Lmr RADIO-London Malayalam RADIO

  • Home
  • Lmr RADIO-London Malayalam RADIO

Lmr RADIO-London Malayalam RADIO An entertainment radio for all Indians across globe. The perfect blend of Entertainment & Culture with standard deliverable.

We also assist in showcasing your talents / brands /out to global audience through our digital platforms as well

Youtube : ലണ്ടൻ മലയാളം റേഡിയോയുടെ പേജിലേയ്ക് പ്രോഗ്രാം വീഡിയോ സ്സ്വീകരിക്കുന്നു.നിങ്ങള്ടെ ഉള്ളിലെ കലാകാരനെയോ കലാകാരിയെയോ ആരും അറിയാതെ പോയോ.ഇനി മുതൽ ലണ്ടൻ മലയാളം റേഡിയോ നിങ്ങൾക്കൊപ്പം

SEND VIDEOS WITH YOUR NAMEFACEBOOK ACCOUNT NAME & HIT LIKE & FOLLOW
"LONDON MALAYALAM RADIO"


WHATSAPP YOUR VIDEOS
07438825656

For More Details , Leave A Message To Our FB Page
(online movie promotion, music album, event videos, news updates,dubsmash,musically,smule,stage performances)

വിയറ്റ്നാമിൽ ആഞ്ഞടിച്ച യാ​ഗി യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചതാ...
11/09/2024

വിയറ്റ്നാമിൽ ആഞ്ഞടിച്ച യാ​ഗി

യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും ഭാഗികമായും പൂർണമായും നഷ്ട്ടപ്പെട്ടു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. യാഗി ചുഴലിക്കാറ്റ് മൂലം രൂക്ഷമായ മണ്ണിടിച്ചിലും ഈ പ്രദേശങ്ങളിൽ വ്യാപകമായിരുന്നു. ഹാനോയിയിൽ നിന്നും മാത്രം ആയിരത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി വിയറ്റ്‌നാമിന്റെ വടക്കൻ പ്രദേശങ്ങളിൽ തീരംതൊട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹായ്‌ ഫോങ്‌, ക്വാങ്‌ നിങ്‌ പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ചുഴലിക്കാറ്റ് ഇപ്പോൾ പടിഞ്ഞാറൻ ഭാ​ഗങ്ങളിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.

പ്രവാസികൾക്ക് ഓണസമ്മാവുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്പ്രവാസികൾക്ക് ഓണസമ്മാനമായി തിരുവനന്തപുരം റിയാദ് വിമാന ...
11/09/2024

പ്രവാസികൾക്ക് ഓണസമ്മാവുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്

പ്രവാസികൾക്ക് ഓണസമ്മാനമായി തിരുവനന്തപുരം റിയാദ് വിമാന സർവീസുകൾ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് തിങ്കളാഴ്ചകളിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 7.55ന് തിരുവനന്തപുരത്തു നിന്ന്‌ പുറപ്പെട്ട് 10.40ന് റിയാദിൽ എത്തും. തിരികെ രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന റിയാദിലേക്കുള്ള സർവീസുകൾക്ക് തുടക്കം കുറിക്കുകയാണ് ഈ ഓണക്കാലം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് സർവീസ് പ്രയോജനപ്പെടും. നിലവിൽ സൗദിയിലെ ദമാമിലേക്കും തിരുവനന്തപുരത്തു നിന്ന് നേരിട്ട് സർവീസുണ്ട്.

പൂക്കളമില്ലാതെ മലയാളികൾക്ക് എന്ത് ഓണം ; ഉഷാറായി പൂവിപണി പൂവിപണി തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി തുടങ്ങി. പല സംസ്ഥാനങ്ങളിൽ...
10/09/2024

പൂക്കളമില്ലാതെ മലയാളികൾക്ക് എന്ത് ഓണം ; ഉഷാറായി പൂവിപണി

പൂവിപണി തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി തുടങ്ങി. പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കൾക്കൊപ്പം പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പൂക്കളും വിപണിയിൽ മുൻ നിരയിലാണ്. ഓണമായാൽ പൂക്കൾക്ക് സാധാരണയായി വില ഉയരുന്നത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ മാസങ്ങളിൽ പെയ്ത മഴ കേരളത്തെ പോലെതന്നെ തമിഴ്നാട് ഗ്രാമങ്ങളിലെയും ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുള്ളതും വില വർദ്ദനവിനുള്ള ഒരു കാരണം കൂടിയാണ്. വാടാമുല്ലക്ക് മാർക്കറ്റിൽ കിലോയ്ക്ക് 200 രൂപ മുതലാണ് വില. ബന്ദിക്ക് (മഞ്ഞ, ഓറഞ്ച്) 150 മുതൽ 250 വരെയാണ്‌ വില. അരളി (സാധാ) -450, അരളി (വെള്ള) -550, അരളി ( ചുവപ്പ് ) -550, ട്യൂബ് റോസ് -400, നന്ത്യാർവട്ടം -400, റോസ -450, പിച്ചി- 1600, മുല്ല -1400, താമര (ഒരെണ്ണം) - 30രൂപ, ജമന്തി (വെള്ള) -450 എന്നിങ്ങനെയാണ് നിലവിലെ വില.

74-ാംവയസ്സില്‍ കോളേജ് ക്യാമ്പസിലെ താരമായി തങ്കമ്മഇലഞ്ഞി വിസാറ്റ് കോളേജ് ക്യാമ്പസിൽ 74-ാം വയസ്സിൽ ബിരുദം നേടാന്‍ എത്തിയിര...
10/09/2024

74-ാംവയസ്സില്‍ കോളേജ് ക്യാമ്പസിലെ താരമായി തങ്കമ്മ

ഇലഞ്ഞി വിസാറ്റ് കോളേജ് ക്യാമ്പസിൽ 74-ാം വയസ്സിൽ ബിരുദം നേടാന്‍ എത്തിയിരിക്കുകയാണ് തങ്കമ്മ. സാഹചര്യങ്ങള്‍ കൊണ്ട് എട്ടാം ക്ലാസ്സില്‍ പഠനം നിഷേധിക്കപ്പെട്ടു. നഷ്ടമായാതെല്ലാം തിരിച്ചുപിടിച്ചതിന്റെ അടയാളമാണ് ഇപ്പോഴത്തെ തങ്കമ്മയുടെ പുതിയ കോളേജ് ജീവിതം. ഓപ്പൺ സ്കൂൾ ഫലത്തിനുശേഷമുള്ള അലോട്ട്മെന്റില്‍ ഇലഞ്ഞി വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് റഗുലർ ബിരുദത്തിന്‌ തങ്കമ്മ പ്രവേശനം നേടി. പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻവഴി എഴുതി. 74 ശതമാനം മാർക്കോടെ വിജയം. 2024ൽ ഹ്യുമാനിറ്റീസിൽ 78 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടര്‍ പഠനത്തിന് സഹായവുമായി മക്കളും കോളേജ് അധ്യാപകരും തങ്കമ്മക്കൊപ്പമുണ്ട്

ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ്  അന്തരിച്ചു ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത...
10/09/2024

ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് അന്തരിച്ചു

ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഡച്ചസ് കൗണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വാഡർ, ലയൺ കിങ്ങിലെ മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ജെയിംസ് ഏൾ ജോൺസായിരുന്നു. എമ്മി, ഗ്രാമി, ഓസ്കർ തുടങ്ങിയ പുരസ്കാരങ്ങൾ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ശേഷം സ്റ്റാൻലി കുബ്രിക്കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡോ. സ്ട്രേഞ്ച്ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തി. 1970ലെ ദ ഗ്രേറ്റ് വൈറ്റ് ഹോപ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ക്ലോഡീൻ, കോനൻ ദി ബാർബേറിയൻ, ഫീൽഡ് ഓഫ് ഡ്രീംസ്, ദ സാൻഡ്ലോട്ട് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. ദി ലയൺ കിംഗ്, സ്റ്റാർ വാർസ്; കമിംഗ് 2 അമേരിക്ക എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.

10/09/2024
ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലോക കേരള സഭയ്ക്കായി ചെലവഴിച്ചത് 37 ലക്ഷം രൂപ. 14,15 തീയതികളിൽ ആയിരുന്നു നാലാം ...
09/09/2024

ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലോക കേരള സഭയ്ക്കായി ചെലവഴിച്ചത് 37 ലക്ഷം രൂപ. 14,15 തീയതികളിൽ ആയിരുന്നു നാലാം ലോക കേരളസഭ നടന്നത്. 1.42ലക്ഷം രൂപ ഡോക്യുമെന്റേഷൻ ജോലികൾക്കായി ചെലവഴിച്ചു.35.57 ലക്ഷം രൂപ ഇവിടെയെത്തിയവരുടെ താമസത്തിനായി ചെലവഴിച്ചു.1.77 ലക്ഷം രൂപ ലോക കേരള സഭ മെമ്പർമാരുടെ പോർട്ടൽ രൂപകൽപ്പന ചെയ്യാനും ചെലവായി.145 അംഗങ്ങളും 208 ക്ഷണിതാക്കളും അടക്കം 353 പേരാണ് രണ്ട് ദിവസത്തെ നാലാം ലോക കേരള സഭയിൽ പങ്കെടുത്തത്.വിവരാവകാശ നിയമമനുസരിച്ച് ഉള്ള മറുപടിയിലാണ് ഈ കണക്കുകൾ സർക്കാർ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കരുതുന്നത്. ഇതേ തുടർന്ന് ഏഴ് ജില്ലക...
09/09/2024

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കരുതുന്നത്. ഇതേ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലോട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

യുഎഇയിൽ റേഡിയോ രംഗത്ത് ചിര പരിചിതനായിരുന്ന അവതാരകൻ ശശികുമാർ രത്നഗിരി അന്തരിച്ചു. 49 വയസ്സ് ആയിരുന്നു. കരൾ സംബന്ധമായ അസുഖ...
09/09/2024

യുഎഇയിൽ റേഡിയോ രംഗത്ത് ചിര പരിചിതനായിരുന്ന അവതാരകൻ ശശികുമാർ രത്നഗിരി അന്തരിച്ചു. 49 വയസ്സ് ആയിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ ഇന്നുച്ചയോടെ നടക്കും. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ശശികുമാർ രത്നഗിരി.രഞ്ജിനിയാണ് ഭാര്യ. ഇന്ദുചൂഡൻ ഏക മകനാണ്.

07/09/2024

Bigger Vision Bigger Mission Reshma Mani Renju M Pillaiy Arya Renju

മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഫസ്റ്റ് ലുക്ക് പുറത്ത്.മമ്മൂട്ടിയുടെ ജന്മദിനം പ്രമ...
07/09/2024

മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഫസ്റ്റ് ലുക്ക് പുറത്ത്.

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടത്. മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്.' ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ഷൂട്ടിങ്ങ്‌ ലൊക്കേഷനുകൾ. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്.

രചന: ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ
സംഗീതം: ദർബുക ശിവ
ഛായാഗ്രഹണം: വിഷ്ണു ആർ ദേവ്, എഡിറ്റിംഗ്: ആന്റണി

06/09/2024

സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 സെപ്റ്റംബർ 7-ന് മാഞ്ചസ്റ്ററിൽ

സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 സെപ്റ്റംബർ 7-ന് മാഞ്ചസ്റ്ററിലെ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററിൽ നടക്കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാകും മത്സരം. ഇത്തവണ മാഞ്ചസ്റ്ററിൻ്റെ മണ്ണിൽ ആവേശത്തിൻ്റെ കാഹളം മുഴങ്ങുന്നത് ഉരുളെടുത്ത വയനാടിനെ തിരിച്ചു പിടിക്കാൻ വേണ്ടിയാണ് എന്നത് മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. ടൊവിനോ തോമസ് നായകനായ അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രീ പ്രമോഷൻ വേദിയിൽ വച്ച് നടൻ മിഥുൻ രമേശ് സമീക്ഷ യുകെ വടംവലി മത്സരം സീസൺ 2 ഫ്ലാഗ്ഓഫ് ചെയ്തു. ശക്തന്മാരായ 16 ടീമുകളുടെ തീ പാറുന്ന പോരാട്ടത്തിന് മാഞ്ചസ്റ്റർ ഇതോടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. നാല് ടീമുകളുടെ പങ്കാളിത്തം കൂടെ ലഭിച്ചാൽ രജിസ്ട്രഷന്‍ അവസാനിക്കും. വിജയികൾക്കായി ക്യാഷ് പ്രൈസും ട്രോഫിയും മാഞ്ചസ്റ്ററിൽ റെഡിയാണ്. കൂടുതൽ വിവരങ്ങൾക്കായി +447886410604 / +447442665240 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

https://www.facebook.com/share/v/ZCTAJfsCGFiycvhi/?mibextid=WC7FNe
pre-order form : https://docs.google.com/forms/d/e/1FAIpQLSdbytDxENsNaRA-ZBtUVGxYdqVy9vlSDS1UkZFcXZF8ykajow/viewform

Contact number - 07407554433

Breakfast - 09:00 am
Lunch - 11:00 am
Snack box - 02:00 pm
Dinner: 05:00 pm

Join our WhatsApp group and Stay tuned for Sameeksha UK presents All UK Tug of War tournament photos, news and live updates https://chat.whatsapp.com/IT5GqP03BZGBJNFLHxRnTe

Thank you,
Tug of War Organising Committee
Sameeksha UK


https://www.facebook.com/share/v/ZCTAJfsCGFiycvhi/?mibextid=WC7FNe
pre-order form : https://docs.google.com/forms/d/e/1FAIpQLSdbytDxENsNaRA-ZBtUVGxYdqVy9vlSDS1UkZFcXZF8ykajow/viewform

Contact number - 07407554433

Breakfast - 09:00 am
Lunch - 11:00 am
Snack box - 02:00 pm
Dinner: 05:00 pm

Join our WhatsApp group and Stay tuned for Sameeksha UK presents All UK Tug of War tournament photos, news and live updates https://chat.whatsapp.com/IT5GqP03BZGBJNFLHxRnTe

Thank you,
Tug of War Organising Committee
Sameeksha UK

അത്തം പത്തിന് പൊന്നോണം.... എണ്ണി തുടങ്ങാമോ??? 🌹🌹🌹
06/09/2024

അത്തം പത്തിന് പൊന്നോണം.... എണ്ണി തുടങ്ങാമോ??? 🌹🌹🌹

സന്തോഷത്തിന്റെ ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്നു തുടങ്ങി 10 നാളാണ് തിരുവോണം. ദുരിത പൂർണ്ണമായ ഓർമ്മകൾ എല്ലാം...
06/09/2024

സന്തോഷത്തിന്റെ ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്നു തുടങ്ങി 10 നാളാണ് തിരുവോണം. ദുരിത പൂർണ്ണമായ ഓർമ്മകൾ എല്ലാം മാറ്റിവെച്ച് സന്തോഷത്തിന്റെ നാളുകൾ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ലണ്ടൻ റേഡിയോയുടെ എല്ലാ പ്രിയപ്പെട്ട ശ്രോതാക്കൾക്കും പ്രേക്ഷകർക്കും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു!!!

ബ്രിട്ടനിൽ റെഡ് ഡിച്ചിൽ മരിച്ച ദമ്പതികൾ- അനിൽ ചെറിയാനും സോണിയക്കും ഈ മാസം 14ന് അന്ത്യവിശ്രമം ഒരുങ്ങും.റെഡ്ഡിച്ചിൽ തന്നെയ...
06/09/2024

ബ്രിട്ടനിൽ റെഡ് ഡിച്ചിൽ മരിച്ച ദമ്പതികൾ- അനിൽ ചെറിയാനും സോണിയക്കും ഈ മാസം 14ന് അന്ത്യവിശ്രമം ഒരുങ്ങും.റെഡ്ഡിച്ചിൽ തന്നെയാണ് ദമ്പതികളുടെ അന്ത്യവിശ്രമം ഒരുങ്ങുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ പൊതുദർശനവും സംസ്കാരവും നടക്കും. അവർ ലേഡി ഓഫ് മൗണ്ട് കാർമൽ ആർ സി ചർച്ചിൽ ആണ് പൊതുദർശനം. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം റെഡ് ഡിച് ബറോ സെമിത്തേരിയിൽ ആയിരിക്കും സംസ്കാരം. ചടങ്ങുകൾക്ക് ഫാദർ സാബി മാത്യു കാർമികത്വം വഹിക്കും. ഓഗസ്റ്റ് 18 ആയിരുന്നു സോണിയ അനിൽ എന്ന 39കാരിയുടെ ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽ നിന്നും വീട്ടിലെത്തി ഒരു മണിക്കൂർ പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാൻ ആകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു. ഇതോടെ ഇവരുടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംരക്ഷണയിലും കരുതലും ആണ് തൽക്കാലം ഈ കുഞ്ഞുങ്ങൾ ഇപ്പോൾ.

ബ്രിട്ടന്റെ പലഭാഗത്തും വരുംദിവസങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പലയിടങ്ങളിലും യെല്ലോ അലേ...
06/09/2024

ബ്രിട്ടന്റെ പലഭാഗത്തും വരുംദിവസങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പലയിടങ്ങളിലും യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഇന്നലെ ആണ് അറിയിപ്പ് നൽകിയത്. അത് ഇന്നുകൂടി നിലനിൽക്കും. മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴേക്ക് വരും. 80 മുതൽ 100 മില്ലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്..

05/09/2024

കോവിഡ്‌ കാലത്ത്‌ 2500 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായതായി പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌

പ്രസ്‌കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരിൽ 80 ശതമാനം പേരെയും മാനേജ്‌മെന്റ്‌ നിർബന്ധിച്ച്‌ രാജിവയ്‌പ്പിച്ചതായി പറയുന്നു. കോവിഡ്‌ കാലത്ത്‌ മാധ്യമരംഗത്തുണ്ടായ പിരിച്ചുവിടലിനെക്കുറിച്ച്‌ പഠിക്കാൻ പ്രസ്‌ കൗൺസിൽ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരെ കണ്ടാണ്‌ സമിതി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായത്‌ ഏകദേശം 2500 ഓളം മാധ്യമപ്രവർത്തകർക്കാണ്‌. 80 ശതമാനം പേരെയും നിർബന്ധിപ്പിച്ച്‌ രാജിവയ്‌പ്പിക്കുകയായിരുന്നു. 17 മാധ്യമസ്ഥാപനങ്ങളിൽ പ്രവര്‍ത്തിച്ചിരുന്ന 53 മാധ്യമപ്രവർത്തകരാണ്‌ തൊഴിൽ നഷ്ടമായ സാഹചര്യം വിശദീകരിച്ചത്‌. ഇതിൽ 19 പേർ ടൈംസ്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരണങ്ങളിലും 14 പേർ എച്ച്‌ടി മീഡിയയിലും എട്ടുപേർ ദി ഹിന്ദു ഗ്രൂപ്പിലും ജോലി ചെയ്‌തിരുന്നവരാണ്‌.
തൊഴിൽ നഷ്ടമായവരിൽ 75 ശതമാനം പേരെ വാക്കാൽ പിരിച്ചുവിടുകയായിരുന്നു. വെറും 25 ശതമാനം പേർക്ക്‌ മാത്രമാണ് പിരിച്ചുവിടൽ അറിയിച്ചുകൊണ്ടുള്ള സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഇമെയിൽ ലഭ്യമായത്. മുൻകൂർ നോട്ടീസ്‌ 80 ശതമാനം പേർക്കും കിട്ടിയിരുന്നില്ല എന്നും രാജിക്ക്‌ തയ്യാറായില്ലെങ്കില്‍ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Shilpa Sudhersanan

ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ നിർമ്മിതിയും ദുബായിൽ ഒരുങ്ങുന്നു. ബുർജ് അസീസി എന്ന പേരിട്ടിരിക്കുന്ന ഈ കെട്ടിടം 725 ...
05/09/2024

ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ നിർമ്മിതിയും ദുബായിൽ ഒരുങ്ങുന്നു. ബുർജ് അസീസി എന്ന പേരിട്ടിരിക്കുന്ന ഈ കെട്ടിടം 725 മീറ്റർ ഉയരത്തിലാണ് നിർമിക്കാൻ പോകുന്നത്. റോഡിൽ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നിർമിതി ഒരുങ്ങുക. ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിത കെട്ടിടമായ ബുർജ് ഖലീഫയും ദുബായിലാണ്. 6 ബില്യൺ ദിർഹത്തിൽ ഏറെ ചെലവിട്ട് അസീസി ഡെവലപ്മെന്റ്സ് ആണ് നിർമ്മാണം നടത്തുക. 131 ലേറെ നിലകളാണ് ബുർജ് അസീസിയിൽ ഉണ്ടാവുക. 2028 നഖം നിർമ്മാണം പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന കെട്ടിടത്തിലെ ഫ്ലാറ്റുകളുടെ വില്പന 2025 ഫെബ്രുവരിയിൽ ആരംഭിക്കും. ഇത് ഫ്രീ ഹോൾഡ് പ്രോപ്പർട്ടി കൂടിയാണ്.

🙏🏻🙏🏻🙏🏻
05/09/2024

🙏🏻🙏🏻🙏🏻

തനിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് നടൻ നിവിൻ പോളി തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും, അവ...
03/09/2024

തനിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് നടൻ നിവിൻ പോളി

തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും, അവരുമായി സംസാരിച്ചിട്ടില്ലെന്നും, നിവിൻ പോളി വ്യക്തമാക്കി... വ്യാജ പരാതിയെ നിയമപരമായി തന്നെ നേരിടുമെന്നും, താൻ നിരപരാധിയാണ് എന്ന് തെളിഞ്ഞാൽ, ഇന്നുള്ള മാധ്യമങ്ങൾ, സത്യാവസ്ഥ വെളിപ്പെടുത്താൻ അന്നും കൂടെ യുണ്ടാകണമെന്നും നിവിൻ പോളി അഭ്യർത്ഥിച്ചു. താൻ എങ്ങോട്ടും ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്നും, ഇത്തരം വ്യാജ ആരോപണങ്ങളെ തള്ളി കളയുന്നുവെന്നും നിവിൻ കൂട്ടി ചേർത്തു.


Rajkeerthy Nair Jerish Kurian Shilpa Sudhersanan

പ്ലസ് ടു വിദ്യാർത്ഥിയെ വെടിവെച്ച് കൊന്ന് പശു സംരക്ഷണ സേന ചണ്ഡീഗഢ് : ഹരിയാണയില്‍ പശു സംരക്ഷകർ പന്ത്രണ്ടാം ക്ലാസ് വിദ്യാര...
03/09/2024

പ്ലസ് ടു വിദ്യാർത്ഥിയെ വെടിവെച്ച് കൊന്ന് പശു സംരക്ഷണ സേന

ചണ്ഡീഗഢ് : ഹരിയാണയില്‍ പശു സംരക്ഷകർ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു. ഗന്ധ്പുരിയില്‍ കഴിഞ്ഞ 23 ന് നടന്ന സംഭവം പുറത്ത് വരുന്നത് ഇപ്പോഴാണ്. ഫരിദാബാദ് സ്വദേശി ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. കാറിൽ ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

പശുക്കടത്ത് നടത്തിയവര്‍ രണ്ട് കാറുകളിലായി നഗരം വിട്ടു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പശു സംരക്ഷണ സേന
നിയമം കയ്യിലെടുത്ത് സ്വന്തം തിരച്ചിൽ ആരംഭിച്ചു. ഈ സമയത്താണ് സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്‍ഷിത്തിനുമൊപ്പം ആര്യന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പട്ടേല്‍ചൗക്കില്‍വെച്ച് അക്രമികൾ വെടിയുതിർക്കുന്നത്.
പ്ലസ് ടു വിദ്യാർത്ഥിയായ ആര്യന്റെ കഴുത്തിലാണ് വെടി കൊണ്ടത്. കാര്‍ നിര്‍ത്തിയതിന് പിന്നാലെ പശു സംരക്ഷകർ വീണ്ടും വെടിയുതിര്‍ത്തിരുന്നതായും പോലീസ് കണ്ടെത്തി. ആര്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. പശു സംരക്ഷണ ആക്രമി സംഘത്തിലെ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരെ പോലീസ് പിടികൂടി. ആര്യനുനേര്‍ക്ക് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് കനാലിൽ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി.

03/09/2024

കർണാടകയിലെ ഷി രൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് ആശ്വാസം. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ ജോലിക്ക് പ്രവേശിച്ചു. തന്റെ ഭർത്താവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തനിക്ക് ഒരു ജോലി കിട്ടുക എന്നുള്ളതെന്ന് കൃഷ്ണപ്രിയ വേദനയോടെ പറഞ്ഞു. മാധ്യമങ്ങൾക്ക് മുൻപിൽ അവർ വിതുമ്പി കരഞ്ഞു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിന്റെ തടമ്പാട്ടുതാഴം ഹെഡ് ഓഫീസിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ ആണ് നിയമനം. കൃഷ്ണപ്രിയയെ അർജുൻ വിവാഹം കഴിച്ചത് മൂന്നര വർഷം മുൻപ് ആയിരുന്നു. പിജി വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണപ്രിയയെ സർക്കാർ ജോലിക്ക് ഉള്ള പരിശീലനത്തിന് അർജുൻ നിർബന്ധിക്കാറുണ്ടായിരുന്നു.

മലയാള സിനിമാ സെറ്റിലെ ക്യാരവാനിൽ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ, തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട ...
03/09/2024

മലയാള സിനിമാ സെറ്റിലെ ക്യാരവാനിൽ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ, തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട ചില വിളിച്ചിരുന്നതായി തമിഴ് നടി രാധിക ശരത് കുമാർ വെളിപ്പെടുത്തി. തന്റെ സിനിമയുടെ സെറ്റിൽ ആണോ ഇത്തരമൊരു സംഭവം ഉണ്ടായത് എന്ന് ചോദിച്ച് മോഹൻലാൽ അടക്കം തന്നെ വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല എന്ന് രാധിക ശരത് കുമാർ പറഞ്ഞു. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിൽ ഉണ്ടായിരുന്നവർ കണ്ടതെന്ന് ബോധ്യമായതോടെ ബഹളം വെച്ചു. നിർമ്മാണ കമ്പനി അധികൃതരെ വിളിച്ച് നിയമനടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ താൻ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നു പറഞ്ഞു വിവാദം ഉണ്ടാക്കുന്നത് എന്നാണ് ചിലർ എന്നോട് ചോദിച്ചത്. എന്റെ ജീവിതത്തിൽ തനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ അപ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് തന്റേത്.അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ട് ഇല്ലെന്നും രാധിക ശരത് കുമാർ പറഞ്ഞു.

ബ്രിട്ടനിൽ ജോലിചെയ്യുന്ന ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന രൂപീകരിച്ചു. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് എന്ന പ്രമുഖ...
02/09/2024

ബ്രിട്ടനിൽ ജോലിചെയ്യുന്ന ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന രൂപീകരിച്ചു. സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് എന്ന പ്രമുഖ സംഘടനയുടെ കീഴിൽ ഒരു സ്പെഷ്യൽ ഇൻട്രസ്റ്റ് ഗ്രൂപ്പായി പ്രൊഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് -PAIR എന്നാൽ പുതിയ സംഘടനയാണ് രൂപീകരിച്ചത്. യുകെയിലെ എല്ലാ റേഡിയോഗ്രാഫേഴ്സിനുമായി പ്രവർത്തിക്കുന്ന ഏക ട്രേഡ് യൂണിയനും അമ്പറില്ല സംഘടനയുമാണ് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ്. പ്രൊഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് -യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന് മറ്റു പ്രൊഫഷണലു കളുമായി ബന്ധപ്പെടാനും തൊഴിൽപരമായ പിന്തുണ ലഭിക്കാനും അക്കാദമിക് കരിയർ മാർഗ്ഗങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി പ്രവർത്തിക്കും.

സിനിമാതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള" ദേ പുട്ട് "റസ്റ്റോറന്റിന്റെ പുതിയ ശാഖ സൗദി അറേബ്യയിലെ ജദ്ദയിൽ ഉദ്ഘാടനം ചെയ്തു. തടി...
02/09/2024

സിനിമാതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള" ദേ പുട്ട് "റസ്റ്റോറന്റിന്റെ പുതിയ ശാഖ സൗദി അറേബ്യയിലെ ജദ്ദയിൽ ഉദ്ഘാടനം ചെയ്തു. തടിച്ചുകൂടിയ ആരാധകരുടെ സാന്നിധ്യത്തിൽ ദിലീപ് തന്നെയാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സംവിധായകനും നടനുമായ നാദിർഷയും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ജിദ്ദയിലെ മദീനാ റോഡ്സിലെ ലുലു മോളിലാണ് ഗുഡ് ഹോപ്പ് ഇന്റർനാഷണൽ ഇന്ത്യ കീഴിൽ ദേ പുട്ട് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്. ദേ പുട്ടിന്റെ സൗദി അറേബ്യയിലെ ആദ്യത്തെ ഔട്ട്ലെറ്റ് ആണിത്. പ്രവാസികളുടെയും സ്വദേശികളുടെയും ഇഷ്ടവിഭവങ്ങൾ ദേ പുട്ടിൽ ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദിലീപ് പറഞ്ഞു.ചിത്രങ്ങൾ കാണാം..

മാർപാപ്പയുടെ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്തോനേഷ്യ പാപ്പുവ ന്യൂഗിനി കിഴക്കൻ തൈമുർ,സിംഗപ്പൂർ എന്നീ നാല് രാജ്യങ്ങൾ...
02/09/2024

മാർപാപ്പയുടെ ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്തോനേഷ്യ പാപ്പുവ ന്യൂഗിനി കിഴക്കൻ തൈമുർ,സിംഗപ്പൂർ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടെയാണ്മാർപാപ്പ സഞ്ചരിക്കുക. ഇന്നുമുതൽ പതിമൂന്നാം തീയതി വരെയാണ് മാർപാപ്പയുടെ സന്ദർശനം നീണ്ടുനിൽക്കുക. വാർദ്ധക്യ സംബന്ധമായ നിരവധി വെല്ലുവിളികളെ നേരിടുന്ന മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണ് ഇത്. 3214 കിലോമീറ്റർ ആണ് 87 കാരനായ ഫ്രാൻസിസ് മാർപാപ്പ സഞ്ചരിക്കുക. മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ സന്ദർശനം കൂടിയാണ് ഇത്. 2020ൽ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം അന്ന് മാറ്റിവയ്ക്കുകയായിരുന്നു.

യുഎഇയിൽ പൊതുമാപ്പ് തുടങ്ങി. ആദ്യദിനം മികച്ച പ്രതികരണം. സെപ്റ്റംബർ ഒന്നു മുതൽ അടുത്ത രണ്ടു മാസക്കാലത്തെക്കാണ് യുഎഇയിൽ പൊത...
02/09/2024

യുഎഇയിൽ പൊതുമാപ്പ് തുടങ്ങി. ആദ്യദിനം മികച്ച പ്രതികരണം. സെപ്റ്റംബർ ഒന്നു മുതൽ അടുത്ത രണ്ടു മാസക്കാലത്തെക്കാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരത്തിലുള്ള വിസ നിയമലംഘകാർക്കും പിഴ കൂടാതെ രാജ്യം വിടാനും വിസ നിയമാനുസൃതമാക്കി ഇവിടെ തുടരാനും അനുമതിയുണ്ട്. പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ എമിറേറ്റുകളിലും മികച്ച സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ എംബസി ദുബായ് കൗൺസിലൈറ്റ് എന്നിവയും സജീവമായി രംഗത്തുണ്ട്. ആദ്യദിനം നൂറുകണക്കിനാളുകളാണ് വിസ നടപടിക്രമങ്ങൾ നിയമാനുസൃതമാക്കിയത്.

31/08/2024

Manchester is ready to recieve the Team

Address


Alerts

Be the first to know and let us send you an email when Lmr RADIO-London Malayalam RADIO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lmr RADIO-London Malayalam RADIO:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Our Story

ലോകത്തിന്റെ ഏതു കോണിൽ നിന്നും London Malayalam Radio കേൾക്കാൻ ഇപ്പോൾ തന്നെ LMR APP DOWNLOAD ചെയ്യൂ...

FOR ANDROID👇

https://play.google.com/store/apps/details?id=com.lmrradio

FOR IPHONE👇