Malayalam Trolls Whatsapp Status
പ്രിയപ്പെട്ട സുഹൃത്തുക്കളെ ,
ഇന്ന് ഫേസ്ബുക്ക് മലയാളികളുടെ ഇടയിൽ ഏറ്റവും വലിയ ട്രോൾ പ്ളാറ്റ്ഫോം ആയ
മലയാളം ട്രോള് വാട്സാപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം. നിങ്ങളുടെ നര്‍മമേറിയ പോസ്റ്റുകള്‍ ഗ്രൂപ്പില്‍ പോസ്റ്റുമ്പോള്‍ താഴെ കാണുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
താഴെ പറയുന്ന രീതിയില്‍ ഉള്ള പോസ്റ്റോ കമന്റോ ഇട്ടാൽ ബാൻ വളരെ എളുപ്പമായി നേടാം :
* മറ്റു പേജുകളില്‍ നിന്നുള്ള ലിങ്ക് ഷെയര്‍ ചെയ്യല്‍
* യൂടുബോ മറ്റു സൈട്കളില്‍നിന്നോ ലിങ്ക് ഷെയര്‍ ചെയ്യല്‍
* മാന്യമല്ലാത്ത content
* ഗ്രൂപ്പ് മെമ്പറെയും വീട്ടിലെ അംഗങ്ങള്‍ ബന്ധുക്കള്‍ ഇവരെ direct ആയോ indirect ആയോ വെക്തിഹത്യ / അസഭ്യം പറയുക
* പോര്‍ണോഗ്രഫി (അശ്ലീലം)
* സ്പാം (Autolike, Recharge, Ads, ചൊറി )
* ഫ്രീകത്ത്വം (സ്വന്തം പ്രൊഫൈല്‍ പിക്, പോസ്റ്റ് ഷെയര്‍ ചെയ്തു സപ്പോര്‍ട്ട്/ലൈക് തെണ്ടല്‍)
* പൊങ്കാലാഹ്വനം, അതിന്‍റെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യം.
*ആരുടെയെങ്കിലും പേർസണൽ ഫോട്ടോസ് പോസ്റ്റിലോ കമന്റിലോ ആഡ് ചെയ്യുന്നത് ( വാർത്തയിൽ വന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിക്കാവുന്നതാണ് )
* തെറിവിളി, വ്യക്തിഹത്യ,
* ഒരു മെംബറെ വ്യക്തിപരമായി അധിക്ഷേപിക്കല്‍, അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യല്‍
* ഫാന്‍ Fight
* ട്രോള്‍ ഇല്ലാത്ത രാഷ്ട്രീയ മത ഫാന്‍ പോസ്റ്റുകള്‍
* Racism (ഉദാ: സൊമാല്യക്കാരുടെ നിറത്തെ വച്ച് കളിയാക്കുന്നത്)
* പോസ്റ്റര്‍ ഒട്ടിപ്പ് (ഒരു കമന്റോ ചിത്രമോ പോസ്റ്റിനു ചേരാത്ത രീതിയില്‍ കമന്റ് ആയി ഇടുന്നത്)
* Whatsapp ഗ്രൂപ്പ് നിര്‍മാണം, മൊബൈല്‍ നമ്പര്‍ കമന്റ് ചെയ്യല്‍
* ഒരിക്കല്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്തു ചോദ്യം ചെയ്യല്‍( പരാതികള്‍ കമന്റ് ആയി പോസ്റ്റ് ചെയ്യാന്‍ ഒരു പരാതി പെട്ടി പോസ്റ്റ് ഉണ്ട്. അവിടെ കമന്റ് ചെയ്തു ചോദിക്കുക)
*യൂ ട്യൂബ് ലിങ്ക് ക്യാപ്ഷനിലോ കമെന്റിലോ ഇടുന്നത്
* ഇന്ത്യന്‍ നിയമവ്യവസ്ഥക്കതിരെ പ്രചരണം നടത്തുകയോ സമാധാന അന്തരീക്ഷം തകര്‍ക്കുകയോ, അഥവാ നിയമപരമായി കുറ്റകരമായ കാര്യങ്ങളോ പോസ്റ്റ് ചെയ്യല്‍.
* പൊതുവേ സമൂഹത്തില്‍ അടിച്ചമര്‍ത്തല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെ അതെ കാരണത്തിന് കളിയാക്കുകയോ അല്ലെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഷ്കൃത സമൂഹം തുടച്ചു നീക്കാന്‍ ശ്രമിക്കുന്നതുമായ അനാചാരങ്ങളെ ന്യയീകരിക്കുന്നതുമായ പോസ്റ്റുകള്‍(ഉദാ: ഭിന്നലിംഗക്കാരെ പരിഹസിക്കുകയോ, ജാതി വ്യവസ്ഥയെ അനുകൂലിക്കുകയോ, ബലാത്സംഗത്തെ തമാശയായി ചിത്രീകരിക്കുകയോ ചെയ്യുന്നവ)
* മറ്റു പേജ്/ഗ്രൂപ്പ്/അക്കൗണ്ട്/യു ട്യൂബ് ലിങ്ക് എന്നിവ ഇട്ടുള്ള പ്രൊമോഷൻ അല്ലെങ്കിൽ പൊങ്കാല ആഹ്വാനം.
ചില വിഷയങ്ങളില്‍ താത്കാലിക നിയന്ത്രം എര്‍പ്പെടുത്താറുണ്ട്. അവയെക്കുറിച്ചുള്ള അറിയിപ്പ് പോസ്റ്റുകള്‍ ഇടും
പരാതികൾക്കായി ഹെല്പ് ഡെസ്ക് എന്ന പോസ്റ്റിൽ കമന്റ് ചെയ്യുക
എന്ന് ,
അട്മിന്‍സ്