Venice News Tv new

Venice News Tv new Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venice News Tv new, Media/News Company, alappuzha, Alappuzha.

23/12/2024

*ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്.

മുകേഷിനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് വടക്കാഞ്ചേരി കോടതിയിൽ‌ കുറ്റപത്രം സമർപ്പിച്ചത്.

2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ഇതിനൊപ്പം ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും റജിസ്റ്റർ ചെയ്ത കേസുകളിലും പൊലീസ് കുറ്റപത്രം നൽകി.

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ് ഐ ടി ഇതുവരെ 7 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

23/12/2024

*വയനാട് സി പി എമ്മിനെ കെ റഫീഖ് നയിക്കും.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,

കെ റഫീഖ് സി പി എം വയനാട് ജില്ലാ സെക്രട്ടറി.

രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന
സി പി എം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സമ്മേളനത്തില്‍ പി ഗഗാറിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലവില്‍ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ് എഫ്‌ ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്.

*വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,'90 വയസായിരുന്നു. മുംബൈയി...
23/12/2024

*വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,'

90 വയസായിരുന്നു.

മുംബൈയിലെ ആശുപത്രിയില്‍ വച്ച്‌ ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അന്ത്യം.

ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്.

മന്ദാന്‍, സുബൈദ, സര്‍ദാരി ബീഗം തുടങ്ങിയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന സിനിമകള്‍.1934ല്‍ ഹൈദരാബാദിലാണ് ജനം. 1947ല്‍ റിലീസ് ചെയ്ത അങ്കുറിലൂടെയാണ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡിഓറിന് നോമിനേറ്റ് ചെയ്യപ്പെട്ടു. 1976ന് അദ്ദേഹത്തിന് പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു

23/12/2024

*ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് വില്‍ക്കാനുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സര്‍ക്കാരിന്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി.

നേരത്തെ കാലാവധി ഏഴ് വര്‍ഷമായിരുന്നതാണ് 12 വര്‍ഷായി നീട്ടിയിരിക്കുന്നത്. ഏഴ് വര്‍ഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന് തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.

പിഎംഎവൈ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റു പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതി മുതലാണ് സമയം കണക്കാക്കുക.

കഴിഞ്ഞ ജൂലൈ ഒന്നുമുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴ് വര്‍ഷമായി ചുരുക്കിയത്. അതിന് മുമ്പ് പത്ത് വര്‍ഷവും പദ്ധതിയുടെ തുടക്കത്തില്‍ 12 വര്‍ഷവുമായിരുന്നു കാലാവധി.

22/12/2024

*എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല.

ആരോഗ്യനില ഇന്നലത്തെ അതേരീതിയില്‍ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍.

അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നില ഗുരുതരമായി തുടരുകയാണെങ്കിലും കൂടുതല്‍ വഷളായതായി കാണുന്നില്ല.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം.ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്.

ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ 17ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം എം.ടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

22/12/2024

*എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർ എസ് എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ.

സംഘപരിവാർ അജണ്ട സി പി എം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും സതീശൻ പറഞ്ഞു.

താൻ വിമർശനത്തിന് അതീതനല്ലെന്നായിരുന്നു എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോടുള്ള സതീശന്റെ പ്രതികരണം.

സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും.

എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എൻ എസ് എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്.

അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻ എസ് എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു.

22/12/2024

*സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം.

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു.

22/12/2024

*ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്.

തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്.

കേരളം ഇത്തവണ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നില്ല.

2023ല്‍ 'നാരിശക്തി' പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവില്‍ കേരളം അവതരിപ്പിച്ചത്.

അതേ സമയം ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ച നിശ്ചല ദൃശ്യങ്ങളുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി.

ദില്ലിയിലെ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ദേഷ്യമാണ് അനുമതി നല്‍കാത്തതിന് പിന്നിലെന്ന് മുന്‍മുഖ്യമന്ത്രിയും എഎപിയുടെ തലവനുമായ അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.

22/12/2024

*ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള 55-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

2000 രൂപയിൽ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

*55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങൾ ഇവയാണ്*

* ജിഎസ്ടി കൗൺസിൽ ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനമായി കുറച്ചു
* ജീൻ തെറാപ്പി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
* മുൻകൂട്ടി പാക്കേജുചെയ്തതും ലേബൽ ചെയ്തതുമായ വസ്തുക്കളുടെ വിവരണത്തിൽ ഭേദഗതി വരുത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്
* ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ടതില്ല
* ഇൻഷുറൻസ് പ്രീമിയത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
* 50 ശതമാനത്തിലധികം ഫ്ലൈ ആഷ് അടങ്ങിയ എസിസി ബ്ലോക്കുകൾക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും
* കർഷകൻ വിൽക്കുന്ന പച്ച കുരുമുളക്, ഉണക്ക കുരുമുളക് എന്നിവ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ല.
* ദീഘദുര എയർ മിസൈൽ (LR-SAM) സംവിധാനത്തിന് ജിഎസ്ടി ഇളവ് നൽകി
* കയറ്റുമതി നഷ്ടപരിഹാര സെസ് നിരക്ക് 0.1% ആയി കുറയ്ച്ചു

*ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,...
21/12/2024

*ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം.

തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്.തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.

21/12/2024

*"വിജയം മാത്രമേ ലോകം അംഗീകരിക്കൂ, ശതമാന കണക്കൊന്നും ആരും നോക്കില്ല": സുരേഷ് ഗോപി*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തിയാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റ് ബി ജെ പിക്ക് നേടാനാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ബി ജെ പി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.

വിജയം മാത്രമേ ലോകം അംഗീകരിക്കൂ.

ശതമാന കണക്കൊന്നും ആരും നോക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ സ്ഥാനം മോഹിച്ചല്ല ആരും പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

21/12/2024

*ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മൂക്കന്നൂർ സ്വദേശി ഐസക് എന്ന 23 കാരനാണ് പിടിയിലായത്.

ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.

രാത്രി മൂത്രമൊഴിക്കാൻ സെൽ തുറന്നപ്പോൾ ഇറങ്ങി ഓടുകയായിരുന്നു.

മൂക്കന്നുരിൽ നിന്നുമാണ് പ്രതിയെപിടികൂടിയത്.

21/12/2024

*ശബരിമലയിൽ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു; സ്പോട് ബുക്കിംഗ് ഒഴിവാക്കും*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു.

സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്.

ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം.

26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു.

സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്.

96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്.

ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.

ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം.

21/12/2024

*കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.

കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ - 52) നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഐ പി സി 302, 449, 506 - (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃസഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

21/12/2024

*ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുതുപ്പരിയാരത്താണ് അപകടം നടന്നത്.

പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.

ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റാണ് യുവാക്കൾ മരിച്ചത്.

ബൈക്ക് പൂർണമായും കത്തി നശിച്ചു.

മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരാണ്.

അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

20/12/2024

*കുമളി ഷഫീഖ് വധശ്രമക്കേസ്: പിതാവ് ഷരീഫിന് 7 വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ്*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കുമളിയിൽ 11 വർഷം മുൻപ് അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി.

ഷഫീഖ് വധശ്രമക്കേസിലാണ് പിതാവും കേസിൽ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വർഷം തടവ് വിധിച്ചത്.

രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വർഷവും തടവുശിക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.

ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.

ഷരീഫ് 50,000 രൂപ പിഴയൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഒരു വർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിൽ പറയുന്നു.

അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരു വർഷം തടവ് അധികം തടവ് അനുഭവിക്കേണ്ടിവരും.

2013 ജൂലൈയിലാണ് ഷഫീഖ് മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്.

അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്.

അപസ്മാരമുള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നായിരുന്നു പ്രതികൾ വാദിച്ചത്.

ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നും വാദമുണ്ടായിരുന്നു.

എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകളാണ് കേസിൽ നിർണായകമായത്.

വർഷങ്ങളായി തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.

20/12/2024

*വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് എസ് മേധാവി മോഹൻ ഭാഗവത്.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല.

ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു.

എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല.
മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

20/12/2024

*രമേശ്‌ ചെന്നിത്തല ഇരുത്തം വന്ന രാഷ്ട്രീയ നേതാവെന്ന്
വെള്ളാപ്പള്ളി നടേശൻ*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

എൻ എസ് എസുമായി രമേശ്‌ ചെന്നിത്തല അകന്ന് നിൽക്കാൻ പാടില്ല.

പിണക്കം മാറി ഇണക്കത്തിലേക്ക് എത്തിയെങ്കിൽ അതിന് രമേശിന്റെ മെയ് വഴക്കവും വിട്ടുവീഴ്ചയും വലിയ മനസ്സുമാണ് കാരണം.

രമേശ്‌ ജനസമ്മതി ഉള്ള നേതാവാണ്.

പിണക്കങ്ങൾ തീർത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും നല്ലത്.

ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പക്വമില്ലാതെ നാവ് കൊണ്ട് വെറുപ്പ് മേടിക്കുന്നയാൾ.

പ്രതിപക്ഷ നേതാവിന്റെ നാക്ക് മോശം.

പ്രതിപക്ഷ നേതാവിന് വേണ്ട മെയ് വഴക്കം അദ്ദേഹത്തിന് ഇല്ല.

അതുകൊണ്ടാണ് എൻ എസ് എസ് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് തന്റെ വിശ്വാസമെന്നും വെള്ളാപ്പള്ളി.

Address

Alappuzha
Alappuzha
688001

Telephone

+919562456535

Website

Alerts

Be the first to know and let us send you an email when Venice News Tv new posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Venice News Tv new:

Videos

Share