പി.എസ്. സബ് ഇന്‍സ്‌പെക്ടര്‍ എസ്. ഗീതുമോള്‍ ആണ് മികച്ച പ്ലറ്റൂണ്‍ കമാന്‍ഡര്‍. എസ്.പി.സി. വിഭാഗത്തില്‍ ആത്മജ ബിജു നയിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലറ്റൂണാണ് ഒന്നാമത്. സ്‌കൗട്ട് വിഭാഗത്തില്‍ അന്‍വര്‍ സാദത്ത് നയിച്ച ലിയോ തേര്‍ട്ടീന്‍ത് എച്ച്.എസ്.എസ്. പ്ലറ്റുണും ഗൈഡ്സ് വിഭാഗത്തില്‍ എം. വേദനന്ദ നയിച്ച മാതാ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫറാസ് നയിച്ച ലിയോ തേര്‍ട്ടീന്‍ത് എല്‍.പി. സ്‌കൂള്‍ പ്ലറ്റൂണും നസ്രിയ നയിച്ച സെന്റ് ജോസഫ്‌സ് എല്‍.പി.ജി.എസ്. പ്ലറ്റൂണും യഥാക്രമം കബ്സ്, ബുള്‍ ബുള്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹമായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മികച്ച ബാന്‍ഡ് സംഘമായി മുഹമ്മദ് ഹസന്‍ നയിച്ച ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുത്തു. കെ.ആര്‍. ആദിത്യ നയിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആണ് ജൂനിയര്‍ വിഭാത്തിലെ മികച്ച ബാന്‍ഡ് സംഘം. പരേഡ് കമാന്‍ഡറായ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹന്‍, സെക്കന്റ് കമാന്‍ഡറായ ആലപ്പുഴ ഡി.എച്ച്. ക്യൂ.വിലെ ആര്‍.എസ്.ഐ. കെ.എം.ഗോപി എന്നിവരെ മന്ത്രി ആദരിച്ചു. ദേശഭക്തിഗാനം ആലപിച്ച അറവുകാട് എച്ച്.എസ്.എസ്സിലെ ആവണിക്കും സംഘത്തിനും മന്ത്രി ഉപഹാരം കൈമാറി.

റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ല ഒരുങ്ങി-മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തുംആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ...
24/01/2024

റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ല ഒരുങ്ങി
-മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. ആലപ്പുഴ ബീച്ചിനടുത്തുള്ള പൊലിസ് പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക.

പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.59-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.

പോലീസ്, ഏക്‌സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിങ്ങനെ കണ്ടിജെന്റുകളും 4 ബാന്‍ഡുകളും ഉള്‍പ്പെടെ 16 പ്ലാട്ടൂനുകളാണ് പരേഡില്‍ അണിനിരക്കുന്നത്. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹനാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജൈവവായനയ്ക്ക് തുടക്കം കുറിച്ച് പൊതുവിദ്യാലയങ്ങള്‍ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ബഡ്ഡിംഗ് റൈറ്റ...
24/01/2024

ജൈവവായനയ്ക്ക് തുടക്കം കുറിച്ച് പൊതുവിദ്യാലയങ്ങള്‍

ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികളിലെ വായന പരിപോഷണം, സര്‍ഗാത്മക വികാസം എന്നീ ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളെ സ്വാഭാവിക വായനയിലേയ്ക്ക് നയിക്കാനായി വായനയുടെ വിവിധ തലങ്ങളെക്കുറിച്ചും കുട്ടികളെ വായനയിലൂടെ എഴുത്തിലേക്ക് നയിക്കേണ്ട രീതികളെ കുറിച്ചും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ഇതിലൂടെ കുട്ടികളില്‍ പുതിയ വായന സംസ്‌കാരം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.

എസ്.എസ്.കെ. ജില്ല ഓഫീസില്‍ നടന്ന ഏകദിന പരിശീലനം ജില്ല ഓഫീസര്‍ ഡി.എം. രജനീഷ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍മാരായ ബാബുനാഥ്, മേരി ദയ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ ജിഷ, ഷിഹാബ് നൈന എന്നിവര്‍ ക്ലാസ് നയിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ വായനക്കൂട്ടം, എഴുത്ത് കൂട്ടം എന്നിവ രൂപീകരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ബി.ആര്‍.സി., ജില്ലാതല കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

റെയില്‍വേ ഗേറ്റ് അടച്ചിടുംആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍:50 (...
24/01/2024

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍:50 (സര്‍വോദയ ഗേറ്റ് ) ജനുവരി 25-ന് രാവിലെ എട്ട് മുതല്‍ ജനുവരി 27 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍:49 (കലവൂര്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍:51(റേഡിയോ സ്റ്റേഷന്‍ ഗേറ്റ്) വഴി പോകണം.

റെയില്‍വേ ഗേറ്റ് അടച്ചിടുംആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 51 ...
24/01/2024

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 51 (റേഡിയോ സ്റ്റേഷന്‍ ഗേറ്റ്) ജനുവരി 22-ന് രാവിലെ 10 മുതല്‍ ജനുവരി 24 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 52 (ഉദയ ഗേറ്റ്) വഴി പോകണം.

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 115 (തിരുപ്പാകുടം ഗേറ്റ് ) ജനുവരി 24-ന് രാവിലെ എട്ട് മുതല്‍ 25 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

ചിറപ്പ് മഹോത്സവം മൂന്നാം ദിനം•••©  •••Follow Tag/use  ••••
20/12/2023

ചിറപ്പ് മഹോത്സവം മൂന്നാം ദിനം
•••
©
•••
Follow
Tag/use
•••

തുറവൂർ മഹാക്ഷേത്രംതിരുവുത്സവം ആറാം ഉത്സവം• വടക്കനപ്പനെ ശിരസ്സിലേറ്റി പല്ലാട്ട്     ബ്രഹ്മദത്തൻ• തെക്കനപ്പനെ ശിരസ്സിലേറ്റ...
10/11/2023

തുറവൂർ മഹാക്ഷേത്രം
തിരുവുത്സവം ആറാം ഉത്സവം

• വടക്കനപ്പനെ ശിരസ്സിലേറ്റി പല്ലാട്ട് ബ്രഹ്മദത്തൻ

• തെക്കനപ്പനെ ശിരസ്സിലേറ്റി മധുരപ്പുറം കണ്ണൻ

©

തുറവൂർ മഹാക്ഷേത്രം ദീപാവലി തിരുവുത്സവം 2023 പ്രോഗ്രാം നോട്ടീസ്Follow/tag
03/11/2023

തുറവൂർ മഹാക്ഷേത്രം ദീപാവലി തിരുവുത്സവം 2023 പ്രോഗ്രാം നോട്ടീസ്
Follow/tag

പുലികളി 2k23 ചിത്രങ്ങളിലൂടെ 😍🔥
02/09/2023

പുലികളി 2k23 ചിത്രങ്ങളിലൂടെ 😍🔥

influencer's Charity Football⚽️ Match🔥 June 11 Sunday  6.00 Pm : : Follow/Tag Use   : : ________________________________...
11/06/2023

influencer's Charity Football⚽️ Match🔥 June 11 Sunday 6.00 Pm

:
:
Follow/Tag
Use
:
:
_________________________________
_________________________________

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മ...
05/06/2023

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്യമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എതിരെ വന്ന പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.


ഇന്ന് നീരണിഞ്ഞ കാരിച്ചാൽ::Follow/Tag Use  :: __________________________         #2022  #2023
12/05/2023

ഇന്ന് നീരണിഞ്ഞ കാരിച്ചാൽ
:
:
Follow/Tag
Use
:
:
__________________________
#2022 #2023

കാലം കാത്തു വെച്ച നിയോഗംTag/follow Use     🎥
01/05/2023

കാലം കാത്തു വെച്ച നിയോഗം

Tag/follow
Use

🎥

Thrissur pooram 2023
01/05/2023

Thrissur pooram 2023

തൃശ്ശൂർ പൂരം 2023
30/04/2023

തൃശ്ശൂർ പൂരം 2023

ശ്രീ നെയ്തലക്കാവിലമ്മയെ ശിരസ്സാവഹിച്ച് തൃശ്ശൂർ പൂരം പുറപ്പാടിന് ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ              ...
30/04/2023

ശ്രീ നെയ്തലക്കാവിലമ്മയെ ശിരസ്സാവഹിച്ച് തൃശ്ശൂർ പൂരം പുറപ്പാടിന് ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

Address

Alappuzha

Telephone

+917736220586

Website

Alerts

Be the first to know and let us send you an email when updatedalpy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category