07/12/2022
Safeer Tanalur
ഏത് ലിബറൽ ലോജിക്കനുസരിച്ചാണ് ബർത്തിങ് പീപ്പിളിൻ്റെ സ്വത്തിൽ മക്കൾക്ക് അവകാശം ലഭിക്കുന്നത്?
ബർത്തിങ് പീപ്പിൾസ് സ്വതന്ത്ര വ്യക്തികളാണ്, അവരുടെ ചോയ്‌സ്, അവരുടെ കാല്, അവരുടെ സ്വത്ത്, അവരുടെ ജീവിതം. മക്കൾ വേറെ സ്വതന്ത്ര വ്യക്തികളാണ്. ബർത്തിങ് പീപ്പിൾ മക്കളുടെ ചോയ്‌സിൽ ഇടപെടുന്നതും, പ്രായമായാൽ മക്കളുടെ കൂടെ നിന്ന് അവരുടെ സമയവും സ്വത്തും സ്വസ്ഥതയും കളയുന്ന പ്രാകൃത ഏർപ്പാടാണെന്നും, അവർ ഒറ്റക്ക് ജീവിക്കണമെന്നും, അതിന് കഴിയാത്തവരെ നോക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും പുരോഗമന രാജ്യങ്ങളിലൊക്കെ അങ്ങനെയാണെന്നും വാദിച്ച് നടക്കുന്ന പുരോഗമനോളികളെ എമ്പാടും കണാറുണ്ട്. പെട്ടെന്ന് എവിടെന്നാണ് ബർത്തിങ് പീപ്പിളിൻ്റെ സ്വത്തിൽ മക്കൾക്ക് അവകാശം വന്നത്?? ലോജിക്കില്ലെങ്കിലും ഇച്ചിരി ഉളുപ്പെങ്കിലും വേണമെടാ ഊളകളേ...
പടച്ചോന് പിന്നെ അങ്ങനെ വ്യക്തി സ്വാതന്ത്ര്യവും ലിംഗ സമത്വവുമൊന്നുമില്ല. വെറുതെ അങ്ങ് ഉത്തരവിട്ടാൽ മതി.
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്ന് രണ്ടര ശതമാനം ദരിദ്രരുടെ അവകാശമാണ്.
പ്രായമായ, മാതാപിതാക്കളുടെ, മക്കളുടെ, ഭാര്യയുടെ, പിതാവ് മരിച്ചാൽ പെങ്ങന്മാരുടെയൊക്കെ ഉത്തരവാദിത്തം പുരുഷൻമാർക്കാണ്.
അതെങ്ങെനെ ശരിയാവും? ഇത് അസമത്വമാണ്, അനീതിയാണ്!
ആ.. ഇതാണ് ഇവിടത്തെ നീതി! ഞാനാണ് മാലിക്! എല്ലാ സ്വത്തും എന്റേതാണ്. ഞാൻ തന്നത് ഞാൻ പറഞ്ഞ പോലെ ചിലവഴിച്ചില്ലെങ്കിൽ വിവരമറിയും.
പാട്രിയാർക്കിയുടെ ഈ പ്രിവിലേജെല്ലാം കൂടി എനിക്ക് വേണോന്നില്ല, കുറച്ചൊക്കെ പ്രിവിലേജ് പെണ്ണുങ്ങൾക്ക് കൊടുക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല.