Keralaonemalayalam.com

Keralaonemalayalam.com അറിയാനും പറയാനും
(2)

17/11/2023

ക്ഷേമപെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ യാചന സമരത്തിനിറങ്ങിയ അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തി

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സുരേഷ് ഗോപി വീട്ടിലെത്തിയത്

മറിയകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് സുരേഷ് ഗോപി

യാചനാ സമരത്തിനിറങ്ങിയ അമ്മമാരെ താനിങ്ങെടുക്കുവാന്ന് സുരേഷ് ഗോപി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ
14/11/2023

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു
14/11/2023

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു

യെല്ലോ അലർട്ട്
08/11/2023

യെല്ലോ അലർട്ട്

വാക് ഇൻ ഇന്റർവ്യൂ
01/11/2023

വാക് ഇൻ ഇന്റർവ്യൂ

01/11/2023
കേരളപിറവി ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ അടുത്ത വർഷത്തെ കേരളീയം പരിപ...
01/11/2023

കേരളപിറവി ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ വിളമ്പരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ശോഭന എന്നിവർ സെൽഫിയെടുക്കുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, എന്നിവർ സമീപം

-

01/11/2023

ശാപമോക്ഷം കാത്ത് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന തോക്കുപാറ, ചെങ്കുളം, ആശ്രമം റോഡ്. റോഡ് തകര്‍ന്നതോടെ റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തീകരണം ഇനിയും സാധ്യമാക്കിയിട്ടില്ല.നടുവൊടിഞ്ഞുള്ള യാത്ര മടുത്തതോടെ പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമിപ്പോള്‍ രൂപം കൊണ്ട് കഴിഞ്ഞു.

01/11/2023

മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടി കുടിയിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം ഈ വേനല്‍കാലത്തെങ്കിലും നടത്തണമെന്ന ആവശ്യം ശക്തം. 2018ലെ പ്രളയത്തിലായിരുന്നു ആദിവാസി കുടുംബങ്ങള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിച്ചിരുന്ന പാലം ഒഴുകി പോയത്. പിന്നീടിങ്ങോട്ടുള്ള ഓരോ മഴക്കാലത്തും പുറംലോകത്തെത്തുവാന്‍ ആദിവാസി കുടുംബങ്ങള്‍ നടത്തുന്നത് ദുരിതയാത്രയാണ്.

01/11/2023

വിവിധ കാരണങ്ങളാല്‍ മുമ്പോട്ട് പോകാന്‍ പെടാപ്പാട് പെടുകയാണ് ഹൈറേഞ്ചിലെ സ്വകാര്യ ബസ് മേഖലയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ബസുകളില്‍ ഉണ്ടായിട്ടുള്ള വരുമാനകുറവും ചിലവില്‍ ഉണ്ടായിട്ടുള്ള വര്‍ധനവുമാണ് സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.കഴിഞ്ഞ കുറച്ചുകാലത്തെ കണക്കുകള്‍മാത്രം പരിശോധിച്ചാല്‍ നിരത്തൊഴിഞ്ഞ സ്വകാര്യ ബസുകളുടെ എണ്ണം വലുതാണ്.

01/11/2023

മന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി നടത്തുന്ന നവകേരള സദസിന് മുന്നോടിയായി ദേവികുളം മണ്ഡലതല സംഘാടക സമിതി രൂപികരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. എ രാജ എം എല്‍ എ ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ആളുകളുമായി സംവദിക്കും.

ഡോക്ടർ ഒഴിവ്
31/10/2023

ഡോക്ടർ ഒഴിവ്

31/10/2023

ഇടതുഭരണ പരാജയങ്ങള്‍ക്കും അഴിമതിക്കുമെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് മാങ്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനബോധന പദയാത്ര നടത്തി.വേലിയാമ്പാറയില്‍ നിന്നാരംഭിച്ച പദയാത്ര മാങ്കുളം ടൗണില്‍ സമാപിച്ചു.

31/10/2023

അടിമാലി സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടന്നു. തിരികെ 2023 എന്ന പേരിലായിരുന്നു സംഗമം നടന്നത്. സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം പോയകാല നാളുകളുടെ ഓര്‍ത്തെടുക്കലായി.

31/10/2023

സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ എ കെ മണി. ജനകീയ വിജയ സന്ദേശ യാത്രയില്‍ സി വി വര്‍ഗ്ഗീസ് മൂന്നാറിലെ ഭൂ വിഷയവുമായി ബന്ധപ്പെട്ട് എ കെ മണിയുടെ പേര് പരമാര്‍ശിച്ച് പ്രസംഗം നടത്തിയിരുന്നു.ഇതിന് മറുപടിയുമായാണ് എ കെ മണി രംഗത്തെത്തിയത്. താന്‍ ഒരടി ഭൂമിയെങ്കിലും മൂന്നാറില്‍ കയ്യേറിയിട്ടുണ്ടെന്ന് തെളിയിക്കട്ടെയെന്നും മറ്റ് ചിലരുടെ കയ്യേറ്റം മറച്ചു പിടിക്കാനാണ് തന്റെ പേര് വലിച്ചിഴക്കുന്നതെന്നും എ കെ മണി പറഞ്ഞു.

31/10/2023

ദേവികുളം റവന്യൂ ഡിവിഷനിലെ സ്‌കൂള്‍ സേഫ്റ്റി പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെയിന്‍ ഗേജുകള്‍ സ്ഥാപിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ നിര്‍വ്വഹിച്ചു. മഴ പെയ്യുന്ന ഘട്ടങ്ങളില്‍ ഉപകരണത്തിലെ റീഡിങ്ങുകളും കളര്‍ കോഡിങ്ങുകളും ഉപയോഗപ്പെടുത്തി അതാത് സ്ഥാപനങ്ങള്‍ക്ക് തന്നെ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

31/10/2023

വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യം അനന്തമായി നീളുന്നു.വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഈ ചെക്ക് ഡാം ചെളിയും മണലും കൊണ്ട് നികന്നിട്ട് നാളുകളേറെയായി.

31/10/2023

മാങ്കുളം ഗ്രാമപഞ്ചായത്തിലെ അമ്പതാംമൈല്‍ ഭാഗത്തായുള്ള പറത്താനം വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നതാണ്.വന്യമായൊഴുകുന്ന പുഴയുടെ സൗന്ദര്യം ഏതൊരു സഞ്ചാരിയും നോക്കി നില്‍ക്കും. എന്നാല്‍ അപകട സാധ്യതയേറെയുള്ള ഈ വെള്ളച്ചാട്ടത്തില്‍ സുരക്ഷയും മറ്റടിസ്ഥാന സൗകര്യങ്ങളുമൊരുക്കി മാങ്കുളത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.

ലബോറട്ടറി സേവനം : ക്വട്ടേഷനുകള്‍ ക്ഷണിച്ചുനെടുംകണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക്  ആവശ്യമാ...
27/10/2023

ലബോറട്ടറി സേവനം : ക്വട്ടേഷനുകള്‍ ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ആവശ്യമായിവരുന്ന വിവിധ തരത്തിലുള്ള യുഎസ്ജി സ്‌കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സ്‌കാനിംഗുകള്‍, അവയുടെ നിരക്ക് എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം . നവംബര്‍ 9 ന് ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കുന്നതും നവംബര്‍ 10 ന് രാവിലെ 10.30 ന് ക്വട്ടേഷനുകള്‍ തുറക്കുന്നതുമാണ്. നെടുംകണ്ടം താലൂക്കാശുപത്രിയുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04868 232650

ഐ ടി ഐ ക്ലാസ്സികൾ
27/10/2023

ഐ ടി ഐ ക്ലാസ്സികൾ

വാഹനം വാടകയ്ക്ക്
27/10/2023

വാഹനം വാടകയ്ക്ക്

27/10/2023

ജില്ലയിലെ പുഴകളിലും മറ്റിതര ജലാശങ്ങളിലും അടിഞ്ഞ് കിടക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്നാവശ്യം. നീക്കം ചെയ്യുന്ന മണല്‍ ലേലം ചെയ്ത് നല്‍കിയാല്‍ നിര്‍മ്മാണ മേഖലക്ക് സഹായകരമാകുമെന്നാണ് വാദം. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് മോശമല്ലാത്ത തുക വരുമാനമായി എത്തുമെന്നും വാദമുയരുന്നു.

27/10/2023

ഇടമലക്കുടിയുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. കോളനിയിൽ ബി എസ് എൻ എൽ മൊബൈൽ റേഞ്ചും നെറ്റ് വർക്ക് സൗകര്യവും ലഭിച്ചതിന് പിന്നാലെ കോളനിയിലേക്കുള്ള റോഡ് നിർമ്മാണത്തിനും കളമൊരുങ്ങുകയാണ്.
പെ​ട്ടി​മു​ടി പു​ല്ലു​മേ​ട് മു​ത​ൽ ഏഴര കി​ലോ​മീ​റ്റ​ർ ദൂ​രെ സ്ഥി​തി​ചെ​യ്യു​ന്ന ആ​ദ്യ ഊ​രാ​യ ഇ​ഡ​ലി​പ്പാ​റ വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട നി​ർ​മ്മാണം നടത്താൻ ലക്ഷ്യമിട്ടിട്ടുള്ളത്.

27/10/2023

കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ നവാസ് മീരാന് അടിമാലിയില്‍ ബാസ് ക്ലബിന്റെ നേതൃത്യത്തില്‍ പൗര സ്വീകരണം നല്‍കുന്നു. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ അടിമാലിയില്‍ നടന്ന് വരികയാണെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയുടെ ഭാഗമായി പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടക്കും.

27/10/2023

അടിമാലിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാനതല ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ശാസ്ത്ര സാങ്കേതിക മേളക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9, 10, 11 തിയതികളിലായാണ് മേള നടക്കുന്നത്.
പതിനാല് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മേളയുടെ ഭാഗമാകും.

താൽക്കാലിക നിയമനം
26/10/2023

താൽക്കാലിക നിയമനം

റവന്യൂ ദൗത്യസംഘം അവലോകന യോഗം ചേർന്നു
26/10/2023

റവന്യൂ ദൗത്യസംഘം അവലോകന യോഗം ചേർന്നു

26/10/2023

'അനാവശ്യ സമരം, സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത്'; മന്ത്രി ആൻ്റണി രാജു

26/10/2023

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ശ്രീലങ്ക ഇംഗ്ലണ്ട് പോരാട്ടം; ഇരു ടീമുകൾക്കും നിർണ്ണായ മത്സരം

26/10/2023

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി ആനവിരട്ടി കുരിശുംപടിക്ക് സമീപം വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്നലെ രാത്രിയിലായിരുന്നു ഏറ്റവും ഒടുവില്‍ വാഹനാപകടം സംഭവിച്ചത്. ഈ ഭാഗത്ത് കൂടി വാഹനങ്ങള്‍ പലപ്പോഴും അമിത വേഗതയില്‍ കടന്ന് പോകുന്നതും പ്രദേശത്തെ ഇടുങ്ങിയ കലുങ്കും കൊടും വളവുകളുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം.

26/10/2023

റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന പുഴുക്കലരിയുടെ അളവ് വെട്ടികുറച്ചുവെന്ന ആരോപണവുമായി മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. മൂന്നാറിലെ തോട്ടം മേഖലയിലെ ആളുകള്‍ കൂടുതലായി ഉപയോഗിച്ച് വന്നിരുന്നത് പുഴുക്കലരിയാണ്.എ എ വൈ കാര്‍ഡുടമകള്‍ ഒഴികെ മറ്റ് കാര്‍ഡുകാര്‍ക്ക് നിലവില്‍ പുഴുക്കലരി ലഭ്യമല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. അരി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണ്.

26/10/2023

പന്നിയാർ പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്‌തമായ മഴയെ തുടർന്ന് സംഭരണ ശേഷിയുടെ പരമാവധിയെത്തിയ പൊന്മുടി അണകെട്ടിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 10 സെൻറ്റിമിറ്റർ ആണ് ഉയർത്തിയത്

26/10/2023

ജോജോക്കായി കൈകോര്‍ത്ത് ഡിവൈഎഫ്‌ഐ; ജനകീയ ലേലത്തിലൂടെ സമാഹരിച്ചത് 87000 രൂപ

25/10/2023

അടിമാലി മേഖലയിലും വിപുലമായ വിജയദശമി ആഘോഷം നടന്നു.ക്ഷേത്രങ്ങളില്‍ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നു.നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചത്.

25/10/2023

പൂജാവധി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളാല്‍ നിറഞ്ഞ് മൂന്നാര്‍.ശനിയാഴ്ച്ച മുതല്‍ അനുഭവപ്പെടുന്ന തിരക്ക് ഇന്നും തുടരുകയാണ്. ബോട്ടിംഗ് സെന്ററുകളിലും മറ്റിതര വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ സഞ്ചാരികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നത്.ദേശിയപാതയിലും വാഹനങ്ങളുടെ വലിയ തിരക്കുണ്ട്.

25/10/2023

കല്ലാര്‍ മാങ്കുളം റോഡില്‍ വിവിധയിടങ്ങളിലായി അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ച് നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. കല്ലാര്‍ മുതല്‍ മാങ്കുളം വരെയുള്ള വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. ആവശ്യം നിലനില്‍ക്കെ തന്നെ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടാകുന്നതിപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു.

25/10/2023

അടിമാലി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തിന് തുടക്കമായി.ഇന്നും നാളെയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.കേരളോത്സവത്തിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു.

Address

Adimaly
Adimali
685561

Alerts

Be the first to know and let us send you an email when Keralaonemalayalam.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralaonemalayalam.com:

Videos

Share